🤲🤲🤲🤲🤲🤲🤲🤲🤲🤲
പവിത്രമാം പത്ത് ദിനങ്ങൾ വരുന്നു
പാവനമാം പകലുകൾ പിറക്കുന്നു
പാരിൽ, പടച്ച റബ്ബിൻ പടപ്പുകളിൽ
പരിപാവനമാം നിമിഷങ്ങളെത്തുന്നു
പാപച്ചുമടേറ്റി മുടന്തും അടിയങ്ങൾക്ക്
പാപമോക്ഷത്തിൻ പാത തെളിയുന്നു
പാതിവഴിയിൽ അടിതെറ്റി നടന്നോർക്ക്
പശ്ചാതാപത്തിൻ വെളിച്ചം നിറയുന്നു
പത്ത് ദിനങ്ങളും ഹജ്ജ് മാസത്തിൽ
പരിശുദ്ധ സമയങ്ങളാണോർക്കണേ
പാപമോചനം തേടാം, ദാനധർമ്മം ചെയ്യാം
പാതിരാവിലുണർന്ന് പ്രാർത്ഥനയുരുവിടാം
പെരുന്നാൾ ദിനം വരെ തക്ബീറും തഹ്ലീലും
പെരിയോനെ വാഴ്ത്തുന്ന തസ്ബീഹും ചൊല്ലിടാം
പാപികൾ നമ്മൾക്കായ് നാഥൻ അരുളിയ
പാവന ദിനങ്ങളെ നെഞ്ചോട് ചേർത്തിടാം
പുണ്യ പ്രവൃത്തികളേറെ ചെയ്തില്ലെങ്കിലും
പാപങ്ങളിൽ പോയി ചാടാതെ നോക്കണേ
പാഴായിപ്പോയ ആയുസ്സിനെയോർത്ത്
പശ്ചാതാപത്തോടെ എന്നും പ്രാർത്ഥിക്കണേ
🤲🤲🤲🤲🤲🤲🤲🤲🤲🤲
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment