കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ ഒരു ഗ്രാമത്തിൽ നിന്ന് മരണത്തിലേക്ക് മറഞ്ഞ മുപ്പത്തിയൊന്ന് ചെറുപ്പക്കാരെ കുറിച്ചാണീ പുസ്തകത്തിന്റെ ഉള്ളടക്കം. എല്ലാം ആത്മബന്ധങ്ങളുടെ നേരനുഭവങ്ങളാണ്.
വേർപാടിന്റെ വിങ്ങലില്ലാതെ ഇതിന്റെ ഒരു താളു പോലും മറിക്കാൻ കഴിയില്ല.
മരണത്തിന്റെ
കാലഗണന വെച്ചാണ് ഓരോ അധ്യായവും ക്രമീകരിച്ചിരിക്കുന്നത്.
പ്രസാധകർ മാത്രമല്ല എഴുത്തുകാരും വായനക്കാരുമെല്ലാം ഒരേ നാട്ടുകാരാണ്. മലയാളത്തിന്റെ ഗ്രാമീണാനുഭവങ്ങളിൽ ഇങ്ങനെ ഒരു ഉദ്യമം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടാവില്ലെന്നാണ
പിരിഞ്ഞ സൗഹൃദത്തോടൊപ്പം പിന്നിട്ട കാലത്തെയും നമുക്കിവിടെ അനുഭവിക്കാം. ഉപ്പുമാവിന്റെ മണമുള്ള ഒന്നാം ക്ലാസിൽ നിന്ന് അറയൻകുളത്തിന്റെ ആഴങ്ങളിലേക്ക് കാല് തെറ്റിപ്പോയ ബഷീർ മുതൽ
മിണ്ടിപറഞ്ഞിരുന്ന സായാഹ്ന വട്ടത്തിൽ നിന്ന് ഒരു വാക്ക് പോലും പറയാതെ ഇക്കഴിഞ്ഞ വർഷം നടന്ന് മറഞ്ഞ ഫൈസൽ വരെ വരികൾക്കിടയിൽ ഇഷ്ടം പറയുന്നുണ്ട്.

മാനം കാണാത്ത മയിൽപീലിത്തുണ്ട് പോലെ ഏറെ ഓമനത്തത്തോടെ കരുതി വെച്ചതാണ് ഇതിലെ ഓരോ കുറിപ്പുകളും. മിക്ക എഴുത്തുകാരും തത്തമ്മക്കൂട്ടിലെ 'കുരുത്തോല' എന്ന അക്ഷര കളരിയിൽ നിന്ന് എഴുതി തെളിഞ്ഞവരാണ്. സാമൂഹ്യ മാധ്യമങ്ങൾ എഴുത്തും വായനയും അപഹരിക്കുന്നു എന്ന പഴി കേൾക്കുന്ന കാലത്തെ നേരനുഭവങ്ങൾ കൊണ്ട് തിരുത്തുകയാണീ പുസ്തകം. മരണത്തിന്റെ തണുപ്പറിഞ്ഞ നാട്ടുവഴികളിലേക്കെല്ലാം വായന നമ്മെ കൈ പിടിക്കുന്നു. കണ്ണീരുണങ്ങാത്ത പൂമുഖങ്ങൾക്കും ഓർമ്മ പൂക്കുന്ന മയിലാഞ്ചി ചെടികൾക്കും അരികിലൂടെയാണ് ഓരോ താളും മറിഞ്ഞ് തീരുന്നത്. കാലമെത്ര കഴിഞ്ഞാലും പ്രിയപ്പെട്ടവരുടെ ഓർമ്മകൾ മങ്ങിത്തീരില്ലെന്നതിന് ഹൃദയഹാരിയായ ഈ പുസ്തകം പിടിച്ച് സാക്ഷ്യപ്പെടുത്താം.
അതുകൊണ്ട് തന്നെ വായിക്കാൻ മാത്രമല്ല നമ്മുടെ അലമാരകളിൽ കരുതി വെക്കാൻ കൂടിയുള്ളതാണ് ഈ അക്ഷര സമാഹാരം. കണ്ണ് നനയിച്ച് മുന്നേ പോയവർക്കായി സ്വന്തം ഗ്രാമം നൽകുന്ന പെരുന്നാൾ സമ്മാനം.
ഈ ഓർമ്മയുടെ ഉടയാsകൾ കണ്ട് സ്വർഗത്തിന്റെ വാതിൽക്കൽ അവർ നമ്മെ നോക്കി ചിരിക്കുന്നുണ്ടാവും.
പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ നമുക്ക് കുറച്ച് നേരം കൂടിയിരിക്കാം, എല്ലാവരെയും ഒരിക്കൽ കൂടി ക്ഷണിച്ച് കൊളളുന്നു-------------------------
സത്താർ കുറ്റൂർ
അഡ്മിൻ ഡെസ്ക്ക്
തത്തമ്മക്കൂട്
No comments:
Post a Comment