കമ്മുണ്ണി മുസ്ല്യാർ; ഒരു ദേശത്തെ സൂഫീ സ്പർശങ്ങൾ
-------------------------
സത്താർ കുറ്റൂർ
💧💧💧💧💧💧💧💧
മഞ്ഞ് തുള്ളി പോലെ പരിശുദ്ധമായ ജീവിതം കൊണ്ട് പരിസരം മുഴുവൻ നൻമയുടെ നനവ് പരത്തിയ സാത്വികനായിരുന്നു കുറ്റൂരിലെ ചെളളപ്പറമ്പൻ കമ്മുണ്ണി മുസ്ല്യാർ .
ഇവരുടെ കുടുംബത്തിന്റെ താവഴികളെത്തുന്നത് കൊണ്ടോട്ടി നെടിയിരുപ്പ് പ്രദേശത്താണ്.
ചെളളപ്പറമ്പൻ പോക്ക രാക്കയുടെ രണ്ടാമത്തെ മകനായാണ് സ്മര്യപുരുഷന്റെ ജനനം.
പ്രധാന ഉസ്താദ് പ്രമുഖ പണ്ഡിതനും ഒരു പാട് ശിഷ്യ സമ്പത്തിനുടമയുമായ തിരൂരങ്ങാടിനടുവിലെ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന കോടഞ്ചേരി മമ്മൂട്ടി മുസ്ലാരാണ്.
വിവിധ പ്രദേശങ്ങളിലായി അറുപത്തിയഞ്ച് വർഷക്കാലം കമ്മുണ്ണി മുസ്ല്യാർ ദർസീ ജീവിതം നയിച്ചു. നാല് വർഷം വെന്നിയൂരിലും,
പത്ത് വർഷംചെർനൂരിലും, അൻപത് വർഷം തലക്കടത്തൂരിലുമായിരുന്നു.
ഇതിലൂടെ നൂറുകണക്കിന് ശിഷ്യ സമ്പത്തിനുടമയായി.
കേരള മുസ്ലീം പരിഷ്കർത്താവായിരുന്ന ചാലിലകത്ത് കുഞ്ഞഹമ്മദാജി,
പണ്ഡിത ശ്രേഷ്ടരായ ഖുതുബി മുഹമ്മദ് മുസ്ല്യാർ,
പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലാർ, കെ.എം.മൗലവി,
വടകര മമ്മദാജി തുടങ്ങിയവർ കമ്മുണ്ണി മുസ്ല്യാരുടെ ശിഷ്യൻമാരിൽ പ്രധാനികളാണ്.
ഇദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച നാൽപതോളം പണ്ഡിതൻമാർ നമ്മുടെ നാട്ടിലുമുണ്ടായിരുന്നു വെത്രെ.
ഉയർന്ന പാണ്ഡിത്യം കൊണ്ടും,
ഉന്നത വ്യക്തിത്വം കൊണ്ടും നമുക്ക് മുൻപേ പോയ ഈ സാത്വികനെ പുതിയ തലമുറയിൽ പരിചയപ്പെടുത്താനുള്ള ഒരു ശ്രമവും നമ്മുടെ നാട്ടിൽ നടന്നിട്ടില്ല എന്നത് സങ്കടകരമാണ്.
കുന്നാഞ്ചീരി ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് ഇദേഹത്തെ മറവ് ചെയ്തിട്ടുള്ളത് .
ഈ വലിയ മനുഷ്യന്റെ ഖബറിടം സന്ദർശിക്കുന്നതിനായി അന്യ ദിക്കുകളിൽ നിന്ന് വരെ വിശ്വാസികൾ ഇപ്പോഴും കടന്ന് വരാറുണ്ട്. രണ്ട് ഭാര്യമാരിലായി ഏഴ് മക്കളായിരുന്നു കമ്മുണ്ണി മുസ്ലാർക്കുണ്ടായിരുന്നത്.
നാല് ആണും, മൂന്ന് പെണ്ണും .ഇതിൽ മൂന്ന് പേരും പണ്ഡിതൻമാരായിരുന്നു.
മുഹമ്മദ് മുസ്ല്യാർ,
അബ്ദുറഹ്മാൻ മുസ്ല്യാർ, അഹമ്മദ് കോയ മുസ്ല്യാർ .
ഹിജ്റ 1354 ദുൽഖഅദ് 15 നാണ് കമ്മുണ്ണി മുസ്ല്യാരുടെ വഫാത്ത്.
അള്ളാഹു അദേഹത്തേയും നമ്മെയും
സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ-------------------------
സത്താർ കുറ്റൂർ
No comments:
Post a Comment