ശങ്കരേട്ടൻ
*********
ചില്ലു വെച്ച കടയിലെ...
ചില്ലിട്ട അറയിലെ...
ചിലതൊക്കെ ഉണ്ടിന്നും..
ചിന്തയിൽ എവിടെയോ...
ശങ്കരേട്ടനെ കണ്ടു ഈ..
ശകലമാം കവിതയിൽ..
ശകാരം പോലും രസിപ്പിക്കും..
ശബ്ദം ആ ശുദ്ധ ജന്മം..
പരിജയം പരിമിതമാണ്...
പതിവായി കണ്ട മുഖമാണ്..
പറയുവാനോ ഒന്നുമില്ല എങ്കിലും.
പടി കയറിയിട്ടുണ്ട് ആ ചില്ലിട്ട കടയുടെ..
അറിയില്ല ആ മനുഷ്യന്റെ നാടും വീടുമെങ്കിലും..
വിടവാങ്ങി ആ സ്നേഹം പാരിലിന്നില്ല..
പഴയ ആ കാലത്തിന്റെ അടയാളമാം പഴമകൾ പലതും.
പാടെ മറയുന്നു ഓർമയായി എല്ലാം..
ഓർമ്മകൾ ജീവിക്കും നാളുകൾ അത്രയും..
ഓർക്കും ആ ചായയും സദ്യയും വിളമ്പലും..
ശങ്കരേട്ടനെന്ന ശാന്തനായ രസികനാം മനിതന്റെ മണ്ണാറയിൽ.
നിത്യ ശാന്തി നൽകട്ടെ ഈശ്വരന് എന്നുമെ....
---------------------
മുജീബ് കെ. സി.
No comments:
Post a Comment