ഒരു മനുഷ്യന്റെ ജീവിതം മുഴുവൻ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിന്റെ തൃപ്തിക്ക് അനുസരിച്ചായിരിക്കണം.
അവന്റെ ഊണും ഉറക്കവും നടത്തവും കിടത്തവും എല്ലാം അല്ലാഹു തൃപ്തിപ്പെടുന്ന രീതിയിൽ ആക്കി തീർക്കുക.
ഇതു തന്നെയാണ് ഭൂമിയിൽ മനുഷ്യന്റെ പരീക്ഷണവും. ഈ പരീക്ഷണത്തിൽ വിജയിക്കുന്നവർക്കാണ് സ്വർഗം.
*എങ്ങിനെ ഈ പരീക്ഷണത്തിൽ വിജയിക്കും?*
*കാര്യം സിംപിൾ !*
*നമ്മുടെ പ്രിയപ്പെട്ട റസൂൽ (സ) യെ പൂർണ്ണമായും പിൻപറ്റുക. കാരണം, അതാണ് അല്ലാഹുവിന് തൃപ്തികരമായ വഴി.*
വിശദമായി പറഞ്ഞാൽ മനുഷ്യ ജീവിതത്തിൽ അവന്റെ എല്ലാ പ്രവൃത്തികളും റസൂൽ (സ) കാണിച്ചു തന്ന അതേ രീതിയിൽ ആക്കി തീർക്കുക.
നബി(സ) ചെയ്തത് ചെയ്യുക .
വിലക്കിയതിൽ നിന്ന് നിന്ന് വിട്ടു നിൽക്കുക.
*പുകവലി, നബി(സ) കാണിച്ചു തന്ന ജീവിതത്തിൽ എവിടെയും കാണില്ല! അത് കൊണ്ട് തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിന് തൃപ്തിപ്പെടുത്തുന്ന പ്രവൃത്തിയല്ലത് . തീർച്ച!*
ഞാൻ ഒരിക്കലും എന്റെ നാഥന്റെ തൃപ്തിയില്ലാത്ത പ്രവൃത്തി ചെയ്യില്ലെന്ന് ഒരുത്തൻ ഉറപ്പിച്ചാൽ, അവന് പുകവലിക്കാനാവില്ല! മാത്രമല്ല, ഈ തെറ്റിൽ നിന്ന് മാറി നിൽക്കുന്നതിന് പ്രതിഫലവും ലഭിക്കും.
പടച്ചവൻ ഒരു മനുഷ്യന് ഭൂമിയിൽ അനുവദിച്ച വെള്ളവും വായുവും ഭക്ഷണവും അനുഭവിക്കാതെ ആരും ഈ ലോകം വിട്ടു പോകില്ല. ആയുസ്സ് തീരുമാനിച്ചു കഴിഞ്ഞതാണ്. രോഗത്തിനോ, പുകവലിക്കോ മരണവുമായി ബന്ധമൊന്നുമില്ല! നേരത്തെ മരിച്ചവർ എല്ലാം പുകവലിക്കാരുമല്ല!
*വല്ലവനും നേരത്തെ മരിക്കാതിരിക്കാൻ പുകവലിക്കാതിരിക്കുന്നു എങ്കിൽ അവൻ മണ്ടനാണ്. എന്റെ സൃഷ്ടാവിന് ഇഷ്ടമല്ലാത്ത പ്രവർത്തിയിൽ നിന്ന് വിട്ടു നിൽക്കുന്നവൻ ബുദ്ധിമാനാണ് .*









_നിലപാടിൽ തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കമെന്ന് അപേക്ഷിക്കുന്നു._









ഷാഫി അരീക്കൻ
No comments:
Post a Comment