ഓട്ടിന്‍ പുറത്താരോ മുത്തു വിതറിയ പോല്‍
ചറ പറ ഈണത്തില്‍ മീട്ടിത്തുടങ്ങി അവള്‍...
തെക്ക് നിന്നൊരു കാറ്റ് അടിച്ചപ്പോള്‍
മാമ പറഞ്ഞു കലിയന്‍ പോയെന്നു...
കാറ്റ് തലോടിയ മാവിന്റെ ചോട്ടില്‍
മാങ്ങകളോരോന്നായി പെയ്തിറങ്ങി...
തൊപ്പിക്കുട ചൂടി കൈകോട്ട് വീശുന്ന
നാടിയെ കണ്ടു ഞാന്‍ കൌതുകം കൂറി....
ആഞ്ഞു പെയ്താല്‍ വീടിന്റെ ഓടു പോലെ
സെന്റ് ജോര്‍ജ് കുടക്കും ചോര്ച്ചയാണേ..
കാറ്റും കുടയും ആടിയും പാടിയും
എന്നിളം കയ്യിന്റെ ശക്തിയളക്കുന്നെ...
തിമിർത്താടും മഴയത്ത് കൂട്ട മണിഅടിച്ചു
ബുക്കുകളോക്കെയും മാറോടണച്ചു ഞാന്‍...
ഒരു കയ്യില്‍ കുടയും മറു കയ്യില്‍ ബുക്കും
കൈവെള്ളയില്‍ മഴയ്ക്ക് സലാമോതി നടക്കവേ
പാടം കയറുന്ന കലപ്പയും ചൂലനും
മുന്നാലെ കൊമ്പുള്ള ഈരണ്ടു കന്നുകളും...
കാറ്റേ നീ ചൂടിക്കോ കുട നീ യെടുതോ
പടച്ചോനെ കാത്തോ, കുത്തല്ലേ കാളെ....
-------------------------------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ
No comments:
Post a Comment