കൃത്യമായി പറഞ്ഞാൽ 1987 ആഗസ്ത്. ആദ്യമായി സർക്കാർ ജോലി കിട്ടി തിരുവനന്തപുരത്തെത്തി. തൈക്കാട് എന്ന സ്ഥലത്തായിരുന്നു ഓഫീസ്. കുഴപ്പങ്ങളൊന്നുമില്ല. പക്ഷേ ഒരു പ്രശ്നം ..അടുത്തൊന്നുംപള്ളിയില്ല. കാൽമണിക്കൂർ തമ്പാനൂരിലേക്ക് നടക്കണം. ദിവസവും ഉച്ചയ്ക്ക് ചോറ് തിന്നു വലിഞ്ഞു നടക്കും. ഇതിനിടെ മലപ്പുറത്തുകാരായ അവിടെ പഠിക്കുന്ന 2 കൂട്ടുകാരെ കിട്ടി. എല്ലാരുംകൂടി പള്ളി അന്വേഷിച്ചു. അവസാനംകണ്ടെത്തി. ഓഫീസിന് തൊട്ടടുത്ത് പോലിസ് ട്രൈനിംഗ്കോളേജ് കാംപസിനകത്ത് ട്രെയിനികൾക്കായി ചെറിയൊരു പള്ളി... അപ്പുറത്ത് അമ്പലവും ഉണ്ട്. ഞങ്ങൾ അന്വേഷിച്ചപ്പോൾകോളേജിൻറെ വൈസ്പ്രിൻസിപ്പൽ മലപ്പുറത്തു സർക്കിളായി ജോലിചെയ്ത ഇന്നാട്ടുകാരനായ അബ്ദുൽഖാദിർസാഹിബാണ്. ഞങ്ങളെ കണ്ടതും മൂപ്പർക്ക്ഭയങ്കര സന്തോഷം. ഇപ്പോള് ട്രൈനികളില്ലാത്തതിനാൽ മസ്ജിദ് ഉപയോഗിക്കാതെകിടക്കുും നിങ്ങൾ വേഗംചെന്ന് നിസ്കാരം തുടങ്ങീയെന്നുംഇല്ലെങ്കിൽ പള്ളി എടുത്തുപോകുമെന്നുംഅദ്ദേഹം പറഞ്ഞു. ചെന്നുനോക്കിയപ്പോൾ ആകെ ചമ്മല്നിറഞ്ഞു കാട്പിടിച്ച്കിടക്കുന്നു. എല്ലാം വൃത്തിയാക്കി റാഹത്തായി നിസ്കാരം തുടങ്ങി. കേട്ടറിഞ്ഞ ചിലരും കൂടെക്കൂടി. ഒരാഴച കഴിഞ്ഞപ്പോ സാഹിബ് പറഞ്ഞു.. നമുക്ക് ഉള്ള ആളെവെച്ച് ജുമുഅ തുടങ്ങണം.
സ്വന്തം വണ്ടിയിൽനാട്ടിൽനിന്ന് ഒരു ഇമാമിനെകൂട്ടി എല്ലാ വെള്ളിയാഴ്ചയും സാഹിബെത്തും. വളരെ ഉഷാറായി കാര്യങ്ങൾ... ഒരു മാസംകൊണ്ട് പുതിയ എസ്ഐ ബാച്ച് വന്നു. പള്ളി നിറഞ്ഞു..ഒരമാസം കൂടി കഴിഞ്ഞു..ഞാൻ ട്രാൻസ്ഫർകിട്ടി നാട്ടിലെത്തി. ഇത്രയും കാര്യങ്ങൾ ഇപ്പോൾ ഓർക്കാൻ കാരണം നീണ്ട 29 വർഷങ്ങൾക്ക്ശേഷംഇന്ന് റബ്ബറിന്റെ അപാരമായ അനുഗ്രഹത്താൽ ആ മസ്ജിദിൽ വീണ്ടും ജുമുഅ കൂടാൻ അവസരം കിട്ടി. അറിയാതെ കണ്ണുകൾ നിറഞ്ഞ നിമിഷം. ഇന്നൊരു മീറ്റിംഗ് പങ്കെടുക്കാൻ വന്നതാണ്. ഇപ്പോൾ പള്ളി വലുതാക്കി. 2 നിലയാണ്. പുറത്ത് പായ വിരിച്ചിട്ടുംആളുകൾക്ക്സ്ഥലമില്ലാത്ത അവസ്ഥ.. ഒരു പാടോർമകൾ അയവിറക്കി അവിടെനിന്ന് വിട പറഞ്പോന്നു. ഇപ്പോഴിതാ ട്രെയിനിൻറെശബ്ദം പോലും ആ നഷ്ടബോധത്തിൻറെ ചൂളംവിളിപോലെ.................
-------------------------------
എ.മുഹമ്മദ് കുട്ടി
-------------------------------
എ.മുഹമ്മദ് കുട്ടി
No comments:
Post a Comment