Sunday, 2 June 2019

റഹ്മത്തിന്റെ പത്ത് വിട പറഞ്ഞു...


ഒരാളോട് നമ്മൾ ഒരു കാര്യം ചോദിക്കുന്നു. അനേക തവണ ചോദിക്കുന്നു... ചോദിക്കുക മാത്രമല്ല, യാചിക്കുന്നു... അതും ഏറ്റവും താഴ്മയോടെ, വിനയത്തോടെ....

പക്ഷെ, അയാൾ നമ്മെ പരിഗണിക്കുന്നില്ല. നമ്മുടെ ആവശ്യം പൂർത്തിയാക്കുന്നില്ല..
തീർച്ചയായും നമുക്ക് വിഷമം ഉണ്ടാകും. അങ്ങേ അറ്റത്തെ നിരാശയും സങ്കടവും ഉണ്ടാവാം...

എന്നാൽ ഈ ചോദ്യം ആത്മാർത്ഥമല്ലാ എങ്കിൽ, നിരാശയും സങ്കടവും ഒരിക്കലും ഉണ്ടാവില്ല. വെറുതെ ചോദിച്ചു എന്നെ ഒള്ളൂ... കിട്ടിയാൽ സന്തോഷം... അല്ലെങ്കിൽ പോട്ടെ.. എന്നായിരിക്കും മനസ്സിൽ...

നാം പത്തു ദിവസമായി അള്ളാഹുവിനോട് കാരുണ്യം ചോദിക്കുന്നു.. ചോദ്യം സത്യത്തിൽ ആത്മാർത്ഥമായി തന്നെ ആയിരുന്നോ? അല്ലാ, വെറുമൊരു ചോദ്യം മാത്രമായിരുന്നോ? 
നാം ഓരോരുത്തരും സ്വന്തത്തോട് ചോദിക്കേണ്ട ചോദ്യമാണിത്...

പ്രിയമുള്ളവരേ... അല്ലാഹുവിന്റെ കാരുണ്യം ഇല്ലാതെ നമുക്കെന്തിനാവും.. ഒന്ന് കലക്കിയാൽ ഇല്ലാതാവുന്ന അവസ്ഥയിൽ നിന്ന് നമ്മെ ഈ സുന്ദരമായ രീതിയിൽ സൃഷ്ടിച്ചവൻ അവനല്ലേ ...
നമ്മുടെ ഒരു രോമത്തിന്റെ വളർച്ചയിൽ പോലും നമുക്കെന്ത് പങ്ക് ?....
അവന്റെ ഭൂമി... അവന്റെ ആകാശം.. അവന്റെ വെള്ളം... എല്ലാം അവന്റെ കാരുണ്യം
 മാത്രം...
നാളെ  പുണ്യനബിക്കു പോലും  അവന്റെ കാരുണ്യം വേണമെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കും....?

ആലോചിക്കുക സഹോദരൻമാരെ... നമ്മുടെ ചോദ്യങ്ങളുടെ (ദുആ) അവസ്ഥ? വല്ല ആത്മാർത്ഥതയും ഉണ്ടോ ? വെറും അധര വ്യായാമം മാത്രമായി പോകുന്നുവോ ?

റഹ്മത്തിന്റെ പത്ത് കഴിഞ്ഞു.. 
ഇനി പാപമോചനത്തിന്റെ പത്ത്...
അള്ളാഹുവിന്റെ കാരുണ്യമാണ് പാപമോചനം...
പാപമോചനം കിട്ടിയവനാണ് നരകത്തിൽ നിന്ന് മോചനം...
നരകത്തിൽ നിന്ന് രക്ഷപ്പെട്ടവനാണ് സ്വർഗം...
സ്വർഗം അതവന്റെ കാരുണ്യമാണ്... അവന്റെ ഔദാര്യം മാത്രം...

നാഥാ... നിന്റെ ഭൂമി...
നിന്റെ ആകാശം.. 
എല്ലാം നിന്റെതുമാത്രം... 
ഞാൻ നിന്റെ വെറും സൃഷ്ടി മാത്രം..

നാഥാ... ഞാൻ പാപിയാണ്..
സ്വന്തത്തോട് അക്രമം പ്രവർത്തിച്ചവനാണ്....
എന്റെ പ്രതീക്ഷ നിന്റെ കാരുണ്യം മാത്രം....
-----------------------------------
⭕ ഷാഫി അരീക്കൻ.

No comments:

Post a Comment