Saturday, 1 June 2019

നേർച്ച പത്തിരി


ഉമ്മറ് അസറ് നിസ്ക്കാരത്തിനായി പള്ളിയിലേക്ക് പോവാൻ ഇറങ്ങുംബഴാണ് വലിയുമ്മ വിളിച്ചത്.....
എടാ....ഇപടവന്നാ....ഇന്ന് ബദ്രീങ്ങളെ ആണ്ട് ദിവസല്ലേ.....ഈ പത്തിരിയും കൊണ്ടോയ്ക്കോ.....

എന്താ വല്ലൃുമ്മാ ഇങ്ങക്ക്....
ഈ പത്തിരി എന്തിനാ പള്ളിക്കക്ക് കൊണ്ടുപോവുന്നത് ബദ്രീങ്ങക്ക്...  വന്നു തിന്നോ....ഇങ്ങള് ഇത് ആ കറിയും കൂട്ടി തിന്നാളി...ഉമ്മറ് പറഞ്ഞു....
ഉമ്മറും വലിയുമ്മയും തമ്മിലുള്ള തർക്കം 
കേട്ട് ഉമ്മറത്തെ ചാരു കസേരയിലിരുന്ന് ചേറ്റൃാേം പടിയിൽ കാലും വച്ച് ദിഖ്റ് ചൊല്ലി കൊണ്ടിരുന്ന  വല്ലൃുപ്പ ഉമ്മറിനെ അടുത്തേക്ക് വിളിച്ചു....

ഉമറുട്ടൃേ....വല്ലിപ്പാൻ്റെ കുട്ടി ഇപടെ വന്നാണീ....

ഇജ്പ്പ എത്തൃേ ആ പറഞ്ഞത്......

ഹും ൻ്റെ കുട്ടൃാേ....
അനക്ക് അറിയോ...ഇൻ്റെ ചെറുപ്പത്തില് ഈ പള്ളിയിൽ നിന്നും കിട്ടുന്ന പത്തിരിക്കും അപ്പത്തിനും വേണ്ടി എത്ര ആളുകളാണ് കാത്തിരുന്നിരുന്നതെന്ന്....
അക്കാലത്ത് ഇന്നത്തെ പോലെ എല്ലാ പെരീലും പത്തിരിയും കോഴി കറിയുംഉണ്ടാക്കാനുള്ള കഴിവില്ലാ.....
അന്നത്തെ വലിയ വലിയ വീടുകളിലാണ് പത്തിരി ചുടുന്നത്.....
അവിടെ ചുടുന്ന പത്തിരി ബദ്രീങ്ങളെ ആണ്ട് ദിവസം ആ വീട്ടു കാരിൽ നിന്ന് മരണപ്പെട്ടവരുടെ പേരിൽ ദുആയിരക്കുന്നതിനായി ആ പെരീലുള്ള ആളുകളുടെയും നാൽകാലികളുടെയും പക്ഷികളുടെയും എണ്ണത്തിനനുസരിച്ച്  പള്ളിയിലേക്ക് കൊണ്ടുവരും.....

ചില പള്ളിയിൽ അസറിന് ശേഷവും നമ്മുടെ പള്ളിയിൽ തറാവീഹിന് ശേഷവും ബദ്ർ മൗലിദിനും ദുആയിനും ശേഷമാവും വിതരണം ചെയ്യുക....

വാപ്പ പത്തിരിയുമായി വരുന്നതും കാത്ത് ചെറിയ കുട്ടികൾ കാത്തിരിക്കുന്നുണ്ടാവും വീട്ടില്.
പത്തിരി കിട്ടാത്തവർ കുട്ടികൾ ഉറങ്ങീയതിന് ശേഷം വീട്ടിൽ പോവാറായിരുന്നു...
അത്രക്കും പൂതിയായിരുന്നു ആ പത്തിരിക്ക്....

പള്ളിയിലെ തറാവീഹിന് ശേഷം
 കാരണവൻമാർ എല്ലാ പെരീന്നും കൊണ്ടു വന്ന പത്തിരികൾ കൂട്ടി അവിടെ എത്തിയിട്ടുള്ള പാവങ്ങളായ ആളുകൾക്ക് വിതരണം ചെയ്യും.....
അത് വാങ്ങുന്നതിനായി ഇന്ന് കളിയാക്കി നടക്കുന്ന വംബൻമാരുടെ ഉപ്പാപ്പമാരും വാപ്പമാരും പോയിട്ടുണ്ട്‌......

അന്നായിരിക്കും ഒരു കൊല്ലത്തിനിടക്ക് ഒരു അരി പത്തിരി കിട്ടിയിട്ടുണ്ടാവുക......
പിന്നെ അടുത്ത റമളാനിലാവും കിട്ടുക

അതു പോലെ തന്നെയാണ് ഇന്ന് കാണുന്ന എല്ലാ പരിപാടിയുംടെയും പിന്നിലുള്ള കഥ.
 റമളാൻ ഇരുപത്തി ഏഴാം രാവിലെ അപ്പ വിതരണവും അങ്ങിനെ ആയിരുന്നു.....
ഇന്നത്തെ പോലെ എല്ലാദിവസങ്ങളിലും അപ്പം ഉണ്ടാക്കാൻ അന്ന് കഴിവില്ല.....
റമളാനിലെ 27 രാവില് നാട്ടിലെ വലിയ വീടുകളിലാണ് അപ്പം ഉണ്ടാവുക.....
അവിടെന്ന് പള്ളിയിലേക്ക് കൊണ്ടു വരുന്ന അപ്പം ഒരു കഷ്ണമാണ് പാവപ്പെട്ടവന് കൊല്ലത്തിൽ ഒരിക്കൽ കിട്ടിയിരുന്നത്
അത് വീട്ടിൽ കൊണ്ടു പോയി വിഹിതം വച്ച് കഴിച്ചിരുന്നു....

ഒരു നേരത്തെ ആഹാരത്തിനായി പള്ളികളെയും നേർച്ച ചോറിനെയും ആശ്രയിച്ച് കഴിഞ്ഞിരുന്ന കാലവും ഉണ്ടായിരുന്നു.....
 പള്ളിയിൽ ഖബർ കുഴിക്കുന്നവർ വരെ ഈ ഒരു ദിവസം എത്തിയിട്ടുണ്ടാവും...

അക്കാലത്ത് വീടുകളിൽ അലക്കാൻ വരുന്ന വണ്ണാത്തിയും  അവരുടെ പങ്കിനായി ഒാരോ വീടുകളിലും ഈ ദിവസങ്ങളിൽ വന്നിരുന്നു.
അത് അവരുടെ ഒരു അവകാശമായി കണ്ടിരുന്നു

ഇന്ന് ആവശൃത്തിനും അനാവശൃത്തിനും ഭക്ഷണം കിട്ടിയിട്ടാണ് എല്ലാം തമാശയായി തോന്നുന്നത്.....

ഈ അടുത്ത കാലം വരെ എല്ലാ പെരീലും അരിപത്തിരി ചുടുന്ന പതിവില്ല.....അതിനുള്ള കഴിവില്ല.....
ഇന്ന് റമളാനിലും അല്ലാത്തപ്പഴും പത്തിരിയും ഇറച്ചിയും കിട്ടും...
തോന്നുംബോ മധുര പലഹാരങ്ങൾ ഉണ്ടാകും ഒന്നിനും ഒരു പഞ്ഞവും ഇല്ല.

പഴയ കാലത്തെ പതിവ് തല മുറകളായി തുടർന്ന് പോരുന്നതാണ് ഒന്ന് കൂടി പരിഷ്കരിച്ച ഇന്ന് കാണുന്ന നേർച്ചപത്തിരിയും നല്ല പോത്ത് വരട്ടിയതും. അതിൻ്റെ രസം ഒന്ന് വേറെ തന്നെയാണ്....

ഇനിക്ക് ഈ കണ്ണും കടുപ്പവും ഇല്ലാതെ ഇപട്ന്ന് പോകാൻ കഴിയാഞ്ഞിട്ടാണ് അന്നോട് പറഞ്ഞത്...
ഇജ് വല്ലൃുമ്മാനോട് ആ പത്തിരി പൊതി വാങ്ങി പള്ളിയിലേക്ക് കൊണ്ടു പൊയ്ക്കൊ....വല്ലൃുപ്പ പറഞ്ഞു...

ഉമ്മറിന് ഒന്നും പറയാനില്ലായിരുന്നു.....
ശരിയായിരിക്കാം പണ്ടു കാലത്ത് ഈ പത്തിരി വിതരണം പാവങ്ങൾക്ക് ഒരനുഗ്രഹമായിരിക്കും.
ഉമ്മർ വല്ലൃുമ്മാൻ്റെ അടുക്കൽ നിന്നും പത്തിരി പൊതിയും വാങ്ങി വേഗം പള്ളിയിലേക്ക് നടന്നു......🌹
------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment