തത്തമ്മക്കൂട് വാട്സ് ആപ്പ് കൂട്ടായ്മ പ്രസിദ്ധീകരിക്കുന്ന 'ഓർമ്മത്തുണ്ട്' അടുത്ത മാസം പുറത്തിറങ്ങും. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഈ വാട്സ് ആപ്പ് കൂട്ടായ്മ ഗ്രൂപ്പിൽ നടന്നു വരുന്ന 'പള്ളിപ്പറമ്പ്' കോളമാണ് ഇങ്ങനെയൊരു ചരിത്രദൗത്യത്തിന് പ്രചോദനമായത്. ഓർമ്മ മങ്ങാത്ത ഒട്ടേറെ നാട്ടുകാരുടെ ആത്മാർത്ഥവും ത്യാഗനിർഭരവുമായ പരിശ്രമത്തിലാണിതിന്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ നമ്മുടെ പ്രദേശത്ത് നിന്ന് മരണപ്പെട്ടു പോയ മുപ്പത് ചെറുപ്പക്കാരെ കുറിച്ചുള്ള ജീവിതക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്. ഒരു ഗ്രാമം കേന്ദ്രീകരിച്ച് ഇങ്ങനെ ഒരു സംരംഭം മലയാളത്തിൽ തന്നെ ആദ്യത്തേതാണ്. നമ്മിൽ നിന്ന് ഒരു മിന്നായം പോലെ മാഞ്ഞു പോയ കൂട്ടുകാരുടെ ഓർമ്മകൾ തലമുറകളിലേക്ക് പകർത്തി വെക്കുന്ന ഈ ചരിത്രദൗത്യം വിജയിപ്പിക്കണമെന്ന് അഭ്യാർത്ഥിക്കുന്നു.
എന്ന്
വിശ്വസ്തതയോടെ,
അഡ്മിൻസ്,
തത്തമ്മക്കൂട്
No comments:
Post a Comment