ഓർമ വെച്ച കാലം മുതൽ ഊക്കത്ത് ജുമുഅത്ത് പള്ളിയും കുളവും ഖബറ് സ്ഥാനും കാണുംബോൾ ഒരുപാട് ഭയവും വേവലാതിയും മനസിൽ കൊണ്ടുനടക്കുന്നവനാണ് ഞ്ഞാൻ .😢
നിസ്കരിക്കാനും പള്ളിക്കുളത്തിൽ നിന്നോ ഖബറ് സ്താനിലേ കിണറ്റിൽ നിന്നോ കുളിക്കാനും കൂടി വളരേ ചെറുപ്പത്തിൽ തന്നെ പിതാവിന്റെ കൂടെ പോയിരുന്നഞാൻ . പള്ളിപ്പരിസരത്തെത്തുംപോൾ കഴിഞ്ഞ ആഴ്ച്ച ജുമുഅക്ക് വന്നിരുന്ന കാരണവരുടെ ഖബറാണ് എന്റെ ശ്രദ്ധയിൽ വരാറ് .😢
കൊഴിഞ്ഞു പോവുന്ന ജീവിതം അവസാനം ഇതാ ഇവിടെ .😢
കൂട്ടില്ല, കുടുംബമില്ല ,ഉറ്റവരില്ല ,ഉടയവരില്ല
അവനവന്റെ കർമഫലങൾ മാത്രം .😢
(ഖബറെന്നു കേട്ടാൽ തൽക്ശണം നെട്ടേണ്ടതാൺ
കണ്ടാലുടൻ വാ വിട്ടുനീ കരയേണ്ടതാൺ😢)
"""""
അടുത്തിടെ എന്റെ മാതാപിതാക്കളുടെ മരണശേശം മീസാൻ കല്ലിൽ പേരെഴുതാൻ വേണ്ടി ഖബറ് സ്താനിൽ പോയി . അസറ് ന് മുൻപുള്ള ശാന്തമായ സമയത്താണ് പേരെഴുതുന്നത് . ഇടക്ക് വീട്ടിൽ നിന്ന് വിളിച്ച് മൊബൈൽ ഫോൺ റിങ് ചൈതപ്പോൾ നെട്ടിത്തരിച്ചു പോയി (പള്ളിക്കാട്ടിൽ നിന്ന് പേടിച്ചാൽ😳 )പിന്നീട് ദൈര്യം സംഭരിച്ച് മൊബൈലാണല്ലൊ എന്ന സമാധാനത്തോടെ എഴുത്ത് തുടർന്നു .
കുറച്ചു കഴിഞ്ഞ് എന്റെ പിറകിൽ നിന്നൊരു ചോദ്യം കേട്ടു. കഴിഞെടാ 😳 ദാ പിന്നെയും പേടിച്ചു ഇത്തവണ ജേശ്ടൻ കെരീം മുസ്ലിയാരായിരുന്നു
എന്തായാലും രാത്രിയാവുംബോഴേക്ക് വട്ടായിപ്പോവുമോന്നുള്ള ഒരുപേടി യുണ്ടായിരുന്നു الحمدلله തകരാറൊന്നുമില്ലാതെ ഇപ്പൊഴും ഇതാ ഇവിടെ നിങളുടെയൊക്കെ കൂടെ സ്നേഹക്കൂട്ടിൽ .
-----------------------------------------
അബ്ദുള്ള കാമ്പ്രൻ😃😃
No comments:
Post a Comment