Tuesday, 16 August 2016

അരീക്കൻ അബ്ദുല്ല മാസ്റ്റർ


അരീക്കൻ അബ്ദുല്ല മാസ്റ്റർ വിടപറഞ്ഞിട്ട്  ശവ്വാൽ11ന് കൊല്ലം തികയുന്നു.  ധന്യമായൊരു പുരുഷായുസ്സ് സമൂഹത്തിന്അർപ്പിച്ച്കടന്ന്പോയ  മനുഷ്യനെ ഓർക്കാത്ത ഒരാളും നമ്മുടെ നാട്ടിലുണ്ടാവില്ലകുറ്റൂരിലെ സീതീസാഹിബ് വായനശാലയുംഹുജ്ജതും അൽഹുദയുംആ സഫലജീവിതത്തീൻറെ ജീവനുള്ള അടയാളങ്ങളാണ് യൗവന കാലത്തിൻറെ പോരാട്ടമാണ് വായനശാല.അദ്ദേഹത്തിൻറെ പഠനകാലംതന്നെ ഒരു പോരാട്ടമായിരുന്നു ഇല്ലായ്മക്ളോട് പോരാടി ദിവസവും തിരൂരങ്ങാടിയിലേക്ക്നടന്നായിരുന്നു പഠനകാലംഅവരുടെ  ചെയ്യുന്ന ജോലിയിലുള്ള ആത്മാർത്ഥത നാം കണ്ടു പഠിക്കേണ്ടതാണ്ഹുജ്ജതുൽഇസ്ലാംമദ്രസയുടെ സുവർണകാലഘട്ടമായിരുന്നു അബ്ദുല്ല മാസ്റ്റർ സെക്രട്ടറി ആയിരുന്നആയിരുന്നപ്പോൾഒറ്റകെട്ടിടംമാത്രമായിരുന്ന സ്ഥാനത്ത് പുതിയ ബിൽഡിംഗ് വന്നു പഴയ പിടിയരികാലത്ത് വിപ്ളവകരമായ മാറ്റങ്ങളെമദ്രസയിൽവരുത്തി യത് അദ്ദേഹത്തിൻറെ  കൂടെ അക്കാലത്ത് പ്രവർത്തിച്ചയാളെന്ന നിലയിൽ ഇന്നും ഓർക്കുന്നുറസീവറെ ഒഴിവാക്കികുട്ടികൾ നേരിട്ട് അരിയും മാസവരിയുംമദ്രസയിലെത്തിക്കുന്ന പദ്ധതി നടപ്പാക്കിയത് പല മദ്രസകളുംപിന്നീട് മാതൃകയാക്കി.അത്പോലെ കുറ്റൂരിലെ പള്ളിയിലെ ഹൗളിനടുത്ത് വലിയൊരു ടാങ്ക് കെട്ടി വെള്ളം നിറച്ച് രണ്ട്മൂന്ന് ഹോട്ടലിലെക്ക് വെള്ളമെത്തിച്ച്പള്ളിക്ക് സ്ഥിരവരുമാനമുണ്ടാക്കിയതും  കുശാഗ്രബുദ്ധിതന്നെ.  സ്ഥാപനങ്ങളുടെവരവ്ചിലവ്  കണക്കിൻറെകാര്യത്തിൽ വളരെകണിശക്കാരനായിരുന്നുഅക്കര്യത്തിൽ ഒരുവിട്ടുവീഴ്ചയുമില്ലആരെയും പേടിച്ചതുമീല്ല ധന്യധന്യജീവിതത്തിൻറെ രണ്ടാംഭാഗമായിരുന്നു അൽഹുദാ. .. അതിനെ സംസ്ഥാപനവുംവളർച്ചയും ഉയർച്ചയുമെല്ലാം  മേനിയിലെ വിയർപ്പുതുള്ളികളോട് നാംകടപ്പെട്ടിരിക്കുന്നു ദീർഘദൃഷ്ടിക്ക്മുമ്പിൽ നാം തല താഴ്ത്തുന്നുഇനിയുമുണ്ട് .. കരിയങ്കല്ല് അൽഹുദാ..ജീവിക്കുന്നമറ്റൊരുസ്മാരകമായി നിലകൊള്ളുന്നുഊക്കത്ത് ജുമാമസ്ജിദിൻറെ ചരിത്രവും അബ്ദുല്ല മാസ്റ്ററെ പറയാതെ പൂർണ്ണമാകില്ലഇങ്ങനെ സ്വന്തംജീവിതം സമുദായ നന്മക്ക്മാത്രമായി ജീവിച്ചു തീര്ത്ത  മഹാൻറെജീവിതം വരുംതലമുറക്കായി ഓർത്തുഅം വെച്ചില്ലെങ്കിൽഅതൊരു മഹാപാതകമായിരിക്കും..തീർച്ച ജീവിതമെഴുതിയാൽ തീരില്ല.  മികച്ച അധ്യാപകൻ..പഞ്ചായത്ത് മെമ്പർ...അദ്ദേഹംതിളങ്ങിയ മേഖല നിരവധിയാണ്..  അല്ലാഹു  ബർസഖിജീവിതം സന്തോഷമാക്കട്ടേ.. സ്വർഗവാതിലുകൾ  ഖബ്റിലേക്ക്റബ്ബ്തുറന്നുകൊടുക്കട്ടേ എന്ന ആത്മാർത്ഥ പ്രാർത്ഥന യോടെ  എളിയ ഓർമ്മ പങ്കു വെക്കുന്നു...

---------------------------------------
മുഹമ്മദ്‌കുട്ടി അരീക്കൻ, 

No comments:

Post a Comment