Friday, 5 May 2017

കുറുക്കൻ കുഞ്ഞായീൻ മുസ്‌ലിയാർ


പരിഷ്കർത്താവായ  പണ്ഡിത ജ്യോതിസ്സ്
➖➖➖➖➖➖➖➖
നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ അതീവ താൽപര്യമുള്ള ഒട്ടേറെ ഉലമാക്കളും ഉമറാക്കളും ജീവിച്ച് മാതൃക കാണിച്ച പ്രദേശമാണ് നമ്മുടെ നാട്. നൂറ്റാണ്ടോടടുക്കുന്ന സ്കൂളും സമസ്ത ആദ്യമായി അംഗീകാരം നൽകിയ 10 മദ്രസ്സകളിൽ ഒന്ന് നമ്മുടെ പ്രദേശത്തായതും തന്നെയാണ് ഇതിന് ഏറ്റവും വലിയ തെളിവ്.
ഇതിൽ ഏറ്റവും പ്രഥമ സ്മരണീയ വ്യക്തിത്വമാണ് കുറുക്കൻ
കുഞ്ഞായിൻ മുസ്ലിയാർ.

കുഞ്ഞായിൻ മുസ്ലിയാർ കക്കാടംപുറം കുറ്റൂർ മദ്രസ്സകളുടെയും കക്കാടംപുറം മസ്ജിദ് റഹ്മാന്റെയും സ്ഥാപകരിൽ ഒരാളായിരുന്നു.ആദ്യകാലത്ത് കക്കാടംപുറം മദ്ഹറുൽ ഉലൂം മദ്രസ്സയിലും പിൽക്കാലത്ത് കുറ്റൂർ ഹുജ്ജത്തിലും സേവനം ചെയ്തു. പിന്നീട് സമസ്തയുടെ മുഫത്തിശ് ആയി. ഒട്ടേറെ ശിഷ്യഗണങ്ങൾക്ക് ദീനി വിദ്യാഭ്യാസം നൽകിയ കുറുക്കൻ കുഞ്ഞായിൻ മുസ്ല്യാർ സർവ്വാദരണീയനായ പണ്ഡിതനായിരുന്നു. നാട്ടാചാരങ്ങൾക്കെതിരെ പറയാൻ ധൈര്യം കാണിക്കാത്ത അക്കാലത്ത് ദീനിന്റെ പേരിൽ നിലനിന്നിരുന്ന പല അനാചാരങ്ങൾക്കെതിരെയും ധീരമായി അദ്ദേഹം ശബ്ദിച്ചു.  പണ്ഡിതൻമാർക്കിടയിലെ ഉൽപതിഷ്ണു ആയിരുന്നു അദ്ദേഹം. എനിക്ക് മുഫത്തിശ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന നാമം മഹാനവർകളുടേതാണ്. കാലമെത്ര കഴിഞ്ഞാലും ചില മുഖങ്ങൾ നാംമറക്കില്ല.  പ്രത്യേകിച്ച് ചെറുപ്പത്തിൽ കണ്ട മുഖങ്ങൾ.ഗാംഭീര്യമുള്ള ആ പണ്ഡിത ഗുരുവിന്റെ പ്രസന്നമായ  മുഖം ഇന്നലെ കണ്ടത് പോലെ ഓർമ്മയിൽ മായാതെ കിടക്കുന്നു. അവരുടെയൊക്കെ സുകൃതം കൊണ്ട് എല്ലാ വിധ ബുദ്ധിമുട്ടിൽ നിന്നും നമ്മുടെ നാടിനെ الله കാത്ത് രക്ഷിക്കുമാറാവട്ടെ,
മഹാനവർകളുടെ ഖബറിനെ    الله വിശാലമാക്കട്ടെ امين
------------------------------
ഫൈസൽ മാലിക്ക്



കുറുക്കൻ കുഞ്ഞായിൻ മുസ്ല്യാർ;
മത വിജ്ഞാന രംഗത്തെ അനുകരണീയ വ്യക്തിത്വം
▫▫▫▫▫▫▫▫
ഓത്തുപള്ളികളുടെ പരിഷ്കൃത രൂപമാണ് നമ്മുടെ മദ്രസകൾ.
തൊള്ളായിരത്തി അൻപതുകളിലാണ് കേരളത്തിലെ സംഘടിത മദ്രസാ പ്രസ്ഥാനം ആരംഭിക്കുന്നത്.
ഓത്തുപള്ളികൾക്ക് വ്യവസ്ഥാപിതമായ ഒരു രൂപമില്ലായിരുന്നു.
ആ കുറവ് പരിഹരിച്ച് കൊണ്ടാണ് മദ്രസകൾ പ്രവർത്തന
മാരംഭിക്കുന്നത്.
കേരളത്തിലെ മത വൈജ്ഞാനികരംഗം ജനീകയമാക്കി എന്നതാണ് മദ്രസകൾ നിർവ്വഹിച്ച വലിയ ദൗത്യം.
ആദ്യകാല മദ്രസകളുടെ കൂട്ടത്തിൽ കക്കാടം പുറത്തിന് സവിശേഷമായ ഒരിടമുണ്ട്.
മദ്രസകൾ അന്നത്തെ മതവിജ്ഞാന രംഗത്തെ വിപ്ലവകരമായൊരു പരിഷ്കരണമായിരുന്നു.
അതിന് സ്വന്തം ദേശത്തെ പാകപ്പെടുത്തുന്നതിൽ നേതൃപരമായി പങ്ക് വഹിച്ചവരിൽ ഒരാൾ എന്ന നിലയിലാവും കക്കാടം പുറത്തെ കുറുക്കൻ കുഞ്ഞായിൻ മുസ്ല്യാർ സ്മരിക്കപ്പെടുക.
മള്ഹറുൽ ഉലൂം മദ്രസയുടെ ആദ്യ കാല അധ്യാപകരിൽ പ്രധാനിയാണ് കുഞ്ഞായിൻ മുസ്ല്യാർ.

പിന്നീട് ഇദ്ദേഹത്തിന്റെ സേവനം കുറ്റൂർ നോർത്ത് ഹുജ്ജത്തുൽ ഇസ്ലാം മദ്രസയിലേക്ക് മാറി.
അധ്യാപന രംഗത്ത് അദ്ദേഹം അദേഹം പുലർത്തി പോന്ന രീതികൾ ഏറെ അനുകരണീയമായിരുന്നു.
അധ്യാപന മേഖല ഒരു ജോലി എന്നതിനപ്പുറം സേവനമായാണ് അദേഹം കണ്ടത്.
മാതൃകാ അധ്യാപകൻ എന്ന നിലയിൽ അദ്ദേഹത്തിന് ലഭിച്ച വലിയ അംഗീകാരമായിരുന്നു സമസ്തയുടെ മുഫത്തിശ് പദവി.
മുഫത്തിശായി തെരഞ്ഞെടുക്കപ്പെട്ടതോടെ നാട്ടിലെ മദ്രസയിൽ നിന്നദ്ദേഹത്തിന് പിരിയേണ്ടിവന്നു.
പിന്നീട് മുഴുസമയം സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ പ്രവർത്തനങ്ങളുമായി അദ്ദേഹം മുന്നോട്ട് പോയി.
നല്ല തമാശക്കാരനായിരുന്നു കുഞ്ഞായിൻ മുസ്ല്യാർ.
പ്രായഭേദമന്യേ നാട്ടുകാരുമായി നല്ല സൗഹൃദ ബന്ധം നിലനിറുത്തിയിരുന്നു.
അടിയുറച്ച മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.
തൊള്ളായിരത്തി എൺപതുകളുടെ അവസാനത്തിലാണ് കുഞ്ഞായിൻ മുസ്ല്യാർ മരണപ്പെട്ടത്. മരണപ്പെടുമ്പോൾ എഴുപത്തി ആറ് വയസ്സായിരുന്നു പ്രായം.
നമ്മുടെ പ്രദേശത്തിന്റെ മത വൈജ്ഞാനിക രംഗത്ത് കാലത്തിനും മുമ്പേ നടന്ന കർമ്മയോഗി എന്ന നിലയിൽ കുഞ്ഞായിൻ മുസ്ല്യാർ നമ്മുടെ നാട്ടോർമ്മകളിൽ എന്നുമുണ്ടാവും.
അള്ളാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം വെളിച്ചമാക്കട്ടെ
-----------------------------
സത്താർ കുറ്റൂർ



ഞാൻ കേട്ടറിഞ്ഞ പണ്ഡിത വര്യൻ
==================
ഈ മഹാ മനുഷ്യ നെ ഞാൻ അറിയുന്നത് ഒരു വർഷം മുൻ ബാണ് ഞാൻ ഓർക്കുന്നു അന്ന് ഒരു ഡിസംബറിൽ കക്കാടം പുറത്ത് ഒരു മതപ്രഭാഷണം തീരുമാനിക്കവെ മീറ്റിംങിൽ കടന്നു വന്ന നാമം കുറുക്കൻ കുഞ്ഞായീൻ മുസ്ലിയാർ എന്ന തേജസുറ്റ നാമം ഞാൻ ചോദിച്ചറിഞ്ഞു ആരാണ് അദ്ദേഹം എനിക്ക് കാരണവൻമാർ പറഞ്ഞു തന്നു    
കുറുക്കൻ ബാപ്പുവിൻ്റെ പിതാവ് പ യ യ കാല മുഫദ്ദിഷ് എന്നെക്കെ അങ്ങിനെ ആ പരിപാടിയുടെ നഗരി കുറുക്കൻ കുഞ്ഞായിൻ മുസ്ലിയാർ ആയി
റബ്ബ് അദ്ദേഹത്തെ കൂടെ നമ്മെയും അവൻ്റെ ജന്നാത്തൂൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ!
---------------------------
സയ്യിദ് ഹസ്സൻ നാലാഫ്



കൂട് ഇന്ന് ഓർത്തെടുക്കുന്നത് കുറുക്കൻ കുഞ്ഞായീൻ മുസല്യാർ എന്ന മഹാനയാണന്നറിഞ്ഞു.

കാണാൻ ഭാഗ്യം കിട്ടീട്ടില്ല...
പറഞ്ഞു കേട്ടിട്ടുണ്ട്...

മൺമറഞ്ഞിട്ടും കൺമറയാതെ സൗമ്യതയുടെ പുഞ്ചിരിയിതളിൽ ഇന്നും സുഗന്ധം പരത്തുന്നൊരു നറുനിലാവ്....

നിലാവിൽ കുളിച്ചെത്തുന്നൊരു ചാറ്റൽ മഴയായ് ആ മഹാനുഭാവന്റെ ഓർമ്മകൾ ഇന്നും ഒരു നാടിനാടിന് വെളിച്ചവും കുളിരും പകരുന്നുവെങ്കിൽ ആ മഹാൻ ആരാണ്...?

ആ വിളക്കെ അണഞ്ഞിട്ടൊള്ളൂ ആ വെളിച്ചം ബാക്കിയാണ്....
അവർ നടന്ന വഴികളായിരിക്കട്ടെ കൂട്ടിലെ ഓരോ തത്തയും തിരെഞ്ഞെടുക്കേണ്ട വഴി....
.......................................
സി. കെ .എം. മുട്ടുംപുറം



ഞാൻ കണ്ട കുഞ്ഞായിൻ മുസ്ലിയാർ
   ഒരു  പഞ്ചായത്‌  തിരഞ്ഞപ്പിന്റെ   ഫലമറിഞ്ഞ  സായാഹ്നം
  വിജയിച്ച  സ്ഥാനാർത്ഥിയുടെ  അനൗൺസ്‌മന്റ്‌  വാഹനത്തിൽ നിന്നു പരാചയപ്പെട്ട  സ്ഥസ്നാർത്തിയുടെ  പേർ  മാത്രം  പറഞ്ഞപ്പ്പോൾ   പരേതനായ  കാംബ്രൻ  മുഹമ്മദാകയുടെ  കടയിൽ ഇരിക്കുകയാരുന്ന  മർഹും  കുഞ്ഞായിൻ മുസ്ലിയാർ  അനൗൺസ്‌മന്റ്‌  നിർത്തിപ്പിച്ച   സൂക്ഷമാശാലിയാരുന്നു
   മഹാനവർക്കളുടെ   ആഖിറം    റാഹതാകി കൊടുക്കട്ടെ
----------------------------------
മുജീബ് പി. കെ.



എന്റെ തറവാടിന്റെ അയൽവാസിയായിരുന്നു മർഹൂം കുഞ്ഞായീൻ മുസ്‌ലിയാർ. ഞങ്ങൾ കളിക്കാനും മറ്റും പോകുമ്പോൾ തന്റേതായ ശൈലിയിൽ തമാശ പറയാറുണ്ടായിരുന്നു. പിന്നീട് മദ്രസ്സയിലെത്തിയപ്പോൾ മുഫത്തിസ് ആയിട്ട് വിരളമായിട്ട് കക്കാടംപുറം മദ്രസ്സയിലെത്താറുണ്ടായിരുന്നു. നമ്മുടെ നാടിൻറെ വൈജ്ഞാനിക മേഖലയിൽ ഏറ്റവും മുമ്പിൽ നിന്ന ഒരു മഹാനായിരുന്നു .അള്ളാഹു അതു പോലുള്ള നിസ്വാർത്ഥരായ സമുദായ സേവകരെ നൽകി ഇനിയും നമ്മുടെ നാടിനെ അനുഗ്രഹിക്കുമാറാകട്ടെ
-----------------------------
നൗഷാദ് പള്ളിയാളി



വളരെ ചെറുപ്പത്തിൽ കണ്ട് പരിചയമുള്ള ഇന്നും മനസ്സിൽ നിന്ന് മാഞ്ഞ് പോകാത്ത ഒരു മുഖമായിരുന്നു കുഞ്ഞായീൻ മുസ്ല്യാരുടേത് കക്കാടംപുറത്ത് ഉപ്പാന്റെ കൂടെ കടയിൽ ഇരിക്കുമ്പോൾ വളഞ്ഞകാലുള്ള കുടയും പിടിച്ച് വരുന്നത് ഇന്നും മനസ്സിലൂടെ കടന്ന് പോകുന്നു അദ്ധേഹത്തിന്റെ ഇരിപ്പിടം ഉപ്പാന്റെ പീടിക ബെഞ്ചിലായിരുന്നു അദ്ധേഹത്തിന്റെ ഖബറിടം അള്ളാഹു സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കുമാറാവട്ടെ അദ്ധേഹത്തെയും ഞമ്മളെയും  അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ
-------------------------
മജീദ് കാമ്പ്രൻ



നവോത്ഥാനത്തിനൊപ്പം നടന്ന നായകൻ
〰〰〰〰〰〰〰〰〰〰
മർഹൂം കുഞ്ഞായിൻ മുസ്ല്യാർ നമ്മുടെ നാട്ടിലെ സാമൂഹ്യ പരിഷ്കർത്താക്കളുടെ മുന്നിൽ നടന്ന മഹാനാണ്. ഓത്തുപള്ളിയിൽ നിന്ന് ദീനി പഠനം മദ്രസ പ്രസ്ഥാനത്തിലേക്ക് പറിച്ചുനട്ടപ്പോൾ ആ പരിഷ്കരണത്തിന്ന് പിന്തുണ നൽകി വിദ്യാഭ്യാസ ബോഡിന്റെ ആദ്യ പത്ത് മദ്രസക്കുള്ളിൽ മള്ഹറിന് സ്ഥാനം നൽകിയത് അക്കാലത്തെ വലിയ നവോത്ഥാനം തന്നെയാണ്. ഇന്ന് മദ്രസകളുടെ എണ്ണം പതിനായിരവും കടന്നു എന്നറിയുമ്പോഴാണ് ആ ത്യാഗജീവിതത്തിന്റെ വില മനസ്സിലാവുക. അത്ര വിദ്യാഭ്യാസ ബോഡിൽ രണ്ട് പതിറ്റാണ്ടിലേറെ ഇൻസ്പെക്ടറായി സേവനമനുഷ്ഠിക്കാനും അദ്ദേഹത്തിന് സാധിച്ചു. അതിന് മുമ്പ് കുറ്റൂരിലും കക്കാടം പുറത്തും മുഅല്ലിമായിരുന്നു. നല്ല വേഷത്തിലായിരുന്നു എപ്പോഴും. വലിയൊരു ഒരു വോയിൽ ഷാൾ റോളിൽ തൂക്കിയിടും. നല്ല ഭംഗിയുള്ള ഫ്രെയിം വെച്ച കണ്ണട, കുറച്ച് വളർന്ന തലമുടി, അത്യാവശ്യം നീളം, ഒരു പ്രത്യേക ആകർഷണമുള്ള സ്വരം... മറ്റു ഉസ്താദുമാരിൽ നിന്നും കുഞ്ഞായിൻ മുസ്ലിയാരെ വേറിട്ടു നിർത്തിയ ഘടകങ്ങളായിരുന്നു ഇവ. നല്ല തമാശക്കാരനായിരുന്നു. ഒപ്പം ആർദ്രമായ ഒരു മനസ്സിനുടമയും. ആരെങ്കിലും പണം കടം വാങ്ങി കൊണ്ടു പോയാൽ തിരിച്ച് ചോദിച്ചു ബുദ്ധിമുട്ടിക്കില്ലത്രെ. "ചോദിച്ചാൽഅവരെന്ത് വിചാരിക്കും" എന്നായിരുന്നു അദ്ദേഹത്തിന്റെ മനോഗതി. നമ്മുടെ പ്രദേശത്തെ ദീനി സ്ഥാപനങ്ങളുടെ വളർച്ചക്ക് ആ മഹാന്റെ ത്യാഗം നിറഞ്ഞ പ്രവർത്തനങ്ങൾക്ക് നാം കടപ്പെട്ടിരിക്കുന്നു. അവരുടെ സേവനങ്ങൾ അല്ലാഹു ഖബുൽ ചെയ്യട്ടേ... ആ പരലോകജീവിതം വെളിച്ചമാകട്ടേ എന്ന് ദുആ ചെയ്യുന്നു.
8 പെൺമക്കളും 2 ആൺമക്കളും ജീവിച്ചിരിപ്പുണ്ട്. ഒരു മകൻ മരണപ്പെട്ട . കക്കാടംപുറം ട്രാവൽസ് ഉടമ ഷാഹുൽ പേരമകനാണ്.. ഈ മാസം ആദ്യ ത്തിൽ സഹധർമ്മിണി മരണപ്പെട്ടു.
--------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ



"ഇഖ്റഅ ് ന് ഇടം ഉണ്ടാക്കിയ കർമ്മയോഗി "
---------------------------------------
1948-50 കാലഘട്ടം മതപഠനത്തിന്ന് വ്യവസ്ഥാപിതമായ സൗകര്യങ്ങൾ ഇല്ലാതിരുന്ന നമ്മുടെ കക്കാടം പുറം പ്രദേശത്ത് സമസ്ഥ കേരള ജം ഇയ്യത്തുൽ ഉലമയുടെ ആേഹാനം ഉൾകൊണ്ട് വിരലിലെണ്ണാവുന്ന ഉലമാക്കളുടെയും ഉമറാക്കളുടെയും പിന്തുണയോട് കൂടി കുറുക്കൻ കുഞ്ഞായിൻ മുസ്ല്യരാണ് കക്കാടം പുറത്ത് മദ്റസ്സ പ്രസ്ഥാനത്തിന്ന് വിത്ത് പാകിയത്
വികസന വിപ്ലവം തൊട്ടു തീണ്ടിയിട്ടില്ലാത്ത അന്നും കക്കാടം പുറത്ത് സ്ക്കൂൾ ഉണ്ടായിരുന്നു എന്നത് യാ തൃക്ഷികം വിദ്ധ്യഭ്യാസത്തിന്ന് കക്കാടം പുറം നൽകിയ പിന്തുണയും അതിന്ന് പൂർവ്വ മഹത്വക്കൾ നൽകിയ സഹായവും അതിന്ന് നേത്രത്ത്വം നൽകിയ കുറുക്കൻ കുഞ്ഞായിൻ മുസ്ല്യരെ ഓർക്കാതിരിക്കാൻ കഴിയില്ല
വിജനമായ പാറപുറവും കുറ്റൂർ നോർത്തിലേക്കുള്ള ഇടവഴിയും അതിന്ന് ചാരെയുള്ള ആർക്കും വേണ്ടാത്ത പൊന്തകാടുകൾ നിറഞ്ഞ ഒരു വള്ള് സ്ഥലം കാട് മൂടികിടക്കുന്ന ഇടമായത് കൊണ്ട് ശൗച്യലയമായിട്ട് പോലും കക്കാടംപുറത്ത് കാർ അതിനെ ഉപയോഗപ്പെടുത്തി
അങ്ങിനെ ഇരിക്കെയാണ് ആ ലിമീങ്ങളുടെ നിർദ്ദേഷ പ്രകാരം മദ്റസ്സ പ്രസ്ഥാനം തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി കുറുക്കൻ കുഞ്ഞായിൻ മുസ്ല്യരുടെ നേത്രത്തത്തിൽ സ്ഥലമുടമയായ മർഹൂം പാല മഠത്തിൽ പുതുപറമ്പിൽ എനിക്കുട്ടി എന്ന വരുടെ മകളുടെ ഭർത്താവ് താവയിൽ അഹമ്മദ് കുട്ടി ഹാജിയോട് സംസാരിക്കുകയും പ്രസ് തുത സ്ഥലം മദ്റ സ്സക്ക് വേണ്ടി ഒരു ചില്ലി കാശ് പോലും വാങ്ങാതെ സൗജന്യമായി കൊടുക്കുകയുമാണ് ഉണ്ടായത്
പി പി എനിക്കുട്ടി എന്നവരു ടെ സ്വത്ത് മകൾക്ക് ഓഹരിയായി കിട്ടുകയും അവരുടെ ഭർത്താവ് അഹമ്മദ് കുട്ടി ഹാജി അത് കൈകാര്യം ചെയ്യുകയുമാണ് ചെയ്തത്
അങ്ങിനെ ചേമ്പട്ടിയിൽ മൊയ്തീൻ ഹാജി പാലമഠത്തിൽ കണ്ണാട്ടിൽ കമ്മുണ്ണി ഹാജി തുടങ്ങിയ ഉമറാക്കളുടെയും നാട്ടുക്കാരുടെയും സജീവ ഇടപെടലിലൂടെ കുഞ്ഞായിൻ മുസ്ല്യർ മദ്റസ്സയെ വളർത്തിയെടുക്കുകയായിരുന്നു
കഴിഞ്ഞ ആഴ്ച പള്ളി പറമ്പിൽ അനുസ്മരിച്ച ആ വു മൊല്ലാക്ക  AU കുഞ്ഞമ്മത് മാസ്റ്ററുടെ പിതാവ് എറമു മൊല്ലാക്ക  നെല്ലിക്കാപറമ്പിൽ മൊയ്തീൻ കുട്ടി മുസ്ലിയാരുടെ ഭാര്യ പിതാവ് അബ്ദുറഹിമാൻ മൊല്ല'ക്ക പിന്നെ കൂടുതൽ വിവരങ്ങൾ അറിയാത്ത ഒരു വയസ്സൻ മൊല്ലാക്ക എന്നിവരായിരുന്നു കുഞ്ഞായിൻ മുസ്ല്യരൊടപ്പം മദ്റസയിൽ സേവനം ചെയ്തിരുന്ന സഹ ഉസ് ഥാതുമാർ
ഇന്ന് കക്കാടംപുറം ടൗണിൽ തല ഉയർത്തി നിൽക്കുന്ന പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന മള്ഹറുൽ ഉലൂം മദ്റസ്സയുടെയും അതിന്ന് ബീജാവാപം നൽകിയ കുറുക്കൻ കുഞ്ഞായിൻ മുസ്ല്യരെയും അനുസ്മരിക്കാനാണ് ഈ ലഘു വിവരണം ഇവിടെ കുത്തി കുറിച്ചത് പൂർണ്ണമാണ് എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല തെറ്റുകൾ പൊറുക്കുകയും പോരായ്മകൾ ചൂണ്ടിക്കാട്ടുകയും വേണം
3 ഭാര്യ മാരിലായി 8 പെൺമക്കളും 3 ആൺമക്കളുമാണ് കുഞ്ഞായിൻ മുസ്ല്യർക്കുള്ളത് അതിൽ ചെറിയ ആൺകുട്ടിയായ പരേതനായ ഹനീഫ ഒഴികെ എല്ലാ മക്കളും ജീവിച്ചിരിപ്പുണ്ട്
മക്കളായ വാപ്പു  മജീദ് മാസ്റ്റർ എന്നിവരുടെ മാതാവ് ഏതാനും ദിവസം മുമ്പാണ് മരണപ്പെട്ടത്
നാഥാ അവരെയും ഞങ്ങളെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരിമിച്ച് കൂട്ടണെ
കുഞ്ഞയിൻ മുസ്ല്യരുടെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട് പോയവരുടെയും ഖബറുകളെ നി വിശാലമാക്കണെ തമ്പുരാനെ
മള്ഹറുൽ ഉലൂമിന്റെ അക്ഷരവെളിച്ചം അവരുടെ ഖബറുകളിലേക്ക് നീ പ്രകാശമായി ചൊരിയേണമേ റഹ്മാനെ
---------------------------------------------
🖋 ഹബീബുല്ല നാലു പുരക്കൽ



ഓർമ്മയിലെ സൂര്യതേജസ്
〰〰〰〰〰〰〰〰〰〰
മർഹൂം കുഞ്ഞായിൻ മുസ്ല്യാർ
 അള്ളാഹു മഹാനവർകളുടെ കബറിടം വിശാലമാക്കി കൊടുക്കുമാറാവട്ടെ അള്ളാഹു അദ്ദേഹത്തെയും നമ്മളെയും സ്വർഗം നൽകി അനുക്രഹിക്കുമാറാവട്ടെ ആമീൻ
എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ പഴയ വീടിന്റെ ഉമ്മരത്തിരിക്കുമ്പോൾ വെള്ള തുണിയും വെള്ള കുപ്പായവും വെള്ള നീളൻ ഷാളും കറുത്ത ഫ്രെയിമുള്ള കണ്ണാടിയും ധരിച്ചുള്ള ആ കുണ്ടിൽ നിന്നും കയറി  വരുന്ന ആ രംഗം ഞാൻ ഇപ്പോഴും  ഓർക്കുന്നു എന്റെ വീടുമായി നല്ല ബന്ധം സ്ഥാപിച്ചിരിന്നു  അദ്ദെ ഹത്തിന്റെ രണ്ട് ആൺമക്കളും എന്റെ അയൽവാസികളാണ് അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ കാക്കടംപുറം മള്ഹറുൽ ഉലൂം മദ്രസയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ് ഇതുപോലെയുള്ള പണ്ഡിതന്മാരുടെ വിയോഗം നാടിന് തീരനഷ്‌ടമാണെന്നു പരായതെവയ്യ അള്ളാഹു മഹാനവർകൾക്കു സ്വർഗം നൽകി അനുക്രഹിക്കുമാറാവട്ടെ ആമീൻ മഹനാവർകളെ സ്മരിക്കുന്നു ഈ വേളയിൽ ഞാൻ എന്റെ പിതാവിനെ ഓർത്തു പോവുകയാണ് അള്ളാഹുവെ എന്റെ ഉപ്പാക്ക് സ്വർഗം നൽകി അനുക്രഹിക്കുകയും നമ്മെയും നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞു പോയവരും നാളെ സ്വർഗത്തിൽ ഒരുമിച്ചുകൂട്ടണമേ ആമീൻ.
------------------------------
ഹുസൈൻ കെ. പി.



റഈസ് ഹിദായ


റഈസ് ഹിദായ എന്ന സഹോദരനാണ് ഇന്നത്തെ നമ്മുടെ അതിഥി.

അയൽപ്രദേശമായ വെളിമുക്ക് സ്വദേശിയാണ്.
കൊളപ്പുറം ശാന്തി വയൽ ഹെയർ സെക്കണ്ടറി സ്കൂളിലായിരുന്നു പഠനം.
സ്കൂളിലെ ആനിവേഴ്സറിയുമായി ബന്ധപ്പെട്ട ഓട്ടപ്പാച്ചിലിനിടയിൽ സംഭവിച്ച വാഹനാപകടമാണ് റഈസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
മാരകമായി പരിക്കേറ്റ റഈസ് ഇപ്പോൾ കഴുത്തിന് താഴെ തളർന്ന് കിടപ്പാണ്.
സ്വന്തം വീട്ടിലെ കട്ടിലിലേക്ക് മടങ്ങിയ ആ ജീവിതത്തിനിപ്പോൾ പതിമൂന്ന് വർഷമായി.

മിനിയാന്ന് തത്തമ്മക്കൂട്ടിലേക്ക് വിരുന്ന് വിളിച്ച നേരത്ത് റഈസ് തന്റെ മുപ്പതാം പിറന്നാളിന്റെ മധുരം തിന്നുന്ന തിരക്കിലായിരുന്നു.
നട്ടെല്ലിനേറ്റ ക്ഷതമാണ് റഈസിന്റെ ജീവിതം  ഒരു കട്ടിലിലേക്ക് ഒതുക്കിയത്.

നാല് ചുമരുകൾക്കിടയിലെ ചെറിയ ലോകത്ത് മൗനവും നിരാശയും പ്രണയിച്ച് നിൽക്കുന്ന വീടകങ്ങളിൽ എല്ലാ  സ്വപ്നങ്ങളെയും ചുരുട്ടിയിട്ട ഒരു പാട് ജീവിതങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്.
അത്തരം നിരാശയുടെ കട്ടിലുകൾക്കടുത്ത് ചിലപ്പോഴെല്ലാം നമ്മൾ പോയി നിന്നിട്ടുമുണ്ട്.  വല്ലപ്പോഴും തിരക്കിട്ടെത്തി നോക്കുന്ന
സഹതാപമുണർത്തുന്ന പതിവുകാർ മാത്രമാണ്  അത്തരക്കാർക്ക് പിന്നെ കൂട്ടായുണ്ടാവുക.
വീടിന്റെ കണ്ടു ശീലിച്ച ഒരു വേദനയായി.......
നാടിന്റെ മറവി മാറാല കെട്ടിയ ഒരോർമ്മയായി.......
മരുന്ന് മണക്കുന്ന ഒരു റൂമിൽ ചുരുണ്ട് കിടക്കലാണ്  ഇത്തരം ജീവിതങ്ങൾ........
പരിഭവം കേൾക്കാൻ പോലും ഒരാളെ കിട്ടാതെ ഇവരുടെ വേദനകളെല്ലാം ഉള്ളിലേക്ക് ഊർന്നിറങ്ങാറാണ് പതിവ്.
എന്നാൽ നമ്മുടെ റഈസ് തന്റെ വീഴ്ചയിൽ നിന്ന് ഒരു പുതു ജീവിതം തുടങ്ങിയിരിക്കുന്നു.
സഹതാപത്തിന്റെ പതിവുകാരെ അവനിഷ്ടമല്ല.
അത്തരം വേദനയൂറിയ നോട്ടങ്ങൾ അവനാഗ്രഹിക്കുന്നുമില്ല.
അസാമാന്യമായ മനക്കരുത്ത് കൊണ്ടാണ്
എല്ലാ പ്രയാസങ്ങളെയും റഈസ് നേരിട്ടത്.
കഴുത്തിന് താഴെ ചലനമറ്റ ഈ ജീവിതത്തിന് പറയാൻ കഥകളേറെയുണ്ട്.
ഇദേഹത്തിന്റെ പോസിറ്റീവ് എനർജി നമ്മെ വല്ലാതെ അൽഭുതപ്പെടുത്തുക മാത്രമല്ല അതിലൂടെ റഈസ് നിർവ്വഹിച്ച എണ്ണമറ്റ ദൗത്യങ്ങൾ നമ്മെ അതിയായി കൊതിപ്പിക്കുകയും ചെയ്യും.
കിടന്ന കിടപ്പിൽ റഈസ് നടത്തിയ ഇടപെടലുകളുടെ പേരിലാണ് തത്തമ്മക്കൂട്ടിലെ ഇന്നത്തെ വിരുന്ന്.


എല്ലാ കൂട്ടുകാർക്കും മനസ്സ് നിറഞ്ഞ സ്വാഗതം
റഈസിന്റെ എഴുത്തുകളിലേക്ക്.......
ചിന്തകളിലേക്ക്........
സ്വപ്നങ്ങളിലേക്ക്......
നിറഞ്ഞ പുഞ്ചിരിയിലേക്ക്......
വാക്കിന്റെ തീവെളിച്ചത്തിലേക്ക്........

അദ്ദേഹത്തോടുള്ള നിങ്ങളുടെ ചോദ്യങ്ങൾ രാവിലെ മുതൽ കൂട്ടിൽ വന്ന് തുടങ്ങണം,

 നമ്മുടെ ഇടതടവില്ലാത്ത ചോദ്യങ്ങളാണ്
ഇന്നത്തെ പ്രോഗ്രാമിന്റെ വിജയം എന്ന് മറക്കാതിരിക്കുക.

സഹകരിക്കുമല്ലോ,
✍ സത്താർ കുറ്റൂർ
അഡ്മിൻഡസ്ക്,
തത്തമ്മക്കൂട്🌹
====================================================




ഹാപ്പി പ്രിന്‍സ്
റഈസ് കിടപ്പിലായിട്ട് പത്തുവര്‍ഷമാവുന്നു,
അവന്‍െറ  മുന്നേറ്റങ്ങള്‍ക്കും
ആക്ടിവിസം എന്തെന്ന് സ്വന്തം ജീവിതം കൊണ്ട് നിര്‍വചിക്കുന്ന ഈ യുവാവിന്‍െറ
സേവനവീഥികളിലൂടെ ഒരു അനുയാത്ര
-------

 ഒരു ജീവന്‍െറ വേദന ലഘൂകരിക്കാനായാല്‍ എന്‍െറ ജീവിതമൊരിക്കലും വ്യര്‍ത്ഥമാവില്ല
                                                                                                                                        -എമിലി ഡിക്കിന്‍സ്

നഗരമധ്യത്തിലായിരുന്നു ഉല്ലാസ രാജകുമാരന്‍െറ പ്രതിമ. അവിടെ നിന്ന് നാടിന്‍െറ
മുക്കുമൂലകളില്‍ കണ്ണയച്ച് വേദനകള്‍ ഒപ്പിയെടുത്തു കുമാരന്‍. തുന്നല്‍കാരിയുടെ പനി പിടിച്ച
കുഞ്ഞ് മധുരനാരങ്ങക്കായ് കരയുന്നത്..., നാടകമെഴുത്തുകാരന്‍ വിശന്ന് കണ്ണിലിരുട്ടുകയറി
തളര്‍ന്നുറങ്ങുന്നത്..., തീപ്പെട്ടിക്കമ്പുകളെല്ലാം വെള്ളത്തില്‍ പോയ പെണ്‍കുട്ടി അച്ഛന്‍െറ അടി പേടിച്ച്
വിറക്കുന്നത്... കാല്‍ചുവട്ടില്‍ രാപ്പാര്‍ക്കാന്‍ വന്ന മീവല്‍ പക്ഷി വഴി തന്‍െറ ഉടവാളിലെ രത്നവും
കണ്‍കളിലെ പവിഴവും ദേഹത്തെ പൊന്‍പണവട്ടവുമെല്ലാം വേദനിക്കുന്നവര്‍ക്കത്തെിക്കുന്ന രാജകുമാരനെപ്പറ്റി
ഓസ്കാര്‍ വൈല്‍ഡ് എഴുതിയ ‘ഹാപ്പിപ്രിന്‍സ്’വായിച്ചവരെല്ലാം
ആഗ്രഹിച്ചിട്ടുണ്ടാവും ഇത് യാഥാര്‍ത്യം ആയിരുന്നെങ്കില്‍ എന്ന്. സ്വാര്‍ഥതയുടെ ഇരുള്‍ക്കാട്ടില്‍ മിന്നാമിനുങ്ങു കണക്കെ വെളിച്ചം പകര്‍ന്ന്  നമുക്ക് ചുറ്റും പറക്കുന്ന ചിലരെപ്പറ്റി ആശ്വാസപൂര്‍വം ഓര്‍ത്തിട്ടുമുണ്ടാവും. അത്തരമൊരു സഫലജന്‍മം തേടിയുള്ള  യാത്ര എന്നെയത്തെിച്ചത് മലപ്പുറം വെളിമുക്ക് ദേശത്തെ ഒരു കൊച്ചുമുറിക്കുള്ളിലെ കട്ടിലിനരികിലേക്കാണ്. റഈസ് ഹിദായ എന്ന ഉല്ലാസ രാജകുമാരന്‍ അതില്‍ കിടന്ന് ജീവിത പാഠപുസ്തകത്തിന്‍െറ ഏടുകള്‍ മറിക്കുന്നു, ദേശങ്ങള്‍ക്കപ്പുറത്ത് വേച്ചു നടക്കുന്നവന്‍െറ വേദനകളറിയുന്നു. അകക്കണ്‍ സന്താപങ്ങളുടെ ആഴമറിയുന്നു,കഥയിലെ രാജകുമാരനെപോലെ വിലപ്പെട്ടതു പലതും മറ്റുള്ളവര്‍ക്കായി പങ്കുവെക്കുന്നു,ഇരുള്‍ മാറി പുലരിയും വസന്തവും വരുമെന്ന് ലോകത്തിന്‍െറ പലകോണുകളിലുള്ള സഹജീവികള്‍ക്ക് പ്രത്യാശ പകരുന്നു, മറ്റുള്ളവരുടെ വേദനകള്‍ പോക്കാനുള്ള തിരക്കിനിടയില്‍ സ്വന്തം വേദനകള്‍ മറക്കുന്നു. 

ഒരു ആക്സിഡന്‍റല്‍ ടേണ്‍
ഉള്ളതെല്ലാം അപരര്‍ക്കു നല്‍കി മണ്ണിലേക്ക് പതിക്കുകയായിരുന്നു കഥയിലെ ഹാപ്പി പ്രിന്‍സ് എങ്കില്‍ ഒരു വീഴ്ചയില്‍ നിന്ന് തിളക്കമാര്‍ന്ന പുതുജീവിതം തുടങ്ങുകയും ഒരുപാടൊരുപാടുപേരെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്യുകയാണ് യഥാര്‍ഥ ജീവിതത്തിലെ ഹാപ്പി പ്രിന്‍സ്. 2004ലെ പത്താം ക്ളാസ് പരീക്ഷക്കു ശേഷം സ്കൂള്‍ വാര്‍ഷിക തിരക്കുകളുമായി ഓടിപ്പായുന്നതിനിടെ ഒരു വാഹനാപകടം- റഈസിന്‍െറ ജീവിതകഥ മറ്റൊന്നാകുന്നത് അവിടെ മുതലാണ്; മറ്റേനകരുടെ ജീവിതകഥകളുടെ മുഖചിത്രം മാറുന്നതും...
ശാന്തിവയല്‍ അല്‍ ഫുര്‍ഖാന്‍ സ്കൂളില്‍ നടക്കാതെ പോയ, ചരിത്രമാകേണ്ടിയിരുന്ന ആ വാര്‍ഷികാഘോഷ പരിപാടിയില്‍ വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്നുള്ള മുഖ്യ ഉത്സാഹക്കാരന്‍ റഈസ് ആയിരുന്നു. തുപ്പേട്ടന്‍െറ ‘ചക്ക’ നാടകത്തിലെ പ്രധാനവേഷവും ഇയാള്‍ തന്നെ. പരിപാടിയുടെ തലേന്നാള്‍ സ്കൂള്‍ മുറ്റത്തു സ്ഥാപിക്കാനുള്ള കമാനങ്ങളുമായി പോയ വാഹനം അപകടത്തില്‍പ്പെട്ടു. ഗുരുതര പരിക്കുമായി റഈസ് ഏറെ ദിവസം ആശുപത്രികളില്‍ കഴിഞ്ഞു. പക്ഷിയെപ്പോലെ പാറിപ്പറന്നവന്‍ ചിറകൊടിഞ്ഞാണ് തിരികെയത്തെിയത്. നട്ടെല്ലിനേറ്റ ക്ഷതം ശരീരത്തെ ചലനമറ്റതാക്കി. തല മാത്രം നിയന്ത്രിതമായി ചലിപ്പിക്കാം. സഹതപിക്കാന്‍ വരട്ടെ, അതിനു മുന്‍പ് തന്‍െറ അവസ്ഥയെക്കുറിച്ച് റഈസ് പറയുന്നത് കേള്‍ക്കുക: ‘‘ശരീരത്തിന്‍െറ മുക്കാല്‍ ഭാഗത്തിലധികം അനക്കമറ്റ അവസ്ഥയിലാണ് എന്‍െറ ജീവിതം.എന്നിട്ടും ഓരോ സെക്കന്‍റും ഞാന്‍ ആസ്വദിക്കുകയും അടുത്ത നിമിഷത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു’’.
പത്താം ക്ളാസ് കഴിഞ്ഞ് കൂട്ടുകാരെല്ലാം കലാലയങ്ങളിലേക്കു പോയപ്പോള്‍ തീക്ഷ്ണ അനുഭവത്തിന്‍െറ സര്‍വകലാശാലയിലേക്കാണ് റഈസ് കയറിച്ചെന്നത്. റ വട്ടമുള്ള ഒരു മുറിയിലിരുന്ന് അവന്‍ മറികടന്നു എല്ലാ പ്രതിസന്ധികളെയും. കോളജിലും ജോലിസ്ഥലങ്ങളിലും ബോറടിച്ചു ചാവുമായിരുന്ന തന്‍െറ ജീവിതം ഇത്ര വര്‍ണശബളമാക്കിയത് ആ അപകടമാണെന്നും അത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ളെന്നും റഈസ്. അവനൊരിക്കലും വീടിന്‍െറ ആരും കാണാ മൂലയില്‍ ഒതുക്കപ്പെട്ടില്ല -വേദനകളെല്ലാം കരുതലിന്‍െറ കൈലേസിനാല്‍ ഒപ്പിയെടുത്ത് കരുത്തു പകര്‍ന്നു ഉമ്മ ഫാത്തിമയും സഹോദരങ്ങളും. ചിന്താ ശേഷിക്കും മനസ്സുറപ്പിനും ഉറച്ചില്‍ തട്ടിയിട്ടില്ളെന്ന് ഉറപ്പു പറഞ്ഞു ഉപ്പ അബ്ദു റഹ്മാന്‍. വീട്ടിലെ ദൈനംദിന കാര്യങ്ങളിലെല്ലാം അവന്‍െറ പങ്കാളിത്തമുണ്ട്.എത്ര നിര്‍ണായക വിഷയത്തിലും അവസാന തീരുമാനം ഈ കാരണവരുടെതാണ്!.
പുസ്തകങ്ങളും റേഡിയോയുമായിരുന്നു കിടപ്പുജീവിതത്തിലെ ആദ്യകൂട്ടുകാര്‍. ഈ പുസ്തക കടലുളെല്ലാം സൈ്വര്യമായിരുന്ന് കുടിച്ചുതീര്‍ക്കാന്‍ വേണ്ടിയാണ് ഇത്ര ‘അടങ്ങിയൊതുങ്ങി’യൊരു ജീവിതം പടച്ചവന്‍ സമ്മാനിച്ചതെത്രേ. ടോറന്‍റില്‍ ലഭിക്കുന്ന സിനിമളും ഒന്നൊഴിയാതെ കാണുന്നു. വൈകുന്നേരങ്ങളില്‍ കൂട്ടുകാര്‍ ആ മുറിയെ കളിമൈതാനമാക്കി. സന്ധ്യകഴിഞ്ഞാല്‍ മത-സാംസ്കാരിക സംഘടനകളുടെ ഓഫീസും പിടിവിട്ടു നടക്കുന്ന അവശ യുവ കലാകാരന്‍മാരുടെ സ്റ്റുഡിയോയും എഡിറ്റ് റൂമുമായി അവിടം. ഇതിനെല്ലാം പുറമെ ഓര്‍ക്കുട്ടും ഫേസ്ബുക്കും ബ്ളോഗുകളും വഴി ലഭിച്ച എണ്ണമറ്റ സൗഹൃദങ്ങള്‍ കൂടിയായപ്പോള്‍ ദിവസത്തിലെ 24 മണിക്കൂര്‍ ഒന്നിനും തികയാത്ത അവസ്ഥ. 
എന്നാല്‍ ജീവിതപ്പാച്ചിലിനിടെ വീണുപോയ എല്ലാവര്‍ക്കും തനിക്കു ലഭിച്ചത്ര സുഹൃത്തുക്കളും  സൗഭാഗ്യങ്ങളുമില്ളെന്ന് റഈസ് പെട്ടെന്ന് തിരിച്ചറിഞ്ഞു. അപകടങ്ങളിലും രോഗച്ചുഴികളിലും നിന്ന് അത്ഭുതപൂര്‍വം ജീവന്‍ തിരിച്ചുകിട്ടിയ പലരും ദൈവമേ എന്തിനീ ഒൗദാര്യം കാണിച്ചു എന്ന് സങ്കടത്തോടെ ചോദിക്കുന്നത് അവന്‍ കേട്ടു. കിടപ്പിലായതോടെ സ്വപ്നങ്ങളുടെ കോട്ടകള്‍ തകര്‍ന്നു പോയവര്‍, മരുന്നു വാങ്ങാന്‍ വകയില്ലാതെ വിഷം കിട്ടുമോ എന്ന് തിരക്കിയവര്‍, ഉറ്റവരുടെ കുത്തുവാക്കുകള്‍ കേട്ട് നീറിപ്പുളയുന്നവര്‍... ജീവിതപ്പാച്ചിലിനിടയില്‍  നമ്മളാലോചിക്കാന്‍ വിട്ടുപോയ ഇതുപോലുള്ള സഹജീവികള്‍ക്ക് ആശ്വാസം പകരാന്‍ എന്തു ചെയ്യാനാവും എന്നതായി പിന്നീടുള്ള ആലോചനകള്‍.  ‘പ്രവാസിയുടെ വഴിയമ്പലങ്ങളില്‍’ ബാബു ഭരദ്വാജ് ഫരീദ് എന്നു പരിചയപ്പെടുത്തുന്ന,നുറുങ്ങ് എന്ന പേരില്‍ ബ്ളോഗെഴുതിയിരുന്ന ജീവകാരുണ്യപ്രവര്‍ത്തകരുടെ വഴികാട്ടി കണ്ണൂരിലെ എന്‍.പി. ഹാറൂണ്‍ ( http://haroonp.blogspot.in ) പ്രചോദനമായി.അപകടങ്ങളും അസുഖവും മൂലം കിടപ്പിലായവരുടെ വിലാസങ്ങള്‍ സംഘടിപ്പിച്ച് കത്തുകളയച്ചു- മരണദൂതില്‍ പ്രതീക്ഷയര്‍പ്പിച്ചു കാത്തിരുന്ന പലരെയും വീണ്ടുമൊരു ജീവിതത്തിലേക്ക് തിരിച്ചുവിളിച്ച ക്ഷണക്കുറികള്‍!.വീട്ടുകാര്‍ക്കു പോലും സംസാരിക്കാന്‍ സമയമില്ലാതിരുന്ന അവരുമായി മണിക്കുറുകളോളം മിണ്ടിപ്പറഞ്ഞു. ചെവിക്കല്ലുകള്‍ ഉരുകിപ്പോകുന്നത്ര തീഷ്ണമായ അവരുടെ അവരുടെ പൊള്ളുന്ന വേദനകള്‍ കേട്ടറിഞ്ഞു,തളര്‍ന്നു കഴിയുന്ന മനുഷ്യരുടെ ജീവിതമെങ്ങിനെയെന്ന് ബ്ളോഗും മെയിലുകളും വഴി മറ്റുള്ളവരെ അറിയിച്ചു. ഒരാളുടെ അനുഭവം റഈസ് വിവരിച്ചതിങ്ങിനെ:
അരക്ക് താഴെ പൂര്‍ണ്ണമായും  സ്വാധീനം നഷ്ടപ്പെട്ട  ഒരു സുഹൃത്ത് ഫോണില്‍  പറഞ്ഞു ‘‘ഇന്നലെ ഉച്ചക്ക് ഒരിത്തിരി ചോറ് തിന്നതാണ്.ഇന്നു വൈകുന്നേരമായിട്ടും ഒന്നും തിന്നിട്ടില്ല’’ ഞാന്‍ കാര്യമന്വേഷിച്ചു....‘എന്താ മാഷേ കഴിക്കാത്തെ?’‘‘ബന്ധു വീട്ടില്‍ കല്യാണമാണ്.ഇന്നലെ രാവിലെ ഉടുത്തൊരുക്കി ഉമ്മറത്ത് കൊണ്ടന്നിട്ടതാ’’- വിശക്കുന്നില്ളേടാ..?
‘‘നമ്മളിതിലും വലിയ പൂരം എത്ര കണ്ടിരിക്കുന്നു.മുന്‍പ് മൂന്നു ദിവസം വരെ പച്ചവെള്ളം മാത്രം കുടിച്ച് കഴിഞ്ഞിട്ടുണ്ട്.
വിശപ്പ് അസഹനീയമാവുംപോള്‍ തലയണ വയറിന് വെച്ച് കമിഴ്ന്ന് കിടക്കും...’’
ഇത്തരം വിഷയങ്ങള്‍ ഫേസ്ബുക്ക് സുഹൃത്തുക്കളുമായി പങ്കുവെച്ച് പരിഹാരം കണ്ടു.  വീട്ടുകാര്‍ ഊട്ടാന്‍ മറന്നുപോയ പലരെയും തേടി ഭക്ഷണപ്പൊതികളും പഴക്കൂടകളും ജന്‍മദിനകേക്കുകളുമത്തെി.ദീര്‍ഘകാലം ഒരേ ഇരിപ്പിലും കിടപ്പിലും കഴിയുന്നതു മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായി വാട്ടര്‍ബെഡും ജെല്‍കുഷ്യനും മികച്ച വീല്‍ചെയറുകളും സംഘടിപ്പിച്ചു നല്‍കി. ഈ ഉറക്കത്തില്‍ മരിച്ചുപോയെങ്കില്‍ എന്നാഗ്രഹിച്ച് ഉറങ്ങാന്‍ കിടന്ന പലരും നിറമുള്ള സ്വപ്നങ്ങള്‍ കണ്ട് പുഞ്ചിരിച്ച് കണ്‍തുറന്നു.  അപൂര്‍വരോഗത്തിനടിപ്പെട്ട  ചെറുപ്പക്കാരനെ ബാങ്കുകാര്‍ ജപ്തിഭീഷണിയാല്‍ പൊറുതി മുട്ടിച്ചപ്പോഴും റഈസ് ഇടപെട്ടു. പരിചയ വൃന്ദത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍ സംഭവം വാര്‍ത്തയാക്കിയതോടെ വായ്പ പലിശയടക്കം അടച്ചുതീര്‍ക്കാന്‍ സന്നദ്ധരായി സുമനസുകളത്തെി.സഹായം ആവശ്യമുള്ള ചിലരെക്കുറിച്ച്  www.kaakkaponn.blogspot.in എന്ന തന്‍െറ ബ്ളോഗിലിട്ട കുറിപ്പുകള്‍ ഏറെ ഫലം ചെയ്തു. രക്തവും മരുന്നുകളും സംഘടിപ്പിച്ചു നല്‍കാന്‍ വേണ്ടി ചെയ്യുന്ന പോസ്റ്റുകള്‍ക്കും ആവേശകരമായ പ്രതികരണം.  മറ്റു ചിലര്‍ക്ക് മരുന്നോ സാമ്പത്തിക സഹായമോ വേണ്ടതില്ലായിരുന്നു, പുറംലോകം കണ്ട് ശുദ്ധവായു ശ്വസിക്കണമെന്നായിരുന്നു അവരുടെ മോഹം.  കിടപ്പിലായവരുടെ സംഗമങ്ങള്‍ നടത്താന്‍ മലബാറില്‍ പലയിടത്തും മുന്‍കൈയെടുത്തു.  റഈസിന്‍െറ മനോബലവും സംഘാടന മികവും സാന്ത്വന ചികിത്സാ പ്രവര്‍ത്തകര്‍ക്ക് പകരുന്ന കരുത്ത് ചെറുതല്ല. റഈസുമായി നടത്തിയ ചാറ്റുകളുടെ ഫലമായി പാലിയേറ്റീവ് സേവന രംഗത്തേക്ക് ചുവടുവെച്ചവര്‍ നൂറുകണക്കിനുണ്ട്. പല പാലിയേറ്റീവ് സംഗമങ്ങളിലും ഇദ്ദേഹമത്തെി പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ഊര്‍ജം പകരുന്നു. എത്തിപ്പെടാനാവാത്ത പരിപാടികളിലും ശില്‍പശാലകളിലും ഫോണ്‍ വഴി ക്ളാസുകളെടുക്കുന്നു. സ്കൂള്‍ കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും മുതല്‍ പ്രസ്്ഥാന നായകര്‍ വരെ ഇദ്ദേഹത്തെ കാണാനും കേള്‍ക്കാനുമത്തെുന്നു- അവര്‍ക്ക് പഠിക്കാന്‍ ഒരുപാടുണ്ട് ഈ പാഠപുസ്തത്തില്‍.

പടപ്പിനെ സ്നേഹിക്കാത്തവര്‍ക്ക്
പടച്ചോനെ സ്നേഹിക്കാനാവില്ല
ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ മാത്രമൊതുങ്ങുന്നില്ല റഈസിന്‍െറ ആക്ടിവിസം. ചികിത്സയുടെ മറവില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിക്കാനും ഇയാള്‍ നേതൃത്വം നല്‍കുന്നു.ഭിന്നശേഷിയുള്ള മനുഷ്യരുടെ പ്രശ്നങ്ങളെക്കുറിച്ച് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ബോധവത്കരിക്കുന്നു. വികസനത്തിന്‍െറ മറവിലുള്ള നീതി രഹിതമായ കുടിയിറക്കിനെതിരെയും മാധ്യമ സെന്‍സേഷനലിസത്തിനെതിരെയും പ്രതികരിക്കാനും ഇദ്ദേഹം സമയം കണ്ടത്തെുന്നു. കോഴിക്കോട് അനാഥമന്ദിരത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തെ മനുഷ്യക്കടത്തായി ചിത്രീകരിച്ചതിനെതിരെ തെളിവുകള്‍ സ്വരൂപിച്ച്  ശ്രദ്ധേയമായ കാമ്പയിന്‍ നടത്താനും റഈസിനായി. കിടപ്പിലായ മനുഷ്യരെ കൂട്ടിയിണക്കുന്ന സാമൂഹിക മാധ്യമ ശൃംഖലയും അവരുടെ രചനകള്‍ പ്രസിദ്ധീകരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹമിപ്പോള്‍. വിശ്വാസം തന്നെ റീചാര്‍ജ് ചെയ്യുന്നു എന്ന് ആവര്‍ത്തിക്കുമ്പോഴും ആയിരക്കണക്കിന് മനുഷ്യര്‍ മരുന്നിനും ഭക്ഷണത്തിനും വസ്ത്രത്തിനും വക കാണാതെ വലയുന്ന നാട്ടില്‍ കോടികള്‍ പൊടിച്ച് ആത്മീയ സമ്മേളനങ്ങളും സമുദായ ശക്തിപ്രകടനങ്ങളും നടത്തുന്നത് ഇദ്ദേഹത്തെ വിഷമിപ്പിക്കുന്നു- റഈസ് പറയുന്നു  ‘‘കണ്‍മുന്നില്‍ കഷ്ടപ്പെടുന്ന പടപ്പിനെ സ്നേഹിക്കാന്‍ കഴിയാത്തവന് കാണാമറയത്തുള്ള പടച്ചവനെ സ്നേഹിക്കാനാവില്ല ’’

ആദ്യമായി കാണാന്‍ ചെല്ലുമ്പോള്‍ റഈസിനെ ഷേക്ക് ഹാന്‍റ് ചെയ്യാന്‍  കൈനീട്ടി. കൈ പൊക്കാന്‍ പറ്റില്ലല്ളോ ഭായ് എന്നു പറഞ്ഞ് റഈസ് ചിരിച്ചു. ചോറുതിന്നുന്നതും ചാറ്റുചെയ്യുന്നതും ലേഖനങ്ങളെഴുതുന്നതുമെല്ലാം സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയിലാണ്. പക്ഷെ മറ്റുള്ളവരുടെ കണ്ണുനീര്‍ തുടച്ചും ആശ്വാസം പകര്‍ന്നും അഭിവാദ്യമര്‍പ്പിച്ചും ചേര്‍ത്തുപിടിച്ചും ഓരോ നിമിഷവും ആ കൈകള്‍ ഉയരുന്നുണ്ട് -പ്രാര്‍ഥനയുടെ ആകാശലോകങ്ങളിലേക്ക്................
-----------------------------
✍സവാദ് റഹ്മാൻ




അപ്രതീക്ഷിതമായി മൂസ സാഹിബിന്റെ ഫോൺ കാളിൽ ആണ് ആ ദിവസം തുടങ്ങുന്നത്.റഈസേ,വിളിക്കാൻ വൈകിയതിൽ മുഷിപ്പുണ്ടാവരുത്.അത്യവശ്യം ആയി ഒരു കാര്യം ചെയ്യണം,ഇവിടെ പറപ്പൂർ ഇസ്ലാമിയ കോളേജിൽ വെച്ച് Irw Kerala സംഘടിപ്പിക്കുന്ന de-addiction ക്യാമ്പ് നടക്കുന്നുണ്ട്.നാളെയാണ് അവസാനിക്കുന്നത്.നിനക്ക് ഇന്നൊന്ന് ക്യാംപിൽ വരാൻ പറ്റോ??
പൊതുപ്രവർത്തനരംഗത്ത് നിറഞ്ഞു നിൽക്കുന്ന അടാട്ടിൽ മൂസ സാഹിബ് എന്ന മൂസക്കാൻറെ വാക്കുകൾ തട്ടി കളയാതിരിക്കാൻ വേറെയും കാരണങ്ങൾ ഉണ്ടായിരുന്നു.അത് കൊണ്ട് വേറൊന്നും പറയാതെ വരാമെന്നേറ്റു.

ഫോൺ വെച്ചതിന് ശേഷമാണ് de-addiction camp ആണല്ലോ പടച്ചോനെ,ഇത് വരെ പങ്കെടുത്തിട്ടില്ലല്ലോ...ആടെ പോയിട്ട് എന്ത് പറയും തമ്പുരാനെ??ഇനിയിപ്പോ എങ്ങനാ പറ്റില്ലെന്ന് പറയാ??ഇന്ന് മഗ്രിബിക്ക് ശേഷത്തേക്ക് തയ്യാറാവുകയും വേണം.ആകെപ്പാടെ ബേജാറായി.'സ്വാസകോസം സ്പോഞ്ച് പോലെയാണ്,ആരാണ് സന്തോസം ആഗ്രഹിക്കാത്തത്,'എന്നൊക്കെ പറഞ്ഞാലോ എന്ന് ആലോചന നീണ്ടു.അങ്ങനെ പറഞ്ഞാൽ വലിയ വില കൊടുക്കേണ്ടി വരും,വലിയ വില എന്ന് മനസ്സിലായി.

അവസാനം ഉസ്താദ് Nayeemക്കാനെ വിളിച്ചു കാര്യം പറഞ്ഞു.ആദ്യത്തെ de-addiction camp ആണ്.അറിയില്ല എന്താണ് പറയേണ്ടത് എന്ന്. എന്താ ചെയ്യേണ്ടത്?ഉസ്താദ് ഒരു സ്കെച്ച് തന്ന്. സംഭവം കൊള്ളാമെന്നു ഇനിക്കും തോന്നി.

അവിടെ ചെന്നപ്പോ മൊത്തം 28 പേർ. പല പ്രായത്തിൽ ഉള്ളവർ,പല നാട്ടുകാർ,പല മതവിശ്വാസക്കാർ,മിണ്ടിയും പറഞ്ഞും ഒരു മണിക്കൂർ തീർന്നു പോയി.പിന്നെ എല്ലാരും അടുത്ത് കൂടി.പലരും വ്യക്തിപരമായി പരിചയപെട്ടു.ചിലരിങ്ങനെ ഒരുപാട് സമയം കെട്ടിപിടിച്ച് കരഞ്ഞു.മറ്റു ചിലർ ചേർത്ത് പിടിച്ച് ഉമ്മ വെച്ചു.പിറകിൽ നിന്ന് വന്ന ഒരാൾ ഒരുപാട് സമയം എന്റെ മുഖത്ത് ചുണ്ട് ചേർത്ത് വെച്ചു. അയാളുടെ കണ്ണീർ എന്റെ കവിളിലൂടെ ഒലിച്ചിറങ്ങി കൊണ്ടിരുന്നു.വല്ലാത്തൊരു അനുഭവമായി.അത് വരെ അനുഭവിക്കാത്ത എന്തോ ഒരു സന്തോഷം ഉള്ളിലൂടെ കടന്നു പോയി കൊണ്ടിരുന്നു.

അറിയില്ല എന്താണവരെ അങ്ങനെ കരയിപ്പിച്ചതെന്നു, ഞാൻ പറഞ്ഞ വാക്കുകൾ ആവാൻ തരമില്ല.ഇനി അതാണെങ്കിൽ ഒന്നുറപ്പായി,ഇടത്തെ നെഞ്ചിലെ ഇത്തിരി ഇടത്തോട് സംസാരിക്കാൻ ഇടറിയ ശബ്ദവും പതറിയ അറിവും മതിയെന്ന്.അതല്ലെങ്കിൽ ഹൃദയങ്ങൾക്ക്  തമ്മിൽ വർത്തമാനം പറയാൻ വാക്കുകൾ എന്തിനാണെന്ന്...
------------------------------
✍ റഈസ് ഹിദായ



കഴിഞ്ഞ ദിവസം കുറച്ച് കുട്ടികളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവരിലൊരുത്തൻ ചോദിച്ചത്,"റഈസ്ക്കാ... ഭൂമിയിൽ ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഇങ്ങളാരായി ജനിക്കാനാ ആഗ്രഹിക്കുന്നത്??"
കൗതുകം തോന്നി ആ കുഞ്ഞു മോന്റെ ചോദ്യത്തോട്...ഒന്ന് മിണ്ടാതെ നിന്നിട്ട് പിന്നെ അവനോട് ഞാൻ പറഞ്ഞത് "അനുഭവിച്ച് കൊതി തീരാത്ത ഭംഗിയുള്ള, കുടിച്ചിട്ട് മതി വരാത്ത ലഹരിയുള്ള,വറ്റാത്ത ആത്മബന്ധങ്ങൾ നിറയെയുള്ള,ഒടുങ്ങാത്ത സന്തോഷമുള്ള എന്റെ ജീവിതം തന്നെ ജീവിക്കാൻ ആണ് എനിക്കിഷ്ടം." പുനർജന്മത്തിൽ ഒരു തരത്തിലുള്ള വിശ്വാസവുമില്ല.എന്നിരുന്നാലും അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അടുത്ത ജന്മമല്ല,ഇനിയെത്ര ജന്മം ഉണ്ടെങ്കിലും റഈസ് ആയിരിക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.
-----------------------------
✍റഈസ് ഹിദായ



അമ്മയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ആ കൊച്ചു കുറുമ്പി രണ്ടര വയസ്സുകാരി അവളെന്നോട് കൊഞ്ചി തുടങ്ങിയത്.പിന്നെ അവളോടായി സംസാരം.ഞങ്ങള്ക്ക്  രണ്ടു പേര്ക്കും  മാത്രം മനസ്സിലാവുന്ന ഭാഷയില്‍ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി,പൊട്ടി ചിരിച്ചു,കെട്ടി പിടിച്ചു.അതിനിടയില്‍ അവള്‍ ഉച്ചത്തില്‍ കൂവിയപ്പോഴാണ് അപ്പുറത്തേക്ക് മാറി നടന്ന അവളുടെ അമ്മ ഓടി വന്ന് ഞങ്ങളുടെ കൂടെ കൂടിയത്.സ്നേഹത്തില്‍ കവിളില്‍ നുള്ളി കൊണ്ട് അമ്മ അവളോട് പറയുന്നുണ്ടായിരുന്നു "പതുക്കെയെടീ....ഇയ്യൊരു പെണ്കുനട്ടിയല്ലേ??വല്ലവന്റേം വീട്ടിലേക്ക് കെട്ടിച്ച് വിടാനുള്ളതാ..."

കൂട്ടുകാരി അവളുടെ മകളോട് പറഞ്ഞത് ആ കുറുമ്പിയോളം കൊഞ്ചി കൊണ്ട് തന്നെയാണ്.പക്ഷെ വല്ലാതെ അലട്ടിയ വാക്കായിരുന്നു അത്.ആ കുഞ്ഞിങ്ങനെ വലുതായി വരുന്ന വഴികളില്‍ കൊഞ്ചല്‍ മാറി പറച്ചിലിന് ഗൌരവം വന്നു കൊണ്ടിരിക്കും.ഇരുപതുകളുടെ ആദ്യപകുതികള്‍ മാത്രം നമ്മോടോപ്പമുള്ള നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മളില്‍ നിന്ന് തന്നെ അന്യതാബോധത്തോടെ വളരും.ആ സമയം കഴിയുമ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്ന സമയത്ത് ഒന്ന് ചേര്ത്ത്  പിടിക്കാനോ ഉമ്മ വെക്കാനോ പോലും ചിലപ്പോ നമുക്കവരെ കിട്ടിയെന്നു വരില്ല.എന്നാലും നമ്മള്‍ അങ്ങനെ തന്നെ പറയും,"വല്ല വീട്ടിലും ചെന്ന് കേറാനുള്ളതാണ്..."

എന്നാല്‍ പിന്നീട് അവര്‍ ചെന്ന് കയറുന്ന വീട്ടിലും അവള്‍ അങ്ങനെ തന്നെ വളരും.'വന്നു കയറിയവളാണ്','ഭര്ത്താവിന്റെ  വീടാണ്'അങ്ങനെ ജീവിതാവസാനം വരെ സ്വന്തമായ ഒരു ഇടമില്ലാതെ നമ്മുടെ കുഞ്ഞുങ്ങള്‍ കടന്നു പോവും.അല്ലങ്കിലും പെണ്‍കുഞ്ഞുങ്ങള്‍ സ്വയം അടയാളപ്പെടുത്തി ജീവിക്കാന്‍ പാടില്ലല്ലോ?
----------------------------
✍റഈസ് ഹിദായ



സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അവനാ കോള്‍ വന്നത്....സലാം മടക്കി ഇപ്പൊ എത്താം ഇക്കാക്കാ എന്ന്‍ അവന്‍ പറഞ്ഞത് ക്ലോക്കില്‍ നോക്കി കൊണ്ടാണ്.
നേരം വൈകിയിട്ട് വിളിച്ചതെല്ലെന്ന് ആ കോളിന്റെ ബാക്കി കേട്ടപ്പോ പിന്നെ മനസ്സിലായി.അവനെക്കാള്‍ 3 വയസ്സിന്‍റെ മൂപ്പേ ഒള്ളൂ അവന്റെ ഇക്കാക്കക്ക്.ഒന്നര വര്‍ഷമായി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കാണ്.നാളെയാണ് പോവേണ്ട date.അതിന്‍റെ എന്തോ കാര്യം സംസാരിക്കാന്‍ വിളിച്ചതാ.

കോള്‍ കഴിഞ്ഞു അവന്‍ കാര്യം പറഞ്ഞു.ഡയാലിസിസ് ചെയ്യാന്‍ ശരീരത്തില്‍ ഘടിപ്പിക്കുന്ന Fistula ഇടക്ക് മാറ്റേണ്ടി വരുമത്രേ...രക്തത്തിന്‍റെ ഒഴുക്ക് കുറയുന്നതനുസരിച്ച് കൂടുതല്‍ ഒഴുക്കുള്ള സ്ഥലത്തേക്ക്.4,000 രൂപയോളം അതിന് ചെലവ് വരും.മാറ്റേണ്ടി വന്നാല്‍ ആ കാശുണ്ടോ എന്നറിയാനാണ് ഇക്കാക്ക വിളിച്ചത്....പൈസയല്ല റഈസ്ക്കാ പ്രശ്നം,അവന്‍റെ വേദനയാണ്,അവനെന്‍റെ ഏട്ടനല്ലേ എന്ന്‍ പറഞ്ഞപ്പോഴേക്ക് അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

കെട്ട കാലത്ത് ബന്ധങ്ങളെ കെട്ടു പോവാതെ കാത്തു വെക്കുന്ന ചിലരുണ്ട് ഭൂമിയില്‍.ഈ ഭൂമിയുടെ നിലനില്‍പ്പിന് തന്നെ കാരണക്കാര്‍ ആയവര്‍. കാലാകാലങ്ങളായി കൊട്ടിയടച്ച എല്ലാ വാതിലുകളും തുറന്നിട്ട് കുറെ കൂടി കാറ്റും വെളിച്ചവും സാധ്യമായ വിശാലതയുടെ സുവിശേഷം.നടന്ന് കൊണ്ടിരിക്കുന്നത് അങ്ങനെയല്ല-ദീർഘമായ പട്ടികകളാണ്.ആരൊക്കെ ഒഴിവാക്കണമെന്നും ആരിൽ നിന്നൊക്കെ മാറി നടക്കണമെന്നും....ഓരോ ദിവസവും മനുഷ്യൻ ചുരുങ്ങി ചുരുങ്ങി വരുമ്പോൾ അതാണ് ആത്മീയതയെന്ന് തലയാട്ടണമെങ്കിൽ നിങ്ങളുടെ ബുദ്ധിയും ഹൃദയവും ചെകുത്താനു പണയം വെച്ച് ഒരു കളി തുടങ്ങാൻ പോവുന്നു എന്ന് മാത്രം കരുതിയാൽ മതി.
----------------------------
✍ റഈസ് ഹിദായ



കുറച്ചു ദിവസം മുമ്പ് Riyon മാഷ്‌ വിളിച്ചിട്ട് B.R.C. പരപ്പനങ്ങാടിയും A.M.L.P. SCHOOL അരിയല്ലൂരും ചേര്‍ന്ന് നടത്തുന്ന ഒപ്പം എന്ന ഒരു പരിപാടി ഉണ്ടെന്നും ഒന്ന്‍ പങ്കെടുക്കണം എന്നും ഭിന്നശേഷിയുള്ള കുറച്ച് കുട്ടികളും അവരുടെ രക്ഷിതാക്കളും ഉണ്ടെന്നും അവരോട സംസാരിക്കണം എന്നും പറഞ്ഞു

"മാഷേ,അങ്ങനെ സംസാരിക്കാന്‍ അറീല്ലാല്ലോ" എന്ന് പറഞ്ഞപ്പോ മാഷ്‌ പറഞ്ഞത് നീ നിന്‍റെ അനുഭവങ്ങളും ജീവിതവും പങ്കു വെച്ചാ മതി.അത് അവര്‍ക്ക്  സന്തോഷവും ആത്മവിശ്വസവുമാവും.അങ്ങനെ വരാം എന്നേറ്റു.

ഇന്നലെയായിരുന്നു പ്രോഗ്രാം.സ്കൂളിന്റെമ പരിസരത്തേക്ക് എത്തിയപ്പോ തന്നെ അതിമനോഹരമായ കവിത കേള്‍ക്കുന്നുണ്ട്.ചെന്നിറങ്ങിയപ്പോള്‍ ആണ് വിഷ്ണുപ്രിയ എന്ന ഒരു കുഞ്ഞുമോള്‍ വീല്ചെയറില്‍ ഇരുന്ന് പാടുന്നത് കണ്ടത്.തൊട്ടടുത്ത് മറ്റൊരു മോളും.ദേവിക.രണ്ട് കൈകളും ഇല്ല.അവള്‍ കാലുകൊണ്ട് കാന്‍വാസില്‍ വര്‍ണലോകം തീര്‍ത്തു കൊണ്ടിരിക്കുന്നു.

രണ്ടും കണ്ടപ്പോള്‍ തന്നെ മനസ്സ് തീര്‍ത്തു  പറഞ്ഞു."ജാങ്കോ,നീ പെട്ട്.വന്ന സ്ഥലം മാറിയെടാ..."

ഇങ്ങനെ ഓര്‍ത്ത് നില്ക്കുമ്പോള്‍ ആണ് ഒരു കുഞ്ഞുമോന്‍ വന്ന് പരിചയപ്പെടുന്നത്.അഭിനവ്.അതാണ്‌ പേര്.ദൂരെ നിന്ന് നോക്കുമ്പോള്‍ അവന് എന്റെ് ഡ്രസ്സിന്റെ കളര്‍ മാത്രം കാണുന്നൊള്ളൂത്രെ.തൊട്ടടുത്ത് വന്ന് അവന്‍ എന്നെ തൊട്ടു നോക്കി,ഉമ്മ വെച്ചു.അവനെ പരിചയപ്പെടുത്തി.എന്നെ കുറിച്ച് ചോദിച്ചറിഞ്ഞു.

അത്രയും ആയപ്പോള്‍ തന്നെ എന്റെ കഥ തീര്‍ന്നു. ബാത്ത്റൂമില്‍ ഇരുന്ന്‍ പാടിയാല്‍ പോലും പുറത്ത് നിന്ന് ആളുകള്‍ എന്നോട് വിളിച്ചു പറയാറുണ്ടായിരുന്നു മിണ്ടാണ്ട് നിക്കെടാ എന്ന്‍.സ്കേല് വെച്ച് പോലും വളയാതെ ഒരു വര വരക്കാന്‍ കഴിയാത്തവനാ ഞാന്‍.വീട്ടില്‍ ഒരു അപരിചിതന്‍ വന്നൂ എന്നറിഞ്ഞാല്‍ അഭിനവിന്റെ പ്രായത്തില്‍ തൊട്ടടുത്ത ബന്ധു വീട്ടിലേക്ക് മുങ്ങാംകുഴി ഇടുന്നവനായിരുന്നു ഞാന്‍.ഈ മക്കള്ക്ക്  ഞാന്‍ എന്ത് ആത്മവിശ്വാസം കൊടുക്കും??അവരോട് ഞാന്‍ എന്ത് പറയും??ആകെപാടെ അങ്കലാപ്പായി.

അങ്ങനെ ഇരിക്കുമ്പോഴാണ് stageലേക്ക് ആനയിക്കപ്പെട്ടത്.സദസ്സിനെ നോക്കിയപ്പോ ഉള്ളിലുള്ള പാതി ജീവനും കെട്ടു പോയി.കണ്ണില്‍ വിളക്ക് കൊളുത്തി വെച്ച് ലോകത്തെ തന്നിലേക്ക് വിളിക്കുന്ന ഒരുപാട് കുഞ്ഞു മക്കള്‍.അവരെ ചേര്ത്ത്  പിടിക്കുന്ന അമ്മമാര്‍,അച്ചന്മാര്‍.

കൂടുതല്‍ ഒന്നും പറയാനുണ്ടായില്ല.കെട്ടു പോയ എന്റെ  കണ്ണിലേക്ക് ഒരല്പം വെളിച്ചം ഏറ്റു വാങ്ങി അവിടെ നിന്ന് തിരിച്ചു പോന്നു....പോരുമ്പോ തീര്ത്തും  സന്തോഷവാനായിരുന്നു.വന്മരരങ്ങള്‍ ഉള്ളിലൊളിപ്പിച്ച നനഞ്ഞ പ്രതലത്തില്‍ വീണാല്‍ പൊട്ടി മുളക്കാന്‍ കാത്തു നില്ക്കുളന്ന കുഞ്ഞു വിത്തുകളെ അടുത്ത് കാണാന്‍ കഴിഞ്ഞ സന്തോഷം.
----------------------------
✍ റഈസ് ഹിദായ



കുറച്ച് ദിവസം മുമ്പ് സുഹൃത്ത്ക്കള്‍ക്കൊപ്പമുള്ള തമാശകള്‍ക്കിടയില്‍ സ്ട്രക്ച്ചറില്‍ നിന്ന് ഉരുണ്ടു താഴെ വീണു,ഡും!!

എടുത്താല്‍ എടുത്ത സാധനം എടുത്തിടത്ത് തന്നെ വെക്കണം എന്ന്‍ ഞങ്ങള്ക്കിടയില്‍ അലിഖിതനിയമം ഉണ്ടായത് കൊണ്ട് തിരിച്ച് അപ്പൊ തന്നെ സ്ട്രക്ചറില്‍ എത്തി.നെറ്റിയടിച്ചാണ് താഴെ ലാന്‍ഡ്‌ ചെയ്തത് എന്നുള്ളത് കൊണ്ട് നെറ്റിയില്‍ ഒരു ചെറിയ പാട് മാത്രം.തമാശകള്‍ അതിന്റെ  വഴിക്ക് തുടര്‍ന്നു പോയി.

രണ്ടു ദിവസം കഴിഞ്ഞ് വീട്ടില്‍ വന്ന മറ്റൊരു സുഹൃത്ത് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ആണ് നെറ്റിയിലെ അടയാളം കണ്ടത്.തൊട്ടു നോക്കി കൊണ്ട് അവന്‍ ചോദിച്ചു:"എന്താടാ??എന്ത് പറ്റിയതാ??"
"ഒന്നുല്ലടാ.അടുക്കളയില്‍ നിന്ന് വെള്ളം എടുത്തു ധൃതിയില്‍ വരുമ്പോള്‍ വാതിലില്‍ തല ഇടിച്ചതാ...രണ്ടു ദിവസായി.കുഴപ്പമൊന്നുമില്ല."ഒരു തെറി പ്രതീക്ഷിച്ചു കൊണ്ടാണ് ഞാന്‍ ഇങ്ങനെ പറഞ്ഞത്.

 പക്ഷെ അവന് പെട്ടെന്ന് കാര്യം കത്തിയില്ല."നോക്കി നടന്നൂടെ?"എന്നും പറഞ്ഞ് അവന്‍ മറ്റു സംസാരങ്ങളിലെക്ക് കടന്നു.കുറച്ച് കഴിഞ്ഞാണ് അവന്‍ കാര്യം പിടികിട്ടിയത്."അല്ലാ,നെറ്റിയില്‍ എന്ത് പറ്റിയതാന്നാ പറഞ്ഞത്?"
"വാതിലില്‍ തല ഇടിച്ചതല്ലേ...അടുക്കളയിലെ.അല്ലെ?"ഞാന്‍ തിരിച്ചു ചോദിച്ചു.
സത്യം പറയടാ എന്നും പറഞ്ഞ് അവന്‍ ഒച്ചയിട്ടപ്പോള്‍ ആണ് ശെരിക്കും ഞാന്‍ നടന്ന കാര്യം പറഞ്ഞത്."അത്രേ ഒള്ളോ?എന്നിട്ട് വേറെ ഒന്നും പറ്റിയില്ലല്ലോ" എന്നായി പിന്നെ അവന്റെ  സങ്കടം"
പറഞ്ഞു വന്നത് വീല്ചെഎയര്‍ ഫ്രെണ്ട്ളി സ്റ്റേറ്റ് പോലുള്ള ആശയങ്ങള്‍ മുന്നോട്ടു വെക്കുമ്പോള്‍ പ്രത്യേക ഇടങ്ങള്‍ നിര്മി്ച്ച് അരികുകളിലേക്ക് മാറ്റുന്ന ഒരു ലോകത്തെയല്ല സ്വപ്നം കാണുന്നത്.പൊതു ഇടങ്ങളിലും മനസ്സുകളിലും ഒരു സാധാരണക്കാരന്‍ എന്ന പരിഗണനയാണ്.ആ സുഹൃത്തിന്റെ  ബോധം എന്നെ പരിഗണിച്ച പോലെ....
----------------------------
✍ റഈസ് ഹിദായ



കഴിഞ്ഞ ദിവസം അപരന്റെ ആദ്യ ഫോട്ടോ പോസ്റ്റ്‌ ചെയ്തപ്പോള്‍ പ്രിയപ്പെട്ടവരില്‍ ഒരാള്‍ വീട്ടില്‍ വന്നത് ഭയങ്കരമായ ദേഷ്യത്തില്‍ ആയിരുന്നു.ഒരുപാട് സമയം ഉപദേശം കൊണ്ട് മൂടി.എല്ലാത്തിനും പരിധികള്‍ ഉണ്ടെന്നും ചെയ്തികള്‍ അതിര് വിടാന്‍ പാടില്ലെന്നും നിര്‍ത്താതെ  ഉപദേശിച്ചു കൊണ്ടിരുന്നു.ഗൌരവത്തില്‍ എടുക്കാതെ ചിരിച്ചു കൊണ്ട് ഇരിക്കുന്നത് കണ്ടപ്പോള്‍ അവര്ക്ക്  ദേഷ്യം ഇരട്ടിച്ചു. "റഈസേ,ദുനിയാവ് എന്തായാലും നിന്റത് പോയി.ഇനി ആഖിറം കൂടെ കളയല്ലേ."എന്നും പറഞ്ഞ് എഴുന്നേറ്റ് പോവാന്‍ തുടങ്ങിയ അവരെ ഞാന്‍ അവിടെ പിടിച്ചിരുത്തി.
  
എന്നിട്ട് മറ്റു ഫോട്ടോകള്‍ കാണിച്ചു കൊടുത്തു ഞാന്‍ അല്ലെന്ന് ബോധ്യപ്പെടുത്തി.മൂര്‍ച്ചിച്ചു വന്ന അയാളുടെ ദേഷ്യം ജാള്യമായി മാറി."ഫോട്ടോ കാണിക്കാന്‍ അല്ല ഇരിക്കാന്‍ പറഞ്ഞത്,അവസാനം പറഞ്ഞ വാക്കിനെ കുറിച്ച് സംസാരിക്കാന്‍ ആണ്"എന്ന്‍ ഞാന്‍ പറഞ്ഞു.

"അല്ല,അത് അപ്പൊ ആ ദേഷ്യത്തില്‍ പറഞ്ഞതാ...."

"ആയിക്കോട്ടെ,അതിനെ കുറിച്ച് സംസാരിക്കണം.ആഖിറം എങ്ങനാ കിട്ടാ?"

"അല്ല റഈസേ,പറഞ്ഞല്ലോ...ഞാന്‍ അപ്പോഴത്തെ ഒരു മൂഡില്‍ പറഞ്ഞതാ."

"ആയിക്കോട്ടെ,ആഖിറം കിട്ടാന്‍ ഞാന്‍ എന്താ ചെയ്യേണ്ടത്?"

"അല്ല ഞാന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്‌താല്‍ ആഖിറം നഷ്ട്ടമാവും എന്നാ പറഞ്ഞത്.അത് നീയല്ലല്ലോ വിട്ടേക്ക്..."

"അല്ല ഒന്നും ചെയ്യാതിരുന്ന ആഖിറം കിട്ടോ?"

"വിട് റഈസേ,പറഞ്ഞ് പോയതല്ലേ"

"അങ്ങനെ വിടാന്‍ പറ്റില്ല...ഏത് അര്‍ത്ഥത്തിലാ ദുനിയാവ് പോയി എന്ന് പറഞ്ഞത്?"

"അല്ലടാ,ഞങ്ങളെ പോലെ വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യാനും ചലിക്കാനും നിനക്കാവില്ലല്ലോ,അതാ ഉദ്ദേശിച്ചേ..."

"അപ്പൊ നിങ്ങളെക്കാള്‍ വേഗത്തില്‍ ചലിക്കുന്നവനല്ലേ ഉസൈന്‍ ബോള്ട്ട് .അപ്പൊ അയാള്ക്കാതണോ വല്ല്യ ദുനിയാവ് കിട്ടിയത്?"

"അങ്ങനല്ല റഈസ്..."

"പിന്നെ സമ്പത്താണോ?"

"അല്ലടാ,ഞാന്‍ അങ്ങനെ ഉദ്ദേശിച്ചില്ല."

"പിന്നെ?"

"അങ്ങനല്ല..."

"എന്നാ ഞാന്‍ ഒന്ന്‍ ചോദിക്കട്ടെ,കഴിഞ്ഞ മുപ്പത് ദിവസം എടുക്കാം.എത്ര ദിവസം ശാന്തമായി ഉറങ്ങാന്‍ കിടന്നിട്ടുണ്ട്?"

"ഒരുപാട് ദിവസം"

"ഒരുപാടെന്നു വെച്ചാല്‍?"

"എന്തായാലും പകുതിയലധികം ദിവസം"

"മുപ്പത് ദിവസത്തിനിടയില്‍ എത്ര പേര് നിങ്ങളെ ഉമ്മ വെച്ചിട്ടുണ്ട്?"

"ഉമ്മ വെക്കേ?"

"അതെ"

"അങ്ങനൊന്നും ഇല്ല.ചെലപ്പോ കെട്ട്യോള്‍ വെച്ചിട്ടുണ്ടാവും"

"എത്ര പേര് നിങ്ങളെ കെട്ടി പിടിച്ചിട്ടുണ്ട്?"

"എന്താപ്പോ ഇങ്ങനെ കെട്ടി പിടിക്കാനും ഉമ്മ വെക്കാനും എന്നും പെരുന്നാളാണോ?"


"സുഹൃത്തെ,ഒരു ദിവസം മിനിമം അഞ്ച് പേരെങ്കിലും എന്നെ കെട്ടിപിടിക്കാറും ഉമ്മ വെക്കാറുമുണ്ട്.നിങ്ങള്‍ പറഞ്ഞ കണക്കിന് മിക്ക ദിവസങ്ങളും എനിക്ക് പെരുന്നാള്‍ ആണ്.ഈ മുപ്പത് ദിവസത്തില്‍ മിക്കവാറും ദിവസവും ഞാന്‍ ശാന്തന്‍ ആയാണ് ഉറങ്ങിയത്.പിന്നെ ആര്ക്കാണ്,എവിടെയാണ് ദുനിയാവ് നഷ്ടമായത്?"
ഈ ചോദ്യം ഞങ്ങള്ക്കിടയില്‍ ഒരുപാട് സമയം ഒരു വലിയ നിശബ്ദത പരത്തി.

പിന്നെ ഞങ്ങള്‍ ഒരുപാട് സമയം ജീവലോകത്തിലെ ജീവന്റെ ഹാലിനെ പറ്റിയും അരുളും അന്‍പും അനുകമ്പയും ഉള്ള നിത്യസത്യമായ സ്നേഹനാഥനെ കുറിച്ചും ഒരുപാട് സംസാരിച്ചു.
-----------------------------
✍  റഈസ് ഹിദായ





റഈസ്,
അസഹിഷ്ണുതയുടെയും, സ്വാർത്ഥതയുടെയും
വേദനകൾ നിറയുന്നൊരു കാലത്ത് നമുക്കിങ്ങനെ ചേർന്നിരിക്കാൻ കഴിയുക എന്നത് തന്നെ വലിയൊരു നൻമയാണ്.

മനസ്സ് നിറഞ്ഞ സ്നേഹത്തിന്റെ മൂർത്തഭാവമുള്ള വാക്കുകളാണ് ഈ കൂട്ടിൽ ഇന്നലെ ഒഴുകി പരന്നത്.
ഒരു ദേശം മുഴുവൻ നിങ്ങളെ കാതോർത്തിരിക്കുകയായിരുന്നു.
പഠിക്കാനും, പകർത്താനുമില്ലാത്ത ഒരു വാക്കും നമുക്കിടയിലുണ്ടായിട്ടില്ല എന്ന ഉറച്ച വിശ്വാസമുണ്ടായതിനാൽ 'ക്ഷമ' ചോദിക്കലിന്റെ ഔപചാരികത  ബോധപൂർവ്വം ഒഴിവാക്കുന്നു.

റഈസ്.....
ഞങ്ങളുടെ ചോദ്യങ്ങളേക്കാൾ വലിയ ഉത്തരങ്ങളായിരുന്നു നിങ്ങൾ പറഞ്ഞതെല്ലാം.
നിങ്ങളുടെ ഉത്തരം കേട്ടപ്പോൾ ഒരു പാട് ചോദ്യങ്ങൾ സ്വന്തത്തിലേക്ക് ചോദിക്കാൻ 
ഞങ്ങൾ നിർബന്ധിതരാ
യിരിക്കുന്നു.
ആ ചോദ്യങ്ങളാണ് ഇന്നലെത്തെ ദിവസം ഞങ്ങൾക്ക് ബാക്കി വെച്ചത്.
ഇൻശാ അള്ളാ......
ഒരു നാൾ നമുക്കൊന്ന് കൂടിയിരിക്കണം.
അധികം വൈകാതെ
തത്തമ്മക്കൂട് അതിനൊരു വഴിയൊരുക്കും.

റഈസ്....
തൽക്കാലം
നിറുത്തുകയാണ്.
നമ്മൾ പിരിയുകയല്ല,
അതിന് ഇനി കഴിയില്ല.
അതിനാൽ നന്ദി പറയേണ്ട ആവശ്യവുമില്ല.

ഒരു ഹൃദയബന്ധത്തിന്റെ കിളിവാതിൽ നമുക്കിടയിൽ തുറന്ന് വെച്ചിരിക്കുന്നു.
അതിലൂടെ നമുക്കിനിയും ഒരുപാട് തവണ 
കണ്ടും....
കേട്ടും.......
കളിച്ചും........ 
രസിച്ചും..........
ചിരിച്ചും................ കൊണ്ടിരിക്കാം...........
---------------------------------
✍ സത്താർ കുറ്റൂർ
അഡ്മിൻഡസ്ക്,
തത്തമ്മക്കൂട്🌹

തണൽ വിരിച്ച് നിൽക്കുന്ന ഒരു തണൽ മരം .......


വർഷങ്ങൾ പഴക്കമുള്ള പൂങ്കടായ ജുമാ മസ്ജിദ്.....

അവിടെ ഒരു മനുഷ്യനുണ്ട്..... ഞങ്ങൾ പൂകടായ ദേശക്കാർക്ക് തണൽ വിരിച്ച് നിൽക്കുന്ന ഒരു തണൽ മരം .......

പേര്.... പാടത്ത് പീടിയേക്കൽ മുഹമ്മദ് മുസല്യാർ.....,,,,

ഞ്ഞങ്ങൾ പൂങ്കടായക്കാർക്കും പരിസര പ്രദേശത്തുകാർക്കും ശരിക്കും ഒരു തണൽ തന്നെയാണ് ആ മനുഷ്യൻ.....

കഴിഞ്ഞ മുപ്പത് കൊല്ലമായി ആ തണൽ ഞ്ഞങ്ങൾ അനുഭവിക്കുകയാണ്.....

മതാദ്ധ്യാപന മേഖലയിലുള്ളവർ പോലും നിസാര പ്രശ്നങ്ങൾക്ക് മഹല്ലുമായി തർക്കിക്കുന്ന ഈ യുഗത്തിൽ ഉസ്താദ് വിത്യസ്തനാവുകയാണ്.....

മുപ്പത് വർഷമായിട്ട് സ്വന്തം ശമ്പളം പോലും ഇത്രയാകണമെന്ന് ഉസ്താദ് കണക്ക് പറഞ്ഞിട്ടില്ല .... മറ്റു സൗകര്യങ്ങളുടെ കാര്യത്തിൽ വേവലാതി പറഞ്ഞിട്ടില്ല .......,,,,

ഞങ്ങളുടെ നാട്ടുകാർക്ക് നന്മ വിതറാൻ ദൈവം എന്നെ നിയോഗിച്ചതാണന്ന് ഉസ്താദ് തിരിച്ചറിഞ്ഞിരിക്കണം.... ജ്വലിക്കുന്ന ആത്മാർത്ഥത കണ്ട് ഞങ്ങൾ ഉസ്താദിനെ ചേർത്തുനിർത്തി......

അല്ലാഹു വിന്റെ പ്രീതിയാണ് ഉസ്താദിന്റെ ലക്ഷ്യം......
അതിന് വേണ്ടി ജോലി ചെയ്യാൻ ഉസ്താദിന് ഒരു മടിയുമുണ്ടായില്ല....

നാളെ ലഭിക്കാനിരിക്കുന്ന, വലിയ പുണ്യം സ്വപ്നം കണ്ട് പുഞ്ചിരിയോടെ തന്റെ സമയവും കഴിവും ജീവിതം തന്നെയും ഞങ്ങളുടെ നാടിനു വേണ്ടി ഉസ്താദ് ഇന്നും സമർപ്പിച്ചു കൊണ്ടിരിക്കുന്നു .....

പക്ഷേ.... ഉസ്താദർ ഹിക്കുന്ന പരിഗണന,ഞ്ഞങ്ങൾ നാട്ടുകാർക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്......

അതിലൊന്നും ഉസ്താദിന്ന് പരാതിയില്ല..... തന്റെ ലക്ഷ്യം നൂറു ശതമാനവു അല്ലാഹുവാണ് .....

രണ്ട് ദിവസം മുമ്പ് ഈ വിനീതൻ ഉസ്താദിനെ കാണാൻ ഉസ്താദിന്റെ റൂമിൽ പോയി ചില കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കലാണ് എന്റെ ഉദ്ധേശം..... 

എല്ലാം കഴിഞ്ഞ് പിരിയാൻ നേരം ഞാൻ ഉസ്താദിനോടു തമാശയായി ചോദിച്ചു ഉസ്താ ദേ.... ചോദിക്കാൻ പാടില്ലാത്തതാണന്നറിയാം എന്നാലും ചോദിക്കുകയാണ്.. ഉസ്താദ് ഇവിടെ വന്നിട്ട് ഇരുപത്തി ഒൻപത് വർഷം കഴിഞ്ഞു വല്ലോ ....?അതെ കഴിഞ്ഞു.
ഉസ്താദിന്റെ ഇപ്പോഴെത്തെ ശമ്പളമെത്രയാണ്.... എനിക്കറിയാം ഉസ്താദ് പറയില്ലെന്ന്, എന്നാലും ഞാൻ ചോദിച്ചു.ഉസ്താദിന്റെ മറുപടി നീ എന്തിനാണതറിയുന്നത്, അത് തരുന്നവർക്കും ത്രപ്തിയാണ് വാങ്ങുന്നവർക്കും ത്രപ്തിയാണ് ..... അത് കൊണ്ട് ഞാൻ പറയില്ല....

ഞാൻ വീണ്ടും ചോദിച്ച് ശല്യപ്പെടുത്തിയപ്പോൾ ഉസ്താദ് പറഞ്ഞു മുവ്വായിരത്തിൽ താഴെയാണ് ഉസ്താദിന്റെ ശമ്പളം.... കൃത്യമായ കണക്ക് ഉസ്താദ് പറഞ്ഞതുമില്ല......

 ഞാനത്ഭുതപ്പെട്ടു..... ഞാൻ ചോദിച്ചു.ഉസ്താദ് ആവഷ്യപ്പെട്ടില്ലേ....? ഇല്ല,,, ഞാനവശ്യപ്പെട്ടില്ല......,,,,

 അവസാനം ഒരു കാര്യം കൂടി ഉസ്താദ് എന്നോട് എന്നോട് പറഞ്ഞു. ഇപ്പോൾ ഇത്രയൊക്കെ വർഷമായില്ലേ.... ഇതിനൊക്കെയുള്ളത് അള്ളാഹു അവിടെ നിന്ന് തരും.....

എന്റെ നാട് കോട്ടുമലയാണങ്കിലും ഈ നാട്ടുകാരോട് എനിക്ക് ഹൃദ്യമായ ഒരു ബന്ധമുണ്ട്..... എന്റെ നാടിനേക്കാളേറെ എന്നെ അറിയുന്നവരും ഞാനറിയുന്നവരും ഈ നാട്ടുകാരാണല്ലോ.... അത് കൊണ്ട് ഇതിവിടെ ത്തീരുമെന്നാ ഞാൻ കരുതുന്നത് .......!

ഉസ്താദ് തമാശയായി പറഞ്ഞതാണങ്കിലും എന്റെ മനസ്സിൽ അത് വല്ലാത്ത മുറിവുണ്ടാക്കി.......

ആ വലിയ മനുഷ്യന്റെ മുമ്പിൽ ഞാൻ വളരെ ചെറുതായ പോലെ എനിക്കു തോന്നി........ ഇത്തരം മനുഷ്യർ ഭൂമിയിലുള്ളത് കൊണ്ടാണ് അല്ലാഹു അത് സംരക്ഷിക്കുന്നത് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.......

ചില മനുഷ്യർ അങ്ങനെയാണ് .....

മറ്റുളളവർക്കായി നീക്കി വെക്കുന്ന നിമിശങ്ങളിൽ ജീവിതത്തിന്റെ മാധുര്യം നുണയുന്നവർ.......

എന്തു രസകരമാണാ ജീവിതം....!!

അല്പം അകലെ മാറി നിന്ന് ഉസ്താദിന്റെ ചലനങ്ങളെ വീക്ഷിച്ചു നിൽക്കണം, മറ്റു പലർക്കും പകർത്താവുന്ന ഒരു പാട് മാതൃകകൾ.......!!

സ്കൂൾ വിദ്യാഭ്യാസം നാലാം ക്ലാസ്പൂർത്തിയായതിന് ശേഷമാണ് ഉസ്താദ് ദർസീപഠനരംഗത്തേക്ക് വരുന്നത് .... ആദ്യമായി പൊടിയാട്ട് ദർസിൽ പോയി പാക്കട മുഹമ്മദ് മുസ്ല്യാരുടെ ശിശ്വത്തം സീകരിച്ചു. ഒരു വർഷം കഴിഞ്ഞു പ്രമുഖ പണ്ഡിതനും സമസ്തയുടെ മുശാവറ അംഗവുമായിരുന്ന ശൈഖുനാ അർമിയാഹ് ഉസ്താദിന്റെ പ്രശസ്തമായ പുന്നത്ത് ദർസിൽ ചേർന്നു.നീണ്ട ഏഴ് വർഷം അവിടെ ഓതിപ്പടിച്ചു......അക്കാലയളവിൽ ഉസ്താദിന്റെ സഥീർത്ഥ്യരായി ഉണ്ടായിരുന്നത് പിൽക്കാലത്ത് വലിയ പണ്ഡിതനും സമസ്ത മുശാവറ മെമ്പറുമൊക്കെയായിത്തീർന്ന ഇബ്രാഹീം പുത്തൂർ ഫൈസിയെപ്പോലോത്തവരാണ്......

കൂട്ടുകാരല്ലാം ഉപരിപഠനത്തിന് പട്ടിക്കാട് ജാമിഅ യിൽ ചേർന്നപ്പോൾ ഉസ്താദിന് പോകാൻ കഴിഞ്ഞില്ല...'
അപ്പോഴേക്കും ഒരു കുടുംബത്തിന്റെ പ്രാരാബ്ദം മുഴുവൻ ഉസ്താദിന്റെ തലയിലായിരുന്നു .... രണ്ട് വയസ്സിൽ പിതാവ് നഷ്ടപ്പെട്ട ഉസ്താദിന് വീട്ടിലെ മറ്റു ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നു....

പിന്നീട് 1982ൽ മദ്റസാ അദ്ധ്യാപകനായി കണ്ണൂർ കണ്ണാടിപ്പറമ്പിൽ ആറ് വർഷക്കാലം ജോലി ചെയ്യുകയുണ്ടായി....
അവിടെ നിന്നാണ് ഉസ്താദ് ഞങ്ങളുടെ നാട്ടിലെത്തുന്നത് 1988 മുതൽ ഇന്നും ഞങ്ങളുടെ നാട്ടിൽ ഉസ്താദ് സേവനമനുഷ്ടിക്കുന്നു....

എത്രയോ ആളുകൾ അവരുടെ രോഗശമനത്തിനായി ഉസ്താദിനെ സമീപിക്കുന്നു....

ഉസ്താദ് മന്ത്രിച്ച വെള്ളത്തിൽ അവർക്ക് വിശ്വാസമാണ് .....

അതിൽ എന്ത് കൊണ്ടോ അവർ ഒരു ദൈവീക അനുഭൂതി കണ്ടെത്തുന്നു ....

അമുസ്ലിം സുഹൃത്തുക്കളടക്കം ഉസ്താദിനെക്കൊണ്ട് ദുആ ചെയ്യിപ്പിക്കുന്നു .....

എന്നിട്ടും തിരിച്ചറിയേണ്ടവർ ഉസ്താദിനെ തിരിച്ചറിയാത്തെ പോലെ തോന്നുന്നു.....

അതങ്ങിനെയാണ് ..... നമ്മെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ചിലരെ നമ്മൾ മനസ്സിലേക്ക് ചേർക്കുന്നത് വളരെ പതിയെയായിരിക്കും............

നമ്മുടെ മനസ്സിൽ അവർക്ക് വലിയ സ്താനമൊന്നുമുണ്ടാകില്ല .......

അവരെ തിരിച്ചറിയാതെ, സ്നേഹവാക്കുകൾ മൊഴിയാതെ നമ്മളങ്ങനെ കടന്നു പോകും.....

അപ്പോഴൊക്കെയും അവർ നമുക്ക് വേണ്ടി മാത്രം ജീവിക്കും .....

നമ്മോടൊപ്പം ചേർന്ന് നിൽക്കാൻ ആഗ്രഹിച്ചു കൊണ്ടേയിരിക്കും .......

നമ്മളാണങ്കിലോ, അവരെ പരിഗണിക്കാൻ മറക്കും .....

കാലം നീങ്ങിക്കൊണ്ടേയിരിക്കും .....

അവസാനം ഒരുനാളവർപിരിയുമ്പോൾ ചിന്തകൾ ഉണരും......

ഓർമ്മകൾ നമ്മെ വല്ലാതെ നോവിക്കും......

പിന്നെ പതിയെ തിരിച്ചറിയും അവർ നമുക്ക് എല്ലാമായിരുന്നുവെന്ന് .......

ഓർമ്മകളിലൂടെ മൗനം പിന്നെയും കഥ പറയും........

കണ്ണിൽ ഒരു മഴക്കാലം വന്ന് നിറയും..........
......................................................
സി. കെ. എം. മുട്ടുംപുറം

🌳🌲 വൻമരം 🌳🌲


ആരോ പറഞ്ഞതായ് കേട്ടു ഞനെവിടെയോ......
മരുഭൂ മണ്ണിലുണ്ടത്രേ പണം കായ്ക്കും വൻമരം...

കേട്ടറിഞ്ഞ ആ വാക്കിന്റെ പൊരുൾതേടി  കേറിഞാനാ പറക്കുന്ന നൗകയിൽ....

ആദ്യാനുഭവമാം പറക്കുന്ന യാത്രയേ ആസ്വദിച്ചൂ ഞാൻ എന്നാലാകുമാർ....

നൗകതൻ ഉള്ളിലെ കുളിരേറ്റു ഞാനെപ്പയോ...
നിന്ദ്രയിലേക്കാണ്ടതറിഞ്ഞിരുന്നില്ല ഞാൻ...
ആംഘലയ ഭാഷയിൽ അറിയിപ്പു വന്നിതാ...
മരുഭൂമണ്ണിൽ എത്തിയതായിട്ട്.....

നിദ്ര ഉണർന്ന ഞാൻ കണ്ടതോ ബഹുരസം...
തള്ളോടു താള്ളായി ബാഗെടുത്തീടാനായ്... 

നടപടിക്രമങ്ങൾ ധൃതിയിൽ കയിച്ചു ഞാൻ....
പുത്തിറങ്ങീ പണം കായ്ക്കും മരം തേടി....

അലഞ്ഞു നടന്നുഞാൻ പല പല തൊഴിലുമായ്...
കണ്ടില്ലൊരിടത്തുമാ പണം കായ്ക്കും വൻമരം.....

നിറഞ്ഞെൻകണ്ണുകൾ ഞാനറിയാതെ പലപ്പൊയും....
ഓർത്തെടുത്തു ഞാനെൻ ഉമ്മതൻ പൂമുഖം.....

പല തരം മുഖങ്ങളും അവിടെ കണ്ടു ഞാൻ...
പല പല ജീവിതം കണ്ടുപഠിച്ചു ഞാൻ.....

കിട്ടിയോരിടവേള  ആനന്തമാക്കുവാൻ...
കിട്ടിയ മാറാപ്പുമായ് തിരിച്ചു ഞാനങ്ങനെ....

ഒരിത്തിരി ആശ്വാസം തേടി ഞാൻ പോയിയെൻ....
കുന്നുകൾ പാഠങ്ങൾ നിറഞ്ഞൊരെൻ ഗ്രാമമിൽ...

ഇന്നൊരാൾ മൊഴിയുന്നതായ്  ശ്രവിച്ചു ഞാൻ..
നീയും തേടിപ്പിടുച്ചുവോ ആ വൻമരം....

ലഭിച്ചിന്നു എനിക്കുമാ മരത്തി നർത്ഥവും.....
സ്ഥുതിച്ചു ഞാനെൻ റബ്ബിനെ എന്നാലാകുമാർ......
-----------------------------------------
  😎 അന്താവാ അദ്നാൻ 😎

22/04/2017 ക്വിസ് മൽസര വിജയി..



ഈ ആഴ്ചയിലെ (22-04-2017) ക്വിസ് മൽസര ജേതാവ് ജലീൽ കണ്ടഞ്ചിറ. 

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 22/04/2017



ഈ ആഴ്ചയിലെ (22-04-2017) ക്വിസ് മൽസര ജേതാവ് ഷഫീഖ് കെ. സി. 

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

🔺 ആവു മൊല്ലാങ്ക 🔺


ആവു മൊല്ലാങ്ക; ഓർമ്മയിലെ നാട്ടു വെളിച്ചം
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
നമ്മുടെ സാംസ്കാരിക വൈജ്ഞാനിക ഉണർവ്വുകളിൽ നേതൃപരമായ പങ്ക് വഹിച്ചവരാണ് ഈ നാട്ടിലെ മൊല്ലാക്കമാർ.
പോയ കാലത്തിന്റെ സാമൂഹിക ജീവിതത്തിന് ഇവരുമായി അഭേദ്യമായ ബന്ധമാണുള്ളത്.
പളളിയിലും, പളളിക്കൂടങ്ങളിലും ഇവർ സേവന നിരതരായി.
മതപരമായ ആചാര അനുഷ്ഠാനങ്ങൾ നാട്ടിൽ നിലനിറുത്തുന്നതിൽ ഇവർ വലിയ പങ്ക് വഹിച്ചു.
നമുക്കിടയിൽ ഇത്രയേറെ സ്ഥാപനങ്ങളും മതപരമായ ഉണർവും ഉണ്ടാവുന്നതിന് മുമ്പ് നാട്ടു മൊല്ലമാർ കൊളുത്തി വെച്ച ചെറിയ തിരിനാളങ്ങളായിരുന്നു വെളിച്ചമായുണ്ടായിരുന്നത്.
പ്രാരാബ്ദങ്ങളുടെ ഞെരുക്കങ്ങൾക്കിടയിലും അറിവിന്റെയും വിശ്വാസത്തിന്റെയും തിരിവെട്ടം ഇവർ അണയാതെ കൊണ്ട് നടന്നു.
പാരമ്പര്യത്തിന്റെ കൈവഴികളിലൂടെ കടന്ന് വന്നവരാണ് നമ്മുടെ നാട്ടിലെ മിക്ക മൊല്ലാക്കമാരും.
ഒരു ദേശം മുഴുവൻ അവരെ വറ്റാത്ത സ്നേഹം നൽകി ചേർത്ത്‌ പിടിച്ചു.
വിശേഷാവസരങ്ങളിൽ ഇവർ കാർമ്മികരായി.
ഇവരില്ലാത്ത ആഘോഷമോ അനുഷ്ഠാനമോ നാട്ടുകാർക്കറിയില്ലായിരുന്നു.
ഓരോ നാടും  ഇവർക്ക് വിശിഷ്ടമായ ഒരു സ്ഥാനം കൽപ്പിച്ചു നൽകി.

നമ്മുടെ നാടിന്റെ ചരിത്രത്തിൽ എഴുതപ്പെടേണ്ട ഒരു വ്യക്തിത്വമാണ് പാലമoത്തിൽ കണ്ണാട്ടിൽ മുഹമ്മദ് എന്ന ആവു മൊല്ലാങ്ക.
ആവു എന്ന വിളി പേര് എങ്ങനെയാണ് വന്നതെന്നറിയില്ല.
യഥാർത്ഥ പേരിനേക്കാളും അദ്ദേഹം അറിയപ്പെട്ടത് ഈ വിളിപ്പേരിലൂടെയാണ്.
പാലമoത്തിൽ കണ്ണാട്ടിൽ അഹമ്മദ് എന്നവരുടെയും ഇരുകുളങ്ങര കദിയുമ്മയുടെയും മകനായാണ് ആവു മൊല്ലാക്കയുടെ ജനനം.
ഓത്തുപളളിയിൽ അധ്യാപകനായാണ് ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവഴിച്ചത്.
പിൽകാലത്ത് മദ്രസാ പ്രസ്ഥാനം സജീവമായതോടെ ആ രംഗത്തും അദ്ദേഹം സജീവമായി നിലകൊണ്ടു.
കക്കാടംപുറം മള്ഹറുൽ ഉലൂം മദ്രസയുടെ നിർമ്മാണ പ്രവർത്തനങ്ങളിലും അതിന്റെ വളർച്ചയിലും ആവു മൊല്ലാക്കയുടെ പങ്ക് എടുത്ത് പറയേണ്ട ഒന്നാണ്.
അതോടൊപ്പം തന്നെ ഈ സ്ഥാപനത്തിൽ പതിനെട്ട് വർഷക്കാലം ഇദേഹം അധ്യാപകനായി സേവനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഊക്കത്ത് പളളിയുടെയും മഹല്ലിന്റെയും പ്രവർത്തനങ്ങളിലും നേതൃപരമായ പങ്ക് ആവുമെല്ലാക്കാക്കുണ്ടായിരുന്നു.
നാട്ടിലെ എല്ലാ ദീനീ കാര്യങ്ങളിലും നാട്ടുകാരണവൻമാരോടൊപ്പം ഇദ്ദേഹം മുന്നിട്ടിറങ്ങി.
തന്റെ സേവനങ്ങളും ഇടപെടലുകളും കേവലം പളളിയിലും മദ്രസയിലും ഒതുക്കാതെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറഞ്ഞ് നിന്നു എന്നത് ആവു മെല്ലാക്കയെ വേറിട്ട് നിറുത്തുന്നൊരു ഘടകമാണ്.
സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു അദ്ദേഹം.
വി എ ആസാദ് അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.കക്കാടം പുറത്തെ കോൺഗ്രസ് നേതാവായിരുന്ന
പാവു തൊടിക മുഹമ്മദ് സാഹിബിന്റെ ആത്മസുഹൃത്ത് കൂടിയായിരുന്നു ആവുമൊല്ലാക്ക.
അദ്ദേഹത്തോടൊപ്പം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സന്തത സഹചാരിയായി കൂടെ നിന്നു.
അതോടൊപ്പം വിശ്വസ്തനായ ഒരു ബിസിനസ് പങ്കാളിയുമായി.
കൊടുവാ പറമ്പൻമാപ്പിള കാട്ടിൽ മമ്മിയ്യക്കുട്ടിയാണ് ആവു മൊല്ലാക്കയുടെ ഭാര്യ.
അബ്ദുല്ല, അബ്ദുസമദ്, അബ്ദുറഹ്മാൻ, ശംസുദീൻ, മുഹ്യദ്ധീൻ, എന്നിവരാണ് മക്കൾ.
നാടിന്റെ സാമൂഹിക വൈജ്ഞാനിക രംഗങ്ങളിൽ അതുല്യമായ സേവനങ്ങളർപ്പിച്ച ഒരു നാട്ടുകാരണവർ എന്ന നിലയിൽ ആവു മൊല്ലാങ്ക നമ്മുടെ നാട്ടോർമ്മകളിൽ എന്നുമുണ്ടാവും.

അള്ളാഹു അദ്ദേഹത്തിന്റെ ഖബറിടം വെളിച്ചമാക്കട്ടെ,
--------------------------
സത്താർ കുറ്റൂർ



മാപ്പിളക്കാട്ടിലെ അമ്മായികാക്ക
ആവു മൊല്ലാങ്ക എന്ന് കണ്ടപ്പോ ആദൃം മനസ്സിലായില്ല 

പിന്നീട് pkമുജീബ് സാഹിബുമായി ബന്തപ്പെട്ടപ്പോഴൊണ് അറിയുന്നത്  പാലമഠത്തിൽ കണ്ണാട്ടിൽ ആവു മൊല്ലാങ്ക(മാപ്പിളക്കാട്ട് കാരുടെ അമ്മായി കാക്ക)യാണന്ന്

 മഹാനവർകൾ പള്ളികളിലും മദ്രസകളിലുമായി അനവധി കാലം സേവനമനുഷ്ടിച്ചിട്ടുണ്ട്  

വിവാഹം കഴിച്ചത്   മാപ്പിളക്കാട്ടിൽ നിന്നായിരുന്നു  അത് കൊണ്ട് ഞങ്ങൾക്ക് അമ്മായികാക്കയായിരുന്നു അദ്ധേഹം

കോഴിയെ അറുക്കുന്നത് വരെ ശൂഷ്മത പുലർത്തിയിരുന്ന കാലത്ത്  കോഴിയെ അറുക്കാൻ കണ്ണാട്ടിലെ അമ്മായി കാക്കാൻ്റെ അടുക്കലേക്കാണ് പറഞ്ഞയക്കാറ് 

ഉറുക്ക് എഴുതാനുള്ള കഴിവും പാണ്ഢിതൃവും അദ്ധേഹത്തിന്ന് ഉണ്ടായിരുന്നു ആ കാലങ്ങളിൽ പല രോഗങ്ങൾക്കും  ആളുകൾ അദ്ധേഹത്തിൻ്റെ അടുക്കൽ വരാറുണ്ടായിരുന്നു

അത് പോലെ ആദൃ കാലങ്ങളിൽ രോഗശയ്യയിൽ കിടക്കുന്ന പ്രായമായവരെ അവസാന സമയം  ഹോസ്പിറ്റലിലെ icuവിൽ കൊണ്ടിടുന്ന പതിവില്ലായിരുന്നു അന്ന് അദ്ധേഹത്തേ കൂട്ടീ കൊണ്ടു പോയി ദിഖ്റ് ചൊല്ലിക്കുന്നതും മന്ത്രിക്കുന്നതും കണ്ടിട്ടുണ്ട്

മരണവീടുകളിൽ മയ്യിത്ത് കൂളിപ്പിക്കൽ കഫം ചെയ്യൽ എന്നിവ അദ്ധേഹമായിരുന്നു ചെയ്തിരുന്നത്

കഫം ചെയ്യാനുള്ള തുണി അദ്ധേഹത്തിൻ്റെ അരയിൽ ഒരു പീച്ചാൻ കത്തി എപ്പഴും ഉണ്ടാവും 
അത് ഉപയോഗിച്ച് മുറിച്ച് ശരിയാക്കുന്നത് നോക്കി നിന്നിട്ടുണ്ട്

മാപ്പിളക്കാട്ടിലെ മരുമകനായത് കൊണ്ട് തന്നെ ഞങ്ങളുടെ എല്ലാ പരിപാടിയിലും അദ്ധേഹം കാരണവർ സ്ഥാനത്ത്  നിന്ന് കൊണ്ട് മുന്നിലുണ്ടാവുമായിരുന്നു

ദീനീ രംഗത്തും അദ്ധേഹം നിറഞ്ഞു നിന്നിരുന്നു

നല്ലൊരു ക്രൃഷിക്കാരനായും കണ്ടിട്ടുണ്ട് 
മദ്രസയിലെ ജോലി കഴിഞ്ഞ് വന്നാൽ ഒരു കള്ളിതുണി
 ഉടുത്ത് അവരുടെ തന്നെ കണ്ണാട്ടിലെ പറംബിൽ ക്രൃഷി പണി ചെയ്തിരുന്നു

മഹാനവർകളുടെ ഖബറിടം വിശാലമാക്കട്ടെ നന്മകൾ അവർക്ക് തുണയാകട്ടേ
-------------------------------------------
കുഞ്ഞഹമ്മദ് കുട്ടി കെ. എം. 



മൊല്ല മാർ
ഇന്ന് നാട് നീങ്ങിയ ഒരു പേരാ
ണത് ,പേരല്ല ഒരു ജീവിത ദർ
ശ ന ത്തിന്റെ നേർക്കാഴ്ചയാ
യി രു ന്നുമൊല്ല മാർ
ഏത് കൊടിയ ഞെരുക്കത്തി
നി ട യിലും സുഭിക്ഷമായി ജീ
വിച്ചവർ, അതിന് മൊല്ലമാരെ
പ്രാപ്തമാക്കിയത് പരിമിതമാ
യി രുന്നെങ്കിലും എല്ലാ രംഗ
ത്തു മുള്ള അവരുടെ ഇസ് ലാ
മികമായ അറിവും ആ അറി
വനുസരിച്ചുള്ള കണിശമായ
ജീവിത രീതിയുമായിരുന്നു;
ആ മൊല്ലമാരിൽ നിന്ന് ഇന്ന
ത്തെ തലമുറക്ക് നഷ്ടമായത്
അറിവനുസരിച്ചുള്ള ജീവിത
മാണെന്ന് തോന്നുന്നു.
പേരിന് മുമ്പിലും പിന്നിലുമായി ബിരുദത്തിന്റെ
പട്ട ചാർത്ത് ഇന്നത്തെ തല
മുറയിൽ എമ്പാടുമുണ്ട്.
പക്ഷെ നഷ്ടപ്പെട്ട് പോയത്
കാതലായി ഉണ്ടായിരിക്കേണ്ട
അകക്കാമ്പാണ്, പണ്ഡിതൻമാർക്ക് നഷ്ടപ്പെട്ട് പോയത് ഈ തിരിച്ചറിവാണെങ്കിൽ സാധാരണ
ക്കാരൻ സംഘടനാവൈരത്തി
ന്റെ ഇരകളായിക്കൊണ്ട്
വെറും കുളച്ചണ്ടി കളായി മാറിക്കൊണ്ടിരിക്കുന്നു,
ഇവിടെയാണ് ആവുമൊല്ലാ
ക്കയെന്ന ഞങ്ങളുടെയൊ
ആവു മൂത്താപ്പയെ പോലെ
യുള്ളവരുടെ ജീവിതം നമുക്ക്
ഈ തലമുറക്ക് മാതൃകയാവേണ്ടത്,
ഒരു പുരുഷായുസ് മുഴുവനും
ഈ ഭൂമുഖത്ത് ജീവിച്ചെങ്കിലും
ഒരു തലമുറയെങ്കിലും നമ്മെ
സ്മരിച്ചെങ്കിൽ .
' ഇന്ന് ഇവരെയൊക്കെ സ്മരി
ക്കുന്ന പോലെ നാളെ നമ്മെയും വരും തലമുറ ക്ക്
ഓർത്തെടുക്കാൻ തക്ക പ്രവർത്തികൾ കൂടിയായിരിക്കട്ടെ
നമ്മുടെയൊക്കെ ജീവിതം,
അവരെയും നമ്മെയും
നാളെ സ്വർഗത്തിൽ ഒരു മി
ച്ച് കൂട്ടട്ടെനാഥൻ -آمين
-------------------------------------
പി.കെ. ആലി ഹസ്സൻ 



ആവുമൊല്ല .... ദീനിന്റെ നിസ്വാർത്ഥ സേവകൻ
മൊല്ലമാർ  കുറ്റിയറ്റു പോയ ഒരു തലമുറയിലാണ് നാം ജീവിക്കുന്നത്. പഴയ കാലത്ത് ഏത് പ്രദേശത്തും അന്നാട്ടുകാരായ മൊല്ല മാർ ഉണ്ടായിരുന്നു. അന്നാട്ടിലെ മത സാമൂഹ്യ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്നു അവർ. പ്രസവത്തിന് കൂട്ടി വരാനും വിശേഷ ദിവസങ്ങളിൽ ദുആ ചെയ്യാനും മയ്യത്ത് പരിപാലനത്തിനും ചില വീടുകളിൽ പോയി സ്ഥിരമായി ഖുർആൻ ഓതാനും അവരായിരുന്നു. അതിനു പുറമെ പള്ളി - മദ്രസ പരിപാലനം, നാട്ടിലെ അറവ്, തുടങ്ങി അവർ ഇടപെടാത്ത മേഖല ഒന്നുമില്ലായിരുന്നു.
കറ്റൂരിൽ ബീരാൻ മൊല്ലാക്കയുടെ അടുത്ത തലമുറയായിരുന്നു KTഎറമുട്ടി മൊല്ല, നില പറമ്പിൽ PK അബ്ദുല്ല മൊല്ല
നെടുമ്പള്ളി മൊല്ല, കക്കാടംപുറത്ത് ആവുമൊല്ല തുടങ്ങിയവർ.
ആവുമൊല്ലാക്ക മദ്രസാധ്യാപകൻ മാത്രമല്ല, മദ്രസ നടത്തിപ്പുകാരൻ കൂടിയായിരുന്നു. കക്കാടംപുറം മള്ഹറിൽ വഅള് നടന്നാൽ പെട്രോൾ മേക്സും കത്തിച്ച് ടേബിളും കസേരയുമിട്ട് പിരിവ് എഴുതാനും മറ്റും മുന്നിൽ ആവു ഇരുന്നു. ഊക്കത്തെ പള്ളിയും മള്ഹറുമൊക്കെ ഇന്ന് സൗന്ദര്യവും സൗകര്യവും സമ്മേളിച്ച് തലയുയർത്തി നിൽക്കുന്നെങ്കിൽ അതിന്റെയെല്ലാം അടിക്കല്ലിൽ ആവുമൊല്ലാക്കയെ പോലെയുള്ള സമൂഹത്തോട് പ്രതിബദ്ധതയുള്ള മുൻഗാമികളായഅരപട്ടിണിക്കാരുടെ അധ്വാനത്തിന്റെ അടയാളങ്ങൾ കാണാം.
ആ മഹാമനീഷിയുടെ സൽകർമ്മങ്ങൾ അദ്ദേഹത്തിനു വെളിച്ചമായി ഖബറിലും മഹ്ശറയിലും ഭവിക്കട്ടേ എന്ന പ്രാർത്ഥനയോടെ:
〰〰〰〰〰〰〰〰
മുഹമ്മദ്‌ കുട്ടി അരീക്കൻ



കുടുംബത്തോടും അടുത്തിടപഴകിയുരുന്ന കാരണവരാണവർ
 ഒരു കാലത്ത് ദീനി പ്രവർത്തന രംഗത്ത് നിറസാനിദ്യമായിരുന്നു അദ്ധേഹം പിൽകാലങളിൽ ആരോഗ്യപരമായി പ്രയാസപ്പെട്ടപ്പോഴും ആസ്താനം നിലനിർത്തിപ്പോന്നു സൌമ്യ സ്വഭാവക്കാരനായിരുന്നു അദ്ധേഹം 
الله അവർക്കും നമ്മളിൽ നിന്ന് പിരിഞ് പോയവർകും നമുക്കും തെറ്റുകൾ പൊറുത്ത് മാപ്പാക്കിത്തരട്ടേ ആമീൻ

ഇന്ന് ജുമുഅക്ക് ശേശം ഖബർ സ്താനിൽ പോയപ്പോൾ ഞ്ഞാൻ ചിന്തിച്ചു പോയി 
എന്റെ ചെറുപ്പകാലത്തേ അയൽ വാസികളും കാരണവൻ മാരുമായിട്ടുള്ള ഒരുജനതയാണ് ഈ ഖബറ് സ്താനിൽ കിടക്കുന്നത് , 
ഉധാഹരണത്തിന് നമ്മുടെ വീട്ടിലേ കല്യാണത്തിന് അയൽ പക്കത്തെയും നാട്ടിലേയും ആളുകളെ ക്ശണിച്ചാൽ ഓരോവീട്ടിൽ നിന്നും ഒന്നോ രണ്ടോ ആളുകൾ വരുംബോഴാണല്ലൊ ആയിരവും രണ്ടായിരവും ആളുകളേ നാം ഒന്നായിട്ട് കാണുന്നത് . ഈ മറവു ചെയ്യപ്പെട്ട ആളുകൾ ഒരു കാലത്ത് സമപ്രായക്കാരായ യുവാക്കളും മധ്യവയസ്കരുമായിരുന്നല്ലോ 
40 കഴിഞ്ഞ ഞാനും എന്റെ സമപ്രായക്കാരും ഇതുപോലൊരു കാലഗട്ടത്തിന്റെ ഓർമയാവുമല്ലൊ 
അള്ളാഹു എല്ലാവർക്കും ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ  
 ആമീൻ 
---------------------------------
അബ്ദുള്ള കാംബ്രൻ


നജീബ് മൂടാടി


എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ നജീബ് മൂടാടിയാണ് ഇന്ന് കൂട്ടിൽ അതിഥിയായി വരുന്നത്.

രാവിലെ ഇന്ത്യൻ സമയം പത്ത് മണി മുതൽ രാത്രി പത്ത് മണി വരെ അദേഹം നമ്മോടൊപ്പമുണ്ടാവും.

ജീവകാരുണ്യ രംഗത്തും, മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിലും ഏറെ സജീവമായ എഴുത്തുകാരനാണ് നജീബ് മൂടാടി.

ഒരു പാട് തിരക്കുകൾക്കിടയിലാണ് ഈ കൂടിനായി അദ്ദേഹം സമയം നീക്കിവെക്കുന്നത്.

അതിനാൽ കൂട്ടിലെ ഓരോ അംഗവും മനസ്സറിഞ്ഞ 
വാക്ക് കൊണ്ടും, 
നിറമുള്ള പൂക്കൾ കൊണ്ടും അദ്ദേഹത്തെ നന്നായി സ്വീകരിക്കണമെന്ന് അഭ്യാർത്ഥിക്കുന്നു.

 ചില പ്രയാസങ്ങളുള്ളതിനാൽ നജീബ്ക തന്റെ എഴുത്തുകൾ നേരത്തെ തന്നെ അഡ്മിൻ ഡസ്കിനെ ഏൽപ്പിച്ചിരിക്കുന്നു. അതിനാൽ സാധാരണയിൽ നിന്ന് ഭിന്നമായി അഡ്മിൻ ഡസ്കിൽ നിന്നായിരിക്കും നജീബ്കയുടെ വരികൾ ഇന്ന് കൂട്ടിലേക്കൊഴുകുക.


നമ്മുടെ പ്രതികരണങ്ങൾക്ക് കാതോർത്ത് നജീബ്ക ഇന്നത്തെ പകൽ മുഴുവൻ ആ വരികൾക്കൊപ്പം ഉണ്ടാവും.

ആയതിനാൽ ഈ എഴുത്തുകളെ നല്ല പ്രതികരണങ്ങൾ കൊണ്ടും, മികച്ച വായനാനുഭവങ്ങൾ പങ്ക് വെച്ചും  നിങ്ങളോരോരുത്തരും ഈ വരികൾക്കിടയിൽ ഉണ്ടായിരിക്കണം.

നജീബ്ക കൂടിനോട് സംവദിക്കും.

 അദ്ദേഹത്തോടുള്ള നിങ്ങളുടെ ചോദ്യങ്ങൾ രാവിലെ മുതൽ കൂട്ടിൽ വന്ന് തുടങ്ങണം,

 നമ്മുടെ ഇടതടവില്ലാത്ത ചോദ്യങ്ങളാണ്
ഇന്നത്തെ പ്രോഗ്രാമിന്റെ വിജയം എന്ന് മറക്കാതിരിക്കുക.

സഹകരിക്കുമല്ലോ,
അഡ്മിൻഡസ്ക്,
തത്തമ്മക്കൂട്🌹
====================================================




ഗള്‍ഫ് വരന്‍ 
-------------------
“...അബുദാബിക്കാരന്‍ പുതുമണവാളന്‍ നിക്കാഹിനൊരുങ്ങി ബരും 
ഓന്‍ ബിളിക്കുമ്പ പറന്നു വരും..”
എഴുപതുകളുടെ ഒടുവില്‍ ഇറങ്ങിയ ‘അങ്ങാടി’ സിനിമയിലെ ഈ പാട്ടുവരികള്‍ പറയുന്നത് അന്ന് കിട്ടാവുന്ന ഏറ്റവും മുന്തിയ ‘പുതിയാപ്പിള’യെ കുറിച്ച് കൂടിയാണ്. പേര്‍ഷ്യക്കാരന്‍ എന്ന് ഏറെ പത്രാസോടെ വിളിക്കപ്പെട്ടിരുന്ന ഗള്‍ഫുകാരന്‍ ശുജായിയെ കുറിച്ച്. അവിവാഹിതനായ ഒരു ഗള്‍ഫുകാരന്‍ നാട്ടില്‍ എത്തിയാല്‍ അവനെ മകള്‍ക്ക് വരനായി ആയി കിട്ടാന്‍ പെണ്‍കുട്ടികളുടെ പിതാക്കന്മാരും ബന്ധുക്കളും വീട്ടില്‍ കയറി ഇറങ്ങി ‘കോണിക്കലെ മണ്ണ്’ തീരുന്ന കാലം. കുടുംബവും തറവാടും നോക്കാതെ, പഠിപ്പും പത്രാസും നോക്കാതെ അറബിനാട്ടില്‍ നിന്നും പൊന്നും പണവും വാരി വന്ന, അത്തറിന്‍റെ മണമുള്ള പുതിയാപ്പിളക്ക് വേണ്ടി ക്യൂ നിന്ന കാലം.

അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്നത് ഗള്‍ഫ് പ്രവാസികളിലെ  പുതിയ തലമുറക്ക് അതിശയമായിരിക്കും. കാരണം വിവാഹം കഴിക്കാന്‍ വേണ്ടി ആശിച്ചു മോഹിച്ചു നാട്ടിലെത്തി, ആറുമാസം നിന്ന്, ഒരുപാട് പെണ്ണ് കാണല്‍ നടത്തിയിട്ടും കല്യാണം ശരിയാകാതെ നിരാശരായി തിരിച്ചെത്തുന്ന ചെറുപ്പക്കാര്‍ ഗള്‍ഫില്‍ ഇന്ന് ഏറെയാണല്ലോ. പുറം ലോകം അറിയാത്ത കുറെ സങ്കടയൌവ്വനങ്ങള്‍.

‘പത്തേമാരി’  കാലത്തെ  പോലെ കുടുംബം എന്ന വലിയൊരു ഭാരം തലയിലേറ്റി മരുഭൂമിയില്‍ ചോര നീരാക്കി ഉറ്റവര്‍ക്ക് വേണ്ടി ജീവിക്കുന്നതില്‍ സംതൃപ്തി  കണ്ടെത്തിയ പഴയകാല ‘പേര്‍ഷ്യക്കാര’നില്‍   നിന്നും ഏറെ വ്യത്യസ്തനാണ് പുതിയ കാല ഗള്‍ഫ് പ്രവാസി. 

അക്ഷരാഭ്യാസം പോലും ഇല്ലാതിരുന്ന പഴയ ‘സഫറുകാരനി’ല്‍ നിന്ന് മാറി, ആധുനിക വിദ്യാഭ്യാസം നേടി മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സൌകര്യവും ഉള്ള തൊഴിലുകളിലേക്കാണ് ന്യൂ ജനറേഷന്‍ ചെറുപ്പക്കാരില്‍ ഒരു വിഭാഗം എത്തിപ്പെടുന്നത്.

പഴയ അറബി വീടുകളിലെ, മുറികള്‍ പകുത്തും മേലെ തകര ഷെഡ്‌ കെട്ടിയും ഉണ്ടാക്കിയ ഇടുങ്ങിയ റൂമുകളില്‍ ഇരട്ട നില ഇരുമ്പു കട്ടിലുകളില്‍ ഉറങ്ങിയും,  ഊഴമിട്ട്‌ ഉണ്ടാക്കി, പഴയ പത്രക്കടലാസ് വിരിച്ച് ചെമ്പും പാത്രങ്ങളും നിരത്തി ഭക്ഷണം കഴിച്ചും ജീവിച്ച ഒരു തലമുറയില്‍ നിന്ന്,  കമ്പനി വക മുന്തിയ ഫ്ലാറ്റുകളിലും വില്ലകളിലും കഴിയുന്ന, നിലവാരമുള്ള ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്ന, സ്വന്തമായി വാഹനമുള്ള, ഗള്‍ഫിന്‍റെ അരക്ഷിതത്വം അനുഭവിക്കേണ്ടതില്ലാത്ത, പണി അന്വേഷിച്ചും ഇക്കാമയുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെട്ടും കഫീലിനെ തേടിയും  കാലം കഴിക്കേണ്ടതില്ലാത്ത ഭാഗ്യവാന്മാരുടെ തലമുറ. ഇങ്ങനെ ‘ജീവിക്കുന്ന’ ചെറുപ്പക്കാരാണ് പുതുതലമുറ ഗള്‍ഫ് പ്രവാസി. യാത്രകളും പാര്‍ട്ടികളുമായി അവര്‍ ഗള്‍ഫിലും  ആഘോഷിച്ചു കഴിയുന്നു.

നാട്ടില്‍ മുസ്ലിംപെണ്‍കുട്ടികള്‍ പഴയകാലത്തെ അപേക്ഷിച്ച് ഭൌതിക വിദ്യാഭ്യാസരംഗത്ത്‌ വളരെ മുന്നിലാണ്. വിജയത്തിളക്കങ്ങളുടെ പട്ടികയില്‍ തട്ടമിട്ട പെണ്മുഖങ്ങള്‍ ഏറിയിരിക്കുന്നു. അവര്‍ക്ക് ലക്ഷ്യബോധമുണ്ട്. പുറത്തുപോയും  പഠിക്കാമെന്നുള്ള തന്റേടവും, പഠിച്ച്‌ ഉയരാമെന്നും ജോലി ചെയ്ത് ജീവിക്കാമെന്നും ഉള്ള  ആത്മവിശ്വാസവും. പഠനത്തോടൊപ്പം വായിച്ചും നിരീക്ഷിച്ചും അറിവുകള്‍ നേടിയും, സാഹിത്യവും സിനിമയും സാമൂഹ്യവും രാഷ്ട്രീയവുമായി സംവാദങ്ങളും  ചര്‍ച്ചകളും  നടത്തിയും,  സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും സാന്ത്വന/ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തിയും അവള്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു.

അവള്‍ ജീവിതപങ്കാളിയായി ആഗ്രഹിക്കുന്നത് ഇതേ കുറിച്ചൊക്കെ ധാരണയുള്ള ഒരു പുരുഷനെയാണ്. മാസാമാസം ചെലവിന് അയച്ചുകൊടുക്കുകയും ഒന്നോരണ്ടോ വര്‍ഷത്തില്‍ എണ്ണിച്ചുട്ട അവധിക്ക് നാട്ടില്‍ വരികയും ചെയ്യുന്ന ഒരാളെ അല്ല. തന്‍റെ വ്യക്തിത്വത്തെ അംഗീകരിക്കാനും മനസ്സിലാക്കാനും താങ്ങായി കൂടെ നില്‍ക്കാനും കഴിയുന്ന പ്രിയതമനെ.
മാന്യമായ ജോലിയും വിദ്യാഭ്യാസവും തരക്കേടില്ലാത്ത ശമ്പളവും സൌകര്യവും ഉള്ള ഗള്‍ഫുകാര്‍ക്ക് നാട്ടിലെ വിവാഹ കമ്പോളത്തില്‍ ഡിമാന്‍ഡ് ഉണ്ട്. ഫാമിലി സ്റ്റാറ്റസ് ഉള്ള ജോലി ആയതു കൊണ്ട്  വിവാഹം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ വധുവിനെയും ഒപ്പം കൂട്ടാം എന്നതാണ് ഇവരുടെ ഏറ്റവും വലിയ നേട്ടം. വിരഹത്തിന്‍റെ കത്തുപാട്ടും കേട്ട് കാലം കഴിച്ച ഒരു തലമുറക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാതിരുന്ന ഭാഗ്യം.

എന്നാല്‍ ഇപ്പറഞ്ഞ സൌഭാഗ്യങ്ങള്‍ ഒന്നും ഇല്ലാത്ത,  പഴയകാല ഗള്‍ഫ് പ്രവാസികള്‍ക്ക് സമാനമായി ജീവിക്കുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ ഇപ്പോഴും ഗള്‍ഫിലുണ്ട്. ഫേസ്ബുക്കിലെ ആഘോഷചിത്രങ്ങളില്‍ നാം കാണാത്തവര്‍. ഹോട്ടലുകളിലോ ഗ്രോസറികളിലോ നിര്‍മ്മാണ മേഖലകളിലോ ജോലി ചെയ്തു കഴിയുന്നവര്‍. ഏതെങ്കിലും കമ്പനികളിലോ അറബി വീടുകളിലോ ഡ്രൈവറായി അന്നം കണ്ടെത്തുന്നവര്‍. 

അവിദഗ്ദ തൊഴിലാളികള്‍ എന്ന് ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ഇവരിൽ ഭൂരിപക്ഷവും ജീവിത ചുറ്റുപാട് കാരണമോ ഉഴപ്പുകൊണ്ടോ പാതിവഴിയിൽ പഠനം അവസാനിപ്പിച്ചവരാണ്. പത്താംതരം  കഴിയാത്തതിനാൽ ഇമിഗ്രേഷനിൽ 'ചവിട്ടിക്കയറ്റലി'ലൂടെ വന്നവർ പോലും ഇവരിൽ ധാരാളം. പിതാവ് പ്രവാസി ആയതിനാല്‍ ശ്രദ്ധിക്കാന്‍ ആളില്ല എന്ന ധൈര്യത്തില്‍ പഠനകാലം മൊബൈലും ബൈക്കും കൂട്ടുകാരും സിനിമയും ടൂറും ആയി ആഘോഷിച്ചവരും ഈ  കൂട്ടരില്‍ ഏറെയുണ്ട്. യോഗ്യത ആവശ്യമില്ലാത്തതിനാലും അവസരങ്ങൾ ഏറെ ഉള്ളതിനാലും മേല്‍പറഞ്ഞ തൊഴിൽ മേഖലകളിൽ ആണ് ഇവർ അധികവും എത്തിപ്പെടുക. തരക്കേടില്ലാത്ത ശമ്പളവും ചെലവും താമസവും ഒക്കെ ഒത്തു പോകുന്നതിനാൽ അവധി ദിനങ്ങൾ ഇല്ലായെങ്കിലും, ജോലി സമയം ഏറെയെങ്കിലും ഈ തൊഴിലുകളിൽ അവര്‍ തൃപ്തരാണ്. പുറം ചെലവുകൾ കുറവായതുകൊണ്ടു തന്നെ എന്തെങ്കിലും മിച്ചം പിടിക്കാൻ സാധിക്കും എന്ന ആശ്വാസവുമുണ്ട്. 

വയസ്സ് ഇരുപത്തിയഞ്ചൊക്കെ കഴിയുമ്പോഴാണ് ഇവർ  ഗൾഫിൽ എത്തുന്നത്. പണിയൊക്കെ തേടിപ്പിടിച്ച് മൂന്നോ നാലോ കൊല്ലം ജോലി ചെയ്ത് കടങ്ങൾ വീട്ടുകയും ചെറിയൊരു സമ്പാദ്യമൊക്കെ ഉണ്ടാകുകയും ചെയ്‌താൽ(അല്ലെങ്കിൽ അത്യാവശ്യം തിരിമറിക്ക് പറ്റിയ കൂട്ടുകാർ എങ്കിലും ഉണ്ടായാൽ) ഏതൊരു പ്രവാസിയേയും പോലെ നാട്ടിലേക്കുള്ള ആദ്യയാത്ര അവനും സ്വപ്‌നം കാണാൻ തുടങ്ങുന്നു. 

ഒരു സ്ഥിരം  ജോലിയും വരുമാനവും നൽകുന്ന സ്വാസ്ഥ്യത്തില്‍,   ഏറെക്കാലമായി ഒറ്റക്ക് തുഴയുന്ന ജീവിതത്തോണിയിലേക്ക് ഒരു കൂട്ട് കൊതിക്കും. ഉള്ളിലൊരു ഇണക്കിളിയുടെ ചിറകടിയൊച്ച മെല്ലെ മെല്ലെ ഉണരും...തനിക്കായി കാത്തിരിക്കാൻ സ്നേഹിക്കാൻ സന്തോഷവും സങ്കടവും പങ്കുവെക്കാൻ ഒരു ജീവിതപങ്കാളി......ചിരിക്കുമ്പോൾ നക്ഷത്രങ്ങൾ വിരിയുന്ന കണ്ണുകളുമായി ഒരു പെണ്‍കുട്ടി.

പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങൾ നിറച്ച പെട്ടിയിൽ ഭാവിവധുവിനായി  പെണ്ണുകാണാൻ പോകുമ്പോൾ കൊടുക്കാനുള്ള മിട്ടായിയും മൊബൈലും മുതൽ മുടിപ്പിന്നും അടിയുടുപ്പും വരെയുള്ള കുഞ്ഞു കുഞ്ഞു  സന്തോഷങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ടാകും.

നാട്ടിലേക്കുള്ള ആദ്യ യാത്രയിൽ വെണ്മേഘങ്ങൾ പഞ്ഞിക്കെട്ടുപോലെ ഓഴുകുന്ന  ആകാശനിശബ്ദതയിൽ, സുഖനിദ്രയിലാണ്ട  അനേകം യാത്രക്കാർക്കിടയിൽ  ഉറക്കം വരാതെ ഒരു ചലച്ചിത്രത്തിൽ എന്ന പോലെ അവൻ സ്വപ്നം നെയ്യാൻ തുടങ്ങും.

പെണ്ണുകാണലിന്‍റെ  പരിഭ്രമവും നാണം പുരണ്ട നോട്ടവും ചിരിയുമായി ഒരുവൾ..... ഇഷ്ടമറിയിക്കുമ്പോൾ വിടരുന്ന മുഖം. പിന്നെ വിവാഹം വരെ കാത്തിരിപ്പിന്‍റെ നാളുകൾ. മൊബൈലിൽ നീളുന്ന സല്ലാപങ്ങൾ. പ്രിയപ്പെട്ടവൾ തന്‍റെതായി തീരുന്ന ദിവസമെണ്ണിയുള്ള കാത്തിരിപ്പ്. വീട്ടുകാരോടൊപ്പം  വിവാഹത്തിനായുള്ള ഒരുക്കങ്ങൾ. ബന്ധുക്കളും സ്വന്തക്കാരും നാട്ടുകാരും ഒക്കെ ചേർന്ന് ആഹ്ലാദം നിറഞ്ഞ വിവാഹാഘോഷം..... വധുവിന്‍റെ വീട്ടിലേക്ക് പുതിയാപ്പിള പകിട്ടോടെ കയറിചെല്ലുന്നത്. പന്തലിൽ പുതുമണവാളനെ കാണാന്‍ ആളുകള്‍തിക്കിത്തിരക്കുന്നത്.

സിനിമകളിലൂടെ പാട്ടുകളിലൂടെ കൂട്ടുകാരുടെ വർത്തമാനങ്ങളിലൂടെ മാത്രം അറിഞ്ഞ ആദ്യരാത്രിയെ കുറിച്ചുള്ള ചിത്രം. മരുഭൂമിയില്‍ തൊഴില്‍ചെയ്തു തഴമ്പിച്ച കൈയിലേക്ക് ചേര്‍ത്തു പിടിക്കുന്ന മൃദുലമായ കൈ. നിനക്ക് ഞാനും എനിക്ക് നീയുമെന്ന ആശ്ലേഷണത്തിലലിഞ്ഞ്...

രാജകുമാരിയെയും കൊണ്ട് കുതിരപ്പുറത്ത്‌ കുതിക്കുന്ന രാജകുമാരനെപ്പോലെ ബൈക്കിനു പിറകില്‍ അവളുമൊത്തുള്ള യാത്രകള്‍. വിസ്മയവും ആദരവും കുസൃതിയും നിറയുന്ന അവളുടെ കണ്ണുകള്‍. നോക്കൂ ഇതാണ് എന്‍റെ പുരുഷന്‍ എന്ന് അഭിമാനത്തോടെ വിളിച്ചു പറയുന്ന അവളുടെ മുഖം. ബന്ധുവീടുകളിലെ വിരുന്നുകള്‍ക്കും  സന്ദര്‍ശനങ്ങള്‍ക്കുമിടയില്‍ അടുത്ത് കിട്ടാത്തതിന്‍റെ പരിഭവം. തങ്ങള്‍ മാത്രമുള്ള ലോകം തീര്‍ക്കാനുള്ള ഹണിമൂണ്‍ ട്രിപ്പ്....പറന്നു പോകുന്ന ദിവസങ്ങള്‍ക്കൊടുവില്‍ വിരഹവേദനയുടെ കരള്‍ മുറിക്കുന്ന നോവോടെയുള്ള യാത്രപറച്ചില്‍...

മരുക്കാഴ്ചകള്‍ കണ്ടുമടുത്ത കണ്ണിനു കുളിര്‍മ്മയായി നാടിന്‍റെ പച്ചപ്പിലേക്ക് വിമാനം ഇറങ്ങുമ്പോള്‍ മുതല്‍ കണ്ട കിനാവുകള്‍ നേരാകാന്‍ പോവുന്നതിന്‍റെ  ആഹ്ലാദം കൂടിയാണ് ഉള്ളില്‍. പ്രിയപ്പെട്ടവരുടെ സ്നേഹ സാമീപ്യത്തിലും വാത്സല്യത്തിലും ഉള്ള് നിറയുമ്പോഴും കൊതിക്കുന്നുണ്ട് തനിക്കായി കണ്ടുവെച്ച പെണ്ണിനെ കുറിച്ചുള്ള വര്‍ത്തമാനം കേള്‍ക്കാന്‍.

“ഇനീപ്പം ഒരു പെണ്ണ് നോക്കണല്ലോ........ പഴേ പോലെ ഒന്നുമല്ല .....പെങ്കുട്ട്യേക്ക് അത്രേം ഡിമാന്റാ........മുമ്പത്തെപ്പോലെ സാദാ ഗള്‍ഫുകാരെയൊന്നും ആര്‍ക്കും വല്യ താല്‍പര്യല്ല..”
ഉപ്പയോ അമ്മാവന്മാരോ ഉമ്മറത്തിരുന്ന് പറയുന്നത് നാട്ടിലെ ഇന്നത്തെ  അവസ്ഥയാണ് എന്ന് ഏറെ വൈകാതെ മനസ്സിലായി തുടങ്ങുന്നു. അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെയൊക്കെ സ്ത്രീധനം പോലും ചോദിക്കാതെ കെട്ടിക്കൊണ്ടു പോകാന്‍ ആളുകളുണ്ട് നാട്ടില്‍. ഗള്‍ഫില്‍ നിന്ന് വന്നവന്‍റെ പഠിപ്പും ജോലിയും പിന്നെ  ഫാമിലി സ്റ്റാറ്റസുമൊക്കെയാണ് ആദ്യം അന്വേഷിക്കുന്നത്. 

എത്ര ഗതിയില്ലെങ്കിലും മക്കളെ പൊന്നുപോലെ നോക്കുന്ന, അവർക്കായി ജീവിക്കുന്ന മാതാപിതാക്കളാണ് ഇന്നേറെയും. പഠിപ്പും പണവും ഇല്ലെങ്കിലും മകൾ ഭർത്താവിനോടൊപ്പം  ജീവിക്കുന്നതാണ് അവർക്ക് താല്‍പര്യം.

നാട് മാറിപ്പോയിരിക്കുന്നു. ആത്മവിശ്വാസത്തോടെ തല ഉയർത്തിപ്പിടിച്ചു നടക്കുന്ന പെൺകുട്ടികൾ. അക്ഷരങ്ങളുടെയും അറിവിന്റെയും ബലമില്ലാത്തവന്,  ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും കാലത്തിന് അനുസരിച്ച മാറ്റവും ഇല്ലാത്തവന് വിവാഹം പോലും എളുപ്പമല്ല. ഒറ്റക്കാള വലിക്കുന്ന വണ്ടിയുടെ പിറകിൽ വെറുതെ തൂക്കിയിട്ടൊരു ചമയക്കാഴ്ച്ചയല്ല പെണ്ണ്.
ദാമ്പത്യത്തിലും കുടുംബജീവിതത്തിലും മക്കളുടെ ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങളിലും അവൾക്കും തുല്യ പങ്കുണ്ട്. മെഴുകുതിരിജീവിതത്തിലെ നിശബ്ദനായിക ആയിരിക്കാനും, വിരഹവേദനയും ശരീര കാമനകളും അടക്കിവെച്ച് രണ്ടോ മൂന്നോ വർഷത്തിലെ കുറഞ്ഞ നാളുകൾക്കായി എണ്ണിയെണ്ണി കാത്തിരിക്കാനും, ചുറ്റും ക്യാമറക്കണ്ണുമായി നടക്കുന്ന സദാചാര സംരക്ഷകരുടെ അമർത്തിമൂളൽ സഹിച്ചു ജീവിക്കാനും അവൾക്ക് മനസ്സില്ല.

അതുകൊണ്ട് തന്നെ പഠിപ്പും ഫാമിലി സ്റ്റാറ്റസും ഇല്ലാത്ത ഒരു ഗള്‍ഫുകാരന്‍റെ ഭാര്യയാകാന്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികളും  രക്ഷിതാക്കാളും വല്ലാതെ താല്‍പര്യപ്പെടുന്നില്ല. 

ഇതൊന്നും ഇല്ലാത്തവന്‍ നാട്ടിലെത്തി ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴിമാറുമ്പോള്‍  ബ്രോക്കര്‍മാരും ചില വേണ്ടപ്പെട്ടവരും ചെറുക്കന്‍റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കി നന്നായി മുതലെടുക്കുന്നു. അയല്‍ നാട്ടിലേക്കും അയല്‍ജില്ലകളിലേക്കും നീളുന്ന അന്വേഷണത്തിനിടെ എവിടെയെങ്കിലും ഒരു പെണ്ണ് കാണല്‍ ഒത്തുവന്നേക്കാം.

പെണ്ണ് കാണാന്‍ വേണ്ടി ചെല്ലുമ്പോള്‍ രക്ഷിതാക്കളോ ചിലപ്പോള്‍ കുട്ടി തന്നെയോ വിദ്യാഭ്യാസയോഗ്യതയും ജോലിയും ഫാമിലി സ്റ്റാറ്റസും ഒക്കെ  അന്വേഷിക്കുമ്പോള്‍  നാവ് വരണ്ടുപോകുന്നു. പുതിയ കാലത്തെ പഠിപ്പുകളെ കുറിച്ചും കോഴ്സുകളെ കുറിച്ചും ഒരു ധാരണയും ഇല്ലാത്തത് കൊണ്ട് പഠനത്തെ കുറിച്ച് പെണ്‍കുട്ടിയോട് അങ്ങോട്ട്‌ ചോദിക്കാന്‍ തന്നെ പേടിയാണ്. പത്താം ക്ലാസ്സോ പ്ലസ് ടു വോ എങ്ങനെയോ തട്ടിമുട്ടി കടന്നവന് എന്തറിയാം പുതിയകാലത്തെ വിദ്യാഭ്യാസത്തെ  കുറിച്ച്. കരിയറിനെ കുറിച്ച്. കാശ് കൊടുത്തു വാങ്ങിയ വീട്ടുവിസയില്‍ പുറത്തു പോയി പണിയെടുത്തു ജീവിക്കുന്നവന് എവിടെയാണ്  ഫാമിലി സ്റ്റാറ്റസ്. പുലരുന്നതിനും മണിക്കൂറുകള്‍ക്കു മുമ്പേ ബാത്ത്റൂമിന് മുന്നില്‍ വരി നില്‍ക്കുന്ന ‘ബാച്ചിലര്‍ പാര്‍ട്ടി’ ആണല്ലോ അവനും. 

പെണ്ണുകാണല്‍ ചടങ്ങില്‍ ചായയും പലഹാരവും കഴിക്കുമ്പോള്‍ “മോന്‍റെ ജോലിക്ക്  കുടുംബത്തെ കൂടെ കൂട്ടാന്‍ കഴിയുമോ” എന്ന് ചോദിച്ച ആ പിതാവിനെ അറിയുമോ? പതിറ്റാണ്ടുകള്‍ മരുഭൂമിയില്‍ വിരഹ വേദന സഹിച്ചു കഴിഞ്ഞവനാണ് അയാളും. പേര്‍ഷ്യക്കാരന്‍റെ പത്രാസില്‍, ആഘോഷമായി വന്ന ആദ്യ വരവില്‍ തന്നെ കല്യാണം കഴിഞ്ഞു മരുഭൂമിയിലേക്ക് പറന്നവന്‍. പത്താം ക്ലാസ്സില്‍  പഠിപ്പ് നിര്‍ത്തി കല്യാണപ്പെണ്ണായവളെ ഒന്ന് അടുത്ത് കിട്ടിയത് അപൂര്‍വ്വം. കൂട്ടുകുടുംബത്തിലെ ആള്‍ തിരക്കില്‍ ഒന്ന് ഓമനിക്കാനോ ചേര്‍ത്തു പിടിക്കാനോ കൊതിച്ചാലും കഴിയാതെ നോട്ടം കൊണ്ടും ചിരികൊണ്ടും ഒളിച്ചുകളിക്കേണ്ടി വന്നവന്‍. കൈക്കുടന്നയിലെ ജലം പോലെ ചോര്‍ന്നുപോകുന്ന ദിവസങ്ങളെ ചൊല്ലി രാത്രികളില്‍  കണ്ണീരുകൊണ്ട് നെഞ്ചു നനച്ചവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ കുഴങ്ങിയവന്‍. 

അക്ഷരമറിയാത്തതിന്‍റെ വേദന ശരിക്കും മനസ്സിലാക്കുന്നത്  തിരിച്ചു മരുഭൂമിയില്‍ എത്തിയപ്പോഴാണ്. പ്രിയപ്പെട്ടവളെ പിരിഞ്ഞ നോവും ഉള്ളിലെ തിളയ്ക്കുന്ന പ്രണയവും കത്തിലൂടെയെങ്കിലും പകര്‍ന്നു നല്‍കാനാവാത്തവന്‍റെ നിസ്സഹായത. ആരെ കൊണ്ടെങ്കിലും എഴുതിക്കുന്ന കത്തുകളില്‍ വീട്ടുവിശേഷങ്ങളും സുഖവിവരങ്ങളും മാത്രം ചോദിച്ച് അവസാനിപ്പിക്കേണ്ടി വന്ന ഗതികേട്.........പഠിപ്പില്ലാത്തവന് കിട്ടാവുന്ന തൊഴിലിന്‍റെ അവസ്ഥ അയാള്‍ക്കറിയാം. കുടുംബഭാരം തീര്‍ത്ത് സ്വന്തമായി ജീവിച്ചു തുടങ്ങുമ്പോഴേക്കും ഒരിക്കലും തിരിച്ചെടുക്കാനാവാതെ നഷ്ടപ്പെട്ടുപോയ ജീവിതാഹ്ലാദങ്ങളെ കുറിച്ചും.

മകളെ പെണ്ണ്കാണലിന് ഒരുക്കി ഉമ്മറത്തേക്ക് ചെവി കൊടുത്ത്, അടുക്കളയില്‍ നെഞ്ചിടിപ്പോടെ നില്‍ക്കുന്ന ഒരു സ്ത്രീയുണ്ട്. കുട്ടിയുടെ ഉമ്മ. പത്താം ക്ലാസ്സില്‍ ഏറ്റവും മിടുക്കിയായി പഠിച്ചു കൊണ്ടിരിക്കേ ഗള്‍ഫുകാരന്‍ പുതിയാപ്പിള എന്ന ‘മഹാഭാഗ്യ’ത്തിലേക്ക് എന്നെന്നേക്കുമായി പഠനം അവസാനിപ്പിച്ചു മണവാട്ടിയാകേണ്ടി വന്നവള്‍.

എമ്പാടും അംഗങ്ങളുള്ള ഒരു വീട്ടിന്‍റെ അടുക്കളയില്‍, തങ്ങളുടെ സൌഭാഗ്യങ്ങളെ തട്ടിപ്പറിക്കാന്‍ വന്നവള്‍ എന്ന മുറുമുറുപ്പുകളില്‍ ഒറ്റപെട്ടു നില്‍ക്കേണ്ടി വന്നവള്‍. പ്രിയതമനെ കാണാന്‍ പോലും ഒളിച്ചും പാത്തും നേരം നോക്കേണ്ടി വന്നവള്‍. ജീവനായി ഉള്ളില്‍ അലിഞ്ഞുപോയവനെ കരളു പൊട്ടുന്ന വേദനയോടെ ഓരോവട്ടവും മരുഭൂമിയിലേക്ക്  യാത്രയയച്ചവള്‍. 

അടുക്കളയിലെ കരിയും പുകയും കണ്ണീരും നിറഞ്ഞ ജീവിതത്തില്‍ വല്ലപ്പോഴും പാറിയെത്തുന്ന ഇളം നീല കത്തുകടലാസുകളില്‍ ആരോ കോറിയിട്ട നിര്‍ജ്ജീവാക്ഷരങ്ങളില്‍ വെറുതെ പ്രണയം തിരഞ്ഞവള്‍. ആണ്‍തുണയില്ലാതെ ബാങ്കുകളിലും സ്കൂളുകളിലും ഓഫീസുകളിലും ആശുപത്രികളിലും ഒറ്റക്ക് കയറി ഇറങ്ങേണ്ടി വന്നവള്‍. കൂടെ പഠിച്ചവര്‍ അവിടെ മേശക്കപ്പുറത്തെ കസേരകളില്‍ ഇരുന്ന് ലോഗ്യം പുതുക്കി ചിരിച്ചപ്പോള്‍ ഏറ്റവും മിടുക്കിയായി പഠിച്ചിട്ടും എവിടെയും എത്താതെ പോയ തന്‍റെ ജീവിതം ഓര്‍ത്ത് തല കുനിഞ്ഞു പോയവള്‍. അവള്‍ക്കറിയാം വിരഹത്തിന്‍റെ കടുത്ത വേദനയും ഒറ്റപ്പെടലും പഠിപ്പില്ലാതെ പോയതിന്‍റെ ഗതികേടും. ആ ഒരു അനുഭവങ്ങളിലേക്ക് മകളെ  വലിച്ചെറിയരുത് എന്ന അവളുടെ ദൃഡനിശ്ചയമാണ് മകളെ നന്നായി പഠിപ്പിച്ചത്. ഉറക്കമൊഴിഞ്ഞും അവളുടെ പഠനത്തിനു കൂട്ടിരുന്നത്. 

പെണ്ണുകാണാന്‍ വന്ന ചെറുപ്പക്കാരനോട്‌ വിദ്യാഭ്യാസത്തെ കുറിച്ചും ജോലിയെ കുറിച്ചും ചോദിച്ച ആ പെണ്‍കുട്ടിക്കറിയാം  ഒരു സാദാ ഗള്‍ഫുകാരന്‍റെ എല്ലാ പ്രയാസങ്ങളും അരക്ഷിതമായ ജീവിതവും, വിവാഹം കഴിഞ്ഞും രണ്ടു നാടുകളിലായി വര്‍ഷങ്ങളോളം പിരിഞ്ഞു ജീവിക്കേണ്ടി വരുന്ന പെണ്ണിന്‍റെ വിരഹവും ദുരിതവും നിസ്സഹായതയും. കുഞ്ഞുനാള്‍ മുതല്‍ ഇതൊക്കെ കണ്ടും കേട്ടും വളര്‍ന്നവള്‍ക്ക് സ്വന്തം ജീവിതത്തെ കുറിച്ച് ഒരു തീരുമാനം എടുക്കേണ്ട ഘട്ടത്തില്‍ നിശബ്ദയായി ഇരിക്കാന്‍ കഴിയില്ലല്ലോ.

അപൂര്‍വ്വമായി നടക്കുന്ന പെണ്ണുകാണലുകളും ഇങ്ങനെ അവസാനിച്ചു നിരാശരായി മടങ്ങേണ്ടി വരുമ്പോള്‍ കണ്ട സ്വപ്നങ്ങളും സങ്കല്‍പങ്ങളുമൊക്കെ കരിഞ്ഞു തുടങ്ങുന്നു. അന്വേഷണങ്ങളും പെണ്ണുകാണലുകളും ഏറെ നടന്നിട്ടും സംബന്ധം ഒന്നും ശരിയായില്ല എന്നത് എന്തോ പോരായ്മയായി കുശുകുശുക്കപ്പെടുന്നു. 

മൂന്നാലുകൊല്ലത്തെ മരുഭൂ ജീവിതത്തിൽ നിന്ന് നാടിൻറെ പച്ചപ്പിലേക്ക് തിരിച്ചു പോന്നവന്റെ ആഹ്ലാദം നിലച്ചുപോയിരിക്കുന്നു. വീട്ടുകാരുടെ വേവലാതിക്കും കൂട്ടുകാരുടെ പരിഹാസത്തിനും നാട്ടുകാരുടെ ചോദ്യങ്ങൾക്കും മുന്നിൽ നിശബ്ദനായി ഉള്ളിലേക്ക് വലിഞ്ഞ്.... അർഹതയില്ലാത്ത ഒരിടത്തു വന്നുപെട്ട പോലെ എത്രയും പെട്ടെന്ന് തിരിച്ചുപോകാന്‍ തിടുക്കപെടുന്നു. 

കണ്ട സ്വപ്നങ്ങളൊക്കെ വെറും പകല്‍ക്കിനാവുകള്‍ ആയിരുന്നു എന്ന തിരിച്ചറിവില്‍ തിരിച്ചു പോകാന്‍ വീണ്ടും പെട്ടിയൊരുക്കുമ്പോള്‍,  ജീവിതസഖിക്കായി വാങ്ങി കരുതിവെച്ച സമ്മാനങ്ങൾ പെട്ടിയില്‍ നിന്ന് തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ.....

ചേര്‍ത്ത് പുണരാന്‍, കണ്ണീരോടെ യാത്രയാക്കാന്‍, വര്‍ഷങ്ങളോളം തന്‍റെ ആരുമല്ലാതെ കുറഞ്ഞ നാള് കൊണ്ട് തന്‍റെ എല്ലമെല്ലാമായി മാറുന്ന ഒരു പെണ്ണില്ലാതെ തിരിച്ചുപോക്ക്.

തിരികെ എയർപോർട്ടിലേക്കുള്ള യാത്രയിൽ നിരത്തിനെ കളിക്കളമാക്കി, മൂന്നുപേർ കയറിയ ബൈക്കിൽ ഇരമ്പിപ്പായുന്ന യൗവ്വനം. ക്‌ളാസ് കട്ട് ചെയ്തു മാളിൽ  സിനിമ കാണാനുള്ള കുതിപ്പ്. പാകമെത്തും മുമ്പ് വസന്തം എത്തിപ്പിടിക്കുന്നവരുടെ ആഘോഷം. വഴിയോരക്കാഴ്ചകളിൽ മയങ്ങി ലക്‌ഷ്യം മറന്നുപോയവരിൽ തെളിയുന്ന സെൽഫി തന്റേതു  തന്നെയാണല്ലോ എന്ന് അയാള്‍ നെടുവീര്‍പ്പിടും.. 

വിമാനം ഉയരുമ്പോൾ  ജാലകക്കാഴ്ചയിൽ,  മാസങ്ങൾക്ക് മുമ്പേ തന്നെ  ആഹ്ലാദിപ്പിച്ച പച്ചപ്പ് അകന്നകന്നു പോകുന്നത് നിസ്സംഗനായി നോക്കിയിരിക്കും.  
          
ആദ്യ വിമാനയാത്രയുടെ അമ്പരപ്പും കൌതുകവും നിറഞ്ഞ കണ്ണുകളോടെ പുറത്തേക്ക് നോക്കിയിരിക്കുന്ന നവവധുവിനെ  ചേര്‍ത്തു പിടിച്ച്  ആഹ്ലാദവനായ മറ്റൊരു ചെറുപ്പക്കാരന്‍ അപ്പുറത്തെ സീറ്റില്‍ എവിടെയോ ഉണ്ടാകും.

സ്വപ്നങ്ങളും പ്രതീക്ഷകളും വിരഹവും കണ്ണീരുമായി പച്ചപ്പില്‍ നിന്നും മരുഭൂമിയിലേക്കുള്ള വിമാനം പറന്നുയരും.
-------------------------
(നജീബ് മൂടാടി)



അടയാളപ്പെടുത്തപ്പെടാതെ പോകുന്ന ഉമ്മജീവിതങ്ങൾ
--------------------------------------------------------------------------------------------
അന്ന്, കല്യാണം കഴിച്ചു കൊണ്ടുവന്ന കാലത്ത്  സുബ്ഹിക്ക് മുമ്പ് എണീറ്റ് മുറ്റമടിക്കലും പാത്രം കഴുകലും കഴിഞ്ഞാൽ ചേരി പിരിക്കാനിരിക്കും. മുറ്റത്തെ മൂലയിൽ കുന്നോളം തൂക്കച്ചേരി കൂടിയിട്ടിട്ടുണ്ടാവും. അത് പിരിച്ചു ചൂടിയാക്കണം. ചൊവ്വാഴ്ച തോറുമുള്ള വടകര ചന്തയിൽ വിൽക്കാനുള്ള കൊയിലാണ്ടിച്ചൂടി.

ചൂടി പിരിച്ചു കൊണ്ടിരിക്കുമ്പോ മുറ്റത്തു സൂര്യന്റെ വെളിച്ചം അരിച്ചരിച്ചു വീഴുന്നുണ്ടാകും. അന്നേരം കല്യാണത്തിന് മുമ്പ് ഓത്തുപുരയിലേക്ക്  പോയതൊക്കെ  ഓർമ്മ വരും. കുന്നുമ്മലെ ഓത്തു പുരയിലേക്ക് നടക്കുമ്പോൾ ഇങ്ങനെ ഇരുട്ടു മാറി വരുന്നതേ ഉണ്ടാവൂ.

രാവിലെ ചായ കുടിച്ചിട്ടാണ് ഓത്തിനു പോകുക. പത്തിരിയോ പുട്ടോ എന്തെങ്കിലും ഉണ്ടാകും. അത് കൊണ്ട് വിശപ്പറിയില്ല. ഇവിടെ ആകുമ്പോ ആ നേരത്ത് വിശപ്പ് തുടങ്ങും. എന്നാലും കാര്യമില്ല. ഒരുപാട് അംഗങ്ങൾ ഉള്ള വീടാണ്.  രാവിലത്തെ ചായ പതിനൊന്നു മണിന്റെ  തീവണ്ടി പോയി ഏറെ കഴിഞ്ഞാലൊക്കെയെ ഉണ്ടാവൂ. അത് തന്നെ  പെണ്ണുങ്ങൾക്ക്  കരിഞ്ചായയും എന്തെങ്കിലുമൊരു കൂട്ടലും.  മുറ്റത്തു കുനിഞ്ഞിരുന്നു ചൂടി പിരിക്കുന്ന പതിനാലു വയസ്സിന്റെ ബാല്യത്തിന്‌  അത്രേം നേരം   താങ്ങാനാവുന്നതായിരുന്നില്ല  വിശപ്പ്. വിശപ്പ് സഹിക്കാനാവാതെ ചിലപ്പോൾ തളർച്ച കൊണ്ട് ഉറക്കം തൂങ്ങിപ്പോകും. 

 സിംഗപ്പൂരിലുള്ള കാരണവർ കല്യാണം കഴിച്ചു കൊണ്ട് വന്ന അമ്മായിയുടെ കയ്യിൽ ഒരുപാട് കിത്താബുകൾ ഉണ്ട്. അറബിയിലും അറബി മലയാളത്തിലും. റസൂലിന്റെയും സഹാബാക്കളുടെയും ചരിത്രങ്ങൾ, മാലപ്പാട്ടുകൾ, സബീനപ്പാട്ടുകൾ മൗലീദ് കിതാബുകൾ...
സ്‌കൂളിൽ പോകാത്തത് കൊണ്ട്, ഓത്തുപുരയിൽ നിന്ന് പഠിച്ച അറബി മലയാളം അല്ലാതെ വേറൊന്നും വായിക്കാനാറിയില്ല. 

വീട്ടിലേക്ക് പോകുമ്പോഴൊക്കെ അമ്മായിയോട് മൂന്നും നാലും കിത്താബുകൾ വാങ്ങി കൊണ്ടുവരാൻ തുടങ്ങി. ചൂടി പിരിക്കുമ്പോൾ കിതാബുകൾ മടിയിൽ നിവർത്തിവെച്ചു വായിക്കും. അപ്പോൾ വിശപ്പറിയില്ല. ഉറക്കം വരില്ല. ഒന്നുമറിയില്ല. മക്കത്തും മദീനത്തും ബദറിലും  ഉഹ്ദിലും  പിന്നെ ഇഫ്‌രീത്തു രാജന്റെ കോട്ടയിലും ഒക്കെയായി മനസ്സ് പറക്കുമ്പോൾ എന്ത് വിശപ്പും ദാഹവും. കോഴിക്കോട്ടങ്ങാടി പോലും കാണാത്ത ആ നാട്ടുമ്പുറക്കാരി  പെൺകുട്ടിയുടെ മനസ്സിൽ ശാമും മിസ്റും ചെങ്കടലും ഒക്കെ അത്ഭുതമായി മനസ്സിൽ നിറഞ്ഞു. ഖദീജാ ബീവിയുടെ വഫാത്തും ആയിശാ ബീവിയുടെ മാല കളഞ്ഞുപോയതും ആളുകൾ അപവാദം പറഞ്ഞതും ഒക്കെ വായിച്ചു കരഞ്ഞു. ജിന്നുകളും ഇഫ്‌രീത്തുകളും കുതിരപ്പടകളും ഒട്ടകക്കൂട്ടങ്ങളും ഈന്തപ്പന മരങ്ങളും  ഉള്ളൊരു അതൃപ്പലോകം.

പതിനൊന്നു മണിയുടെ തീവണ്ടിയുടെ ഒച്ച കേൾക്കുന്നോ എന്ന്  തളർച്ചയോടെ ചെവിയോർത്തിരുന്നവൾ
ചൂടിപിരിച്ചു പരുക്കനായി മാറുന്ന ഇളം കൈകൾ കൊണ്ട് മടിയിൽ നിവർത്തി വെച്ച കിതാബുകൾ മറിച്ച് പിന്നെയും പിന്നെയും ആർത്തിയോടെ വായിച്ചു കൊണ്ടിരുന്നു.  അക്ഷരങ്ങൾ തുറന്നു വെക്കുന്ന അത്ഭുതലോകത്തിലൂടെ യാത്ര ചെയ്യുമ്പോൾ   വിശപ്പറിയാതിരിക്കുക  മാത്രമല്ല അമ്പരപ്പിക്കുന്ന കാഴ്ചകൾ മനസ്സിൽ നിറഞ്ഞു. ചിരിയും കരച്ചിലും സന്തോഷവും സങ്കടങ്ങളും സ്നേഹവും ധീരതയും ഭക്തിയും....

അര നൂറ്റാണ്ട് മുമ്പ് തൂക്കച്ചേരി പിരിക്കുമ്പോൾ വിശപ്പറിയാതിരിക്കാനും ഉറക്കം വന്നു വീഴാതിരിക്കാനും അക്ഷരങ്ങളെ കൂട്ടുപിടിച്ച  ആ പതിനാലുകാരിയുടെ  പിന്തുടർച്ചയാണ് കൈയിൽ കിട്ടുന്നതൊക്കെ  ആർത്തിയോടെ വായിക്കാൻ  എന്നെയും ശീലിപ്പിച്ചിട്ടുണ്ടാവുക.   ഇന്നും കണ്ണട വെച്ച് പത്രം അരിച്ചു വായിക്കുന്ന എന്റെ ഉമ്മയുടെ  അക്ഷരക്കൊതിയുടെ താവഴി ഞങ്ങളുടെ മക്കളിലേക്കും...

ഓർമ്മ വെച്ച കാലം മുതൽ ഉമ്മാന്റെ നിസ്കാരപ്പായയുടെ അടുത്തുള്ള ജാലകപ്പടിയിൽ മഞ്ഞച്ച പേജുകളുള്ള ചെറിയ ചെറിയ കിതാബുകൾ കാണാറുണ്ട്. നിസ്കാരം കഴിഞ്ഞു കാലു നീട്ടിയിരുന്നു വായിക്കുന്ന ഉമ്മയുടെ ചിത്രമുണ്ട് ഇപ്പോഴും മനസ്സിൽ. യൂസഫ് നബിയെ കിണറ്റിൽ ഇട്ട കഥയും. പുഴയിൽ ഒഴുക്കിയ മൂസാനബിയുടെ ചരിത്രവുമൊക്കെ ഉമ്മ പറഞ്ഞു തന്നതാണ്. അറബി മലയാളം വായിക്കുന്ന പോലെ തന്നെ മാലകളും ബൈത്തുകളും ഈണത്തിൽ ചൊല്ലാനും ഉമ്മാക്ക് ഇഷ്ടമായിരുന്നു. 

ഇന്ന് വായിക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും, പാഠപുസ്തകങ്ങളുടെ പുറത്തേക്ക് ഒട്ടും വായനാശീലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന  യുവതക്ക്  ചിന്തിക്കാനാവുമോ  സങ്കടങ്ങൾക്ക് പകരമായി അക്ഷരങ്ങളെ ചേർത്തുവെച്ചൊരു തലമുറയെ കുറിച്ച്.

എഴുതപ്പെടാതെ പോയ ഇതിഹാസങ്ങളാണ് ഓരോ ഉമ്മമാരും. മാതൃസ്നേഹം എന്ന വാഴ്ത്തുപാട്ടിൽ നാം ഒതുക്കിക്കളയുന്ന അമ്മമാരൊക്കെയും അതിനും അപ്പുറം ഒരു കുടുംബത്തിന്റെ ആഭ്യന്തര മന്ത്രിയായും സാമ്പത്തിക വിദഗ്ധയായും നയതന്ത്രജ്ഞയായും  അങ്ങനെ വൈവിധ്യമാർന്ന രീതിയിൽ ഊർജ്ജ സ്രോതസ്സായി നിലകൊണ്ടതിന്റെ ഗുണഫലങ്ങളാണ് ആ കുടുംബം എന്നെന്നേക്കും അനുഭവിക്കുന്ന സൗഭാഗ്യങ്ങളുടെയൊക്കെയും അടിത്തറ. 

എന്റെ ഓർമ്മ തുടങ്ങുന്നത് ഞാൻ പിറന്നുവീണ ഞങ്ങളുടെ സ്വന്തം വീട്ടിൽ നിന്നാണ്.  ഉപ്പ ബാംഗ്ലൂരിൽ നിന്ന് വരുന്ന ദിവസങ്ങളിലാണ്  ഹൈവേയോട് ചേർന്നുള്ള വലിയ പറമ്പിനു നടുവിലെ ഇരുനില വീട്ടിൽ  ആളും ബഹളവും ഉണ്ടാകുന്നത് . അക്ഷരം പഠിച്ചു തുടങ്ങിയ ശേഷം ഞങ്ങൾ മക്കൾ എഴുതിത്തുടങ്ങിയ കത്തുകളിലൂടെ അല്ലാതെ എഴുത്തും വായനയും അറിയാത്ത ഉപ്പാക്കും ഉമ്മാക്കും ഇടയിൽ യാതൊരു വിനിമയവും ഇല്ലാതിരുന്ന അക്കാലത്ത്, പത്താം തിയ്യതി കഴിഞ്ഞാൽ ഏതെങ്കിലും ഒരു വൈകുന്നേരം ഇന്ന് ഉപ്പ വരും എന്ന് ഉമ്മ ഊഹിച്ചു പറയുന്നത് എങ്ങനെ എന്ന് ഞങ്ങൾ അമ്പരന്നിട്ടുണ്ട്.  കാരണം  അങ്ങനെ പറഞ്ഞ ദിവസങ്ങളിൽ  ഉപ്പ വരാതിരുന്നത് അപൂർവ്വം. ദീർഘയാത്ര ചെയ്തു വരുന്നതിനാൽ ചെടിച്ച വെള്ളക്കുപ്പായവും കാലുറയും കയ്യിലെ വലിയ കാർഡ്ബോർഡ് പെട്ടിയുമായി ഉപ്പ കടന്നു വരുന്നത് തന്നെ ആഹ്ലാദമാണ്. 

ഉപ്പ വന്നു എന്നറിഞ്ഞാൽ എത്തുന്ന ബന്ധുക്കളും സ്വന്തക്കാരും നാട്ടുകാരുമായ ആളും ബഹളവും. അടുക്കളയിലെ ഒരുക്കങ്ങളും. ഉപ്പ തിരിച്ചു പോകുന്നതോടെയാണ് വീട് പിന്നെയും ഉറങ്ങിപ്പോകുന്നത്. എന്നാൽ ഉമ്മാക്ക് വെറുതെയിരിക്കാൻ നേരമുണ്ടായിരുന്നില്ല ഒരിക്കലും. 

വല്യുപ്പ നല്ലൊരു കൃഷിക്കാരനായതു കൊണ്ടാവാം ഉമ്മാക്കും എന്തും നട്ടുനനച്ചുണ്ടാക്കുവാൻ ഇത്ര താല്പര്യമുണ്ടായത്.  തെങ്ങിൻ തൈകൾ പാകിയും ചെറുകിഴങ്ങ് നട്ടും, കുലയ്ക്കാറായ വാഴകൾക്ക് ഊന്നു കൊടുത്തും ചേമ്പും ചേനയും കൂവയും ഉണ്ടാക്കിയും വീട്ടു വളപ്പിൽ തന്നെ ഉമ്മാക്ക്  പിടിപ്പത് പണി ഉണ്ടായിരുന്നു. ഇതൊന്നും ആരുടേയും നിർബന്ധത്തിനു ചെയ്യുന്നതല്ല എന്നതായിരുന്നു കൗതുകം. ഉപ്പാക്ക് ഈ കൃഷിയോ അതിലുള്ള വരുമാനമോ വിഷയമായിരുന്നില്ല. പറമ്പുകളിലെ തേങ്ങ പറിപ്പിച്ചു  കൂടയുടെയും അടുക്കളയുടേയും അട്ടത്ത് ഇടുവിച്ചും, അതൊക്കെ വെള്ളം വറ്റാൻ വാഴയും മടലുമൊക്കെ വലിച്ചു കൊണ്ടുവന്ന് നിത്യം പുകയിട്ട് കൊടുത്തും.  പശുവിനെയും കോഴികളെയും പോറ്റിയും. ഞങ്ങൾ നാല് ആൺകുട്ടികളുടെ കാര്യം നോക്കിയും....

 പൈപ്പ് വെള്ളമോ ഗ്യാസോ വാഷിങ് മെഷീനോ ഒന്നും ഇല്ലാത്ത കാലമാണ്. പുലർച്ചെ എഴുനേറ്റ് നിസ്കരിച്ചു ചായ ഉണ്ടാക്കി പശുവിനെ കറന്ന് കോഴികളെ തുറന്നിട്ട് ഞങ്ങളെ മദ്രസയിലും സ്‌കൂളിലും പറഞ്ഞയച്ച് വീട് വൃത്തിയാക്കി പിന്നെ ഇക്കണ്ട പറമ്പിലെ പണിയൊക്കെയും നോക്കി ചോറും കറിയും വെച്ച് അലക്കി...

ഇതിലൊക്കെ എന്തെങ്കിലും മടുപ്പോ സങ്കടമോ പറയുന്നത് കേട്ടിട്ടില്ല. അസുഖം വന്നാൽ പോലും ഇതൊക്കെ എങ്ങനെയാണു മുടക്കമില്ലാതെ കൊണ്ട് പോയിരുന്നത് എന്ന്.....

മടുപ്പില്ലാതെ ജീവിക്കാനുള്ള ഊർജ്ജവും ഉത്സാഹവും ഒക്കെ ആയിരിക്കാം അന്ന് ഉമ്മാക്ക് ഇതൊക്കെയും. അടക്ക വിറ്റും കുരുമുളക് വിറ്റും കിട്ടുന്നത് ഉപ്പാന്റെ വരുമാനം വെച്ച് എത്ര നിസ്സാരമായിരിക്കും എന്നും അതിന് ഉമ്മ എത്രത്തോളം മെനക്കെടുന്നു എന്നതും ചിന്തിക്കുന്ന എനിക്ക് തിരുവാതിരക്കാലത്ത് കുരുമുളകിന് തിരിയിട്ടോ എന്നത് മുതൽ ഉമ്മ അനുഭവിക്കുന്ന ആകാംക്ഷയും താഴെ വീണുപോയ മണികൾ അടക്കം ഇരുന്നു പെറുക്കി ഉണക്കിയെടുക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദവും മനസ്സിലാകില്ല. അടക്ക കുത്താൻ ഇരുന്നാൽ പുറം വേദന കൊണ്ട് ഉറങ്ങാൻ കഴിയാതെ പോകുന്ന രാത്രികളുടെ വില കിട്ടില്ലല്ലോ അടക്കക്ക് എന്ന എന്റെ യുക്തിക്കും അത് ഉൾക്കൊള്ളാനാവില്ല. 

മുട്ടുവേദനയും കാലുവേദനയും കൊണ്ട് ഏറെയൊന്നും നടക്കാൻ പോലും കഴിയാത്ത അത്രയും തളരുന്നത് വരെ കൃഷിയും പശുവും ഒക്കെ കൊണ്ടുനടക്കാൻ  ഉമ്മ ഉത്സാഹിച്ചിരുന്നു.  ഞങ്ങളൊക്കെ കല്യാണം കഴിച്ചു കൊണ്ട് വന്നു പേരക്കുട്ടികൾ ആയി ഓരോരുത്തർക്കും വീടായി സ്വസ്ഥമായിട്ടും  ഉമ്മ ഇപ്പോഴും അടങ്ങി ഇരിക്കുന്നില്ല. ഡോക്ടർമാരുടെ ഒരു നൂറു നിർദേശങ്ങൾ ഉണ്ടെങ്കിലും ഉമ്മ എണീറ്റ് രാവിലെ മുതൽ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നു. പറമ്പിലെ പുതുതായുള്ള ഓരോ തെഴുപ്പുകളിലേക്കും കൗതുകത്തോടെ കണ്ണ് നീളുന്നു. പത്രം അരിച്ചു പെറുക്കി ലോകകാര്യങ്ങൾ അറിയുന്നു. അങ്ങാടിനിലവാരം നോക്കി തേങ്ങയുടെ വിലയിടിവിൽ ഉത്കണ്ഠപ്പപെടുന്നു. 

ഖത്തറിൽ അനുജനോടൊപ്പം സ്ഥിരമായി താമസിക്കാൻ വിസയുണ്ടെങ്കിലും കുറച്ചു ദിവസം കഴിയുമ്പോഴേക്കും വീടോർമ്മകൾ ഉമ്മാനെ എടങ്ങേറാക്കുന്നു. 
മുറ്റത്തെ ചെടി നനക്കാറുണ്ടോ, തേങ്ങ ഉണങ്ങി വീഴുന്നുണ്ടോ, പറിക്കാൻ ആളെ കിട്ടിയോ, അടച്ചിട്ട പുര തുറന്നു നോക്കാറുണ്ടോ  എന്നിങ്ങനെ ഒരുപാട് ആധികൾ കൊണ്ട് ഉമ്മ നാടിനെ ചേർത്ത് പിടിച്ചു കൊണ്ടിരിക്കും. കോർണീഷോ ബനാന ഐലന്റോ ഒന്നും തന്നെ പറമ്പിനു പിന്നിലെ കാവിലെ കാറ്റിന് പകരമാവുന്നുണ്ടാവില്ല. തെഴുത്തു പൊങ്ങി വളരുന്ന മുരിങ്ങമരവും  മൈലാഞ്ചിയും പിന്നെ  ആരുടേയും കണ്ണിൽ പെടാതെ നാണിച്ചൊളിച്ചു നിൽക്കുന്ന പുതുതായി നട്ട പനിനീർ ചെടിയുടെ മൊട്ടും.... അങ്ങനെ ഓരോ പ്രഭാതങ്ങളും തരുന്ന പുതുകാഴ്ചകളുടെ  ആനന്ദം. മക്കളായി കുടുംബമായി ജീവിച്ച മണ്ണും ചുറ്റുപാടും  വിട്ട് അകന്നു നിൽക്കുമ്പോൾ തോന്നുന്ന നഷ്ടബോധം മാത്രമല്ല ഉപ്പയുടെ ഓർമ്മകളും  പിടിച്ചു വലിക്കുന്നത് നാട്ടിലേക്കാണ്. 

ആരോഗ്യമുള്ളൊരു ജീവിതകാലം മുഴുവൻ പ്രവർത്തന നിരതമായിരിക്കുക. ഞാൻ എന്റെ എന്ന ചിന്തയില്ലാതെ വീടിനും കുടുംബത്തിനുമായി ജീവിക്കുക അതൊരു ത്യാഗം എന്ന നിലയിൽ അല്ലാതെ ഏറ്റവും തൃപ്തമായി ആസ്വദിച്ച്  കൊണ്ടാവുക. അത് കൊണ്ട് തന്നെ ഇതൊന്നും ആരാലും അംഗീകരിക്കപ്പെട്ടില്ലെങ്കിലും  പരിഭവം തോന്നാത്ത ഒരുപാട് ഉമ്മമാരുടെ കൂട്ടത്തിൽ ഒരാളാണ് എന്റെ ഉമ്മയും. 

നാമെപ്പോഴും ആദരിക്കുകയും കൊണ്ടാടുകയും ചെയ്യുന്നത് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്തവരെയാണല്ലോ. അങ്ങനെ ആദരണീയരായ വനിതാ വ്യക്തിത്വങ്ങൾ നമ്മെ കടന്നു പോയവരും, ഇന്നും ജീവിച്ചിരിക്കുന്നവരും ആയി  എമ്പാടും ഉണ്ട്. തീർച്ചയായും അവരുടെ ജീവിതം സമൂഹത്തിനു മാതൃക തന്നെയാണ്. പക്ഷെ അതിലേറെ നമ്മെ സ്വാധീനിച്ച നമ്മുടെ ജീവിതത്തിലെ വിജയങ്ങൾക്ക് കാരണമായ,  വീടകങ്ങളിൽ ഒതുങ്ങിപ്പോയ പെൺജീവിതങ്ങളെ  കുറിച്ച് ആരാണ് പറയുക. മാതൃ സ്നേഹത്തിന്റെയും വത്സല്യത്തിന്റെയും കണ്ണീരുറയുന്ന അനുഭവ കഥകൾ പലരും എഴുതാറുണ്ടെങ്കിലും വ്യക്തി എന്ന നിലയിൽ അവർ എങ്ങനെയാണ് കുടുംബത്തിനായി അർപ്പിച്ചത് എന്ന്. എവിടെയും വെട്ടപ്പെടാതെയും അവകാശവാദങ്ങൾ ഉന്നയിക്കാതെയും  ആരും അറിയാതെ പോകുന്ന ഓരോ പെൺ ജീവിതങ്ങളും ഉറ്റവരെങ്കിലും  അടയാളപ്പെടുത്തി വെക്കേണ്ടതില്ലേ  എന്ന എന്നോട് തന്നെയുള്ള ചോദ്യത്തിന് ഉത്തരം തേടലാണ് ഈ എഴുത്ത്.

വാട്സ്ആപ്പിൽ പേരക്കുട്ടിയുടെ മക്കളുടെ കൊഞ്ചലും കളിയും കണ്ടും യൂട്യൂബിൽ വഅള് കേട്ടും പുതിയ കാലത്തെ  അറിവിന്റെയും ആശയ വിനിമയത്തിന്റെയും വഴികളെ ചേർത്തു പിടിക്കുന്നുണ്ട്  പണ്ട് ചൂടിപിരിക്കുമ്പോൾ കിതാബുകൾ വായിച്ചു വിശപ്പാറ്റിയ ആ പതിനാലുകാരി.

ഉമ്മാന്റെ കൂടെ കുറച്ചു നേരം ഇരിക്കുമ്പോൾ ഓർമ്മകളും പഴയ കഥകളുമൊക്കെ ഇങ്ങനെ ചോർത്തിയെടുക്കുന്നത് രസമാണെങ്കിലും  എനിക്കത്ര  പറ്റാത്ത ചില ചോദ്യങ്ങൾ ഉമ്മ ഇടയ്ക്കിടെ ചോദിച്ചു കളയും.
"ഇഞ്ഞെന്താടാ ഈ പറമ്പിങ്ങനെ തിരിഞ്ഞു നോക്കാതെ ഇട്ടത്..."
"കൊട്ടത്തേങ്ങക്ക്  വെല ഉള്ളേരം ഉരിപ്പിക്കാണ്ട് ഇഞ്ഞ് എന്തിന് വെച്ച് കുത്തിരിഞ്ഞതാ" 
എന്നൊക്കെ ചില 'എടങ്ങേറു പിടിച്ച' ചോദ്യങ്ങൾ ഇടക്ക് ഉണ്ടാവുമ്പോൾ ഞാൻ മെല്ലെ തടിയെടുക്കുന്നു.  

'ബൗസു'ള്ള  പെണ്ണാണ് കുടുംബത്തിന്റെ 'ബർക്കത്ത്' എന്ന പഴമക്കാരുടെ വർത്തമാനത്തിന്റെ  പൊരുൾ എന്റെ ഉമ്മയെപ്പോലെ ഒരായിരം ഉമ്മമാർ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

---------------------------
✍നജീബ് മൂടാടി



ചായപ്പുല്ലിന്‍റെ മണമുള്ള ഓര്‍മ്മകള്‍
-----------------------------------------------------------
മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ‘അയ്യംകുളങ്ങര മദ്രസ’ എന്നും ‘കുന്നുമ്മലെ ഓത്തുപുര’ എന്നും വിളിക്കപ്പെട്ടിരുന്ന ഹിമായത്തുല്‍ ഇസ്ലാം മദ്രസയില്‍ രണ്ടു വര്‍ഷത്തോളം ഞാനും വിദ്യാര്‍ഥി ആയിരുന്ന കാലത്തെ ഓര്‍മ്മകള്‍. 

പൂളക്കലെ ഓത്തുപുരയിലെക്കാള്‍  പഠിത്തം നന്നായി നടക്കും എന്ന് കേട്ടത് കൊണ്ടാണ് ഉപ്പ ഇക്കാക്കാനെയും എന്നെയും കുന്നുമ്മലെ ഓത്ത്പുരയിലേക്ക്‌  മാറ്റി ചേര്‍ത്തത്. പട്ടേരി ഹാജ്യാരുടെ പേരക്കുട്ടി മുംതാസും ഉണ്ടായിരുന്നു ഒപ്പം.

അന്ന് ഹില്‍ബസാര്‍ റോഡ്‌ ടാര്‍ ചെയ്തിട്ടില്ല. ഹില്‍ബസാര്‍ എന്ന പേര് പോലും ഇല്ല. ‘പൂളക്കലെ എട’യെന്നും, ‘വാളീലെ എട’യെന്നും പറയുന്ന വീതി കൂടിയ ഒരു ഇടവഴി  മാത്രമായിരുന്നു ഇന്നത്തെ ഹില്‍ബസാര്‍ റോഡ്‌. റെയില് മുറിച്ച് കടന്ന് പോകുന്നത് ഇന്നത്തെ റെയില്‍വേ ഗെയ്റ്റ് ഉള്ള ഇടമല്ല. ഇത്തിരി വളഞ്ഞ് ഉത്തറമ്പത്ത് കണ്ടി ഹമീദ്ക്കാന്‍റെ വീടിന്   മുന്നിലൂടെയാണ്‌ അന്നത്തെ വഴി. കാല് കുഴഞ്ഞുപോകുന്ന പഞ്ചാരപ്പൂഴി നിറഞ്ഞ വഴി.

പോകുന്ന വഴിയിലെ ഓരോ വളവുകള്‍ക്കും അടയാളങ്ങളുണ്ട്. റെയില് കടന്നാല്‍ പഴയ  ഉത്തറമ്പത്ത് കണ്ടിയിലെ പറമ്പില്‍  ‘റാട്ട്’ കൊണ്ട് ചൂടിപിരിക്കുന്ന അതിശയകാഴ്ച കാണാം. മുന്നോട്ട് പോവുമ്പോള്‍ കുഞ്ഞിമ്മമ്മൂക്കാന്‍റെ വീടും പറമ്പും കടന്നുപോകുന്നത് വരെ നെഞ്ചില്‍ ഒരു കത്തലാണ്. അല്‍സേഷ്യന്‍ നായ ശൌര്യത്തോടെ കുരച്ചുകൊണ്ട് ചിലപ്പോഴൊരു വരവുണ്ട്. ആ  കുര കേട്ടാല്‍ മതി മൂന്നാളും ജീവനും കൊണ്ട് പറപറക്കും. 

 ആച്ചാണ്ടിയിലെ  പുര കഴിഞ്ഞാല്‍ പിന്നെ പരന്നു കിടക്കുന്ന വയലാണ് മരക്കുളം . വഅളും നാടകവും ഒക്കെ നടക്കുന്നതും സൈക്കിള്‍ യജ്ഞക്കാര്‍ തമ്പടിക്കുന്നതും  ഈ വയലിലാണ്.  പറമ്പിലെ പീടിക കഴിഞ്ഞ്  കുറുങ്ങോട്ട്മീത്തലെ കയറ്റം കയറാനാണ് പാട്. സ്കൂളില്‍ പഠിക്കുന്ന പര്‍വ്വതാരോഹണം   അതാണെന്ന് ഞങ്ങള്‍ സങ്കല്‍പിച്ചു. പക്ഷെ ഈ കയറ്റത്തിന്‍റെ ആയാസം ഇല്ലാതാക്കുന്ന ഒരു സുഗന്ധമുണ്ട്. കുറുങ്ങോട്ട്മീത്തലെ കൊള്ളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന ചായപ്പുല്ലിന്‍റെ മണം. ചായപ്പുല്ലിന്‍റെ ഉണങ്ങിയ തണ്ടുകള്‍ മിനുസമുള്ള വടിപോലെ... 

‘ചെറ്വാണത്തിലെ’ പീടിക എന്ന ചെറുപുനത്തിലെ പീടിക  കഴിഞ്ഞാല്‍ വലത്ത് ഭാഗത്ത് സൈക്കിള്‍ നന്നാക്കുന്ന പപ്പേട്ടന്‍റെ വീടും  വീടിനു മുന്നിലെ കിണറുമാണ് അടയാളം (ഇപ്പോഴത്തെ ‘ആരാമം’). പിന്നെ ഓത്തുപുരയിലേക്ക്‌ ഏറെ ദൂരമില്ല. 

ഒറ്റ നിലയില്‍ നീളത്തില്‍ ഉള്ള  ഓത്തുപുര രണ്ടു ഭാഗമാണ്. ‘മുതൂനത്തെ’ പള്ളിയിലേക്കുള്ള (മുഹിയുദ്ധീന്‍ ജുമാ മസ്ജിദ്) ഇടവഴിയോട് ചേര്‍ന്ന്‍   രണ്ട് ക്ലാസ്മുറികള്‍ ‘ചെറിയൊന്നും’ ‘വലിയൊന്നും’. ഇപ്പുറത്ത് രണ്ടാം ക്ലാസ് മുതല്‍. ‘ചെറിയ ഒന്ന്’ എന്ന ‘അര’ക്ലാസില്‍  ഇരുന്നു നോക്കിയാല്‍ മുറ്റത്ത് മതില്‍കെട്ടുള്ള ഉണിരാംകണ്ടിയിലെ പഴയ തറവാട്ടില്‍   വെറ്റിലക്കൊടി നനക്കാന്‍ ‘ഏത്തക്കൊട്ട’യില്‍ വെള്ളം കോരുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യാം. ഓത്തുപുരയുടെ അടുത്ത് അയ്യംകുളങ്ങര  പറമ്പിലുള്ള  ചായപ്പീടികയില്‍  ഇരുന്നാണ് വെള്ള തലേക്കെട്ട് കെട്ടിയ ഉണിരാംകണ്ടി മജീദിന്‍റെ  വല്യുപ്പയെപ്പോലെ  പ്രായം ചെന്നവര്‍ ഇരുന്ന്‍ നാട്ടുവര്‍ത്തമാനം പറയുന്നത്. . 

മദ്രസയിലെ ഉസ്താദുമാര്‍ പാലാഴിമീത്തലെ മമ്മദ്ക്കയും, എടോടി കാദര്‍കുട്ടിക്കയും, ചെറുപുനത്തിലെ മമ്മദ്ക്കയും പുറമെ വലിയ ക്ലാസ്സില്‍ പഠിപ്പിക്കുന്ന നാട്ടുകാരനല്ലാത്ത താടിവെച്ച ഒരു ഉസ്താദും ആയിരുന്നു.

പരീക്ഷ കഴിഞ്ഞാല്‍ മദ്രസയിലേക്ക് മുസ്ഹഫും പാഠപുസ്തകങ്ങളും കൊണ്ട് വരുന്നത് ചെറുപുനത്തിലെ മമ്മദ് ഉസ്താദാണ് . പൂളക്കല്‍  അങ്ങാടിയില്‍ കുറ്റിക്കാട്ടിലെ അസ്സയിനാര്‍ക്കാന്‍റെ പീടികയിലും മുസ്ഹഫും മദ്രസാ പാഠപുസ്തകങ്ങളും വിറ്റിരുന്നു. മുസ്ഹഫിന്‍റെയും  ഇളം റോസ് നിറത്തിലും മഞ്ഞ നിറത്തിലും ചട്ടയുള്ള കിതാബുകളുടെയും പുതുമയുള്ള മണം..........   മദ്രസയിലേക്ക് പോകുമ്പോള്‍ മല്ല് തുണികൊണ്ട് ലക്കോട്ടു പോലെ തയ്ച്ച ഉറയിലാണ് മുസ്ഹഫ് വെക്കുന്നത്. അത് ചുറ്റിക്കെട്ടാന്‍ തുണികൊണ്ട് തന്നെ നീളമുള്ളൊരു നാട.  മറ്റു പുസ്തകങ്ങളും സ്ലേറ്റും വേറെ. 

കുറ്റിക്കാട്ടിലെ ബഷീറും, മേത്തലെ വളപ്പിലെ നിസാറും, താഴെ കുന്നത്തെ ബഷീറും, എടോടി നസീറും, പൊറത്തുട്ടെ അഷറഫും......... ഇവരൊക്കെയായിരുന്നു  സഹപാഠികള്‍.  ആദ്യമായി സഹപാഠിയുടെ മരണം അറിഞ്ഞതും കുന്നുമ്മലെ ഓത്തുപുരയിലെ പഠനകാലത്താണ്. ഞങ്ങളോടൊപ്പം പഠിച്ചിരുന്ന മദ്രസയുടെ മുന്നിലുള്ള വീട്ടിലെ (തടത്തില്‍) അസുഖക്കാരനായ ഒരു കുട്ടി. മരണത്തിന്‍റെ ഗൌരവം എന്തെന്ന് അറിയാത്ത പ്രായമാണെങ്കിലും തൊട്ടടുത്ത ഇരിപ്പിടത്തിലെ ശൂന്യത ഇനിയൊരിക്കലും തിരിച്ചുവരാത്ത സഹപാഠിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തിയിരുന്നു.

മദ്രസ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക യൂണിഫോമോ തൊപ്പിയോ മഫ്തയോ നിര്‍ബന്ധമില്ലാത്ത കാലമായിരുന്നു അത്. ക്ലാസ്സുകള്‍ക്കിടയില്‍ മറ കൊണ്ട് വേര്‍തിരിചിരുന്നില്ല.  ക്ലാസുകള്‍ നിറയെ കുട്ടികള്‍. ഓതുന്നതിന്‍റെയും ചൊല്ലിപ്പടിപ്പിക്കുന്നതിന്‍റെയും ബഹളം. ഖുര്‍ആനു പുറമെ ദീനിയാത്തും അമലിയാത്തും അഹ് ലാക്കും തജ് വീദും.............. 

എടോടി കാദര്‍കുട്ടി ഉസ്താദ് അല്ലാഹുവിന്‍റെ ‘ദാത്തു’കളും ‘സ്വിഫത്തു’കളും പഠിപ്പിച്ച ദിവസത്തെ ക്ലാസ്മുറി  ഇപ്പോഴും ഓര്‍ക്കുന്നു. ദിവസവും പഠിപ്പിക്കുന്നത് പിറ്റേന്ന് പഠിച്ചു പറഞ്ഞു കൊടുത്തില്ലെങ്കില്‍ അടിയും  നന്നായി പഠിച്ചു ചെന്നാല്‍ അഭിനന്ദനവും പ്രതീക്ഷിക്കാം.  ഉസ്താദ് ഇല്ലാത്ത ഒരു ദിവസം ശരിക്കും  ആഘോഷിച്ചത് കാദര്‍കുട്ടി ഉസ്താദിന്‍റെ കല്യാണത്തിനായിരുന്നു. മദ്രസ വിടുന്നതിനു മുമ്പ് എല്ലാ കുട്ടികളും ഉറക്കെ ചൊല്ലുന്ന സ്വലാത്ത്  ഇന്നത്തെപോലെ വാഹനങ്ങളുടെ ബഹളമോ ഒച്ചയനക്കങ്ങളോ ഇല്ലാത്ത ദേശത്ത് പ്രകമ്പനം കൊണ്ടു. 

നോമ്പിന് മുമ്പോ മൌലീദ് മാസത്തിലോ ഒക്കെയായി മദ്രസ്സയില്‍ ‘വഅള്’ ഉണ്ടാകും. തടത്തിലെ പറമ്പിന്‍ കൊള്ളിന്മേലാണ് വേദിയൊരുക്കുന്നത്. വഅള് തുടങ്ങുന്നതിനു മുമ്പേ ഏതാനും മുതിര്‍ന്നവരും മദ്രസയിലെ കുട്ടികളും മൈക്കിലൂടെ ‘ബുര്‍ദ’ ചൊല്ലാന്‍ തുടങ്ങും. ‘മൌലായ സ്വല്ലീവസാ.....’

ഈണത്തിലുള്ള ബുര്‍ദ കേട്ട് തുടങ്ങുമ്പോള്‍ വീട്ടിലെ പണിയൊക്കെ തീര്‍ത്തു രാത്രി ഭക്ഷണവും കഴിഞ്ഞ് സ്ത്രീകളും പുരുഷന്മാരും മദ്രസയുടെ വളപ്പിലും മുന്നിലെ നിരത്തിലുമായി വഅള് കേള്‍ക്കാന്‍ ഇരിക്കും. ( നിരത്തിലൂടെ സൈക്കിള്‍ അല്ലാത്ത വാഹനം അപൂര്‍വ്വം. മൂടാടി പ്രദേശത്ത് അന്ന് ആകെയുള്ള ഒരു മോട്ടോര്‍ സൈക്കിള്‍ മേത്തലക്കുനി മമ്മദ്ക്കയുടെ ബുള്ളറ്റ് ആണ്!!) 

സ്വര്‍ഗ്ഗത്തിന്‍റെ ‘പോരിശ’കള്‍ കേട്ട് സന്തോഷിച്ചും, നരക ശിക്ഷയുടെ കാഠിന്യം ഓര്‍ത്ത് ബേജാറായും ദീനീ  പ്രബോധന കാലത്ത് മുത്ത്റസൂല്‍ അനുഭവിച്ച ദുരിതങ്ങളും കഷ്ടപ്പാടുകളും കേട്ട് കണ്ണീര്‍ വാര്‍ത്തും, നിഷ്കളങ്കരായ നാട്ടിന്‍പുറത്തുകാര്‍......... പാതിരാവിലെ ആ റഹ്മത്തിന്‍റെ സദസ്സുകളിലെ പ്രാര്‍ഥനകള്‍ക്ക് മലക്കുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടാകും. 

‘ഓത്തുകുട്ട്യേക്ക് ചോറ്’ കൊടുക്കുക  എന്നത് പുണ്യമേറിയ കാര്യമായി പലരും നേര്‍ന്നിരുന്നു. സ്കൂള്‍ അവധി ദിവസങ്ങളിലാണ് ഇത് നടത്തുക. മദ്രസ വിട്ടാല്‍ അധ്യാപകരുടെ നേതൃത്വത്തില്‍ വരിവരിയായി കുട്ടികള്‍ ചോറ് കൊടുക്കുന്ന വീട്ടിലേക്ക് പോകുന്നു. കോലായില്‍ നീളത്തില്‍ വിരിച്ച പുല്ലുപായയില്‍ ഇലയിട്ട് നെയ്ച്ചോറോ ‘ബിരിഞ്ചി’യോ വിളമ്പും. പോത്തിറച്ചിയുടെ കറിയോ പരിപ്പോ ഉണ്ടാകും കൂട്ടാന്‍. മദ്രസ്സയില്‍ നിന്ന് പുറപ്പെടും മുമ്പ് അച്ചടക്കത്തോടെ കഴിക്കണം എന്ന ഉസ്താദിന്‍റെ ഉപദേശമൊക്കെ ഓര്‍മ്മയുണ്ടാമെങ്കിലും ചോറ് തിന്നു തുടങ്ങിയാല്‍ വെള്ളം കിട്ടാന്‍  പലഭാഗത്തുനിന്നും വിളി തുടങ്ങും. ചൂടുള്ള ചോറും എരിവുള്ള കറിയും വായിലിട്ട് പരവശരായിപ്പോകുന്ന കുട്ടികള്‍ ഉസ്താദിന്‍റെ ഉപദേശമൊക്കെ അപ്പോള്‍ മറന്നുപോകും. ......സാമ്പത്തികശേഷി കുറഞ്ഞ ചില വീടുകളില്‍ വെല്ലവും കഞ്ഞിയും ആണ് ഉണ്ടാവുക. വലിയ കിണ്ണത്തിലോ കാസയിലോ ഒഴിച്ച കഞ്ഞി ഒരു കൈ കൊണ്ട് പ്ലാവിലകുമ്പിളില്‍  കൊരിക്കുടിച്ചും മറ്റേ കയ്യിലുള്ള ആണിവെല്ലം ഇടക്ക് നക്കിയും........  

   
കയ്യെഴുത്തും നബിദിനവും  ഓത്തുപുരയിലെ ഗംഭീര ആഘോഷങ്ങളാണ്. കൈവെള്ളയില്‍ എഴുതിയ അക്ഷരങ്ങള്‍ ഉണങ്ങുന്നതിന് മുമ്പ് തന്നെ  നക്കുവാന്‍ മത്സരിക്കുന്ന കുട്ടികള്‍. കയ്യെഴുത്തിന് കുട്ടികളും പ്രസംഗവും പാട്ടും ഒക്കെയുണ്ടാകും. കലാപരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ചെറുപുനത്തിലെ മമ്മദ് ഉസ്താദ് ആയിരുന്നു. 

നബിദിനത്തിന് ഒന്നൂടെ ആഘോഷമാണ്. മദ്രസ്സയില്‍ നിന്ന് ഈന്തിന്‍കയ്യില്‍ ഒട്ടിച്ച വര്‍ണ്ണക്കടലാസിന്‍റെ കൊടിയും പിടിച്ച് വരിവരിയായി കുട്ടികളും ഒപ്പം മുതിര്‍ന്നവരും ‘കൂലൂ തക്ബീര്‍’ ചൊല്ലിക്കൊണ്ട്‌  നിരത്തിലൂടെ അങ്ങാടി ചുറ്റി ‘മുതൂനത്തെ’ പള്ളിയിലേക്ക് പോകും. ആവേശത്തോടെ തക്ബീര്‍ വിളിച്ചും സ്വലാത്ത് ചൊല്ലിയും റസൂലിന്‍റെ മദ്ഹുകള്‍ പാടിയും ഉള്ള ഈ ഘോഷയാത്ര കാണാന്‍ ഓരോ വീട്ടില്‍ നിന്നും സ്ത്രീകള്‍ വേലിക്കലും തിണ്ടിന്മേലും വന്ന് നില്‍ക്കും.

നാട് ചുറ്റി ജുമുഅത്ത് പള്ളിയിലേക്ക് എത്തുമ്പോഴേക്കും തളര്‍ന്നിട്ടുണ്ടാകും. പച്ചപ്പായല് പിടിച്ച പള്ളിക്കുളത്തിലെ മീനുകളെ കൌതുകത്തോടെ നോക്കി നില്‍ക്കാന്‍ കുളത്തിന്‍റെ പടവുകളിലേക്ക് ഇറങ്ങുന്നത് ഉസ്താദുമാര്‍ വിലക്കും. പള്ളിക്കിണറില്‍ നിന്ന് കൊട്ടക്കോരി കൊണ്ട് കോരിയെടുക്കുന്ന വെള്ളം കുടിക്കാന്‍ കുട്ടികള്‍ തിരക്ക് കൂട്ടും. “ഇന്ന്വ്ടത്തെ വെള്ളത്തിന്‌ പഞ്ചാരത്തണ്ണിന്‍റെ ചൊയായിരിക്കും മോനേ” എന്ന് ആരോ പറഞ്ഞത് ശരിയായിരിക്കുമോ എന്ന് വെള്ളം കുടിക്കുന്നതിനിടയില്‍ ഓര്‍ക്കും....

നീണ്ടു കിടക്കുന്ന ഖബര്‍സ്ഥാനില്‍ മീസാന്‍കല്ലുകള്‍ക്ക് ചുവട്ടില്‍ ഉറങ്ങിക്കിടക്കുന്നവര്‍  പള്ളിപ്പറമ്പില്‍ തക്ബീറും സ്വലാത്തും ചൊല്ലിവന്ന കുഞ്ഞുപാദങ്ങളെ തിരിച്ചറിയുന്നുണ്ടാകുമോ. അവരുടെ  ഞരമ്പുകളില്‍ ഓടിയ ചോരയുടെ പിന്മുറക്കാര്‍. വെറ്റിലക്കൊടിയും ഞാറും തേങ്ങയും ചാലിയിലെ മീനും ജീവിത മാര്‍ഗ്ഗമായിരുന്ന കടന്നുപോയ ഒരു തലമുറ. കഠിനാധ്വാനം ചെയ്തിട്ടും ദാരിദ്ര്യവും പട്ടിണിയും രോഗവും ദുരിതങ്ങളും  നിത്യാനുഭവമായിരുന്നൊരു കാലം. ചൂടി പിരിച്ചും ഓല മെടഞ്ഞും വെറ്റില ചായ്ച്ചും നെല്ല് പുഴുങ്ങിയും മക്കളെ പ്രസവിച്ചും അവരുടെ സ്ത്രീകള്‍...

ഇഹലോകത്തിലെ ദുരിതങ്ങളില്‍ അവര്‍ പടച്ചവനെ മറന്നില്ല. വയലിലെ പണിക്കിടയില്‍ നിസ്കരിക്കാന്‍ സ്രാമ്പി പണിഞ്ഞവര്‍. റബീഉല്‍ അവ്വല്‍ മാസം നിത്യവും വീട്ടില്‍ മൌലീദ് ഓതിയവര്‍. ബൈതുകളും മാലകളും ഈണത്തില്‍ ചൊല്ലിയ സ്ത്രീകള്‍. വീട്ടില്‍ പട്ടിണി ആണെങ്കിലും പള്ളിക്ക്  കൊടുത്ത തെങ്ങിലെ തേങ്ങ എടുക്കാത്തവര്‍. ഉള്ളത് സ്വരുക്കൂട്ടി ഹജ്ജിനു പോയവര്‍.......

പള്ളിക്കാട്ടിലെ മീസാന്‍കല്ലുകളില്‍ എഴുതിവെക്കപ്പെടാത്ത പേരുകള്‍. ഈ നാടിന്‍റെ വെളിച്ചങ്ങള്‍. അവരുടെ മുന്നില്‍ ഞങ്ങള്‍ ഈണത്തോടെ വിളിക്കുന്നു ‘കൂലൂ തക്ബീര്‍............അല്ലാഹു അക്ബര്‍’...
---------------------- 

നജീബ് മൂടാടി



വര്‍ണ്ണക്കുട തേടിവന്നൊരാള്‍
--------------------------------------------------
മിട്ടായിത്തെരുവില്‍ ഏറെ നേരമലഞ്ഞ് ആശിച്ചപോലെ  സ്വര്‍ണ്ണനിറമുള്ള ചെരിപ്പ് കിട്ടിയപ്പോള്‍ മോളുടെ മുഖത്ത് പുറത്തെ  കുംഭവെയിലിനേക്കാള്‍ തിളക്കമുണ്ടായിരുന്നു. 

പാകമാണോ എന്നറിയാന്‍ ചെരിപ്പിട്ട് കടയിലൂടെ നടന്നു നോക്കുമ്പോള്‍ അവളുടെ ഉമ്മയുടെ മുഖത്തും തിളങ്ങി നിന്നു അതുപോലൊരു  ചിരിവെയില്‍.

പത്തുനാള്‍ മാത്രം നീണ്ട അവധിയുടെ ഓട്ടപ്പാച്ചിലിനിടയില്‍, നാട്ടില്‍ പോകുന്നതിനു മുമ്പേ മോള് പറഞ്ഞുവെച്ച കുഞ്ഞുമോഹം സാധിപ്പിച്ച ആഹ്ലാദം എന്‍റെയുള്ളിലും......

മിട്ടായിത്തെരുവില്‍ നിന്നും രണ്ടാം ഗെയ്റ്റിലേക്കുള്ള വഴിയില്‍ കോര്‍ട്ട്റോഡിലൊരു ചെറിയ കടയുണ്ട്. കട എന്ന് പറയാനില്ല ഒരു പീടികച്ചെയ്തിയില്‍ ഇത്തിരി മുന്നോട്ടായൊരു പെട്ടിക്കട. കടക്കാരന്‍ അവിടെ ഇരുന്ന് പല വര്‍ണ്ണത്തിലുള്ള കുടകള്‍ ഉണ്ടാക്കി വില്‍ക്കുന്നു. കൂടാതെ  സിഗരറ്റും ബീഡിയും നാരങ്ങാ വെള്ളവും....

അവിടെ നിന്നൊരു ‘സോഡാസര്‍ബത്തി’ന്‍റെ തണുപ്പില്‍   വെയില് കൊണ്ട് വാടിയ ക്ഷീണം തീര്‍ക്കുമ്പോഴാണ്  കുടകള്‍ ഓരോന്നായി ഭംഗി നോക്കുന്ന ആളെ ശ്രദ്ധിച്ചത്. ഏതോ അന്യസംസ്ഥാന തൊഴിലാളി. 

എന്‍റെ നോട്ടം കണ്ടാവണം കടക്കാരന്‍ പറഞ്ഞു.
“ഞാറായ്ച്ചാവണം... അന്ന് ഇവിടെ ഇവരെ കളിയാ ....നാട്ടിലേക്ക് കൊണ്ടോവാനുള്ള സാധനം വാങ്ങിക്കാന് ......അന്നാ ശരിക്കും  കച്ചോടം”

കുടകള്‍ ഓരോന്നും എടുത്തു നോക്കിയ അയാള്‍ക്ക് പിങ്ക് നിറമുള്ളൊരു   കുട ഏറെ ഇഷ്ടമായെന്ന് തോന്നുന്നു. അത് നിവര്‍ത്തിയും മടക്കിയും ഭംഗി നോക്കുമ്പോള്‍ പീടികക്കാരന്‍ വില പറയുന്നതൊന്നും ആ ചെറുപ്പക്കാരന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഏതോ സ്വപ്നത്തിലെന്നപോലെ അയാളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു നിന്നു... അയാളുടെ കണ്ണുകളില്‍ ദൂരെ ദൂരെ ഏതോ ഒരു മഴയില്ലാ നാട്ടില്‍  പൂത്തു നില്‍ക്കുന്ന വെയില്‍ ചുവട്ടില്‍ പിങ്ക് നിറമുള്ള കുട ചൂടി അയാള്‍ക്ക് പ്രിയപ്പെട്ട ആരോ..... ആ കാഴ്ചയിലായിരിക്കും അയാളുടെ മുഖത്തിങ്ങനെ  ചിരി വിടരുന്നത്...

അയാളുടെ  ഉള്ളിലടിക്കുന്ന  ആഹ്ലാദത്തിര  എനിക്ക് കാണാനാവും. കണ്ണെത്താദൂരത്ത് ജീവിതം തേടിപ്പോയവന്‍റെ ഏറ്റവും വലിയ സന്തോഷം. കഴിഞ്ഞ പത്തൊമ്പത് വര്‍ഷത്തിനിടയില്‍ പലവട്ടം  ഞാനും ഇത് അനുഭവിച്ചതാണല്ലോ.  കുവൈത്തിലെ സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനിക്കാനുള്ള സാധനങ്ങള്‍ വാങ്ങാനെത്തുന്ന  മാലിയയിലും , ഇറാനി സൂക്കിലും , ബുഡ്ഢി മാര്‍ക്കറ്റിലും , സൂഖുല്‍ വത്വനിയയിലും.......... ഈ തിളക്കമുള്ള കണ്ണുകള്‍ ഞാനേറെ കണ്ടിട്ടുണ്ട്.  

ഏതു നാട്ടിലായാലും  പ്രവാസി ദൂരെ ദൂരെ  തന്‍റെ പ്രിയപ്പെട്ടവരെ അദൃശ്യമായൊരു സ്നേഹ നൂല് കൊണ്ട് ചേര്‍ത്തു നിര്‍ത്തുന്നു...... കണ്മുന്നില്‍ എന്നപോലെ  സ്നേഹിച്ചും ഓമനിച്ചും കൊഞ്ചിച്ചും ... കൂട്ടിവെച്ച ഒരുപാട് പകല്‍ക്കിനാവുകളാണവനെ ജീവിപ്പിക്കുന്നത്.. ആ സ്വപ്നങ്ങളുടെ തുടര്‍ച്ചയാണ് സ്നേഹസമ്മാനങ്ങളായി .............

കടക്കാരന്‍ പറഞ്ഞ പണം കൊടുത്ത് ആ പിങ്ക് കുട വാങ്ങി അയാള്‍ നിരത്തിലേക്കിറങ്ങി. ഭൂമിയിലെ ഏറ്റവും ആഹ്ലാദവാനായ ആ മനുഷ്യന്‍ തിരക്കില്‍ മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു.

----------------------------
✍നജീബ് മൂടാടി



ഉപ്പ
-------
ഉപ്പാന്‍റെ മുഖത്തിന്‌ പന്തലിലെ വിളക്കുകളെക്കാള്‍ തിളക്കമുണ്ടെന്ന് തോന്നി. കല്യാണത്തലേരാത്രിയാണെങ്കിലും ഒരുപാടാളുകള്‍ വന്നിരുന്നു. പന്തലില്‍ ഇപ്പോഴാണ്  തിരക്ക് കുറഞ്ഞത്. നെയ്ച്ചോറിന്‍റെ മണമുള്ള കാറ്റില്‍   ജനറേറ്ററിന്‍റെ ശബ്ദവും, കുട്ടികള്‍ ഓടിക്കളിക്കുന്ന ബഹളവും കലര്‍ന്നു.

വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ എണ്ണിയെണ്ണി കഴിഞ്ഞ ഓരോ നാളുകളും സ്വപ്നലോകത്തിലൂടെയുള്ള അനുഭൂതി നിറഞ്ഞ ഒരു യാത്രപോലെ.....  ഈ ഒരു രാത്രി കൂടി പിന്നിടുമ്പോള്‍.... 

ഇത്ര നേരവും പാട്ടും ചിരിയും കളിയാക്കലുമായി കൂട്ടുകാരികള്‍ ഉണ്ടായിരുന്നു. എല്ലാവരും പോയപ്പോള്‍ ഒരു ഒറ്റപ്പെടല്‍ പോലെ. നല്ല ക്ഷീണം തോന്നുന്നു. ഇന്നലെ മൈലാഞ്ചിരാവിലും ശരിക്ക് ഉറങ്ങിയിട്ടില്ല. ഉച്ചമുതല്‍ അണിഞ്ഞ  കല്യാണപെണ്ണിന്‍റെ  വേഷവും  തലയില്‍ ചൂടിയ മുല്ലപ്പൂക്കളും മുഖത്തെ മെയ്ക്കപ്പും ഏറെ നേരമായുള്ള നില്‍പ്പും എല്ലാം കൂടി വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. 

നാളെ മുതല്‍ മറ്റൊരു വീട്ടിലേക്ക്.. പുതിയൊരു ജീവിതത്തിലേക്ക്. അവളോര്‍ത്തു. .... ജനിച്ചു വളര്‍ന്ന വീട്ടില്‍  ഇനി ഒരു വിരുന്നുകാരിയെപ്പോലെ കയറി വരുന്നത് ......  

ആഹ്ലാദങ്ങള്‍ക്കിടയില്‍  എന്തിനെന്നറിയാതെ ഉള്ളിലൊരു  സങ്കടം കനക്കുന്നതറിഞ്ഞു. ഇത്രനാളും ഉപയോഗിച്ച കിടപ്പുമുറിയില്‍ വെറുതെ നിന്നു. അടുക്കി വെച്ച പാഠപുസ്തകങ്ങള്‍ തലോടി...മേശയില്‍ പലപ്പോഴായി ശേഖരിച്ച കുഞ്ഞുകുഞ്ഞു കൌതുകങ്ങളില്‍ നിന്ന് ശൈശവവും ബാല്യവും നോക്കി ചിരിച്ചു.

ഉമ്മ പിന്നാമ്പുറത്ത് തിരക്കിലാണ്.  വൈകുന്നേരങ്ങളില്‍ കോളേജ് വിട്ടു വന്ന് അടുക്കളയില്‍ ഉമ്മയോട് വര്‍ത്തമാനം പറയാനും സഹായിക്കാനും ഇനി താന്‍ ഉണ്ടാവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളിലൊരു കരച്ചില്‍ വന്നു മുട്ടി.

നടുവകത്തെ ചുവരോട് ചേര്‍ത്തിട്ട, സ്ഥിരമായി   പഠിക്കാനിരിക്കുന്ന കസേരയുടെ പിറകില്‍ . വര്‍ഷങ്ങളായി തന്‍റെ തല ചാരി ഇരുണ്ടുപോയ അടയാളം ചുവരില്‍ എത്ര മായ്ച്ചിട്ടും മായാതെ....

ജാലകത്തിലൂടെ മുറ്റത്തെ പന്തലിലേക്ക് വെറുതെ നോക്കിയിരുന്നു. ഉപ്പയോട് കൈ പിടിച്ചു കുലുക്കി യാത്ര പറഞ്ഞു പിരിയുന്നവര്‍. നാളെ നേരത്തെ വരണേ എന്ന് ഓര്‍മ്മിപ്പിച്ച് അവരെ സന്തോഷത്തോടെ യാത്രയാക്കുന്ന ഉപ്പയുടെ ചിരി...

ഏറെ കാലത്തിനു ശേഷം കാണുന്നത് പോലെ  ഉപ്പയെ തന്നെ നോക്കിനിന്നു. ഉപ്പ എപ്പോഴാണ് ഇത്രയും വയസ്സനായത്. അവള്‍ അതിശയത്തോടെ ചിന്തിച്ചു. മുടി വല്ലാതെ നരച്ചിരിക്കുന്നു. മുഖം ക്ഷീണിച്ച്....ചുമലുകള്‍ വല്ലാതെ തൂങ്ങിയപോലെ. പഴയ കുപ്പായം ഒട്ടും പാകമല്ലാതെ അയഞ്ഞു കിടന്നു........ 

കോളേജില്‍ പോകാന്‍ തുടങ്ങിയ ശേഷം ഉപ്പയെ ഇങ്ങനെ അടുത്ത് കാണാറില്ലല്ലോ. അവള്‍ ഓര്‍ത്തു. താന്‍ ഉണര്‍ന്നു വരുമ്പോള്‍ സുബ്ഹി നിസ്കരിച്ചു വന്ന് ഉപ്പ നടുവകത്തിരുന്ന് ഖുര്‍ആന്‍ ഓതുന്നുണ്ടാകും. ഈണത്തോടെ തലയാട്ടി ലയിച്ചുള്ള പാരായണം. ഉറക്കച്ചടവോടെ അടുക്കളയിലേക്ക് പോകുമ്പോള്‍ ഓതുന്നതിനിടയിലും ഉപ്പ ഒരു ചിരി സമ്മാനിക്കും. പണിയൊക്കെ തീര്‍ത്ത് ധൃതിപ്പെട്ട് കോളേജിലേക്ക്  ഓടുമ്പോള്‍ ഉപ്പ പറമ്പില്‍ എന്തെങ്കിലും ജോലിയിലായിരിക്കും. രാത്രി പീടികപൂട്ടി വരുമ്പോഴേക്ക് താന്‍ ഉറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. 

കുഞ്ഞുന്നാളില്‍ ഉപ്പ പീടിക പൂട്ടിവരുന്നത് വരെ കാത്തിരുന്ന കുഞ്ഞുടുപ്പിട്ട പെണ്‍കുട്ടിയെ  ഓര്‍ത്തു. കടലാസു പൊതിയിലെ മിട്ടായി  കയ്യില്‍ മറച്ചു പിടിച്ച്, ..പരിഭവപ്പെടുമ്പോള്‍ കയ്യിലേക്ക് പൊതി വെച്ച് തന്ന് എടുത്തുയര്‍ത്തുന്ന ഉപ്പയുടെ കണ്ണുകളിലെ ചിരിത്തിളക്കം.... ഉരുട്ടിത്തന്ന ചോറുരുളകളുടെ രുചി.... ഉപ്പാന്‍റെ നെഞ്ചില്‍ കിടന്നുള്ള  ഉറക്കം....

ഉപ്പ നന്നായി പഠിക്കുമായിരുന്നു എന്ന് ഉമ്മാമ പറഞ്ഞു കേട്ടിട്ടുണ്ട്. പഠനത്തില്‍ മാത്രമല്ല ഓട്ടത്തിനും ചാട്ടത്തിനും പാട്ടിനും പ്രസംഗത്തിനും ഒക്കെ മുന്നില്‍...എന്നിട്ടും...

എട്ടാം  ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉപ്പാപ്പ  കിടപ്പിലായതും, ഉപ്പ പഠിത്തം നിര്‍ത്തി ഉപ്പാപ്പാന്‍റെ  പീടികയില്‍ കയറി നിന്നതും. അന്നു മുതല്‍ പീടികയും വീടും ചരക്കെടുക്കാന്‍ പോകുന്ന വലിയങ്ങാടിയും മാത്രമാണ് ഉപ്പാന്‍റെ ലോകം. അനുജന്മാരൊക്കെ ഗള്‍ഫിലേക്ക് പോയപ്പോഴും വീട് നോക്കാനും കുടുംബം നോക്കാനും ഉപ്പ നാട്ടില്‍ തന്നെ...

“നീ ഒന്നും കഴിച്ചിട്ടില്ലാലോ...വാ ഇതൊക്കെ മാറ്റി എന്തെങ്കിലും  തിന്നാം”
ഉമ്മയാണ്. പുറത്തെ തിരക്ക്  കുറഞ്ഞിരിക്കുന്നു.  
“ഉമ്മാ ഉപ്പ ഇന്നേക്ക് ഇടാന്‍ പുതിയ ഷര്‍ട്ടൊന്നും എടുത്തിട്ടില്ലേ”
“ഞാന്‍ കുറേ പറഞ്ഞതാ.... നിന്‍റെ ഉപ്പാന്‍റെ സ്വഭാവം നിനക്കറിയാലോ...”
ഉമ്മ ചിരിച്ചു.

കല്യാണത്തിന് എല്ലാര്‍ക്കും ഡ്രസ്സ്‌ എടുക്കാന്‍ പോയപ്പോള്‍ ഇഷ്ടപ്പെട്ടൊരു സാരിയുടെ വിലകേട്ടു തഞ്ചി നിന്ന തന്നോട്  ഉപ്പ സ്വകാര്യം പറഞ്ഞതോര്‍ത്തു.
“മോള്‍ക്ക് ഇഷ്ടമുള്ളത് എടുത്തോ....വെല നോക്കണ്ട”

തൊണ്ടയില്‍ ഒരു കരച്ചില്‍ വന്നു കനക്കുന്നതെന്തിനാണ്‌....നാളെ എന്‍റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദം നിറഞ്ഞ ദിവസമല്ലേ... ആ സന്തോഷം പങ്കിടാനല്ലേ ഈ ആളുകള്‍ ഒക്കെ വന്നത്... അതിനല്ലേ ഈ ആഘോഷങ്ങളൊക്കെ ഒരുക്കിയത്......ഉപ്പയല്ലേ ഇതിനായി ഇത്രനാളും ഓടി നടന്നത്  ആ ചിരിയല്ലേ ഉപ്പാന്‍റെ മുഖത്ത് തിളങ്ങി നില്‍ക്കുന്നത്...

ചെറുക്കനെ പറ്റിയും വീട്ടുകാരെ പറ്റിയും ഒരുപാട് ചുഴിഞ്ഞും ചുറഞ്ഞും  അന്വേഷിച്ചിട്ടാണ് ഉപ്പ ഈ ബന്ധത്തിന് നിന്നതെന്ന് ഉമ്മ ചിരിക്കും
“നിന്റുപ്പാക്ക് എന്നാലും സമാധാനാകൂലാ”. 

പീടിക ഒഴിവുള്ള ദിവസങ്ങളില്‍ ഉപ്പ വീട് മുഴുവന്‍ തൂത്ത് വൃത്തിയാക്കുമ്പോള്‍ ഷോ കെയ്സില്‍ വെച്ച, തനിക്ക് കിട്ടിയ സമ്മാനങ്ങളൊക്കെ പൊടിതുടച്ച് ഭംഗിയാക്കി വെച്ചിട്ടുണ്ടാകും. എട്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ മിടുക്കനായൊരു വിദ്യാര്‍ഥി  അപ്പോഴൊക്കെ ഉപ്പാന്‍റെ ഉള്ളില്‍.....

ഈ വീടും പറമ്പും ഞങ്ങളുടെ ജീവിതവും ഉപ്പാന്‍റെ വിയര്‍പ്പാണ് എന്ന് ഉമ്മ ഇടക്കൊക്കെ ഓര്‍മ്മിപ്പിക്കാറുണ്ട്. ഓരോ അവധിക്കാലം കഴിയുമ്പോഴും കുട്ടികള്‍ കുടുംബസമേതം ടൂറു പോയ കഥകള്‍ പറയാന്‍ മത്സരിക്കുമ്പോള്‍ ഉപ്പാനോട് ഈര്‍ഷ്യ തോന്നി, ഒരിക്കലും വിട്ടു നില്‍ക്കാന്‍ കഴിയാത്തൊരു പീടികയും ഉപ്പയും എന്ന് ഉമ്മയോട് പരിഭവപ്പെടുമ്പോള്‍ ഉമ്മ പറയും.
“നിന്‍റെ കല്യാണം കഴിഞ്ഞ് പുയ്യാപ്ലന്‍റെ കൂടെ പൊയ്ക്കോ....അതിനല്ലേ വല്യ ശുജായിനെ തന്നെ ഉപ്പ നോക്കുന്നത്”

ഉപ്പാ....... പറക്കാന്‍ കൊതിച്ച എന്‍റെ ചിറകുകള്‍ ഇപ്പോള്‍ കുഴയുന്നതെന്താണ്.
  
“മോളേ നീ വന്ന് ചോറ് തിന്ന്”
ഉമ്മയാണ് വീണ്ടും.
“ഉപ്പ കഴിച്ചോ”
“ഉണ്ടാവില്ല....ഉപ്പ കഴിച്ചോളും നീ ഇതൊക്കെ മാറ്റി എന്തേലും തിന്നാന്‍  നോക്ക്.. ഞാന്‍ എടുത്തു വെച്ചിട്ടുണ്ട്...”
“ഉമ്മാ” മെല്ലെ പറഞ്ഞു  
“ഉപ്പയും വരട്ടെ നമ്മക്ക് ഒന്നിച്ചു കഴിക്കാം...”
“ഈ പെണ്ണിന്റൊരു കിന്നാരം.....”
ഉമ്മ പിറുപിറുത്തുകൊണ്ട് പോയി 

വസ്ത്രം  മാറി വന്നപ്പോള്‍ ഉപ്പയും ഉമ്മയും  ചോറിനു മുന്നില്‍ ഇരിക്കുന്നുണ്ടായിരുന്നു. 
“മോള്‍ക്ക് കഴിച്ചൂടായിരുന്നോ”
ഉപ്പയുടെ ചിരിപുരണ്ട ചോദ്യം.
“ഇനി എനിക്ക് ഉപ്പാേന്‍റം  ഉമ്മാേന്‍റം മാത്രം മോളായി ഈ വീട്ടില്‍ ഇരുന്നിങ്ങനെ കഴിക്കാന്‍ പറ്റൂലാലോ”
ചിരിച്ചു കൊണ്ട് മൂന്നാള്‍ക്കും ചോറ് വിളമ്പി.
കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു ഉരുള ചോറുമായി നീണ്ടു വന്ന  ഉപ്പയുടെ കൈ! കണ്ണ് നിറഞ്ഞു. സ്നേഹവും വാത്സല്യവും കൂട്ടിക്കുഴച്ച ആ രുചിയില്‍ താനൊരു കുഞ്ഞായി മാറി.  ഉപ്പാന്‍റെ ചിരിക്കുന്ന മുഖത്ത് കണ്ണീര്‍തിളക്കം. വിശപ്പുകെടാത്ത കുട്ടിയെ പോലെ പിന്നെയും പിന്നെയും കഴിച്ചു കൊണ്ടിരുന്നു. ചിരിയോടെ നോക്കിയിരുന്ന ഉമ്മയുടെ കണ്ണിലും പെരുമഴ കൂടുകെട്ടിയോ.

ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ഒരു തൂവല്‍ പോലെ കനം കുറഞ്ഞ്......ഒരായിരം കുഞ്ഞുതുമ്പികള്‍ ഉള്ളില്‍ പറന്നുയരുന്ന പോലെ. 
പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുന്ന ഉപ്പയോട്‌  ശങ്കിച്ചു കൊണ്ട് മെല്ലെ ചോദിച്ചു. 
“ഉപ്പാ... ഞാനിന്ന്  ഉപ്പാേന്‍റം  ഉമ്മാേന്‍റം അടുത്ത് കിടന്നോട്ടെ”
പണ്ട് പീടിക പൂട്ടി വരുന്ന ഉപ്പയെ കാത്തിരുന്ന കുഞ്ഞുടുപ്പിട്ട  പെണ്‍കുട്ടിയുടെ ചോദ്യം കേട്ട് ഉപ്പാന്‍റെ മുഖത്തൊരു വാത്സല്യച്ചിരി വിരിഞ്ഞു. 
ആ ചിരിക്ക് പന്തലിലെ വിളക്കുകളെക്കാള്‍ തിളക്കമുണ്ടായിരുന്നു.
------------------------

നജീബ് മൂടാടി



ഫേഷ്യല്‍ ചെയ്യാതെ ചുട്ടെടുക്കുന്ന ചില ജീവിതങ്ങള്‍
---------------------------------------------------------------------------------
നാട്ടില്‍ നിന്ന് പോരുന്നതിന്റെ തലേദിവസം ഉച്ചയ്ക്ക് മുടിവെട്ടിക്കാന്‍ ചെന്നതാണ്. പഴയ ബാര്‍ബര്‍ഷാപ്പിന്റെ സ്ഥാനത്ത് ഒരു അത്ഭുതലോകം.ഒരു മണിക്കൂറോളം കാത്തിരുന്നാണ് ഊഴമെത്തിയത്.മുടിവെട്ടിക്കൊണ്ടിരിക്കെ ബാര്‍ബര്‍ പറഞ്ഞു.

“ഒരു മിനിറ്റേ ...ഒന്ന് ഫോണ്‍ ചെയ്തോട്ടെ..മോളെ സ്കൂള്ന്ന് വിളിച്ചോണ്ട് വരാന്‍ പോയിറ്റില്ല ....അച്ഛനോട് ഒന്ന് വിളിച്ച് പറഞ്ഞേക്കട്ടെ”
അയാള്‍ അച്ഛനെ വിളിച്ചു
“അച്ചാ .....മിന്നൂനെ വിളിച്ചോണ്ട് വന്ന്നോ ...എനിക്കിവിടെ ഷോപ്പില് നല്ല തെരക്കാ...”
“എന്റെ സ്കൂട്ടറില് ഒരു തുള്ളി എണ്ണയില്ല ....ഇന്ന് പെട്രോള്‍ പമ്പ് പണിമുടക്കുള്ള വിവരം ഞാനറീലായ്നും”
“എന്നാ കാറെടുത്തോ അച്ഛാ ....മോള് ആട കാത്ത് നിക്ക്ന്നുണ്ടാകും.ഇപ്പത്തന്നെ നേരം വൈകി...............എന്നാ ശരി വെക്കട്ടെ”
ഫോണ്‍ വെച്ച ശേഷം എന്നോടായി പറഞ്ഞു.
“ഇന്ന് പെട്രോള്‍ പമ്പൊക്കെ അടച്ചിടുന്ന വിവരം അച്ഛനറിഞ്ഞിട്ടില്ല.ഇന്നലെ പത്രത്തിലും ടീവീലും ഒക്കെ വന്നതല്ലേ......ഞാന്‍ ഇന്നലെ തന്നെ കാറില് ഫുള്ള് എണ്ണ അടിപ്പിച്ചതാ.എന്തെങ്കിലും അത്യാവശ്യം വന്നാ കുടുങ്ങിപ്പോവരുതല്ലോ”
“ശരിയാ”
“കഴിഞ്ഞ പ്രാവശ്യം ഇങ്ങനെ സമരം ഉണ്ടായപ്പോ പെട്രോള്‍ പമ്പിന്റെ മുന്നില് ലോറീല്‍ കൊണ്ട്വന്നു വിറ്റതാ ബ്ലാക്കില് ....ഒരു കുപ്പിക്ക് നൂറുറുപ്പ്യ.എത്രപ്പെട്ടെന്നാ തീര്‍ന്നതെന്നറിയ്വോ ..ഒരു ലിറ്ററൊന്നും ഉണ്ടാവൂല...എന്നാലും ആവശ്യം നടക്ക്വല്ലോ...വണ്ടീം മൊബൈലും ഇല്ലാണ്ട് എങ്ങനാ ഇക്കാലം ജീവിക്ക്യാ ...ഹൊ ..ആലോചിക്കാന്‍ പറ്റുന്നില്ല.” 

വാതില്‍ തള്ളി തുറന്ന് രണ്ടു കുട്ടികള്‍ അകത്തേക്ക് വന്നു.ഒമ്പതിലോ പത്തിലോ പഠിക്കുന്നവരാണ്.ഗവണ്മെന്‍റ് ബോയ്സ് സ്കൂളിലെ യൂണിഫോം.വെയിലത്ത്‌ നിന്ന് വന്നത് കൊണ്ടാവും ഉള്ളിലെ തണുപ്പ് ആസ്വദിച്ച് അവര്‍ അല്‍പ നേരം നിന്നു.പിന്നെ ഒരു കുട്ടി ചെറിയൊരു പരുങ്ങലോടെ ചോദിച്ചു.
“ഏട്ടാ ....മുടി ഇങ്ങനെ ചുരുട്ടാന്‍ എത്ര്യാ...”
മുടിവെട്ടുന്നതിനിടെ അയാള്‍ ‘കസ്റ്റമറെ’ നോക്കി പുഞ്ചിരിയോടെ പറഞ്ഞു
“ആയിരത്തഞ്ഞൂറ് ഉറുപ്പ്യ”
മറ്റേ കുട്ടി ചോദിച്ചു
“മുടി സ്ട്രെയിറ്റ് ആക്കാനോ ഏട്ടാ”
“അതിന് ഇരുനൂറ്റയ്മ്പത് മതി”
“നാളെ സ്കൂള് വിട്ടിട്ട് വരാ”
കുട്ടികള്‍ കുറച്ചു നേരം നിന്ന് ടീവി കണ്ട ശേഷം പോയി.

മുടി വെട്ട് തുടര്‍ന്നു.ടീവിയില്‍ ‘കഥ പറയുമ്പോള്‍’ സിനിമ.ബാര്‍ബര്‍ ബാലന്റെ മകള്‍ പറയുന്നു.
“എനിക്ക് കൃത്യായിട്ട് ഫീസ് കൊടുക്കുന്ന ഒരു കുട്ടി ആയാല്‍ മതിയച്ഛാ”

അപ്പോള്‍ എന്റെ മൊബൈല്‍ കരഞ്ഞു.
ഉമ്മര്‍ക്കയാണ്.എന്റെ കടയുടെ അടുത്തുള്ള ഹോട്ടലിലെ ‘ഉസ്താദ്’(പൊറോട്ടക്കാരന്‍).ഞങ്ങള്‍ ഒന്നിച്ചാണ് നാട്ടിലേക്ക് പോന്നത്. അന്‍പത്തഞ്ച് കഴിഞ്ഞ ഉമ്മര്‍ക്ക മൂന്നു കൊല്ലത്തിനു ശേഷം ആറുമാസം നാട്ടില്‍ നില്‍ക്കാന്‍ വന്നതാണ്.
“ഹലോ ....ഇഞ്ഞെപ്പളാ കുഞ്ഞിമ്മോനെ പോക്ന്നത്”
“നാളെ പോവ്വാ ഉമ്മര്‍ക്കാ ... വൈകുന്നേരത്തെ എക്സ്പ്രസ്സിന്”
“ഞാനും പതിനെട്ടാം തിയ്യതി പോവ്വാ ........എക്സ്പ്രസിന് തന്നെ”
ഉമ്മര്‍ക്ക പറഞ്ഞത് കേട്ട് ഞാന്‍ അമ്പരന്നു.
“അതെന്താ ഉമ്മര്‍ക്കാ ആറുമാസം നിക്കാന്‍ വന്ന ഇങ്ങള് രണ്ട് മാസം തെകയും മുമ്പ് പോകുന്നത്....ഇങ്ങളെ മൊതലാളി വിളിച്ചോ...ആടെയെന്താ പൊറാട്ടക്ക് ആളില്ലേ”
“അതൊന്ന്വല്ല ചങ്ങായീ .........ഇവിടെ നിന്നാ മൊതലാവൂല”
“അതെന്താ’
“നാട്ടില് നിന്നാലുള്ള ചെലവ് എന്താന്നറിയ്വോ....താങ്ങാനാവൂല ...നെന്നോട് ഉള്ളത് പറയാലോ ...വരുമ്പം എളേ മോള്‍ക്ക്‌ കൊണ്ട്വന്ന വള പണയം വെച്ചിട്ടാ ഇപ്പം ടിക്കറ്റിനുള്ള ഏഴായിരത്തി അഞ്ഞൂറുറുപ്പ്യ തിരിമറി ആക്ക്യത്.ഇനീം നിന്നാ ന്റെ സ്കൂള് പൂട്ടിപ്പോകും കുഞ്ഞിമ്മോനെ ........ഇന്‍ശാ അള്ളാ ആട എത്തീറ്റ് കാണാ”

ഉമ്മര്‍ക്ക ഫോണ്‍ വെച്ചു.
ഞാനോര്‍ത്തു .നാട്ടിലേക്ക് പോരുമ്പോള്‍ ഇതുവരെ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളെയും മറന്ന ഉമ്മര്‍ക്കാക്ക് പറയാനുണ്ടായിരുന്നത് ആറുമാസം കുടുംബത്തോടൊപ്പം നില്‍ക്കുന്നതിന്റെ ആഹ്ലാദത്തെ കുറിച്ച് മാത്രമായിരുന്നു.ഭാര്യയും,മക്കളും,പേരക്കുട്ടികളുമായി സ്വര്‍ഗ്ഗം പോലെ ആറുമാസം ...... ആ ഉമ്മര്‍ക്ക രണ്ടുമാസം പോലും തികച്ചും നില്‍ക്കാനാവാതെ തിരിച്ചു പോകുകയാണ്...ഒരു പരിഭവവും ഇല്ലാതെ ......രാത്രി ഒരു മണിക്ക് എണീ പൊള്ളുന്ന പൊറോട്ടക്കല്ലിന്റെ മുന്നില്‍ ജീവിതം കുഴച്ചും,വീശിയും,ചുട്ടെടുക്കാന്‍റ്റ്ഇനിയും രണ്ടോ മൂന്നോ കൊല്ലം.പെരുന്നാളിന് പോലും ലീവില്ലാതെ...ഹോട്ടലിന്റെ അടുക്കളയും റൂമും വിട്ട് പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ ..........

“സാര്‍...നാളെ പോകുകയല്ലേ...ഒന്ന് ഫേഷ്യല്‍ ചെയ്തൂടെ”
മുടിവെട്ടുന്നയാളിന്റെ ശബ്ദം ചിന്തയില്‍ നിന്നുണര്‍ത്തി.
“ഇരുനൂറ്റന്‍പതു രൂപ മുതല്‍ മൂവായിരം രൂപവരെയുള്ള പാക്കേജ് ആണ്...ഇന്നാണെങ്കില്‍ തിരക്കും കുറവാ..പോകുന്നതിനു മുമ്പ്...”

“വേണ്ട സുഹൃത്തേ.... ആ മരുഭൂമിയില്‍ ജീവിക്കാന്‍ ഇപ്പൊഴുള്ള സൌന്ദര്യമൊക്കെ മതി.ആരുടെ മുന്നില്‍ കാണിക്കാനാണ്....ആര്‍ക്കാ അവിടെ ഇതൊക്കെ നോക്കാന്‍ നേരം”

പോകുന്നതിനു മുമ്പ് നാട്ടില്‍ നിന്നും മുടിവെട്ടുന്നത് തന്നെ ഇവിടെ അറുപതു രൂപ കൊടുക്കുന്ന സ്ഥാനത്ത് അവിടെ ഇരുനൂറു രൂപ ചെലവാക്കുന്നത് ഓര്‍ത്തിട്ടാണെന്ന് പറഞ്ഞില്ല.

പുറത്ത് സോഫയില്‍ മൂന്നാല് ചെറുപ്പക്കാര്‍ ടീവിയില്‍ ചാനലുകള്‍ മാറ്റിയും,കയ്യിലെ ‘പൊറാട്ടക്കല്ലു’പോലുള്ള പുത്തന്‍ തലമുറ മൊബൈലുകളില്‍ വിരലു നീക്കിയും അക്ഷമരായി കാത്തിരിക്കുന്നത് കൊണ്ടാവണം അയാള്‍ ധൃതിയില്‍ മുടി വെട്ടാന്‍ തുടങ്ങി
--------------------------
 നജീബ് മൂടാടി



ദേശം താണ്ടിയവരുടെ ജീവിതം
-------------------------------------------------
ഇന്നലെ സന്ധ്യ കഴിഞ്ഞ്, ഖൈത്താൻ ക്ലിനിക്കിൽ  ഊഴം കാത്ത് നില്‍ക്കുമ്പോഴാണ്  ഇന്ത്യക്കാരനായ ആ ചെറുപ്പക്കാരനുമായി രണ്ടുപേർ വന്നത്. 

മുഖത്ത് അമർത്തി പിടിച്ച ടൗവ്വലിലും, കുപ്പായത്തിലും തലയിലുമൊക്കെ നിറയെ  ചോരയായിരുന്നു. രണ്ടു പേർ ചേർന്ന് മർദ്ധിച്ച് കയ്യിലുണ്ടായിരുന്ന പണവും  പിടിച്ചു പറിച്ച് ഓടിയതിന്റെ നടുക്കവും വിറയലും മാറിയിട്ടുണ്ടായിരുന്നില്ല അയാൾക്ക്.

അല്‍പം  കഴിഞ്ഞപ്പോൾ കെട്ടിടത്തിൽ നിന്ന് വീണ ഒരു മസ്‌രിയുമായി  അഞ്ചാറുപേർ..... മേലൊക്കെ മണ്ണും ചോരയും പുരണ്ട അയാൾ വേദനയുടെ കടുപ്പം കൊണ്ട്,  ലഹരിബാധിച്ച ആളെപ്പോലെ കുഴഞ്ഞശബ്ദത്തിൽ ഉറക്കെ ഞരങ്ങുന്നുണ്ടായിരുന്നു. 

എത്ര പെട്ടെന്നാണ് മനുഷ്യരുടെ ആഹ്ലാദങ്ങൾ ഉലഞ്ഞു പോകുന്നത് എന്ന നടുക്കത്തിലായിരുന്നു ഞാൻ. അപ്രതീക്ഷിതമായി വരുന്ന അപകടങ്ങളിൽ,   അല്‍പം മുമ്പുവരെ  ഇങ്ങനെ  ഒരു അവസ്ഥയെ കുറിച്ച് അവര്‍ ചിന്തിച്ചിട്ടു കൂടി ഉണ്ടാകില്ല.....

ഉറ്റവരാരും കൂടെയില്ലാതെ  അന്യദിക്കിൽ, കടുത്ത വേദനയിലും ആഘാതത്തിലും അര്‍ധബോധാവസ്ഥയിലും അവരിപ്പോൾ ഓർക്കുന്നത് കണ്ണെത്താദൂരത്തെ തങ്ങളുടെ പ്രിയപ്പെട്ടവരെ ആയിരിക്കും. ഒരു സ്പർശനം  കൊണ്ട്  സാന്ത്വനമേകാൻ കഴിയുന്ന സ്നേഹങ്ങളെ.....

ഉത്തരേന്ത്യയിലെ,  മസ്‌റിലെ  ഇരുട്ട് വീണ ഏതോ  ഗ്രാമങ്ങളിൽ    ഇതൊന്നുമറിയാതെ ഇവരുടെ ഉറ്റവരുണ്ടാകും.  മാതാപിതാക്കൾ...... ഭാര്യ... മക്കൾ സഹോദരങ്ങൾ......

തങ്ങളുടെ ജീവിതത്തിന്റെ വിളക്കുകൾ കണ്ണെത്താ  ദൂരത്ത്  മരുഭൂമിയിലെ ആശുപത്രിയിൽ ചോരയിൽ കുളിച്ചു കിടക്കുന്നറിയാതെ.....

ഇതൊക്കെയാണ് ദേശം താണ്ടിയവരുടെ  ജീവിതം. അരികിലില്ലെങ്കിലും സ്നേഹനൂലുകൊണ്ട് ബന്ധിപ്പിക്കപ്പെട്ട ഹൃദയങ്ങളെ കുറിച്ചാണ് ഏതൊരു ദുരന്തത്തിലും ഓര്‍ക്കാനുണ്ടാവുക. കൈ നീട്ടിപ്പിടിക്കാനാകാത്ത ദൂരത്ത് അവര്‍ ഇതൊന്നും അറിയാതെ .......

പലപ്പോഴും  പ്രവാസിക്കും അവരുടെ ഉറ്റവര്‍ക്കും മാത്രം മനസ്സിലാവുന്നത്.

---------------------------
✍ നജീബ് മൂടാടി



നോവുകൾക്ക് മേൽ നന്മയായി പെയ്യുന്ന കുറെ മനുഷ്യർ
---------------------------------------------------------------------------------------
കോടാച്ചിരം മഴയത്ത് മുട്ടോളം വെള്ളമുള്ള  ചെമ്മൺ നിരത്തിലൂടെ നീന്തി വരുന്നൊരു  വെളുത്ത ഒംനി വാൻ.  അതിൽ നിന്നിറങ്ങിയ പെൺകുട്ടികൾ കുടച്ചോട്ടിൽ ചേർത്ത് പിടിച്ചിട്ടും മഴ നനഞ്ഞ് ഇടവഴിയിലൂടെ നടന്ന് വഴുക്കുന്ന കുന്നിന് മേലുള്ള കുടിലിലേക്ക്  പ്രയാസപ്പെട്ടു കേറിപ്പോകുന്നത് അടുക്കള ജാലകത്തിലൂടെ  കണ്ട പെണ്ണുങ്ങൾ അടക്കം പറഞ്ഞു.
"പാല്യേറ്റിവ്കാരാ... കുന്നുമ്മലെ ഓറ്‌ ഇന്നോ നാളേന്നുള്ള നെലക്ക് കെടക്ക്വല്ലേ"

ഏതൊരു നാട്ടുമ്പുറത്തിനും സുപരിചിതമാണ് ഇന്ന് ഈ പേരും ഇങ്ങനെ കുറെ മനുഷ്യരും. വേദന തിന്നു കഴിയുന്ന മാറാരോഗികൾക്കും ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടപ്പിലായിപ്പോയവർക്കും ആശ്വാസമായെത്തുന്ന ഒരു കൂട്ടം ആൾക്കാർ. മരുന്നു കൊടുത്തും ഭക്ഷണം കൊടുത്തും വീട് വൃത്തിയാക്കിയും സ്നേഹം കൊണ്ട് ചേർത്തുപിടിക്കുന്ന സ്നേഹത്തിന്റെ ആൾരൂപങ്ങൾ. ഓണവും വിഷുവും പെരുന്നാളും   കൃസ്തുമസ്സും വിവാഹവും മഴയും വെയിലുമൊന്നും ഇവരെ തടയുന്നില്ല.

കൊല്ലുന്നവൻ തനെന്തിനാണ് കൊല്ലുന്നതെന്നും കൊല്ലപ്പെട്ടവൻ എന്ത് കാരണത്താലാണ് കൊല്ലപ്പെട്ടതെന്നും തിരിച്ചറിയാത്ത ഒരു കാലത്തെ കുറിച്ചൊരു പ്രവാചക വചനമുണ്ട്. സമാനമായൊരു കാലമാണോ എന്ന് തോന്നിപ്പിക്കും വിധമാണല്ലോ കേൾക്കുന്ന വാർത്തകൾ. മതത്തിന്റെ ജാതിയുടെ ദേശത്തിന്റെ ഭാഷയുടെ വർണ്ണത്തിന്റെ ഒക്കെ പേരിൽ കൊന്നും മരിച്ചും...

ജോലിക്ക്  പോകാനിറങ്ങുമ്പോൾ തീവണ്ടിയിൽ, അങ്ങാടിയിൽ, ഹോട്ടലിൽ ഏതു നിമിഷവും ആരോ വെച്ച ബോംബിനോ ഭ്രാന്ത് പിടിച്ചൊരു കൊലയാളിയുടെ തോക്കിനോ ഇരയായി മരിച്ചു വീഴുന്നവർ. കൊന്നവർക്കും മരിച്ചവർക്കും വേണ്ടിയുള്ള ന്യായവാദങ്ങൾ. വെല്ലുവിളികൾ... പിന്നെയും പിന്നെയും മനുഷ്യൻ മനുഷ്യന്റെ ശത്രുവായി ഹിംസ്രജന്തുക്കളെ പോലെ മുരണ്ടും മുക്രയിട്ടും ലോകത്തിന്റെ തന്നെ സ്വൈര്യം കെടുത്തിക്കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ നിശബ്ദമായി മനുഷ്യരെ സേവിക്കുന്ന കുറെ മനുഷ്യർ. 

ജാതിയോ മതമോ ഭാഷയോ ഒന്നും നോക്കാതെ വേദനിക്കുന്നവനിൽ ആശ്വാസമായി പെയ്തിറങ്ങുന്ന നന്മമഴകൾ. സങ്കടങ്ങളെയൊക്കെ മായ് ച്ചുകളയുന്ന ചിരിയോടെ ആശ്വാസവാക്കുകളോടെ ചേർത്തു പിടിച്ചും ശുശ്രൂഷിച്ചും...

എനിക്ക് നേരിൽ അറിയുന്ന ഒരുപാട് പാലിയേറ്റിവ് വളണ്ടിയർമാരുണ്ട്.  കച്ചവടക്കാർ, ഉദ്യോഗസ്ഥന്മാർ, റിട്ടയേഡ് ജീവിതം നയിക്കുന്നവർ, ഓട്ടോ ഓടിക്കുന്നവർ, കൂലിപ്പണിക്കാർ, കോളേജ് വിദ്യാർഥികൾ, പ്രവാസികൾ, വീട്ടമ്മമാർ..... 
തങ്ങളുടെ എല്ലാ തിരക്കുകളും മാറ്റിവെച്ച്‌ ഒരു കടമയെന്ന പോലെ അവശരും നിസ്സഹായരുമായ മനുഷ്യരിലേക്ക് ഇറങ്ങുവാൻ ഇവരെ പ്രേരിപ്പിക്കുന്നതെന്ത് എന്ന് അത്ഭുതപ്പെടാറുണ്ട്. 

നന്മകൾക്കൊക്കെ പരലോകത്തു പ്രതിഫലം ലഭിക്കും എന്ന് കരുതുന്ന ദൈവ വിശ്വാസികൾ മാത്രമല്ല യാതൊരു ഈശ്വര വിശ്വാസവും ഇല്ലാത്തവർ പോലും ഏറെയുണ്ട് ഈ മേഖലയിൽ ജീവിതം തന്നെ സമർപ്പിച്ചവർ. ഇവരൊക്കെയും അനുഭവിക്കുന്നൊരു ആത്മസംതൃപ്തിയുണ്ട്. തങ്ങളുടെ ജീവിതം സാർത്ഥകമാവുന്നു എന്നൊരു സന്തോഷം. ഒരു വാക്ക് കൊണ്ട് സ്പർശം കൊണ്ട് സാമീപ്യം കൊണ്ട് അന്യനായൊരു മനുഷ്യന് ആശ്വാസമാവാൻ കഴിയുന്നല്ലോ എന്നൊരു ചാരിതാർഥ്യം. 

അത്രമേൽ ഒറ്റപ്പെട്ട് വരണ്ടുപോയ ജീവിതങ്ങൾക്ക് മേലെയാണ് ഇവർ ചാറ്റൽ മഴയായി പെയ്യുന്നത്. ആരും തിരിഞ്ഞു നോക്കാനില്ലാതെ പുഴുവരിച്ചും പട്ടിണിയായും ദുരിതക്കിടപ്പിൽ മരണം കൊതിച്ചു കഴിഞ്ഞവർ. ആരോ പറഞ്ഞറിഞ്ഞ് തേടിയെത്തുമ്പോൾ മുതൽ പാലിയേറ്റിവ് പ്രവർത്തകർ അയാളുടെ ഉറ്റബന്ധു ആകുന്നു. കുളിപ്പിച്ചും വൃണങ്ങൾ വൃത്തിയാക്കി മരുന്ന് വെച്ചും. ഭക്ഷണം നൽകിയും ജീവിതത്തിലേക്ക് ആ മനുഷ്യനെ മെല്ലെ മെല്ലെ കൈ പിടിച്ചു നടത്തിക്കുന്നു. 

ആശുപത്രികളെല്ലാം മടക്കിയ, വേദന കൊണ്ട് പുളഞ്ഞു നിലവിളിക്കുന്ന പ്രിയപ്പെട്ടൊരാൾക്ക് മുന്നിൽ പകച്ചു നിൽക്കുന്ന ബന്ധുക്കളാരോ അടുത്തുള്ള പാലിയേറ്റിവ് കാരെ വിളിക്കുന്നു. 
"കണ്ടു നിക്കാൻ വയ്യ നിങ്ങളെന്തെങ്കിലും ചെയ്തു തരണം"

വേദനാ സംഹാരികൾ മാത്രമല്ല. കിടപ്പിലായിപ്പോയ അയാൾക്ക്  മലമൂത്ര വിസർജ്ജനത്തിന്‌ വേണ്ടത് ചെയ്തും, ആവശ്യമായ നിർദേശങ്ങൾ വീട്ടുകാർക്ക് കൊടുത്തും പലപ്പോഴും അവസാന നേരത്ത്   ആശ്വാസത്തിന്റെ പുതപ്പായി മാറാൻ പാലിയേറ്റിവ് പ്രവർത്തകർ തന്നെയാണ് ഇന്ന് നാട്ടിൽ. മാരകമായ രോഗങ്ങൾ പെരുകി വരുന്ന കാലത്ത്  സ്വസ്ഥമായ മരണം പോലും കിട്ടാൻ ഭാഗ്യമില്ലാതെ പോകുന്നവർക്ക്  പാലിയേറ്റിവ് പ്രവർത്തനങ്ങൾ നൽകുന്ന ആശ്വാസം ചെറുതല്ല. 

അഗാധമായ മനുഷ്യസ്നേഹമാണ് ഇവരുടെ ഊർജ്ജം. ദുരിതങ്ങളും വേദനകളും അനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴാണ്  ആ പേരിന് അർഹനാകുക എന്ന ബോധം. വില കൊടുത്തു വാങ്ങുന്ന സന്തോഷങ്ങളൊക്കെയും അല്പായുസ്സുകൾ ആണെന്ന തിരിച്ചറിവും പകർന്നു നൽകും തോറും ഏറുന്ന സ്നേഹം എന്ന വികാരം മനുഷ്യനെ എത്രത്തോളം നിർമ്മലനാക്കും എന്നറിയുന്ന അനുഭൂതിയുമാണ് ഓരോ പാലിയേറ്റിവ് പ്രവർത്തകനെയും ഈ ഒരു മേഖലയിൽ മടുപ്പില്ലാതെ നിൽക്കാൻ  പ്രേരിപ്പിക്കുന്നത്.

ഗ്രന്ഥങ്ങളിലൂടെ മാത്രം ഈശ്വരനെ തേടുന്നതിന്റെ ദുരന്തമാണ് മതത്തിന്റെ പേരിൽ മനുഷ്യരെ വെറുത്തും അകറ്റിയും നിർത്തണം എന്ന രീതിയിലുള്ള പുതിയകാല വ്യാഖ്യാനങ്ങൾ.  മനുഷ്യൻ മനുഷ്യനെ തൊട്ടറിയുമ്പോഴും ചേർത്തു പിടിക്കുമ്പോഴും പരസ്പരം പകരുന്നൊരു നന്മയുടെ വെളിച്ചം ഹൃദയങ്ങളിൽ നിന്നും ഹൃദങ്ങളിലേക്ക് പകരാൻ കഴിയുമ്പോഴാണ് ലോകം മനോഹരമാവുന്നത്. 
തൊട്ടാവാടിപ്പൂവിന്റെ ചിരിയും നക്ഷത്രക്കുഞ്ഞിന്റെ സഞ്ചാരവും കണ്ട കാലം മറന്ന് എന്തിനോ വേണ്ടി പിരിമുറുക്കത്തോടെ തിരക്കിട്ടോടുന്ന നമ്മുടെ മുന്നിൽ ഇങ്ങനെ കുറേ മനുഷ്യരുണ്ട്. ഉറ്റവരല്ലാത്ത ആർക്കൊക്കെയോ ഉറ്റവരായി മാറിയവർ, ജീവിതത്തിലേക്കായാലും മരണത്തിലേക്കായാലും ഏറ്റവും ദയയോടെയും സ്നേഹത്തോടെയും മനുഷ്യരെ ചേർത്തുപിടിച്ചു  നടത്തുന്നവർ....
നാമിവരെ പാലിയേറ്റിവ്കാർ എന്ന് വിളിക്കും.
-------------------------
നജീബ് മൂടാടി



നിസ്സാരമായ ചില ജീവിതങ്ങൾ
------------------------------------------------
പൊലർച്ചെ മീനെടുക്കാനായി   മാർക്കറ്റിലേക്ക് പുറപ്പെടുമ്പോൾ മോൾക്ക് പൊള്ളുന്ന പനി ആയിരുന്നു. അത് കൊണ്ടാണ് മീൻ വിക്കാൻ   എറങ്ങും മുമ്പൊന്ന്  പൊരേലേക്ക്  ഓടിക്കിതച്ച് വന്നത്. കോണി കേറുന്നേരം  എടവലക്കാരത്തി വിളിച്ചു പറഞ്ഞു.
"ഓൾക്ക് പനി കൂടീറ്റ് ആസ്പത്രീലെക്ക് കൊണ്ടോയീനും.... ആടന്ന് പറഞ്ഞ്പോലും വേഗം കോയ്‌ക്കോട്ടെക്ക് കൊണ്ടോയ്ക്കോളാൻ...."
പടച്ചോനേ... ന്റെ മോള്...

സൈക്കളും മീനും ആടത്തന്നെ ഇട്ട് അങ്ങാടീലേക്ക് പാഞ്ഞു. കിട്ടിയ ബസ്സിന്‌ കോയ്‌ക്കോട്ടേക്ക് പുറപ്പെടുമ്പോ ഏതാസ്‌പത്രീലായിരിക്കും കൊണ്ട് പോയത് എന്നൊരു ആന്തലായിര്ന്നു.   ധർമ്മാസ്പത്രീന്നു നേരെ മെഡിക്കൽ കോളേജിലേക്കായിരിക്കും പോയിറ്റുണ്ടാവുക എന്ന ഒറപ്പിൽ അങ്ങോട്ട് പൊറപ്പെട്ടു. 
ഇക്കണ്ട ജനത്തെരക്കിന്റെടേന്ന് ഏടയാ അന്വേഷിക്കാ... ആരോടാ ചോയ്ക്ക്യാ....ന്റെ മോള് എവിടാ ഉള്ളത് എന്ന് ആപ്പീസിലും നെഴ്‌സ്മ്മാരോടും ആട കണ്ടോരോട് ഒക്കെയും  ചോയ്ച്ച്... ..   ഏതൊക്കെയോ വാർഡിലൊക്കെ  കേറി എറങ്ങി... ഏടേം കാണാനില്ലായ്‌രുന്നു ന്റെ മോളെ .... കട്ടില്മ്മലും നെലത്തും വരാന്തയിലും ഒക്കെ ആയി കെടക്ക്ന്ന ഓരോ കുഞ്ഞിമ്മക്കളെയും അടുത്ത് ചെന്ന് നോക്കി...അതിലൊന്നും....

ഉച്ച തിരിയും വരെ ആട ഒക്കെ അലഞ്ഞിട്ടും ന്റെ മോളെ കാണാണ്ടായപ്പോ എന്നാപ്പിന്നെ ഏതോ പ്രൈവറ്റ് ആസ്പത്രീല് കൊണ്ടോയ്റ്റുണ്ടാവുംന്ന് ഒറപ്പായി. ബസ്സ്ന്റെ  പൈസ പോലും പൊരേല് ഇല്ലായിനല്ലോന്ന് ഓർത്തു.   ആരോടെങ്കിലും കടം വാങ്ങി പോന്നതാവും. ആലോയ്ച്ചു നിക്കാൻ നേരല്ല...മെഡിക്കൽ കോളേജിന്റെ മുമ്പ്ന്ന് നേരെ ടൗണിലേക്ക് ബസ്സ് കേറി. പൊള്ളുന്ന വെയിലത്ത് കുടിനീര് പോലും ഇല്ലാതെ ഓരോ ആസ്പത്രീലും കേറി എറങ്ങുന്നേരാണ്, നേരം പൊലർന്നിറ്റ് ഇതുവരെ പച്ചവെള്ളം പോലും കൂടിച്ചിറ്റില്ലാലോ എന്ന് ഓർത്തത്..... വെശപ്പും ദാഹവും ഒന്നും ഇല്ലായ്‌നും.. ഇനിക്കിന്റെ മോളെ ഒന്ന്.... 

പോയത്തായ  ആസ്പത്രികളെ   മുന്നില് കൂടി നിക്കുന്ന ആൾക്കാരെ കൂട്ടത്തിലൊന്നും ഓളില്ല. ചില്ലിന്റപ്പറം കുത്തിരിക്ക്ന്നോരോട്  പേര് പറഞ്ഞു കാത്തു നിക്കുമ്പോ കരുതും ഇപ്പൊ ഇന്ന വർഡില് ഓള് ഉണ്ട്ന്നു  പറയുംന്ന്‌. അങ്ങനൊരു കുട്ടീനെ ആട കൊണ്ട് വന്നിറ്റില്ല എന്ന് ഓല് പറഞ്ഞിറ്റും സംശയം തീരാണ്ട് ഞാൻ പിന്നേം  ആടയൊക്കെ..... അങ്ങനെ ഓരോ ആസ്പത്രീം  കേറി എറങ്ങീട്ടും..

ഇനി ഒര്ത്തേലും പോയി നോക്കാനിലാണ്ട്  നെരത്തിന്റെ അര്ക്ക് തളർന്ന് കുത്തിര്ന്നു... അന്നേരം നേരം കരിച്ച ആകാനായിക്ക്..... ഇനി ഏട തെരയാനാ ന്റെ മോളേന്ന് കര്തി, ഇനി ചെലപ്പോ പനി കൊറഞ്ഞപ്പോ തിരിച്ചങ്ങ്  പൊരേല് പോയിക്കുണ്ടാവും ന്ന് സമാദാനിച്ച്  നാട്ടിലേക്കുള്ള ബസ്സിൽ കേറി കുത്തിര്ന്നു. ഞാനപ്പളത്തേക്ക് ആകെ  കൊയഞ്ഞു പോയിര്ന്നു.

അങ്ങാടീല് ബസ്സെറങ്ങുമ്പോ ഇര്ടായിര്ന്നു. പൊരേലേക്ക് തെരക്കിട്ട് നടക്ക്മ്പൊ ആരൊക്ക്യോ ന്റെ അട്ത്തേക്ക് വന്നു. 

"ഇഞ്ഞേടായ്നും  ഇത്തിരേം നേരം... ഞാള് ഏടയൊക്കെ അന്നേശിച്ച് നെന്നെ.."
ആരോ ചോയ്ക്കുന്നു.
ആരോ തോളിൽ ബലമായി പിടിച്ചു കൊണ്ട് പറഞ്ഞു.
"ഇപ്പളാ അടക്കിയത്......ഇരുടാകുന്നതിന് മുമ്പ്.....ഇഞ്ഞ് ഏടയാ ഉള്ളത് എന്ന് പോലും അറിയാതെ എത്തര നേരാ വെക്ക്വാ... മരിച്ചിറ്റ് കൊറേ നേരായതല്ലേ..."

തലയിലൊരു ഇടിവെട്ടി..... അപ്പാടെ കുഴയുന്ന പോലെ.. ഒറ്റയടിക്ക് വെയർപ്പിൽ മുങ്ങി ആടത്തന്നെ തളർന്ന് കുത്തിര്ന്നു..
ന്റെ മോള്...ഓള് പോയി പോലും....ന്നെ കാണാൻ പോലും നിക്കാതെ....
ഒരു ചെറിയ പനി വര്മ്പളേക്കും മിണ്ടാതെ പോയ്ക്കളായ്യാന്നു പറഞ്ഞാ....
ഞാൻ ഇക്കണ്ട ആസ്പത്രിയിലൊക്കെ ന്റെ മോളേം തേടി നടക്കുമ്പോ.. ഓള് വ്ടെ ന്നേം കാത്ത്....
നിക്കൊന്ന് അവസാനായിറ്റ് കാണാൻ പോലും പറ്റീല്ലാലോ.....

ഓ.... സാരല്ല... ന്റേം ഓളേം ഒക്കെ അത്ര  ചെറിയ ജീവിതല്ലേ......ആരാ ശ്രദ്ധിക്ക്ന്നത് ഈ സങ്കടൊക്കെ...നിസ്സാരമായ ജീവിതോം അതില്ലും നിസ്സാരായ മരണോം...അത്രതന്നെ.
------------------------
✍ നജീബ് മൂടാടി




തിരക്കിനിടയിലും
 ഒരു ദിവസം മുഴുവൻ ഞങ്ങളോടൊത്ത് ചെലവഴിക്കുകയും, നന്നായി സംവദിക്കുകയും ചെയ്ത

നജീബ്കാക്ക് ഒരു ദേശത്തിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
 --------------------
അഡ്മിൻഡസ്ക്,
തത്തമ്മക്കൂട്🌹