ഈ ആഴ്ചയിലെ (31-12-2016) ക്വിസ് മൽസര ജേതാവ് അഷ്‌കർ പി. പി.
31/12/2016 ന് നടന്ന ക്വിസ് പ്രോഗ്രാമിന്റെ പൂർണ്ണമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും. താഴെ കൊടുക്കുന്നു. ഉപകാരപ്പെട്ടേക്കാം. ബാസിത് ആലുങ്ങൽ ആയിരിന്നു ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകിയത്.
--------------------------------------------
1⃣ മുഴുവൻ ജനങ്ങൾകും ഇൻഷുറൻസ് ഏർപെടുത്തിയ ആദ്യ സംസ്ഥാനംA ആസ്സാം
2⃣ ഒരു റയിൽവേ സ്റ്റേഷൻ മാത്രമുള്ള കേരളത്തിലെ ഏക ജില്ല
A പത്തനംതിട്ട (തിരുവല്ല)
3⃣ ഇന്ത്യയിൽ ജനിച്ച് ലണ്ടനിൽ മരിച്ച് ഫലസ്തീനിൽ മറവ് ചെയ്യപ്പെട്ട ഇന്ത്യൻ സ്വതന്ത്യ സമര സേനാനി
A മൗലാന മുഹമ്മദലി ജൗഹർ
4⃣ ലോകത്തിലെ ആദ്യത്തെ വിദ്യാഭ്യാസ ഉപഗ്രഹം
A എഡ്യുസാറ്റ്
5⃣ ലോക ചരിത്രത്തിൽ മാതാവും, മുത്തച്ചനും പ്രധാനമന്ത്രിയായിരുന്ന പ്രധാനമന്ത്രി
A രാജീവ് ഗാന്ധി
6⃣ "വെളിച്ചം ദുഃഖമാണുണ്ണീ".... എന്നത് ആരുടെ വരികളാണ്
A അക്കിത്തം (അച്ചുതൻ നമ്പൂതിരി )
7⃣ ഡൽഹിയിലെ "ജന്തർ മന്തർ " ഒരു........... ആണ്
'
A വാനനിരീക്ഷണ കേന്ദ്രം
8⃣ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റും വീഴ്തിയ ആദ്യ കളിക്കാരൻ
A ജിം ലേക്കർ (ഇംഗ്ലണ്ട് )
9⃣ ശ്രീലങ്കയുടെ ഭരണകാര്യ തലസ്ഥാനം
A ശ്രീ ജയവർധനെപുര കോട്ടെ
🔟 " ബാദുഷ നസീബുദൗല സയ്യിദ് വാൽ ഷരീഫ് സുൽതാൻ ഫതേഹ് അലി ഖാൻ ബഹദൂർ സാഹബ് "എന്നത് മഹാനായ ഒരു ഭരണാധികാരിയുടെ മുഴുവൻ പേരാണ്. ആരാണയാൾ
A ടിപ്പു സുൽത്താൻ
1⃣1⃣ നിസ്കാരത്തിൽ തക്ബീറിന് ശേഷം ഓതൽ സുന്നത്തുള്ള "വജ്ജഹ്തു വജ്ഹിയ ലില്ലദീ" എന്ന ആയത് ഏത് സൂറതിലാണ്
A സൂറത് അൻആം
1⃣2⃣ ഇമാമിന്റെ കൂടെ നിസ്കരികുമ്പോൾ 4 പ്രാവശ്യം "അത്തഹിയ്യാതിൽ" ഇരിക്കാൻ സാധ്യതയുള്ള ഫർള് നമസ്കാരം ഏത്
A മഗ്‌രിബ്
1⃣3⃣ ഇന്ത്യയിലാദ്യമായി ഇന്റർനെറ്റ് കണക്ഷൻ കിട്ടിയ വ്യക്തി
A ഷമ്മി കപൂർ
1⃣4⃣ മനുഷ്യ ഹസ്തത്തിൽ ആകെ എത്ര എല്ലുകളുണ്ട്
A 27
1⃣5⃣ നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ നമ്മുടെ നാട്ടുകാരൻ
A എ.പി.ഉണ്ണികൃഷ്ണൻ
1⃣6⃣ കേരള മന്ത്രിസഭയിൽ എം.എം.മണി കൈകാര്യം ചെയ്യുന്ന വകുപ്പ്
A വൈദ്യുതി
**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
No comments:
Post a Comment