ദർബും ബെയ്ഷും സബിയയും ജിസാനും അബു അരിശും സാമ്ത്തയും അങ്ങനെ ഒരു പാട് ചെറു ഗ്രാമങ്ങൾ അടങ്ങിയ രണ്ട് | രാജ്യങ്ങളുടെ ഒരറ്റം ജിസാൻ മൻതക ''......
ഗ്രാമങ്ങൾഎന്ന് തന്നെ പറയാം ഗ്രാമഭംഗിയെ അ ടർത്തി മാറ്റി ആധുനിക പട്ടണങ്ങളുടെ മുഖഛായ കൊണ്ട് വരാൻ ശ്രമിച്ചപ്പൊഴും എന്തൊ കുറച്ച് ബാക്കിയായ പോലെ . അത് എങ്ങും എവിടെയും ആസ്വദിക്കാനുമാവും ആ ഒരു ഗ്രാമീണ Sച്ച്.
കടുത്ത തണുപ്പിന് ശമനം തേടി അബഹക്കാർ ചുരമിറങ്ങി വരുന്ന ഷ ഖീകിൽ നിന്ന് കടലിന്റെ ചെറു ഓളങ്ങൾ ആസ്വദിച്ച് ദർബും താണ്ടി ബെയ്ഷിൽ എത്തുമ്പോഴേക്കും കാണാം തികച്ചും പാരമ്പരാഗത രീതിയിൽ വസ്ത്രമണിഞ്ഞ ഓൾഡ് and ന്യൂ ജനറേഷൻ മനുഷ്യരെ. കാലം മനുഷ്യരെ കീറിയതും നെരച്ച തുമായ ജീൻസിലേക്കും അര നിക്കറിലേക്കും വഴിതെളിച്ചപ്പോഴും ഇന്നും അവരിൽ ചിലരെങ്കിലും പാരമ്പര്യത്തെ കൈ ഒഴിഞ്ഞില്ല അതിൽ പുതിയതും പഴയതും തലമുറയുണ്ട്. ഫൂത്ത എന്ന കട്ടി കുടിയ കള്ളിമുണ്ടും ഫുൾസ്ലീവ് ഷർട്ടും അരയിലൊരു ബെൽറ്റും അതിൽ തിരുകിയ പ്രത്യേഗതരം കത്തിയും പിന്നെ തലയെടുപ്പിനെ ന്നോണം മുല്ലപ്പൂവും ഒര് തരം ഇലയും ഉപയോഗിച്ചുണ്ടാക്കിയ കീരീടവും . ആദ്യമായി കാണുന്ന ഏതൊരാളും ഇവനെന്താ വട്ടാണോ എന്ന് ചോദിച്ച് പോകുന്ന നല്ല ചെത്ത് സ്റ്റൈൽ എന്ന് വേണമെങ്കിൽ പറയാം കാണേണ്ട കായ്ച തന്നെ.
യാത്രയിൽ ഇരുവശവും വെറുതെ ഒന്ന് കണ്ണോടിച്ചാൽ നിറയെ വാഴ തോട്ടങ്ങളാലും മാംഗോ ട്രീയാലും പപ്പായ മരത്തിനാലും സമ്പുഷ്ടമായ മസറകൾ കാണാം. ഒപ്പം വേങ്ങരക്കാരന്റെയും കുറ്റൂർ കാരന്റെയും സൂപ്പർ മാർക്കറ്റുകളാലും ബ്രോസ്റ്റുകടകളാലും സമ്പുഷ്ടമായ അങ്ങാടികളും നമ്മുടെ യാത്രക്ക് മിഴിവേകുo
അതുറപ്പ്. ഏതൊരു കച്ചവടക്കരനും കൊതിച്ച് പോകും ഇവിടങ്ങളിൽ ചെറു ബിസിനസ് ആരംഭം കുറിക്കാൻ കറുമ്പൻ മാരാലും വെളുമ്പൻ മാരാലുംമനികളാലും പച്ചകളാലും ദേസിക ളാലും തനി നാടൻ മലയാളികളാലും ജനകീയമാണ് ഓരോ അങ്ങാടിയും.
യാത്രയിൽ കണ്ണോടിച്ചാൽ അങ്ങിങ്ങ് അറബ് നാടുകളിൽ സുലഭമായി കാണുന്ന അജ്നഭിയെ അറബികൾ സ്നേഹത്തോടെ വിളിക്കുന്ന ഹിമാർ അഥവാ ഡോങ്കി യെയും ഒട്ടകത്തെയും കാണാം ഒട്ടകം മേഞ്ഞ് നടക്കുന്നത് മാത്രം അറബ് നാടുകളിൽ കണ്ട് ശീലിച്ച ഏതൊരാൾക്കു ഒട്ടകത്തെ ചക്ക് തിരിക്കുന്ന യന്ത്രമാക്കി എണ്ണ ആട്ടി ഉണ്ടാക്കുന്നതും ഒരു വ്യത്യസ്ഥ കാഴ്ച തന്നെയാണ്.
തിരിയാത്തോല് ചക്ക് ങ്ങൽ ചെല്ലീ എന്ന് ഉമ്മയിൽ നിന്ന് കേട്ട് ശീലിച്ച എനിക്ക് ചക്ക് ആദ്യമായി കാണാൻ അവസരം കിട്ടിയത് ഇവിടെ വെച്ചാണ്.
അറബി പണം കൊണ്ട് മണിമാളിക പണിതുണ്ടാക്കി അതിൽ എല്ലാം ആധുനികവൽകരിച്ച് മേലനങ്ങാത്ത കൊച്ചമ്മാരെ വാർത്തെടുത്ത നമ്മടുനാട്ടിൽ നിന്ന് എന്നോ പടിയിറങ്ങിയ ഈ പഴഞ്ചൻ എന്ത്രം ഇവിടെ സുലഭമായി കാണാം. ജീവിത രീതി മാറിയെങ്കിലുംഇവരിപ്പോഴും മലയാളിയെപ്പോലെ പഴമയെ കൈവിടാൻ ഒരുക്കമല്ല.
ഇതാണ് മുല്ലപ്പൂ വിപ്ലവം എന്ന് തോന്നി പ്പോകും വിതമാണ് ഇവിടെ യമനികളുടെ മുല്ലപ്പൂ ബിസ്നസ്സ് ഹoബ്ബ് ചാടിക്കാൻ വണ്ടിയൊന്ന് സ്പീട് കുറക്കാൻ പേടിയാണ് കയ്യിൽ മാല കോർത്തതും തലപ്പാ വായി തുന്നി ഉണ്ടാക്കിയതുമായ മുല്ലപ്പൂവിന്റെ വെറൈറ്റി ഐറ്റംസുമായി യമനികൾ ചാടി വീഴും ഓരോ ഹoബ്ബിന്നടുത്തും സിഗ്നലിലും കവലകളിലും വെയിലിന് ചൂട് കുറഞ്ഞത് മുതൽ പാതിര വരെ ഇവരെ കാണാൻ സാധിക്കും.
നാട്ടിൽ കൊയപ്പാൻമാർ എന്ന് നമ്മൾ വിളിക്കുന്ന കുഴപ്പക്കാരല്ലാത്ത കളിമൺപാത്രനിർമാതാക്കളുടെ ഒരു തലമുറ ഇവിടെ വന്ന് പെട്ടതാണോ അതോ അറേബ്യൻ കൊയപ്പൻമാരാണോ എന്നറിയില്ല കളിമൺ പാത്രങ്ങളും അലങ്കാര ചട്ടികളും ഉണ്ടാക്കി വിൽക്കുന്ന അറേബ്യൻ വേർഷൻ കൊയപ്പാൻമാരുടെ കലവിരുതകളും കാണാം റോഡിനിരുവശത്തും.
പ്രധാനകാഴ്ചകളിലൊന്നാണ് ഒന്നര മണിക്കൂർ കടൽമാർഗം യാത്ര ചെയ്ത് പല ചെറു ദ്വീപുകളും താണ്ടി ഫുർ സാനെന്ന കൊച്ചു ദ്വീപിലേക്കുള്ള യാത്ര വികസനം എത്തുന്നതേയൊള്ളൂ ദ്വീപിൽ അവിടെക്കും എത്തിപ്പെട്ടിട്ടുണ്ട് കച്ചവട തൽപ്പരരായ നമ്മുടെ നാട്ടുകാർ. ഇവിടേക്ക് തികച്ചും സൗജന്യ മാ ണ് കപ്പൽ അല്ലങ്കിലും കപ്പലുപോലോത്ത ഈ കപ്പൽയാത്ര. അവിടെയും ഉണ്ട് ആവശ്യക്കാർക്ക് കാശ് മുടക്കിയും ജീവൻ ഓടിക്കുന്നവന്റെ കയ്യിൽ ഏൽപ്പിച്ചുള്ള സ്പീഡ് ബോട്ട് യാത്ര.
ഇന്നാട്ടുകാർ ഭക്ഷണ പ്രിയരായത് കൊണ്ടാവണം ഹോട്ടലുകളുടെ ഒരു മഹാസമ്മേളന നഗരിയാണിവിടം. ഫാസ്റ്റുഫുഡിലെ പാശ്ചാത്യ ഫുഡ് ഐറ്റങ്ങളും ലഭ്യമാണിവിടെ. ജിദ്ദയിലോ മക്കയിലോ വന്നാൽ ഉംറ ചെയ്തില്ലേലും ഒര് അൽ ബൈക്ക് തിന്നാതെ പോയാൽ എല്ലാം നഷ്ടമായി എന്ന്ചിലരെങ്കിലും കരുതിയ .
അറബികൾ സുറ സുറയും കെത്തർ തൂമും കെത്തർ കെഷ്ച്ചപ്പും തർക്കിച്ച് വാങ്ങാത്ത അൽ ബൈക്കും ലഭിക്കാൻ തുടങ്ങീട്ടും. എല്ലാം ആധുനിക മായപ്പോഴും എല്ലാറ്റിലും പഴമയുടെ തനിമ എന്നും നിലനിർത്തി പോരുന്ന ആവശ്യത്തിന് മഴയും ആവശ്യത്തിലധികം ചൂടും ഒപ്പം പൊടിക്കാറ്റും നൽകി രണ്ട് രാജ്യങ്ങളുടെ സംഗമ ഭുമിയായി ഈ നാട് രാജ്യത്തിന്റെ ഇങ്ങേ മൂലയിൽ കടലിനോടും യമനിനോടും ചേർന്ന് കിടക്കുന്നു.......
No comments:
Post a Comment