പളളിപ്പറമ്പ് @
അരീക്കൻ മുഹമ്മദ് ഹസ്സൻ (ബാവ)
നമ്മുടെ ബാവ 😢😢😢😢😢
➖➖➖➖
അവസാന യാത്ര മൊഴിക്കു കാത്തു നിൽക്കാതെ ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി ഞങ്ങളുടെ ബാവ യാത്രയായി, ഇനിയില്ല 'സർഫോ' എന്ന ആ നീട്ടി വിളി. ഓർമ്മ വെച്ച നാൾ മുതൽ നിഷ്കളങ്കതയും ആവേശവും ആത്മാർത്ഥതയും തുടിച്ചു നിൽക്കുന്ന മലയോളം ഓർമ്മകൾ ബാക്കിയാക്കിയാണ് ബാവ മുന്നേ നടന്ന് പോയത്.
പല പ്രതി സന്ധികളും അഭിമുഖീകരിച്ച ബാവ ഒരു കാലത്തും പക്ഷെ ഞങ്ങൾക്ക് പരസ്പരം മുഖം തിരിച്ച് നിൽക്കേണ്ട ഒരവസരവും ഉണ്ടാക്കിയിട്ടില്ല. ആ നിഷ്കളങ്കതക്ക് എന്നെ പോലെ കുടുംബക്കാർക്കും നാട്ടുക്കാർക്കും ഓർത്തെടുക്കാൻ ഒത്തിരി ഓർമ്മകൾ ബാക്കിയാക്കിയാണ് ബാവ കടന്ന് പോയത്.
ചെറുപ്പം മുതലേ ബാവ ഞങ്ങളുടെ ആവേശമാണ്, അതിലേറ്റം മനോഹരം ചെറുപ്പകാലം തന്നെ. കല്യാണമായാലും, മൗലുദ് ആയാലും, നേർച്ചക്ക് പോക്കിലും, അണ്ടി പെറുക്കൽ, കോമാങ്ങ പെറുക്കൽ, ചക്കരമാങ്ങ സേവിക്കൽ, പളളിയിലേക്ക് നോമ്പിന് തരിക്കഞ്ഞി കൊണ്ട് പോവൽ, മൈലാഞ്ചി ഊരൽ, അരക്കൽ, വെളഞ്ഞിൽ ഉരുക്കൽ അങ്ങനെ എന്തിലും ഏതിലും എണ്ണിയാലൊടുങ്ങാത്ത ബാവാന്റ സാന്നിദ്ധ്യവും നേതൃത്വവും ഉമ്മാന്റൊടെ ഞങ്ങൾക്കുണ്ടായിരുന്നു.
കടുoബ വീടുകളിലേക്കുള്ള യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാവ കുടുംബ സന്ദർശനവും അവരോടുള്ള ഇടപഴകലും ബാവ മാത്രമല്ല ബാവാന്റ വരവുകൾ ഞങ്ങളും ഏറെ ആസ്വദിച്ചിരുന്നു.
പ്രവാസത്തിൽ ഞങ്ങളുടെ നഷ്ടമാണ് ഈ കുടിച്ചേരലുകൾ, വിരലിലെണ്ണാവുന്ന കണ്ടുമുട്ടലുകളിലേക്ക് ഇത് കുറഞ്ഞപ്പോഴും ഒത്തിരി സമയം സംസാരിച്ചിരിക്കുക പതിവായിരുന്നു അതിൽ തൻറെ സ്വപ്നങ്ങളും ആകുലതകളും അവഗണനകളും പങ്കുവെക്കൽ ഒരു കൂടപ്പിറപ്പിനെ പോലെ അവൻ തുറന്നു പറയുമായിരുന്നു. മക്കളുടെ കല്യാണവും വിദ്യാഭ്യാസവും അതിൽ പ്രധാനപ്പെട്ടവയയിരുന്നു. ബാവാക്ക് അറിയുന്ന ഉൾക്കൊള്ളാവുന്ന രീതിയിൽ പറഞ്ഞു സമാശ്വസിപ്പിക്കുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്.
ഞങ്ങളിൽ നിന്ന് വന്നു പോയ എല്ലാ തെറ്റു കുറ്റങ്ങളും മാപ്പാക്കി നാഥാ നാളെ ബാവാനെയും ഞങ്ങളെയും നിന്റെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കണെ....... ആമീൻ
--------------------
ശറഫു അരീക്കൻ
അരീക്കൻ മുഹമ്മദ് ഹസ്സൻ
➖➖➖➖
അരീക്കൻ മുഹമ്മദ് ഹസ്സൻ എൻ്റെ പഴയ ഒരു കൂട്ടുകാരനായിരുന്നു.
എൻ്റെ ഒരു ക്ലാസ്സിൽ മുകളിലായിരുന്നു പഠനമെങ്കിലും പരസ്പരമുള്ള പരിചയവും കൊടുവാപാത്തെ തോട്ടിലും കുളത്തിലുമുള്ള അവൻ്റെ കുളിക്കാൻ വരവും ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.... ആഴമുള്ള കുഴിയിലും കുളത്തിലും നീന്തി തുടിക്കാൻ ഒഴിവ് ദിവസങ്ങളിൽ അധി രാവിലെ അവൻ എത്തുമായിരുന്നു. മാങ്ങാകാലത്ത് നല്ല മധുരമുള്ള കോമാങ്ങയുമുണ്ടാവും കൈയ്യിൽ കൂടെ സമ പ്രായക്കാരായ ഇവിടത്തെ കുട്ടികളും ഉണ്ടാവും തോട്ടിൽ ചാടാൻ. കുളത്തിൽ തൊട്ടുകളിച്ചും മുങ്ങാൻ കുഴിയിട്ടും സമയം വളരെ വൈകി വീട്ടിലേക്ക് തിരിച്ചു പോയിരുന്നുള്ളൂ......
ചില ദിവസങ്ങളിൽ വലിയുപ്പ ഹസ്സൻകുട്ടി ഹാജി തിരഞ്ഞു വന്ന് കൊണ്ടു പോവലായിരുന്നു.... ഒരിക്കൽ അടുത്തുള്ള മതിലിൻ മുകളിൽ കയറി കുളത്തിലേക്ക് ചാടിയതിൽ കാല്തെറ്റി കരയിൽ തന്നെ നെഞ്ചടിച്ച് വീഴുകയും ശ്വാസം കിട്ടാതെ എൻ്റെ ഉപ്പ എടുത്തു ഹോസ്പിറ്റലിലെത്തിക്കുകയുമുണ്ടായി.... അതിനു ശേഷം എപ്പഴങ്കിലുമായിരുന്നു വന്നിരുന്നത്.... തോട്ടിലേക്കുള്ള അവൻ്റെ വരവ് കാരണം ഇവിടെയുള്ള ഒട്ടുമിക്ക ആളുകൾക്കും അവനെ അറിയാമായിരുന്നു.....
പിന്നീട് സ്കൂൾ പഠനം കഴിഞ്ഞ് അവൻ പ്രവാസിയായി പിന്നെ ഞാനും. ജീവിത നെട്ടോട്ടത്തിനിടക്ക് പരസ്പരം കാണാറില്ലായിരുന്നു..... കുറെ കാലത്തിന് ശേഷം കുട്ടൃാലിഹാജിയുടെ ജനാസ നമസ്ക്കാരത്തിലെ സ്വഫിൽ എൻ്റെ അടുത്തായി അവൻ നിന്നു അവിടെ വച്ച് സലാം ചൊല്ലി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. കുറെ സംസാരിച്ചു... അന്നൊന്നും ഒരസുഖവും അവനിൽ ഇല്ലായിരുന്നു..... അതു കഴിഞ്ഞു വെള്ളിയാഴ്ച്ച ജുമുഅക്ക് മുൻപ് മമ്മുട്ടി മാഷുടെ മുഹമ്മദ് ഹസ്സൻ്റെ രോഗശമനത്തിന് വേണ്ടി പ്രാർത്ഥിക്കാനുള്ള അറിയിപ്പ് കേട്ടപ്പൊ ഇവനാണ് എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല..... വീട്ടിലെത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വളരെ ദുഖഃത്തിലാക്കീ അവൻ്റെ മരണ വാർത്തയും എത്തിയത്..... മരണം നാമെല്ലാവർക്കും നിർബന്ധമാണങ്കിലും നിനച്ചിരിക്കാത്ത മരണം ഞെട്ടലുണ്ടാക്കി.
സർവ്വ ശക്തൻ മുഹമ്മദ്ഹസ്സൻ്റെ കുടുംബത്തിന് സമാധാനം നൽകട്ടെ.... അവനിൽ നിന്നും വന്ന തെറ്റുകൾ പൊറുത്ത് സ്വർഗാവകാശികളിൽ ഉൾപ്പെടുത്തുമാറാവട്ടെ... എന്ന് പ്രാർത്ഥിക്കുന്നു..
---------------------------
കൂഞ്ഞഹമ്മദ് കുട്ടി കെഎം
ബാവ... മുറിവുണങ്ങാത്ത ഓർമ്മകൾ
➖➖➖➖
ബാവ ഇന്ന് നമ്മോടൊപ്പമില്ല എന്ന് ഇപ്പോഴും മനസ്സ് സമ്മതിക്കാത്തത് പോലെ. കുറ്റൂർ ജംഗ്ഷനിലെ സുഹൃദ് കൂട്ടത്തിൽ... മദ്രസ കോമ്പൗണ്ടിലെ പരിപാടിയിൽ... പള്ളിയിലേക്ക് വരുന്ന വഴിയിൽ എല്ലാം അവന്റെ ഉയർന്ന ശബ്ദം കേൾക്കുന്നത് പോലെ ഇപ്പോഴും അനുഭവപ്പെടുന്നു. ഇടപെട്ടിടത്തെല്ലാം മായ്ക്കാൻ പറ്റാത്ത ചിത്രം വരച്ച് വെച്ചാണല്ലോ അവൻ നടന്നു പോയത്. ബാവ ഉണ്ടാക്കി വെച്ച സൗഹൃദത്തിന് വേലിക്കെട്ട് ഇല്ലായിരുന്നു. വലിയവരും ചെറിയവരും പണ്ഡിതരും പാമരരും നാനാജാതിക്കാരും അവന്റെ ചങ്ങാതിമാരായിരുന്നു.
അധ്വാനിയായിരുന്നു ബാവ. ജോലിയില്ലാതെ ഒരു ദിവസം പോലുമിരിക്കാൻ അവന് കഴിയുമായിരുന്നില്ല. പ്രൗഢമായ വേഷമായിരുന്നു. ഇൻസൈഡ് ചെയ്ത് കണ്ണടയും ഫിറ്റാക്കിയുള്ള നടത്തം കൗതുകമായിരുന്നു. മക്കളെ പ്രാണന് തുല്യം സ്നേഹിച്ചിരുന്നു ബാവ. പെട്ടെന്നാണ് രോഗം പിടിപെട്ടതും വിയോഗമുണ്ടായതും. ബാവാക്ക് മഞ്ഞപ്പിത്തമാണെന്ന് കേട്ടു. MKH ലാണ് എന്ന് അറിഞ്ഞു. രണ്ടാം ദിനം സുബ്ഹിക്ക് ബാവാക്ക് മക്കളെ കാണണമെന്ന് പറയുന്നുവെന്ന് അയൽവാസിക്ക് ഒരു ഫോൺ വന്നു. ഉടനെ മക്കളെ ആശുപതിയിലെത്തിച്ച് കാണിക്കുമ്പോഴും ആരുമറിഞ്ഞില്ല ആ കുരുന്നുകളുടെ പൊന്നുപ്പയുടെ അവസാന ചുംബനമാകും അതെന്ന്😢😢.
അന്ന് തന്നെ മെഡി.കോളേജിലെത്തിച്ചു. പിറ്റേന്ന് വൈകുന്നേരം പോയി കണ്ടപ്പോൾ കൈ പിടിച്ച് പള്ളിയിലെ ഉസ്താദിനോട് ദുആ ചെയ്യാൻ പ്രത്യേകം വസ്വിയ്യത്ത് ഏൽപ്പിച്ചു. പിരിഞ്ഞ് പോരുമ്പോഴും അസ്വാഭാവികതയൊന്നും തോന്നിയില്ല. പിറ്റേന്ന് വെള്ളിയാഴ്ച. സുബ്ഹിക്ക് സ്ഥിരമായി ബാവ ജമാഅത്തിനെത്തുന്ന മസ്ജിദിൽ ദുആ നടത്തി. ജുമുഅക്ക് ഊക്കത്ത് പള്ളിയിൽ പ്രാർത്ഥന നടക്കുന്ന ആ പുണ്യ സമയത്ത് അവന്റെ റൂഹ് മലക്കുകൾ ഏറ്റുവാങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം ഊക്കത്ത് രണ്ടാഴ്ചക്കകം നാലുപേർ വിട പറഞ്ഞു. പുകയുന്ന കുന്തിരിക്കത്തിന്റെയും കിളർന്ന മണ്ണിന്റെയും മണം വിട്ടുമാറും മുമ്പെ നമ്മൾ വീണ്ടും പഴയ സ്ഥിതിയിലേക്ക് മടങ്ങി. ഇത് റബ്ബിന്റെ നടപടിക്രമങ്ങളിൽ പെട്ടതാണ്. ഇന്ന് അവർ അനുസ്മരിക്കപ്പെടുന്നു. നാളെ അത് നമ്മളാവാം....
ബാവയുടെയും നമ്മിൽ നിന്ന് വിട പറഞ്ഞ മറ്റുള്ളവരുടെയും ബർസഖീ ജീവിതം ശാന്തിയിലാകട്ടെ എന്ന് ദുആ ചെയ്യുന്നു.
------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
السلام عليكم ورحمه الله وبركاته.
പ്രിയ ജേഷ്ഠൻ 😢
➖➖➖➖➖
😢ബാവാനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഇരു കണ്ണുകളും നിറഞ്ഞു ഒഴുകുന്ന അവസ്ഥയാണ്. എങ്കിലും എന്റെ ബാവാനെ കുറിച്ച് രണ്ടു വരി എനിക്കും എഴുതണം എന്ന് തോന്നി. ബാവാന്റെ അവസാന സമയത്ത് അവന്റെ കൂടെ നിന്ന് മുഴുവൻ സമയവും അവനെ കെയർ ചെയ്യാൻ എനിക്ക് സാധിച്ചു. നൂറു ഇന്ക് പള്ള വേദന ആവുന്നു എടാ എന്ന് പറഞ്ഞു അവൻ കരയുമ്പോൾ അവനു ആശ്വാസം പകർന്നു അവൻ കാണാതെ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്.
മുൻപൊക്കെ പല കാര്യത്തിലും ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു ചിലസമയങ്ങളിൽ. ഇപ്പൊ കുറച്ചു കാലമായിട്ട് അങ്ങനെ ഒന്നും ഇല്ലായിരുന്നു. വളെരെ ശാന്തമായിരുന്നു സംസാരവും പെരുമാറ്റവും എല്ലാം. ഒരു പക്ഷെ ഉൾവിളി ഉണ്ടായിരുന്നു ഇരിക്കാം. ആയുസ് തീരാറായി എന്നും, എല്ലാരേം കുന്നോളം സ്നേഹിച്ചു പിരിയാം എന്നും 😢😢.
ഒരിക്കലും പ്രതീക്ഷിക്കാത്ത മരണം ആയത് കൊണ്ടാവും ഇന്നും സത്യം അംഗീകരിക്കാൻ മനസ്സ് തയ്യാറല്ലാത്തത്. എവിടെയോ പോയതാകും എന്നും, തിരിച്ചു വരുമായിരിക്കും എന്നും വെറുതെ ഒരു പ്രതീക്ഷ.
അവന്റെ പാപങ്ങൾ പൊറുത്തു കൊടുക്കാനും, കബറിടം വിശാലമാക്കി കൊടുക്കാനും എല്ലാരുംആത്മാർത്ഥമായി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു. നാഥൻ അവനെയും നമ്മെയും നമ്മിൽ നിന്ന് മരണപെട്ടു പോയവരെയും നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ.
ആമീൻ യാറബ്ബിൽ ആലമീൻ ربنا اتنا في الدنيا حسنه وفي الاخره حسنه وقنا عذاب النار امين امين يا رب العالمين 🤲🏻🤲🏻🤲🏻.
---------------
നൂറു അരീക്കൻ
പ്രിയപ്പെട്ട ഞങ്ങളെ ബാവ
➖➖➖➖
പ്രിയ ജേഷ്ടൻ അതിലുപരി ഒരു പിതാവിന്റെ സ്ഥാനം ഞാൻ നൽകിയ എന്റെ പ്രിയ ബാവ...
നിനച്ചിരിക്കാത്ത വേളയിൽ ഒരു അതിഥി ആയി വന്ന് കൂടെ കൊണ്ടുപോയ മരണം എന്ന സത്യം.. ഇപ്പോളും അംഗീകരിക്കാൻ കഴിയുന്നില്ല ചിലപ്പോൾ ഒക്കെ സംഭവിച്ചത് ഒരു സ്വപ്നം പോലെ മനസ്സിൽ വന്ന് പോവുന്നു. അത്രയും അടുപ്പം ആയിരുന്നു ബാവയുമായി ബാവന്റെ വീട് താമസം തുടങ്ങിയ അന്ന് മുതൽ അവിടെ ആണ് അതോണ്ട് ഒരു പിതൃതുല്യം ആയിരുന്നു എനിക്ക്.
വേർപാട് കേട്ടവർക് ആർക്കും ഉൾകൊള്ളാൻ ഇപ്പോളും കഴിഞ്ഞിട്ടില്ല.. കുടുംബത്തിലും നാട്ടിലും എപ്പോളും നല്ല ബന്ധം ആയിരുന്നു എല്ലാരുമായും പ്രായവ്യത്യാസം ഇല്ലാതെ ഇടപഴകുന്നത് കൊണ്ടാവും എല്ലാർക്കും ഇത്രയും പ്രിയപ്പെട്ടവൻ ആയതും. കുടുംബത്തിലും കൂട്ടുകാർക്കിടയിലും തുറന്ന സംസാരവും കുടുംബബന്ധവും അത്രമേൽ ഇഷ്ട്ടം ആയിരുന്നു ബാവാക്. എന്തൊരു പരിപാടി ഉണ്ടായാലും സജീവമായി ഇടപെടാറുണ്ട് ബാവ ഇതുകൊണ്ടൊക്കെ ആവാം അള്ളാഹു വിന്റെ വിളിക്ക് ഉത്തരം നൽകി പോയതും ഇഷ്ടപ്പെട്ടവരെ പടച്ചോൻ നേരത്ത കൊണ്ടോവും എന്നൊക്കെ കേൾക്കാറില്ലേ....
എന്തൊരു സാധനം കൊണ്ടുവന്നാലും ചെറിയ കുട്ടികളെ പോലെ എല്ലാം ചോദിച്ചു മനസിലാകുന്ന ഒരു സ്വഭാവം അത് മാത്രം മതി ആ മനസ്സ് എത്രത്തോളം നിഷ്കളങ്കം ആണെന്ന് മനസിലാക്കാൻ. ഇവിടുന്ന് ഒക്കെ (സൗദിയിൽ നിന്നും) വിളിക്കുമ്പോൾ എപ്പോളും പറയും "അവിടുന്ന് ആരേലും വരനുണ്ടെങ്കിൽ ഇജ്ജ് ഒരു power bank കൊടുത്തേയ്‌ക്കെണ്ടിട്ടാ" എന്നൊക്കെ.... എന്തെങ്കിലും ഒക്കെ പറയാനും ചെയ്യാനും ഭയങ്കര ഉത്സാഹം ആയിരുന്നു എപ്പോളും എന്റെ കൂട്ടുകാരെ എവ്ടെന്ന് കണ്ടാലും അവരോട് ഒക്കെ ഞാൻ വിളിക്കൽ ഉണ്ടോ എന്ന് ചോദിക്കലും, എന്റെ വിശേഷങ്ങൾ അവരോടും പങ്കുവെക്കും.. നാട്ടിൽ ഇനി എന്ത് ഉണ്ടായാലും വിളിക്കുമ്പോൾ അത് വിശദമായി പറയാറും ഉണ്ടായിരുന്നു, ഇത്രയും കാലത്തിനിടക്ക് എന്നോട് ദേശ്യപെട്ടതായി ഞാൻ ഓർകുന്നില്ല..
വെറും ഒരു കാലുവേദനക് MKH ൽ കാണിക്കാൻ പോയതാണ് അവിടെന്ന് പനിയും ഛർദിയും കൂടിയതോടെ blood ചെക്ക് ചെയ്തപ്പോൾ മഞ്ഞപിത്തം സ്ഥിരീകരിച്ചത് എല്ലാം പെട്ടന്ന് ആയിരുന്നു. മെഡിക്കൽ കോളേജിലേക് കൊണ്ടുപോവുന്നതിന്റെ തൊട്ടുമുൻപ് ഞാൻ വിളിച്ചപ്പോൾ കരഞ്ഞുകൊണ്ടാണ് എന്നോട് സംസാരിച്ചതും "നിസാമെ ഇന്ക് പേടിയാവുണ്ട് ന്നെ മെഡിക്കൽ കോളേജിലേക് കൊണ്ടോവാണ് എന്നൊക്കെ പറഞ്ഞു" കരഞ്ഞപ്പോ ഞാൻ കരച്ചിൽ അടക്കിപ്പിടിച് കുറെ സമാധാനിപ്പിച്ചു ആ വിവരം കേട്ടപ്പോൾ എനിക്കും ഒന്നും പറയാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. കോളേജിൽ എത്തി രാത്രി ഒരു ഡയാലിസിസ് ചെയ്തു പിറ്റേന് ഉപ്പാക് വിളിച്ചപ്പോ ഡോക്ടർ വന്നു നോക്കുന്നുണ്ട് വിവരം തരാം എന്നൊക്കെ പറഞ്ഞാണ് ഫോൺ വെച്ചതും. മരിക്കുന്നതിന്റെ തലേന്നു വൈകുന്നേരം വിളിച്ചു കുറെ ആശ്വസിപ്പിച്ചതാണ് അറിഞ്ഞില്ല അതൊരു അവസാനത്തെ സംസാരം ആവും എന്ന്. ഒരു പാട് ആഗ്രഹങ്ങളും കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളും ബാക്കി വെച്ചാണ് എന്റെ ബാവ ഞങ്ങളെ വിട്ടു പോയത്..
റഹ്‌മാനായ നാഥാ അവരിൽ നിന്നും ഞങ്ങളിൽ നിന്നും വന്നു പോയ ചെറുതും വലുതുമായ ദോഷങ്ങളെ നീ പൊറുത്തുകൊണ്ടാ റബ്ബേ, ബാവൻറെ കബറിടം നീ വിശാലമാകണേ.. അവരെയും നമ്മളെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടാണേ അല്ലാഹ്.. ആമീൻ
----------------------
✍🏻 നിസാം അരീക്കൻ
ബാവ - എന്റെ മുതിർന്ന ജേഷ്ഠ സഹോദരൻ
➖➖➖➖
ബാവ എനിക്ക് ഒരു സുഹൃത്തും അയൽവാസിയും മാത്രമായിരുന്നില്ല മുതിർന്ന ജേഷ്ഠ സഹോദരൻ കൂടിയായിരുന്നു. അകാലത്തിലുള്ള വേർപ്പാടിന്റെ വേദന എത്ര മറക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് മായുന്നില്ല. അത്ര കണ്ടുള്ള ബന്ധമായിരുന്നു ഞങ്ങളുടേത്. ഈ അടുത്ത കാലം വരെ ഞായറാഴ്ചകളിൽ മുടങ്ങാതെ എന്നേ വിളിക്കുന്ന ബാവ നാട്ടിലെ എല്ലാ വിവരങ്ങളും കൃത്യമായി അറിയിക്കുമായിരുന്നു. ഈ ഇടയായി ഞാൻ നാട്ടിൽ വരാൻ അൽപ്പം താമസിച്ചപ്പോൾ വഴിയൽ വെച്ച് എന്റെ ഉമ്മയോട് റഷീദ് പോയിട്ട് ഇന്നേക്ക് രണ്ട് മാസമായി എന്താ വരാത്തതെന്ന് ബാവ ചോദിച്ചുവത്രെ കൂടെ യുള്ള എന്റെ മകളോട് വാപ്പ പോയ ദിവസം വരെ ബാവ കാക്ക ഓർത്തു വച്ചിരിക്കുന്നു എന്ന് എന്റെ ഉമ്മ പറഞ്ഞുവെന്നും നാട്ടിലെത്തിയപ്പോൾ ഉമ്മ എന്നോട് പറഞ്ഞു.
പല ഭാഗങ്ങളിലേക്കും ഒഴിവ് കിട്ടുമ്പോൾ മുമ്പൊക്കെ ഞങ്ങൾ യാത്ര ചെയ്തിട്ടുണ്ട് ഏതു യാത്രയിലും നമസ്ക്കാര സമയമാകുമ്പോൾ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കുന്ന ബാവ കൃത്യമായ ആശയക്കാരനാണെങ്കിലും എല്ലാ വിഭാഗം മുസ്ലിം പണ്ഡിതൻമാരെയും ബഹുമാനിക്കണമെന്ന നിർബന്ധബുദ്ധിക്കാരനായിരുന്നു. ഉച്ചത്തിൽ സംസാരിക്കുമെങ്കിലും ഉള്ളുതുറന്ന് സംസാരിക്കുന്ന ബാവയിൽ നിന്ന് ഒരിക്കൽ പോലും വേദനിപ്പിക്കുന്ന വാക്കുകൾ കേട്ടിട്ടില്ല.
എം കെ എച്ച് ആശുപത്രിയിൽ അഡ്മിറ്റായ വിവരം ബാവയുടെ അയൽവാസിയായ എന്റെ എളാപ്പയുടെ എളാമയാണ് എന്നേ വിളിച്ച് അറിയിച്ചത് ഉടൻതന്നേ ഞാൻ ബാവയെ വിളിച്ചു അന്നേരം അദ്ദേഹത്തിന്റെ രോഗത്തിനെപ്പറ്റി പറയാതെ തൊട്ടടുത്തുള്ള ശങ്കരേട്ടന്റെ രോഗവിവരമാണ് എന്നോട് പറഞ്ഞത്. എല്ലാവരേയും മനസ്സറിഞ്ഞ് സ്നേഹിച്ചിരുന്ന നിശ് കളങ്കനായ ബാവയെ ഇനി കാണില്ലെന്ന് ഓർക്കുമ്പോൾ തീരാനഷ്ടബോധം. ബാവയെ പറ്റി പറഞ്ഞാൽ തീരാത്ത ഒരു പാട് നല്ല ഒരമ്മകൾ എന്നിലുണ്ട് കുറഞ്ഞ നേരം കൊണ്ട് പറഞ്ഞാൽ തീരുന്ന ഒന്നല്ല അതൊന്നും.
അല്ലാഹു അദ്ദേനത്തിന്റെ കുടുംബത്തിന് മറവികൊടുക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ഖബറിനെ സ്വർഗപൂന്തോപ്പാക്കി മാറ്റട്ടേ ആമീൻ.
--------------------
റഷീദ് കള്ളിയത്ത്
ബാവ
➖➖➖➖
2019ഒക്ടോബർ 25ന് വെള്ളിയാഴ്ച, ഉച്ചഭക്ഷണവും കഴിഞ്ഞു പതിവ് പോലെ ചെറിയ മയക്കത്തിലേക്ക് വീണതേയൊള്ളൂ, ഏകദേശം രണ്ടേമുക്കാൽ മണിയായിക്കാണും... പെട്ടെന്ന് പൊട്ടിക്കരഞ്ഞു കൊണ്ടു വാതിൽ തള്ളിത്തുറന്ന് (വല്ല ആവശ്യവും ഉണ്ടെങ്കിൽ വാതിലിൽ മുട്ടാറുണ്ടായിരുന്ന) ഉമ്മ ഒരുവിധം പറഞ്ഞൊപ്പിച്ചു "ബാപ്പോ.... ബാവ..... കല്ലാപ്പിലെ ബാവ പോയി...... "
ഒരു നിമിഷം എന്ത് ചെയ്യണം, എന്ത് പറയണം എന്നറിയാതെ തരിച്ചുപോയി. ഉമ്മയെ ഒരു വിധം പറഞ്ഞൊപ്പിച്ചു തല്ക്കാലം ഒരിടത്തു ഇരുത്തി, ഉപ്പയോട് അന്വേഷിച്ചപ്പോൾ വിവരം ഇപ്പോൾ അറിഞ്ഞതേയുള്ളൂവെന്നും ഇത്രത്തോളം സീരിയസ് ആണെന്ന് അറിയില്ലായിരുന്നുവെന്നും നാല് മണിക്ക് സന്ദർശകരെ അനുവദിക്കാറുള്ളതിനാൽ ഞാൻ മെഡിക്കൽ കോളേജിലേക്ക് പോകാൻ എണീറ്റതായിരുന്നുവെന്നും പറഞ്ഞപ്പോൾ തന്നെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.ഇത്രയും കാലത്തിനിടക്ക് ഒരു മരണ വാർത്തയോട് ഇത്രയും ഇടറിക്കൊണ്ട് ഉപ്പ പ്രതികരിക്കുന്നത് എന്റെ ജീവിതത്തിൽ ആദ്യാനുഭവമായിരുന്നു.
കുറച്ചു നേരം ബാവയുമൊന്നിച്ചുള്ള ഓർമ്മകൾ അയവിറക്കി. കുറ്റൂരിലെ ബാവ എന്ന് പറഞ്ഞാൽ ഞങ്ങളുടെ കുടുംബത്തിൽ ഒരു പക്ഷേ ചെറിയ കുട്ടികളൊഴിച്ചു അറിയാത്തവർ ഉണ്ടാവില്ല. അത്രത്തോളം സുപരിചിതനായിരുന്നു ബാവ. കാരണം ഔപചാരികതക്ക് വേണ്ടി വിവരങ്ങൾ അന്വേഷിക്കുന്ന കേവലമൊരുവിരുന്നു കാരനായിരുന്നില്ല അദ്ദേഹം. എപ്പോൾ വന്നാലും "കുഞ്ഞമ്മായേ, എത്താ ബർത്താനം...." എന്ന് വിളിച്ചായിരിക്കും വീട്ടിലേക്ക് കടക്കുക തന്നെ. ആരോടാണെങ്കിലും അവരുടെ പേര് വിളിച്ചുകൊണ്ട് സംസാരം തുടങ്ങുന്ന ഒരു ശൈലി ബാവക്കുണ്ടായിരുന്നു. വീട്ടിൽ വന്നാൽ കസേരയിൽ ചടഞ്ഞിരിക്കാതെ വീട്ടിൽ അപ്പോൾ ഉള്ളവരുടെയും ഇല്ലാത്തവരുടെയും വിവരങ്ങൾ എല്ലാം ചോദിച്ചറിയുന്ന പതിവ് എവിടുന്നു കണ്ടാലും ഉണ്ടായിരുന്നു. പലപ്പോഴും പുകയൂരിലെ മൂത്തമ്മ (ബാവയുടെ അമ്മായി)യുടെ അടുത്ത് പോയിട്ടായിരുന്നു ഞങ്ങളുടെ വീട്ടിലേക്ക് വരാറ്, അത് കൊണ്ട് തന്നെ അവിടെയുള്ളവരുടെ വിവരങ്ങളെല്ലാം സംസാരത്തിനിടയിൽ പങ്കു വെക്കാറുണ്ടായിരുന്നു.
കല്യാണമായാലും എന്ത് പരിപാടിക്ക് ഒരുമിച്ചു കൂടിയാലും ഒരു പ്രത്യേക സംഘം കൂടാതെ എല്ലാവരോടും ഒരു പോലെ ഇടപഴകിയിരുന്ന അദ്ദേഹം പങ്കെടുത്ത ഏതൊരു പരിപാടിയിലെയും ഫോട്ടോ ആൽബങ്ങളിൽ നിറഞ്ഞിരുന്നത് കുടുംബങ്ങളിൽ ഇനി നടക്കുന്ന പരിപാടികളിൽ ആ അസാന്നിധ്യം അനുഭപ്പെടാനായിരുന്നുവോ എന്ന് തോന്നിപ്പോകുന്നു. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കാര്യങ്ങൾ ഒളിപ്പിച്ചു വെക്കാതെ തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നു എനിക്കറിയുന്ന ബാവ.
ബഹുമാനപ്പെട്ട കുട്ട്യാലി ഹാജിയുടെ ജനാസ മറവു ചെയ്യുന്ന സമയത്ത് ഊക്കത്ത പള്ളിപ്പറമ്പിൽ വെച്ചായിരുന്നു അവസാനമായി സംസാരിച്ചത്. അത് അവസാനത്തെ കൂടിക്കാഴ്ച്ചയായിരുന്നുവെന്നും ഇനിയങ്ങോട്ട് ചെല്ലാനുണ്ടായിരുന്നത് തൊട്ടപ്പുറത്തു ബാവാക്ക് വേണ്ടി തന്നെ ഒരുങ്ങിയ ഖബറിൽ മൂന്നു പിടി മണ്ണ് വാരിടാനായിരുന്നു എന്നൊക്കെ ഓരോ തവണ ആ മുഖം മനസ്സിൽ വരുമ്പോഴും തോന്നിപ്പോകുന്നു.
22കൊല്ലങ്ങൾക്ക് മുൻപ് (ഓർമശരിയാണെങ്കിൽ)1997സെപ്റ്റംബർ ഒന്നാം തീയതി മണവാളനായി ഇറങ്ങുമ്പോൾ അന്ന് മണിയറ അലങ്കരിക്കാനും പുതിയാപ്പിളയെ ഒരുക്കാനും മുന്പിലുണ്ടായിരുന്ന ബാവയുടെ സ്നേഹിതൻ കോയിസ്സൻ അഷ്‌റഫ് തന്നെയാണ് മണ്ണറയിലേക്കുള്ള ഒരുക്കത്തിൽ കുളിപ്പിക്കാനും മറ്റും മുന്നിലുണ്ടായിരുന്നത് എന്നത് തികച്ചും യാദൃശ്ചികം മാത്രം.
വല്ലിപ്പാക്കും വല്ലിമ്മാക്കും മാരികാക്കയ്ക്കും മറ്റുള്ളവർക്കുമൊപ്പം ഊക്കത്തെ മൈലാഞ്ചിക്കാട്ടിൽ അന്തിയുറങ്ങുന്ന ബാവയുടെ സ്മരണക്കു മുന്നിൽ പ്രാർത്ഥനകളോടെ...
--------------------------------
✍️കെ. അബ്ദു റഹ്മാൻ, വി.കെ.പടി
മാഞ്ഞു പോയി ആ സ്നേഹ പുഞ്ചിരി
➖➖➖➖
ബാവ എന്ന സ്നേഹത്തിന്റെ പേരറിയില്ലായിരുന്നു. സത്യമായിട്ടും അതറിഞ്ഞത് തത്തമ്മക്കൂട്ടിൽ മരണവാർത്ത വന്നപ്പോഴാണ്. ഫോട്ടോയും പേരും ഒന്നിച്ചു കണ്ടപ്പോൾ ഒന്ന് നടുങ്ങി.
إنا لله وانا إليه راجعون
اللهم اغفر له وارحمه
കാണുമ്പോൾ സംസാരിക്കുമ്പോൾ എല്ലാം ബാവ എന്ന് തന്നെ ആയിരുന്നു വിളിച്ചിരുന്നത്. ആദ്യമായി പരിജയപ്പെടുന്നത് അവരുടെ വീടിന്റെ അടുത്ത് നിന്നാണ്. അവിടെ നിന്ന് കേട്ട് തുടങ്ങിയ ബാവ പിന്നീട് ഒരുപാടിഷ്ടമുള്ള ബാവയാവുകയായിരുന്നു. ആ ഉച്ചത്തിൽ ഉള്ള സംസാരം കേൾക്കാൻ നല്ല രസമായിരുന്നു. കണ്ടാൽ ഒന്ന് സംസാരിക്കാതെ പോകില്ല..
അന്ന് കക്കാടംപുറം അമീൻ ടെക്സ് നടത്തിയിരുന്ന ആലിക്കുട്ടി കാക്കാന്റെ വീട്ടിലേക്ക് ട്രിപ്പ് പോയതായിരുന്നു. അന്നവിടെ വലിയ ആൾകൂട്ടമൊക്കെ കണ്ട് നിർത്തി. കാര്യം അന്വേഷിച്ചപ്പോൾ അവരുടെ വീട്ടിൽ കള്ളൻ കയറി ആഭരണങ്ങളും മറ്റും കളവ് പോയി എന്നറിയാൻ കഴിഞ്ഞു. പോലീസ് വരും എന്നൊക്കെ കേട്ടപ്പോൾ ഞാൻ കുറച്ച് കഴിഞ്ഞ് പോകാമെന്നു കരുതി വണ്ടി കുറച്ച് ദൂരെ നിർത്തി അവിടെ ഉള്ള ഒരു മരച്ചുവട്ടിൽ നിന്നു.
അല്പം കഴിഞ്ഞ് പരിചയമില്ലാത്ത ഒരാൾ എന്റെ അടുത്ത് വന്ന് ഒരു വിശദമായ അന്വേഷണമായിരുന്നു. എന്ത് ഏത് എവിടെ എങ്ങനെ ഇവിടെ എല്ലാ ചോദ്യങ്ങളും കഴിഞ്ഞതിനു ശേഷം കക്കാടംപുറത്ത് ആരുടെ മോനാണ് എന്നൊരു ചോദ്യം. ഉപ്പാന്റെ പേര് പറഞ്ഞപ്പോഴാണ്. ഒരാശ്വാസം വന്നത്. ചിരിയിൽ ചാലിച്ച ആ സ്നേഹ വാക്കുകൾ എന്റെ ഹൃദയത്തിന് ഒരാശ്വാസം നൽകി. ഉച്ചത്തിലുള്ള സംസാരവും സംഭവിച്ച കാര്യങ്ങളുടെ വിശധീകരണവും ഇടക്ക് ദേഷ്യവും അതിനിടക്ക് ആ ചിരിയും. വലിയ സംസാര പ്രിയനാണെന്ന് എനിക്ക് തോന്നി. ഞാനാണെങ്കിൽ കൂടുതൽ സംസാരിക്കാത്ത പ്രകൃതക്കാരനും അതും ഒരു പരിചയവും ഇല്ലാത്ത ഒരാൾ. ആദ്യമായി കാണുന്ന എനിക്ക് എങ്ങിനെ അവിടുന്ന് രക്ഷപ്പെടണം എന്നറിയില്ലായിരുന്നു.
എന്റെ വെപ്രാളം കണ്ടിട്ടാവണം അവിടെ നിന്നൊരാൾ വിളിച്ചു ബാവ...
അയാൾ ആ വിളിക്ക് ഉത്തരമെന്നോണം ബാവ അവരുടെ അടുത്തേക്ക് പോയി. അങ്ങിനെയാണ് ബാവ എന്ന ഒരു സൗഹൃദ ബന്ധം തുടങ്ങിയത്. പിന്നെ ഞാൻ അവിടെ കൂടുതൽ നിന്നില്ല. ഒരാൾ എന്നോട് പറഞ്ഞു കുട്ടി പോയ്ക്കോളി ബാവക്ക് ചെറിയ അസുഖമുള്ള ആളാണ് എന്ന്. അന്ന് ബാവക്ക് ചെറിയ മാനസിക പ്രശ്നമുള്ള സമയമാണ് ഗൾഫിൽ നിന്ന് വന്നതാണെന്നും പറഞ്ഞു.
പിന്നീട് പല പ്രാവശ്യവും ഞങൾ പല ഇടങ്ങളിലായി കണ്ട് മുട്ടി അപ്പോഴൊക്കെ ഇങ്ങോട്ട് സലാം പറഞ്ഞ് വിവരങ്ങൾ അന്വേഷിക്കലും തമാശയും ഒക്കെയാണ്. നല്ലൊരു മനസ്സായിരുന്നു ബാവക്ക് എന്ന് തോന്നിയിട്ടുണ്ട്. അന്ന് പറഞ്ഞ ഒരസുഖവും അവരിൽ എനിക്ക് തോന്നിയില്ല നല്ല സംസാരിക്കാൻ കഴിവുള്ള ആരെയും പിടിച്ച് നിർത്തുന്നവർത്തമാനം. എന്തും തുറന്നു പറയുന്ന ഒരു പ്രകൃതം അതും തമാശയുടെ മേപ്പൊടി ചേർത്ത്..
ഇതെല്ലാം ഇവിടെ പറഞ്ഞത് വർഷങ്ങൾ പഴക്കമുള്ള കഥയാണെങ്കിലും എന്റെ മനസ്സിൽ പതിഞ്ഞ ആ മുഖം ലോകത്തോട് വിടപറഞ്ഞെന്ന വാർത്ത നടുക്കത്തോടെ വായിച്ചപ്പോൾ. ഓർമകൾ പാഞ്ഞു പോയത് ആ ആദ്യ കൂടിക്കാഴ്ചയിലേക്കാണ്..
ബാവയുടെ ബാക്കിവെച്ച സ്വപ്‌നങ്ങൾ സ്വർഗ്ഗത്തിന്റെ ആരാമത്തിൽ ആവുവോളം ആസ്വദിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.. ജീവിതത്തിൽ വല്ല പിഴവുകളും വന്ന്പോയിട്ടുണ്ടങ്കിൽ അവന്റെ മഹത്തായ ഫള്ല് കൊണ്ട് വിട്ട് പൊറുത്തു മഫാക്കി കൊടുക്കുകയും ഖബർ വിശാലമാക്കി കൊടുക്കുകയും ചെയ്യട്ടെ.. മരണം ഖൈറാകുന്ന സമയത്ത് നമുക്കൊക്കെ ആഖിബത് നന്നായി മരിക്കാൻ റബ്ബ് വിധി കൂട്ടട്ടെ... 🤲🏻 آمين يارب العالمين
------------------------
മുജീബ് കെ. സി.
നമ്മുടെ ബാവ..
➖➖➖➖
ഞാനും ബാവയും കൂടെ പഠിച്ചതാണ്. ക്ലാസ്സിൽ തന്നെ സൗമ്യമായി പെരുമാറുന്ന വ്യക്തിയായിരുന്നു. കുന്നുംപുറത്ത് നിന്നും. ഞാനും ബാവയും. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞങ്ങൾ കൂടെയാണ് പോന്നത്. എപ്പോഴും കാണുന്നുണ്ടെങ്കിലും സുഖമല്ലേ എന്തെല്ലാമാണ് വിവരം. ആ വർത്തമാനത്തിൽ നിർത്തുകയാണ് പതിവ്. ഈ യാത്രയിൽ ആണ്. അങ്ങോട്ടുമിങ്ങോട്ടും കുട്ടികളുടെ കാര്യങ്ങളെല്ലാം പറഞ്ഞു. എവിടെയാണ് പഠിക്കുന്നത് എന്താണ് എന്നെല്ലാം പറഞ്ഞു പിരിഞ്ഞത്. അവൻറെ മകൾ എപ്പോഴും എൻറെ വീട്ടിൽ വരാറുണ്ട്. ബാവാന്റെ മകളാണെന്ന് ഞാൻ അറിയില്ല. എൻറെ മകളും. കൂടെയാണ് പഠിച്ചിരുന്നത്. മരണവാർത്ത അറിഞ്ഞപ്പോൾ ആണ്. ഈ വിവരം എൻറെ മകൾ പറഞ്ഞത്.
അള്ളാഹു കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ. നാളെ അള്ളാഹു നമ്മളെയും ബവാനെയുഠ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ.
--------------------
അസീസ് ആലുങ്ങൽ
ബാവ - എന്റെ വിനയാന്വിതനായ നല്ല അയൽവാസി
➖➖➖➖
മരണം രംഗബോധമില്ലാത്ത കോമാളി എന്നാരൊപറഞ്ഞത് ഇമ്മാതിരി മരണത്തെയൊക്കെ കണ്ടിട്ടാവണം, പക്ഷെ മുസ്ലിമിന് അങ്ങിനെ പറയാനും വിശ്വസിക്കാനും പറ്റില്ലല്ലൊ, റബ്ബിന്റെ അചഞ്ചലമായ തീരുമാനം നൻമക്ക് വേണ്ടി മാത്രമാവാനെ തരമുള്ളു. റബ്ബ് ഖൈറ് പ്രദാനം ചെയ്തതായിരിക്കാം, മരണാനന്തര ജീവിതത്തിലും പsച്ചവൻ നന്മ പ്രദാനം ചെയ്യട്ടെ, പടച്ചവൻ അറിയുന്നു നാം അറിയുന്നില്ല പലതും.
ചെറുപ്പം മുതലെ ഒരയൽവാസിക്കുണ്ടാവേണ്ട സർവ ഗുണങ്ങളും ഉള്ളവനായിരുന്നു' അത് ശരിക്കും അനുഭവിച്ചിട്ടുണ്ട്. കുഞ്ഞുനാൾ തൊട്ടെ നല്ല അയൽവാസിയായിരുന്നു' കളങ്കവും അഹംഭാവവും തൊട്ടു തീണ്ടാത്ത വിനയാന്വിതനായ റബ്ബ് ന്റെ അടിമയായിരുന്നു' അത് തന്നെ മതിയാവട്ടെ മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ സ്വർഗ പ്രവേശത്തിന്,
നാളെ സ്വർഗത്തിൽ ഒരു മിച്ച് കൂട്ടട്ടെ, ബാവാ ക്ക് വേണ്ടി നല്ലതെഴുതിയവരുടെ കർമവും ദുആ ചെയ്തവരുടെ ദുആയും റബ്ബ് സ്വീകരിക്കട്ടെ' റബ്ബ് അനുഗ്രഹിക്കട്ടെ, ബാവാന്റെ ഖബറിനെ റബ്ബ് സ്വർഗ പൂന്തോപ്പാക്കി കൊടുക്കട്ടെ എന്ന് ഖൽബുരുകി പ്രാർത്ഥിക്കുന്നു ' ആമീൻ..
-------------------------
അലിഹസ്സൻ പി. കെ.
ബാവ
➖➖➖➖
ബാവ എന്ന ഓമനപ്പേര് അക്ഷരം തെറ്റാതെ വിളിക്കാൻ തോന്നുന്ന ഒരാളായിരുന്നു മുഹമ്മദ് ഹസ്സൻ. എന്റെ അനുഭവത്തിൽ ഇത്ര നിശ്ങ്കളങ്കമായി പെരുമാറിയ ഒരാളെ ഞാൻ അധികം കണ്ടിട്ടില്ല.
എവിടെ വെച്ച് കണ്ടാലും എല്ലാ വിശേഷങ്ങളും ഒറ്റ വീർപ്പിൽ തന്നെ പറയുകയും ചോദിച്ചറിയികയും ചെയ്തിരുന്നു. സുഹൃത്ത് റഷീദുമായി വളരെ അടുത്ത് ബന്ധമാണ് അവർ പുലർത്തിയിരുന്നത്. എല്ലാ ആഴ്ചയും ഒഴിവ് സമയം നോക്കി നാട്ടിലേ എല്ലാ വിശേഷങളും അവനാണ് അറിയിച്ചിരുന്നത്. റഷീദിന്റെ സുഹൃത്ത് എന്ന നിലയിലാണ് എന്നോട് കൂടുതൽ അടുപ്പം.
ഒരു നിസാര പനി മൂർജിച്ച് അവനെ പോലെ ഒരാൾക്ക് അത് മരണത്തിന് കാരണമായി എന്നത് ഒരു തീരാ ദുഖമായി നില നിൽക്കുന്നു.
അവന്റെ കുടുബാംഗങ്ങൾക്ക് ക്ഷമ നൽകട്ടേ എന്ന് പ്രാർത്തിച്ച് കൊണ്ട് ..
------------------------
നിസാർ പി കെ
ബാവ
➖➖➖➖
ഇത്ര നിഷ്കളങ്കനായ ഒരു ജാഡയുമില്ലാത്ത സുഹൃത്ത് ആരുമായും മനസ്സ് തുറന്ന് സംസാരിക്കുന്ന വ്യക്തി റബ്ബിലേക്ക് ഇത്ര പെട്ടെന്ന് മടങ്ങുമെന്ന് ഒരിക്കലും ഓർത്തില്ല.
അവസാനമായി ഞാൻ സംസാരിച്ചത് ഒരു പാതിരാത്രി ഉംറ യാത്രയിൽ എയർപോർട്ട് യാത്രാ മദ്ധ്യേയാണ് അന്നും ഉറക്കെ ചിരിച്ച് സലാം പറഞ്ഞുപോയ ബാവ പിന്നീട് അസുഖമായതൊന്നും അറിഞ്ഞില്ല. റബ്ബ് നാളെ സ്വർഗത്തിൽ വെച്ച് സംഗമിക്കാൻ തൗഫീഖ് ചെയ്യട്ടെ
ആമീൻ
-----------
മുജീബ് പി. കെ.
ബാവ..
➖➖➖➖
അവനെ കുഞ്ഞുനാൾ മുതൽ അറിയുന്നതും സ്‌നേഹങ്ങൾ പങ്കു വെക്കുന്നതും പതിവായിരുന്നു. ഇടക്ക് അവർക്ക് ഒരു മാനസിക വിഭ്രാന്തിയുണ്ടായി അതിന് 2 പ്രാവശ്യം ഞാനും ഫസൽകാക്കയും മറ്റുപലരും കൂടി അവനെ മഞ്ചേരി കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് ഓർക്കുന്നു. അതിനു ശേഷം കൂടുതൽ സ്‌നേഹത്തിൽ ആയി ഈസമയം നാട്ടിൽ ഉള്ളപ്പോൾ എന്നും രാവിലെ കുറ്റൂർ മേലെ അങ്ങാടിയിൽ കാണും, സംസാരിക്കും. മിക്കവാറും കാക്കടംപുറത്തു കൊണ്ടുവിടും കോട്ടക്കൽ പോവാൻ ഇപ്പൊ ഒരുബസ്ഉണ്ട്. എന്തായാലും മനസ്സിന് ഉൾകൊള്ളാൻ പറ്റാത്ത മരണമായിരുന്നു.
അവന്റെ കബറിടം വിശാല മാക്കി കൊടുക്കട്ടെ അപകടമരണവും പെട്ടന്നെനെയുള്ള മരണത്തിൽനിന്നും കാത്തുകൊള്ളട്ടെ നമ്മളിൽ നിന്നും മരിച്ചു പോയവരെയും നമ്മളെയും റബ്ബ് അവന്റെ ജന്നാത്തുൽ ഫിർതൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.
---------------------
ബഷീർ പി. പി.
No comments:
Post a Comment