തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല
➖➖➖➖➖➖
ബസ്സ് സിനിമാഹാൾ ജംഗ്ഷനിലെത്തി.
മുൻപിൽ ഭയങ്കര ബ്ലോക്ക് സമയം വൈകിയാണ് വരുന്നത് തന്നെ...സ്റ്റാൻ്റിൽ പോലീസു കാരനുണ്ടങ്കിൽ സ്റ്റാൻ്റിൽ കയറൽ നിർബന്തമാണ്.....ഇനി എന്തു ചെയ്യും....
എന്താണ് ബ്ലോക്കിന് കാരണം എന്നറിയാൽ റോഡിൽ ഇറങ്ങിനോക്കി....
ദൂരെ നിന്ന് ഒരു പ്രകടനം വരുന്നത് കണ്ടു
എല്ലാവരുടെ കയ്യിലും ഒരു ബോർഡുണ്ട് എന്താണ് എഴുതിയത് എന്ന് കാണുന്നില്ല....
ബസ്സ് മെല്ലെ ഒന്നനങ്ങി പതുക്കെ നീങ്ങാൻ തുടങ്ങി.
ബാക്കി കാഴ്ച്ചകൾ ബസ്സിനുള്ളിൽ നിന്നായി....
ബസ്സ് പ്രകടനത്തിനടുത്ത് എത്തി....
മുന്നിലെ ബോർഡിൽ കണ്ടു യുവതയെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ അണി ചേരൂ നാടിനെ രക്ഷിക്കൂ
അപ്പൊ മനസ്സിലായി ലഹരിക്കെതിരെയുള്ളതാണന്ന്...
പിന്നെ പ്രകടനത്തിലെ ഒരോ ബോഡും വായിച്ചു.....എല്ലാം ലഹരിക്കെതിരെയുള്ള വളരെ നല്ല മുദ്രാവാകൃങ്ങൾ....
അപ്പോഴാണ് ബോഡ് പിടിച്ച ചിലരെ ആ പ്രകടനത്തിൽ കണ്ടത്....
നല്ല പരിചയമുള്ള മുഖങ്ങൾ.എല്ലാം ടാക്സി ബസ്സ് തൊഴിലാളികൾ ഇരട്ട പേരിൽ അറിയപ്പെടുന്ന
സഹ പ്രവർത്തകർ....
സംഘാടകരും അവരാണന്ന് തോന്നിക്കുമാറ് പോക്കറ്റിൽ ബാഡ്ജ് പതിച്ചിട്ടുണ്ട്
കൂടെ
കിടക്കുന്നവർക്കല്ലെ രാപനി അറിയൂ..
ഫുൾ ടൈം ഹാൻസ്,പാൻ പരാഗ് കഞ്ചാവ് പോലത്തവ ഉപയോഗിക്കുന്നവരും വിൽപന നടത്തുന്നവരും....
കയ്യിലുള്ള ബോർഡിൽ ലഹരി മുക്ത നാളേക്കായി അണി ചേരൂ.....എന്ന ബോർഡും
കൂടാതെ മുദ്രാവാകൃം വളരെ ഉച്ചത്തിൽ ഏറ്റ് വിളിക്കുന്നു....
വീണ്ടും ബസ്സ് മുന്നോട്ടു പോകാൻ കഴിയാതെ നിന്നു....
ഡോറിൽ ഇറങ്ങിനിന്നു അടുത്തു കൂടെ കടന്നു പോവുന്ന പ്രകടന കാഴ്ച്ച കണ്ടു.
ബോർഡ് പിടിച്ച ഒരുവൻ നേരേ നോക്കി ചിരിച്ചു
അവൻ്റെ പോക്കറ്റിലെ ഹാൻസിൻ്റെ പാക്കറ്റ് തല ഉയർത്തി നിൽക്കുന്നു
അവൻ്റെ പേര് വിളിച്ചു...
അവൻ മുദ്രാവാകൃത്തിൽ മുഴുകിയിരുന്നു....
മറ്റൊരുവൻ കൂടി അടുത്തു കൂടെ വരുന്നു ആൾക്ക് നടക്കാൻ പ്രയാസമുള്ള പോലെ...
പൂട്ട് കഴിഞ്ഞ പാടത്ത് നീർക്കോലി ഇഴയുന്ന പോലെ ചെറിയ മയക്കത്തിൽ.....
അങ്ങിനെ അങ്ങിനെ..
പല കാഴ്ച്ചകൾ....
ബസ്സിൻ്റെ യാത്ര
മുടങ്ങി ഇനി യാത്ര തുടരണമെങ്കിൽ രാത്രി 8മണിക്ക് ശേഷമാവും സ്റ്റാൻ്റിൽ നിർത്തിയിട്ട് അവിടത്തെ കാഴ്ചകൾ വീക്ഷിച്ചു.
അവിടെ ലഹരിക്കെതിരെ സാംസ്ക്കാരിക നായകൻമാർ പങ്കെടുക്കുന്ന പരിപാടിയുടെ സറ്റേജും ഒരുക്കിയിരിക്കുന്നു.
പ്രകടനം കഴിഞ്ഞ് യോദ്ധാക്കൾ താവളത്തിലെത്തി....
ക്ഷീണിച്ചവശരായ ചിലർ നിർത്തിയിട്ട ബസ്സിനുള്ളിലും അവരുടെ താവളത്തിലുമായി പതിവ് തുടർന്നു...
വേറെ ഒരുത്തൻ ബീഡിക്കുള്ളിലെ പുകല ഒഴിവാക്കി മരുന്ന് കയറ്റുന്നതിരക്കിലാണ്.
അവൻ്റെ പുറത്ത് തട്ടി വിളിച്ചു നോക്കി..
ഹെയ് ഹെയ്...സുയ്പാക്കല്ലാ.ഇജ് പോയാ....കൊറെ നേരായി ഒന്ന് വലിച്ചിട്ട് ....അതുവരെ വലിക്കാത്ത വിശമം തീർക്കുന്ന തിരക്കിലാണ് അവൻ...
ആ ദിവസം അങ്ങിനെ കഴിഞ്ഞു.
അടുത്ത ദിവസം രാവിലെ ബസ്സ് സ്റ്റാൻ്റിലെത്തിയപ്പൊ ബസ്സ് കാത്തിരിപ്പ് ഷെഡിന് മുൻപിൽ ഒരാൾ കൂട്ടം പോലീസും ഉണ്ട്.....
ഒന്ന് ഇറങ്ങി നോക്കി....
ഷെഡിനുള്ളിൽ ഒരാൾ കമിഴ്ന്ന് കിടക്കുന്നു
ഒരു സിറിഞ്ചും ചെറിയ ഒരു കുപ്പിയുമുണ്ട് അടുത്ത്...
സ്റ്റാൻ്റിലെ തട്ടു കടക്കാരനോട് കാരൃം തിരക്കി...
ലഹരി കുത്തി വച്ച് ഡോസ് കൂടി മരിച്ചതാ......
ആരാണന്ന് അറിയില്ല
അപ്പോഴേക്കും സ്ഥലം SI എത്തി ബോഡി മറിച്ചിട്ടു....
ആളെ കണ്ടു ഞെട്ടി...
കഴിഞ്ഞ ദിവസത്തെ ലഹരിക്കെതിരെയുള്ള പ്രകടനത്തിലും ലഹരിക്കെതിരെയുള്ള സതൃപ്രതിജ്ഞയിലും പങ്കെടുത്തവരിൽ ഒരുവനായിരുന്നു അത്....
ഇത്തരം ദുശ്ശീലങ്ങൾ പൂർണ്ണമായി തുടച്ചു നീക്കാൻ ലഹരിക്ക് അടിമ ആയവർ സ്വയം തീരുമാനമെടുക്കുകയല്ലാതെ സാധൃമല്ലാ എന്ന് ഇത്തരം സംബവങ്ങൾ തെളിയിക്കുന്നു.
➖➖➖➖➖
kMK
No comments:
Post a Comment