~~~~~~~~~~~~~~~~~~
തത്തമ്മക്കൂടിന്റെ
തുടക്കകാലത്ത്
പോസ്റ്റർ ഡിസൈൻ
ചെയ്യാൻ ആരെങ്കിലും
ഒരാൾ മുന്നോട്ട് വരുമോ എന്ന
ഈയുള്ളവന്റെ ചോദ്യത്തിന്
കിട്ടിയ ഉത്തരങ്ങളായിരുന്നു
പിന്നീട് കൂട്ടിൽ പതിഞ്ഞ
മനോഹരമായ പോസ്റ്ററുകൾ.
വർണ്ണ ഭംഗിയില്ലാതെ
വരണ്ട് കിടന്നിരുന്ന
തത്തമ്മക്കൂട്
ആരുടേയും കണ്ണ് തട്ടും വിധം
ചമഞ്ഞ് നിൽക്കാൻ തുടങ്ങിയത്
അന്നു മുതലാണ്.
ഒരു ദേശത്തിന്റെ
പച്ചപ്പുകൾക്ക് കുളിര് പകരാൻ
ഒരു പുഴ തന്നെ ഉള്ളിലൊളിപ്പിച്ച സഹോദരൻ ഇർഷാദായിരുന്നു
അന്നത്തെ ചോദ്യത്തിന്
ഉത്തരം പറഞ്ഞത്.
നൂറിലേറെ വരുന്ന
പ്രതിഭാശാലികളായ നാട്ടുകാരിൽ
നാടിന്റെ നിറങ്ങളെ മുഴുവൻ
ഉള്ളിൽ കൊണ്ട് നടക്കുന്നവനാണ്
ഇർഷാദ് എന്ന് ഈയുള്ളവന് തോന്നിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയായിട്ടും അംഗീകാരത്തിന്റെ വാടാമലരുകൾ അർഹതപ്പെട്ട ഒരാളിൽ മാത്രം മണം പരത്താതായപ്പോഴാണ്
ഈ പേര് പുറത്ത് പറയേണ്ടി വന്നത്.
കൂടിന്റെ ഇടപെടലുകൾക്ക്
അവതരണ ഭംഗി നൽകുന്നതിലും ആശയഗാംഭീര്യം വളർത്തുന്നതിലും നിർണ്ണായക പങ്ക് ഇവിടെ പതിഞ്ഞ പോസ്റ്ററുകൾക്കുണ്ടായിരുന്നു.
ആ പോസ്റ്ററുകൾ നമ്മോട്
വാചാലമായി സംസാരിച്ചിരുന്നു.
അതിലെ കുറിയ വരികൾ
മനസ്സിലിപ്പോഴും
മണം പരത്തുന്നുണ്ട്.
സഹൃദയത്വത്തിന്റെ
മഴനൂൽ വർണ്ണങ്ങളാണ് തത്തമ്മക്കൂട്ടിലേക്ക് അത് വഴി പെയ്തിറങ്ങിയത്.
അതിന്റെ കാഴ്ചകൾ
അനുവാചക മനസ്സിൽ വർണ്ണ പ്രപഞ്ചം
തീർത്തപ്പോഴും
ആരും ചോദിച്ചില്ല
ഈ ചമയങ്ങൾ
ആരുടേതാണെന്ന്?
ഏറെ കൊതിച്ചു പോയിരുന്നു
ഈയുള്ളവൻ
ആ ഒരു ചോദ്യം കേൾക്കാനായി....
നിരാശ ബാക്കിയായ
കാത്തിരിപ്പിന്റെ
മനം മടുപ്പിൽ നിന്നാണീ കുറിപ്പ്.
മനസ്സ് കൊണ്ട് മാത്രം
വായിക്കാൻ പാകമാക്കി വെച്ച
കൂട്ടിലെ ചുമർചിത്രങ്ങൾ
സഹൃദയത്വത്തിന്റെ നിറം മങ്ങാത്ത കരുതിവെപ്പുകളായി
നമുക്ക് എക്കാലവും
സൂക്ഷിക്കുവാൻ സാധിക്കട്ടെ -
ഈ സർഗാത്മക പ്രവർത്തനം
കൂടുതൽ മിഴിവോടെ തുടരാൻ
പ്രിയ സഹോദരൻ
വർണ്ണങ്ങളുടെ രാജകുമാരൻ
ഇർഷാദിന് ഇനിയുമാവട്ടെ
------------------------------
സത്താർ കുറ്റൂർ
---------------------------------
തത്തമ്മക്കൂട്
അഡ്മിൻ ഡെസ്ക്ക്
No comments:
Post a Comment