എന്റെ കുട്ടിക്കാലത്തെ മാമ്പഴക്കാലത്തെ കുറിച്ച് എഴുതുമ്പോൾ അത് വെറുമൊരു മധുരമൂറും കനിയായിരുന്നില്ല.
മറിച്ച് അതൊരു വെശപ്പടക്കുന്ന നിധി കൂടിയായിരുന്നു.
ഉണ്ണിമാങ്ങ കണ്ണിമാങ്ങയായും. അത് വീണ്ടും പുളിച്ചി മാങ്ങയായും. വാടക്കൊൽച്ചിയായും
ചെൻ ച്ചാങ്ങയായും.
പൊ വുത്താങ്ങയായും.
കാക്കച്ചി കൊത്തിതായും.
ഒക്കെ നീളുന്നു ഓമനപ്പേരുകൾ.
കോമാങ്ങ തന്നെയായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. അത് മൂത്ത് പഴുത്താൽ തൊലി യോട് കൂടി ചെത്തി ഉമ്മാന്റെ കൈ കൊണ്ട് ഉണക്കമുളക് അടുപ്പിലിട്ട് ചുട്ടെടുത്ത് അമ്മിൻമേൽ അരച്ചെടുത്ത് പുരട്ടി കുഴച്ച് എത്ര സമൃധമായ മാമ്പഴക്കാലം കഴിഞ്ഞ് പോയിട്ടുണ്ട്.
ഇന്ന് അതിൽപ്പെട്ട ഒരൊറ്റ മൂച്ചിയും ഞങ്ങളുടെ പുരയിടത്തിൽ ഇല്ല.
മാങ്ങ കാലത്തെ മറ്റൊരു കാഴ്ചയായിരുന്നു മാങ്ങണ്ടിമുട്ടിപ്പൊളിക്കുന്ന പെൺകുട്ടികൾ
നമ്മുടെ സ്കൂളിന്റെ ബേക്കിൽ പടിഞ്ഞാറെ മൂലയിൽ. (ഇന്നവിടെ ബാത്ത്റൂമാണെന്നാ തോന്നുന്നത് ) കുറച്ച് പാറപ്പുറം റോഡ് വന്നതിന്ന് ശേഷവും ബാക്കിയുണ്ടായിരുന്നു. പിന്നീടാണ് അവിടെ കല്ല് കൊണ്ട് കെട്ടി തറ രൂപത്തിലാക്കി നിർത്തിയത്.
പറഞ്ഞ് വന്നത് ആ പാറ പുറത്ത് പെൺകുട്ടികൾ മുട്ടിപ്പൊളിച്ചമാങ്ങണ്ടിയുടെ തോട്
അടക്കപ്പൊളിച്ച് കൂട്ടിയതോട് പോലെ
വലിയ കൂട്ടമായി കാണുമായിരുന്നു.
ആ കൂട്ടം കണ്ടവർക്കല്ലാതെ വിശ്വസിക്കാൻ പ്രയാസം തന്നെയാവും.
(കണ്ടവർ സാക്ഷിപ്പെടുത്ത ണം.)
കാരണം മാങ്ങണ്ടിപ്പൊളിച്ച് തോട് വലിയ കൂട്ടമാവാൻ എത്ര മാങ്ങണ്ടി പൊളിക്കേണ്ടി വരും. എന്നൊരു സംശയം സ്വാഭാവികമായും ന്യായമായും ഉണ്ടാവും.
സ്കൂളിന്റെ ബേക്കിലെ താമസക്കാരും നടന്ന് പോയിരുന്ന അയൽക്കാരും സാക്ഷിപ്പെടുത്തിയാൽ ആ സംശയം തീരുകയും ചെയ്യും.
അങ്ങിനെ നീളുന്നു മാമ്പഴക്കാല സന്തോഷങ്ങൾ
ആ....കർത്താങ്ങണ്ടി .....എന്ന അപരനാമത്തിലും രുചിയുലുമുള്ളത് ഇപ്പോൾ ഉണ്ടോ? ആവൊ?
-----------------------------------
ഹനീഫ .പി .കെ