Tuesday, 16 August 2016

ഒരോ പ്രഭാതവും ഒരോ അനുഭവങ്ങൾ

*ഒരോ പ്രഭാതവും ഒരോ അനുഭവങ്ങളാണ്മനുഷ്യ ജീവിതത്തിൽ നാളെ എന്ത് സംഭവിക്കും എന്നത് ആർക്കും കണക്കു കൂട്ടാൻകഴിയാത്തതാണ് !*

ഇന്നലെ പ്രഭാതം ഒരു പുതു ജന്മത്തിന്റെ പ്രതീക്ഷയോടെയായിരുന്നുലേബർ റൂമിന്റെ മുന്നിൽ ശുഭവാർത്തക്കായ്പ്രതീക്ഷിരിക്കുമ്പോഴാണ് ഉറ്റ ബന്ധുവിന്റെ വിയോഗ വാർത്ത വരുന്നത്!

ഒരിടത്ത് ഒരു ജനനത്തിന്  കാത്തിരിക്കുന്ന ഞാൻഅകലെ ഭർത്താവിന്റെ ചലനമറ്റ ശരീരത്തിനരികിൽ പെങ്ങൾ!

ജീവിതം അങ്ങിനെയാണ്ഇന്ന് സന്തോഷിക്കുന്ന നമ്മെ  നാളെ കാത്തിരിക്കുന്നത് എന്തൊക്കെയാണാവോ?

"ജനനം മരണം " അതിനിടയിലെ ഒരൽപ സമയമാണ് ജീവിതം.
ജീവിതം ഒരിക്കലും അവസാനിക്കാത്തതാണ് എന്നു നാം തെറ്റിദ്ധരിച്ചു പോയി!

 ലോകത്ത് തനിക്ക് അനുവദിച്ച അവസരം ഉപയോഗപ്പെടുത്തുന്നവനാണ് ബുദ്ധിമാൻമുന്നിൽ വരുന്നതെല്ലാം നന്മകൾവാരിക്കൂട്ടാനുള്ള അവസരങ്ങളാണ് എന്നു നാം തിരിച്ചറിഞ്ഞെങ്കിൽ

ഇന്നലെ രാവിലെ 11.30
എനിക്കൊരു കുഞ്ഞ് പിറന്നു വീഴുമ്പോൾ എന്റെ ഉറ്റ ബന്ധുവിനെ ഭൂമി ഗർഭം ധരിക്കുകയായിരുന്നു.

*"ജനനം - മരണം " അതിനിടയിലെ ഒരൽപ സമയമാണ്  ജീവിതം*

*നാഥാ.......*
*നിന്റെ തൃപ്തിയിൽ  ജീവിതം* *ഉപയോഗപ്പെടുത്താൻ* *നീ തന്നെ സഹായിക്കണേ*
*നാഥാ.........*

----------------------
ഷാഫി അരീക്കൻ

No comments:

Post a Comment