Wednesday, 18 January 2017

ഇശൽ കൂട് : തത്തമ്മക്കൂട് ഇന്ന് ആദരവിന്റെ ആത്മ നിർവൃതിയിൽ



          മാപ്പിളപ്പാട്ടിൽ നാളെയുടെ വാഗ്ദാനങ്ങളായി വളരുന്ന അഞ്ച് സർഗപ്രതിഭകളെ തത്തമ്മക്കൂട് ഇന്ന് ആദരിക്കും.
ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് ചടങ്ങ്.

പ്രമുഖ സാമൂഹ്യ പ്രവർത്തകൻ യൂസുഫലി വലിയോറ പരിപാടി ഉദ്ഘാടനം ചെയ്യും.
പ്രശസ്തമാപ്പിളപ്പാട്ട് ഗായകൻ അബ്ദുൽ ഹഖ് തിരൂരങ്ങാടി മുഖ്യാതിഥിയാവും.

അഡ്മിൻമാരായ ഫൈസൽ മാലിക്, സിറാജ് അരീക്കൻ എന്നിവർ പ്രസീഡിയം നിയന്ത്രിക്കും.

തത്തമ്മക്കൂട്ടിലെ പ്രമുഖ വ്യക്തിത്വങ്ങൾ അനുമോദന പ്രസംഗങ്ങൾ നടത്തും.
തുടർന്ന് ഇശൽ നൈറ്റ് അരങ്ങേറും.



ഒരേ കുടുംബത്തിലെ അടുത്ത ബന്ധുക്കളാണ് ആദരവ് ഏറ്റ് വാങ്ങുന്ന ഈ അഞ്ച് മിടുക്കൻമാരും. കക്കാടംപുറത്തെ 

കണ്ണൻചിറ ആദമിന്റെ മക്കളായ സൽമാനുൽ ഫാരിസ്, ഷാനിബ്,

മുസ്തഫയുടെ മക്കളായ നാഫിഹ്, റബീഹ്,

സലീമിന്റെ മകൻ ഫായിസ് 
എന്നിവരാണ് ആദരം ഏറ്റ് വാങ്ങുന്നത്.

2015ലെ ജില്ലാ സ്കൂൾ കലോൽസവം, വേങ്ങര ഉപജില്ല കലോൽസവം,
AR.നഗർ പഞ്ചായത്ത് സ്കൂൾ കലോൽസവം, തുടങ്ങിയ മൽസര പരിപാടികളിൽ മൽസരിക്കുകയും മികച്ച വിജയം നേടുകയും ചെയ്തിട്ടുണ്ട്.

വിവിധ സംഘടനകളുടെ കീഴിൽ സംഘടിപ്പിക്കാറുള്ള സർഗലയം, സാഹിത്യോൽസവ്, മാറ്റ്, തുടങ്ങിയ പരിപാടികളിൽ ജില്ലാ സംസ്ഥാന്ന തലങ്ങളിൽ വരെ മൽസരിക്കുകയും നല്ല പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

ജില്ലക്കകത്തും പുറത്തുമുള്ള മാപ്പിളപ്പാട്ട് വേദികളിൽ സജീവ സാന്നിധ്യമാണിവർ.
സ്കൂൾ മദ്രസാ തലങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി.
പ്രമുഖ മാപ്പിളപ്പാട്ട് പരിശീലകൻ ഹനീഫ മുടിക്കോടിന്റെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട്. 'ഇശൽ മേജർ ടീം' അംഗങ്ങൾ കൂടിയാണിവർ.
നാട്ടുകാരെന്ന നിലയിൽ ഈ പ്രതിഭകൾ ആദ്യമായാണ് ഇങ്ങനെ ഒരു ആദരവ് ഏറ്റുവാങ്ങുന്നത്,

**********************
തത്തമ്മകൂട്
ഇശൽ കൂട് പ്രോഗ്രാം കമ്മിറ്റി 

കുറ്റൂർനോർത്ത്

No comments:

Post a Comment