പെരുന്നാൾ സുദിന പ്രഭാതം, ഒരു മാസത്തെ വൃതത്തിന് ശേഷം ഉദിച്ചുയരുന്ന പ്രഭാത സൂര്യൻ എന്തൊ ഒരു പ്രത്യേകത സ്വയം തന്നെ എടുത്തണിഞ്ഞ പോലെ,
അതൊ പെരുന്നാൾ മനസ്സിന്റെ പൂത്തുലയൽ അതിലേക്ക് ചാർത്തി കൊടുത്തതൊ, ഈ സുന്ദര പ്രഭാതത്തിലും അത്ര സുന്ദരമല്ലാത്ത എന്നല്ല തീരെ ആസ്വാദ്യകരമല്ലാത്ത ദിവസത്തിലേക്ക് മിഴി തുറക്കുന്നവരുണ്ടീ പാരിടത്തിൽ,
ഈ നല്ല പൊൻ സുദിനത്തെ സുന്ദരമായി വരവേൽക്കാനും ആസ്വദിക്കാനും കഴിയാത്ത മാറാരോഗികൾ, അഭയാർത്ഥികൾ, പട്ടിണി പേക്കോലങ്ങൾ, അരക്ഷിതരായി കഴിയുന്നവർ, ഇങ്ങിനെ ഈ നല്ലസുദിനം അന്യമാക്കപ്പെട്ടവർ, ഇവരൊക്കെയുള്ള ഒരു ലോകമാണിതെന്ന് ഓർക്കണം നമ്മൾ ഈ ആഘോഷവേളയിൽ, ഇവരിൽ പലരും നമുക്കിടയിൽ തന്നെയുണ്ട്, ഇവർക്കിടയിലേക്ക് നമ്മുടെ റൂഹിനെ ജഡത്തോട് കൂടി എത്തിക്കാൻ നമുക്ക് സാധിച്ചില്ലെങ്കിലും നമ്മുടെ ആത്മാവിൽ ചേർത്ത് നിർത്തണം നമ്മൾ, നിശബ്ദ പ്രാർത്ഥനകളിൽ ഉൾപെടുത്തണം നമ്മൾ ഓരോരുത്തരും;ജ്ഞാനിയും അജ്ഞനും സകലരും സ്വന്തത്തിലേക്ക് ചുരുങ്ങി ചുരുങ്ങി ചെറുതായിക്കൊണ്ടിരിക്കുന്ന ഈ കെട്ട കാലത്ത്,
ഏത് ചെറു വിഷയത്തിലും ഞാനെന്ന ഭാവം നടിച്ച് മേൽക്കോയ്മ നിലനിർത്താൻ മൽസരിക്കുന്ന അഹംഭാവമെന്ന ഭാവത്തിന്റെ മുൻതൂക്ക ക്കാലത്ത്,സമൂഹത്തിന്റെ പളപളാന്നുള്ള കുത്തൊ ഴിക്കിൽ കരക്കടിഞ്ഞ് കിടക്കുന്നവരെ ഓർമയിലെത്തിച്ച്, മനസ്സിലെങ്കിലും കുടിയിരുത്തണം നമ്മൾ. ഹൃദയാന്തരാളങ്ങളിൽ നിന്നുള്ള ആത്മാർത്ഥ പ്രാർത്ഥനയിലെങ്കിലും ചേർത്തി കൊടുക്കണം നമ്മൾ, അപ്പോഴാണ് യതാർത്ഥത്തിൽ നമ്മൾ നമ്മളാവുന്നത്, അതിന് സാധിക്കട്ടെ,
നൻമകൾ നേരുന്നു, നല്ല പെരുന്നാളാശംസകൾ -
--------------------------------
അലി ഹസ്സൻ പി. കെ.
No comments:
Post a Comment