ഇന്നത്തെ പോലെ എല്ലാ ദിവസവും നാലുമണി പലഹാരങ്ങളില്ലാത്ത കാലത്തായിരുന്നു എൻ്റെ കുട്ടി കാലം. അന്ന് ബറാഅത്ത് രാവ്,റജബ് 27 ലൈലത്തുൽ ഖദ്റ് എന്നീ വിശേഷ ദിവസങ്ങളിലായിരുന്നു വീടുകളിൽ മധുര പലഹാരങ്ങളുണ്ടാക്കിയിരുന്നത്. കുട്ടികളുടെ മനസ്സിൽ അന്ന് ഒരു ആഘോഷത്തിൻ്റെ പ്രതീഥിയായിരുന്നു....
ബറാഅത്തിന് അധിക വീടുകളിലും ശർക്കര ചോറാവും ഉണ്ടാക്കാറ്.
അതിനായി അങ്ങാടിയിൽ സ്പെഷൽ കുന്താണി ശർക്കര ഇറങ്ങും. കൊടുവായൂരങ്ങാടിയിലെ കള്ളിക്കാട്ടിലെ പല ചരക്ക് കടയിലാണ് ശർക്കര ഉണ്ടാവാറ്. അന്ന് നമ്മുടെ പ്രദേശത്തെ വലിയ അങ്ങാടി ARനഗറായിരുന്നു....
അവിടെ നിന്ന് തലേ ദിവസം തന്നെ കുന്താണി ശർക്കരയും ചെറിയ ഉള്ളിയും സാധാരണ ചോറ് വയ്ക്കുന്ന റേഷൻ അരിയിൽ നിന്നും മാറി നല്ല അരിയും വാങ്ങി കൊണ്ടു വരും. വൈകുന്നേരമാവുംബോഴേക്കും ശർക്കര ചോറിനുള്ള തയ്യാറെടുപ്പായി കുന്താണി ശർക്കര ഉരുക്കുന്നതിനായ് എടുക്കുംബോ ഒരു കഷ്ണം എല്ലാവർക്കും തരും ഒരു പ്രതൃോക രുചിയായിരുന്നു ആ ശർക്കരക്ക്....
ഏകദേഷം മഗരിബിന്ന് മുൻപായി ചോറ് റെഡിയായി ചീരുള്ളിയിൽ ഒരു വറവും ഹാ...... എന്താ അതിൻ്റെ സ്വാദ് വായിൽ വെള്ളം വരുന്നു......
പിന്നെ നിസ്ക്കാരവും കഴിഞ്ഞ് എല്ലാവരെയും കൂടെ ഇരുത്തി മൂന്ന് യാസീൻ ഓതിക്കും ബറാഅത്ത് റാവിൻ്റെ ശ്രേഷ്ടത ഉസ്ഥാതുമാരുടെ പക്കൽ നിന്നും അറിഞ്ഞതിൻ്റെ ബാക്കി ഉമ്മമാർപറഞ്ഞു തരും.
അടുത്ത ദിവസം സുന്നത്ത് നോംബ് നല്ല ആവേശത്തിൽ കുട്ടികളും നോംബെടുക്കും ബാക്കിയുള്ള ശർക്കര ചോറ് ഉറിയിൽ കിടന്ന് ആടുന്നുണ്ടാവും..... അതിൻ്റെ സ്വാദ് ഓർക്കുംബോ നോംബ് മുഴുവനാവാറില്ല.... അടുത്ത ദിവസമാണ് ശർക്കര ചോറിന് സ്വാദ് കൂടുതലുണ്ടായിരുന്നത്.
കാലങ്ങൾ കഴിഞ്ഞു ശർക്കര ചോറുണ്ടാക്കലും ആണ്ടറുതികളും പഴഞ്ചനായി....
എടാ.... നാളെ ബറാഅത്താണ് ഇജ് വരുംബോ കുറച്ച് ശർക്കര കൊണ്ടു വരേണ്ടി..... പുറത്തിറങ്ങാൻ നിൽക്കുബോ ഉമ്മ പറഞ്ഞു......
എന്താ ഉമ്മാ...... അതൊക്കെ പണ്ടെത്തെ ഓരോ ആചാരല്ലേ..... ഇപ്പൊ എന്നും ശർക്കര ചോറും പലഹാരങ്ങളുമല്ലേ..... ഇങ്ങളൊന്ന് മിണ്ടാതെ നിന്നാണീ എന്നും പറഞ്ഞു ഇറങ്ങി പോവും....
തിരിച്ചു വരുംബോ നല്ല രുചികരമായഉമ്മാൻ്റെ കയ്യ് കൊണ്ടുണ്ടാക്കിയ ശർക്കര ചോറ് മുന്നിൽ വച്ച് ഉമ്മ പറഞ്ഞു ഞങ്ളുടെ(ഉപ്പയും,ഉമ്മയും) കാലം കഴിയുന്നത് വരെ ഇത് ഇങ്ങനെ തന്നെ തുടർന്ന് പോവും അതിന് ശേഷം ഇങ്ങള് എന്തെങ്കിലും ചെയ്തോളീ......... ഒരു കൊല്ലത്തെ ആണ്ടറുതി തുടക്കമാണ് ഇത് മുടങ്ങിയാൽ ബാക്കി എല്ലാം മുടങ്ങും അവരുടെ വിശ്വാസമായിരുന്നു അത്.
ആ ഉപ്പ വിട്ട് പിരിഞ്ഞിട്ട് രണ്ടാമത്തെ ബറാഅത്ത് കഴിഞ്ഞു...
ربي ارحمهما كما ربياني صغيرا.
------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ
No comments:
Post a Comment