ഓഫീസിന്റെ ലിഫ്റ്റിലേക്ക് കാലെടുത്ത് വെച്ചതേയുള്ളൂ, പുറത്തേക്കിറങ്ങിവന്ന കോഴിക്കോട്ടുകാരൻ കോയക്കയോട് എന്റെ പിറകെ വന്ന ഒരാൾ: "സുഖമല്ലേ"
തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഒരു 110 അറബിയെ.
അറബി സംസാരിക്കുന്ന മലയാളിയെ കണ്ടാൻ നമുക്ക് പുഛമാണ്. എന്നാൽ മലയാളം സംസാരിക്കുന്ന അറബിയെ കണ്ടാൽ അൽഭുതവു. അതാണൊരു ശരാശരി മലയാളിയുടെ സ്വഭാവം.
ലിഫ്റ്റ് പൊങ്ങി തുടങ്ങി. ഞാൻ ചോദിച്ചു "മലയാളം അറിയാമോ?"
കുറച്ച് അറിയും, കോഴിക്കോട് - തൃശൂർ എല്ലാം വന്നിട്ടുണ്ട്. മലയാളം നെഞ്ചിലാണ്.... (ഭാഷ അത്രക്ക് ഫ്ലുവെന്റ് അല്ലെങ്കിലും ഒരു മലയാളിയായ എനിക്ക് മനസ്സിലാകാൻ അത് ധാരാളം)
കുറച്ച് അറിയും, കോഴിക്കോട് - തൃശൂർ എല്ലാം വന്നിട്ടുണ്ട്. മലയാളം നെഞ്ചിലാണ്.... (ഭാഷ അത്രക്ക് ഫ്ലുവെന്റ് അല്ലെങ്കിലും ഒരു മലയാളിയായ എനിക്ക് മനസ്സിലാകാൻ അത് ധാരാളം)
എനിക്കിറങ്ങേണ്ട ഫ്ലോർ എത്തിയെങ്കിലും ഇറങ്ങാതെ ഞാനയാളെ അനുഗമിച്ചു. ഞാൻ ചോദിച്ചു വീഡിയോ പിടിച്ചോട്ടെ? അതെ എന്നയാൾ തലയാട്ടി.
ഞാനെന്റെ വിഖ്യാതമായ മൊബെയിൽ കയ്യിലെടുത്തു വീഡിയോ ഓണാക്കി അയാളുടെ നേരെ പിടിച്ച് മൂപ്പരെകൊണ്ട് ആവുന്നത് മലയാളം സംസാരിപ്പിച്ചു. ബാപ്പയും ഉമ്മയും കോഴിക്കോട്ടുകാരാണെന്നോ മൂപ്പരുടെ പേർ മലയാള ചുവയുള്ള മുഹമ്മദ് കുട്ടി എന്നാണെന്നോ എന്തൊക്കെയോ അയാൾ പറഞ്ഞു.
ഏതായാലും അയാൾക്കിറങ്ങേണ്ട ഒമ്പതാം നമ്പർ ഫ്ലോറിൽ അയാളെ ഇറക്കി വിട്ട് വീഡിയോ പിടിച്ച ചാരിദാർത്ഥ്യത്തിൽ സലാമൊക്കെ പറഞ്ഞ് അദ്ദേഹത്തെ യാത്രയാക്കി തിരിച്ചിറങ്ങുംബോൾ... വീഡിയോ ഓഫ് ചെയ്യാൻ ചുവപ്പ് ബട്ടണിൽ തൊട്ടതേയുള്ളൂ.... ദാണ്ടെ കിടക്കുണു....
അതുവരെ പിടിച്ച വീഡിയോ എല്ലാം ബാഥിലായി എന്ന് വേറെ പറയണോ? ഓഫ് ചെയ്യാൻ ബട്ടണിൽ തൊട്ടപ്പോൾ മാത്രമാൺ വീഡിയോ റെകോർഡിംഗ് ഓൺ ആയത് എന്ന ആ മഹാ സത്യം എനിക്ക് മനസ്സിലായത്. പിന്നെ 6 സെക്കന്റിനകം വീണ്ടും ഓഫ് ചെയ്തു. അതായത് ഇത്രയും നേരം വീഡിയോ പിടിച്ചിട്ടും എനിക്ക് കിട്ടിയത് ആറു സെക്കന്റ് "തറ" (കാമറയിൽ പതിഞ്ഞ 6 സെക്കന്റ് വീഡിയോയിൽ ഗ്രാനേറ്റ് പതിച്ച തറ മാത്രം).
ചുരുക്കത്തിൽ, ഞാനാരായി? ശശിയായി എന്ന് പറയാം. ആകെ മനസ്സിനൊരു മരവിപ്പ്. ഒരസുലഭ മുഹൂർത്തം കളഞ്ഞു കുളിച്ചില്ലേ..... വീണ്ടും അയാളെ തേടിപ്പോയാലോ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. എന്നെ കുറ്റം പറയാനൊക്കുകേലല്ലോ.
---------
തൊട്ടതിനും പിടിച്ചതിനുമൊക്കെ മൊബെയിലും കൊണ്ട് കോപ്രായം കാട്ടാൻ പടിക്കാത്തതുകൊണ്ടും സെൽഫിയെടുത്ത് പരിചയമില്ലാത്തതുകൊണ്ടുമാവാം ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.
----------
കൃത്യം 6 വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു സംഭവം എന്റെ ജീവിതത്തിൽ നടന്നു. അന്നെന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിനമായിരുന്നു. ആ ദിവസത്തിലേക്കടുക്കാൻ ഇനി ദിവസങ്ങൾ മാത്രം. കൃത്യമായി പറഞ്ഞാൽ 2010 സെപ്തംബർ 17 ന്റെ വെള്ളിയാഴ്ച്ച രാവിലെ കൃത്യം 8:30. സ്ഥലം ഊക്കത്ത് ജുമാമസ്ജിദിന്റെ അകത്തളം. ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ രണ്ടുപേരെ സാക്ഷികളായി നിയമിച്ച് അവളുടെ പിതാവുമായി നടത്തിയ ചരിത്രപ്രസിദ്ധമായ കരാറായിരുന്നു അന്ന് നടന്നത്.

ഈ കരാർ എന്റെ പ്രശസ്തമായ മൊബെയിലിൽ പകർത്താൻ എന്റെ അനിയനെ ഏൽപിച്ചു. (അവൻ ഇവിടെയൊക്കെയൊണ്ട്) ഫങ്ഷനുകളെല്ലാം കൃത്യമായി പറഞ്ഞു കൊടുത്താണവനെ കൃത്യം ചെയ്യാൻ ഏൽപ്പിച്ചത്. (അനിയാ പൊറുത്തേക്കണേ, നിന്റെ മനസ്സിനെ മുറിപ്പെടുത്തിയ ആ സംഭവം, നീ മറക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് മറക്കാതെ ഇടക്കിടെ നിന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ ജേഷ്ടനോടങ്ങ് പോറുത്തേക്കണേ...) കരാർ പ്രൗഡ ഗംഭീരമായി തന്നെ പര്യവസാനിച്ചു. ആദ്യം മുതൽ അവസാനം വരെ കൃത്യമായി റെക്കോർഡ് ചെയ്തുകൊണ്ടിരുന്ന അവന്റെ കഴിവിനെ, തിരിച്ചും മറിച്ചും സൂം ചെയ്തും അല്ലാതെയും നിന്നും ഇരുന്നു വീഡിയോ പിടിച്ച അവന്റെ ആത്മാർത്ഥതയെ ഞാനന്ന് മനസ്സിൽ പ്രശംസിച്ചു കാണണം. പുതിയാപ്പിളയായി ഇരിക്കുന്ന എനിക്കന്ന് അതേ പറ്റുമായിരുന്നുള്ളൂ.
അന്നും ഞാനാരായി? ശശിയായി. വേറെ ആരാവാൻ??
സംഭവ ബഹുലമായ ആ കരാറൊപ്പിട്ട് അവന്റെ കയ്യിൽ നിന്നും മൊബെയിൽ വാങ്ങി പരിഷോധിച്ച ഞാൻ ഒരു വേള സ്തംബനസ്തനായി നിന്നു പോയി. ഒരു ഷോകേറ്റ പ്രതീതി. പുറത്ത് കാണിക്കാനൊക്കുമോ? ഫോണിൽ ആകെ റെകോർഡ് ആയത് 2-3 സെക്കന്റ് നിലനിൽക്കുന്ന 2 വീഡിയോ. ഒന്ന് തുടക്കവും മറ്റൊന്ന് ഒടുക്കവും. (ഒന്നിൽ നികാഹ് ഖുതുബയുടെ ആദ്യ ഭാഗം "അൽ ഹംദു ലില്ലാഹ്..." രണ്ടാമത്തേതിൽ എല്ലാം കഴിഞ്ഞുള്ള പ്രാർത്ഥന "ബാറകല്ലാഹു ലകുമാ....") ഇടയിലുള്ളത് എല്ലാം ചുമ്മാ അവൻ മൊബെയിൽ സ്ക്രീനിലൂടെ കണ്ടു എന്നതൊഴിച്ചാൽ റെകോർഡ് ആയില്ല എന്നതാണ് സത്യം. വല്ലതും പറയാൻ പറ്റുമോ? നേരത്തെ തിരിച്ച് നടക്കാൻ ശ്രമിച്ച പോലെ ഇതുണ്ടോ വല്ലതും നടക്കുന്നു?? അവനെ സമാധാനിപ്പിച്ചു വിട്ടെങ്കിലും എനിക്കെന്നെ സമാധാനിപ്പിക്കാൻ കുറച്ച് പാടുപെടേണ്ടി വന്നു. വല്ലതും പറയാനൊക്കുമോ, ഞാൻ പുതിയാപ്പിളയായിപ്പോയില്ലേ.
അവിടുന്ന് ഏകദേശം 4 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് അവന്റെ നികാഹ്. പഴയത് ഞാൻ മറന്നിട്ടില്ലെങ്കിലും അവന്റെ നികാഹിന്റെ വീഡിയോ 'എതിർപ്പുകൾക്കിടയിലും' കൃത്യമായി പിടിച്ചു കൊടുത്തു എന്ന ചാരിതാർത്ഥ്യം എനിക്കിന്നും ഉണ്ട്. അന്നും ആ പഴയ കാര്യം അവനെ ഓർമ്മപ്പെടുത്തിയിരുന്നു എങ്കിലും.
സത്യായിട്ടും ഞാനൊരു പാവാ.... എന്നെ കണ്ടാൽ പാവമാണെന്ന് തോന്നൂലേ??
അബൂ ദിൽസാഫ്
No comments:
Post a Comment