بسم الله الرحمنالرحيم. .. الحمدلله رب العالمين ..والصلاة والسلام على سيدنامحمد وعلى آله وصحبه أجمعين .
നാമെല്ലാം ഇന്ന് പല കാര്യങ്ങൾക്കായി നടക്കുന്നവരാണ്. അങ്ങാടിയിലേക്കും ജോലിസ്ഥലത്തേക്കും മസ്ജിദിലേക്കും നടന്നും വണ്ടിയിലും നാം പോകുന്നു. ജമാഅത്ത് നിസ്കാരത്തിനായി പള്ളിയിലേക്കുള്ള നടത്തം അത് വല്ലാത്തൊരു നടത്തമാണ്. ഓരോ ചുവടിനും കൂലിയാണ്. പാപമോചനമാണ്. ബഹു. അബൂഉമാമ (റ) പറയുന്നു. റസൂലുല്ലാഹി സ്വല്ലല്ലാഹുഅലൈഹിവസല്ലം അരുളി:
മൂന്നു കൂട്ടർ അല്ലാഹു സുബ്ഹാനഹുവതആല യുടെ പൂർണ്ണ ഉത്തരവാദിത്തത്തിലാണ്. ഒന്ന് റബ്ബിൻറ മാർഗത്തിലെ പോരാളി. അദ്ദേഹം വധിക്കപ്പെട്ട് സ്വർഗത്തിലെത്തി.. അല്ലെങ്കിൽ വമ്പിച്ച പ്രതിഫലവുമായും ഗനീമതുമായി തിരികെ വന്നാലും അയാളുടെ ഉത്തരവാദിത്തം അല്ലാഹു ഏറ്റെടുത്തു. രണ്ട്..
മസ്ജിദിലേക്ക് പോകുന്നവൻ.. അവൻറെ ഉത്തരവാദിത്തവും അല്ലാഹുവിനാണ്. മൂന്ന്.. (വീട്ടുകാർക്ക്) സലാംചൊല്ലികൊണ്ട് തൻറെ വീട്ടിൽ പ്രവേശിച്ചവനും അല്ലാഹുവിൻറെ ഉത്തരവാദിത്തത്തിലാണ്.
നമ്മുടെ നടത്തത്തിൽ ഒന്നാം സ്ഥാനം പള്ളിയിലേക്കാകട്ടെ.. അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തവരൂടെ കൂട്ടത്തിൽ ഉൾപെടാൻ ശ്രമിക്കുക... റബ്ബ് അനുഗ്രഹിക്കട്ടേ.. ദുആയിൽ ഉൾപെടുത്തുക..
وصلىالله وسلم على نبينا محمد وعلى اله وصحبه اجمعين .. والحمد لله رب
العالمين .. والسلام عليكم ورحمة الله وبركاته
മുഹമ്മദ് കുട്ടി അരീക്കൻ,
No comments:
Post a Comment