സര്‍വ്വലോക രക്ഷിതാവിന്റെ സ്വര്‍ഗീയാരമത്തിലേക്കുള്ള വഴി യാത്രയിലെ ഇടത്താവളമായ ബര്‍സഖിന്റെ ലോകമായ പള്ളിപ്പറമ്പിലെ ഖബറിന്നരികിലെത്തുംബോള്‍ മനസ്സൊന്ന് പിടയാത്തവരായും ഇന്നല്ലെങ്കില്‍ നാളെ തനിക്കും രാപാര്‍ക്കാനുള്ളൊരാ മണ്ണിനെ നോക്കി നെടുവീര്‍പ്പിടാത്തവരായും ഒരാളുമുണ്ടാവില്ല
സ്നേഹവും ലാളനയും സഹതാപവും കരുതലും തലോടലും നല്‍കിയവര്‍
ആദ്യാക്ഷരത്തിന്റെ മൊഴിമുത്തുകള്‍ ചൊല്ലി പഠിപ്പിച്ചവര്‍
കുട്ടിക്കാലത്തും വിദ്ധ്യാര്‍ത്തി ജീവിതത്തിലും തന്നോടൊപ്പം കളിച്ചും രസിച്ചും കൂടപ്പിറപ്പിനെപോലെ
നടന്നവര്‍
അങ്ങിനെയൊരുപാട് പേര്‍ അന്തിയുറങ്ങുന്നൊരാ പള്ളിപ്പറമ്പ് കുട്ടിക്കാലത്തൊരു കൗതുകമായിരുന്നു പിന്നീടതൊരു ചിന്തയായ് മാറി
കാലം പോയ് മറയും തോറും അത് മനസ്സിലോരോ ചോദ്യമായ് മാറി
ഞാനറിഞ്ഞ എന്നെയറിഞ്ഞ ഞാനൊരുപാട് ഇഷ്ടപ്പെട്ട എന്റെ വല്ല്യുപ്പയുടെ വേര്‍പാടിന്റെ ദിവസം വല്ല്യുപ്പയുടെ മയ്യിത്ത് ഖബറടക്കിയ നേരം മുതല്‍ എനിക്കതൊരു നൊമ്പരം മാത്രമായ് മാറിയ നിമിഷം
അന്ന് രാത്രി ഞാനൊരുപാട് കരഞ്ഞു ആരും കാണാതെ പൊട്ടി പൊട്ടി കരഞ്ഞു അല്ലെങ്കിലും ആണ്‍കുട്ടികള്‍ കരയുന്നത് ഒരു കുറച്ചിലാണല്ലൊ
ആണ്‍കുട്ടികള്‍ കരയുന്നത് കാണുംബോള്‍ കാണുന്നവര്‍ ഒരു പക്ഷെ ചിന്തിച്ചേക്കാം
അയ്യേ ഇവനെന്തായിങ്ങിനെയെന്ന്
പക്ഷെ അതങ്ങിനെയാണ് നാം ഇഷ്ടപ്പെടുന്ന അതായത് നാം ഒരുപാടൊരുപാടിഷ്ടപ്പെടുന്നവര്‍ നമ്മ വിട്ടകന്നുവെന്ന് നമുക്ക് തിരിച്ചറിവുണ്ടാകുന്ന ആ നിമിഷം ഒരു പക്ഷെ നാം എല്ലാ സങ്കടവും ഒതുക്കി പിടിച്ച് നിന്നേക്കാം
കാണുന്നവര്‍ക്ക് തോന്നും ഇവനെന്താ ഒരു കൂസലുമില്ലല്ലോയെന്ന് അതൊന്നും ഒരു കൂസലുമില്ലാത്തതോണ്ടല്ല
ആ നിമിഷം ആ ദിവസം മനസ്സിന്റെ ഓരോ കോണിലും സങ്കടം അണ പൊട്ടി ഒഴുകാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്ന നിമിഷങ്ങള്‍ മാത്രമായിരിക്കും പക്ഷെ ആണ്‍കുട്ടിയായി പോയില്ലെ കരയാന്‍ പറ്റുമോ അതവാ കരഞ്ഞാല്‍ ആളുകളെന്ത് വിജാരിക്കും ബന്തുക്കളെന്ത് വിജാരിക്കുമെന്ന ചിന്തയാവും മനസ്സില്
നമ്മുടേയും വേര്‍പിരിഞ്ഞവരുടേയും ഇടയിലുള്ള ആരും കാണാത്തൊരാ സ്നേഹ ബന്തം അറിയുന്ന ആരെങ്കിലുമൊന്ന് നമ്മെ ആശ്വസിപ്പിക്കാന്‍ അടുത്ത് വന്നാല്‍ നമ്മുടെ സങ്കടം ചെറിയൊരു മിഴിനീരായ് പുറത്ത് വരും പക്ഷെ നാം ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളില്‍ പൊട്ടിക്കരയുകയാണെന്നത് റബ്ബിനും നമുക്കും മാത്രമെയറിയൂ
അത്തരമൊരു സന്ദര്‍ഭമായിരുന്നു എന്റെ വല്ല്യുപ്പയുടെ വേര്‍പാടിന്റെ ദിനം എനിക്കുണ്ടായത്
കുട്ടിക്കാലത്ത് എന്നെ ഒരുപാട് ശകാരിക്കുമായിരുന്നു ഒരുപക്ഷെ എല്ലാ പേരകുട്ടിളേക്കാളും ശകാരവും അടിയും കിട്ടിയതും എനിക്ക് തന്നെയായിരിക്കും എന്നാലും എനിക്കെന്നും ഇഷ്ടമായിരുന്നു ഇഷ്ടമായിരുന്നു എന്ന് പറഞ്ഞാല്‍ അതൊരു ഷക്ഷെ കുറഞ്ഞ് പോകും ഒരുപാടൊരുപാട് ഇഷ്ടമായിരുന്നു
തല്ലാനും തലോടാനും സ്നേഹമുള്ളവര്‍ക്കേ കഴിയൂ എന്നതൊരു യാദാര്‍ത്യമാണ്
ഞാന്‍ വല്ല്യുപ്പയുടെ അടുത്ത് പോകുബോള്‍ വല്ല്യുപ്പയുടെ അടുത്തിരിന്നും അവരുടെ കയ്യൊക്കെ തടവി കൊടുത്തും ക്ഷേമമന്വാശിച്ചും ഞാനെന്റെ സ്നേഹം പ്രകടിപ്പിക്കുംബോള്‍ വല്ല്യുപ്പ എന്നെ ദയനീയവും സഹതാപവും അതിലേറെ സ്നേഹവും നിറഞ്ഞൊരു നോട്ടം നോക്കും ഞാനും അതാഗ്രഹിഹിച്ച് തന്നെയായിരുന്നു ഓരോ ദിവസവും ഓരോ നിമിഷവും വല്ല്യുപ്പയോട് ഇടപഴകിയതും
ഞാന്‍ ചെല്ലുന്ന ദിവസമൊക്കെയും വല്ല്യുപ്പ ചോദിക്കും ഉപ്പ വിളിച്ചിരുന്നോ നിനക്കുള്ള വിസയുടെ കാര്യമെന്തെങ്കിലും പറഞ്ഞിരുന്നോയെന്ന്
ഞാനെങ്ങിനെയെങ്കിലുമൊന്ന് കര കയറി കാണാന്‍ ഒരുപാട് കൊതിച്ചിരുന്നു എന്റെ വല്ല്യുപ്പ
വല്ല്യുപ്പയുടെ വേര്‍പാടിന്റെ തലേ ദിവസവും എന്നോടതേ പറ്റി ചോദിച്ചതാണ് അന്നും ഞാന്‍ എന്നും പറയാറുള്ളത് പോലെ പറഞ്ഞു ഒക്കെ ശെരിയാകുമെന്ന്
വല്ല്യുപ്പ ഞങ്ങളില്‍ നിന്ന് ഈ ലോകത്തില്‍ നിന്ന് വിട്ടകന്ന ആ രാത്രി അയല്‍വാസികളും ബന്തുക്കളുമൊക്കെ വന്ന് വല്ല്യുപ്പയുടെ വേര്‍പാട് സ്ഥിതീകരിച്ച നിമിഷം എന്തൊ എനിക്കത് വിശ്വസിക്കാനൊരു പ്രയാസം പോലെ ഞാന്‍ ചെന്ന് വന്നവരൊക്കെ ചെയ്തത് പോലെ വല്ല്യുപ്പയുടെ കൈഞരമ്പില്‍ വിരലമര്‍ത്തി നോക്കി ഞന്‍ വല്ല്യുപ്പയുടെ മുഖത്തേക്ക് നോക്കി എനിക്കപ്പൊ തോന്നിയത് വല്ല്യുപ്പ നല്ല ഉറക്കമായിരിക്കുമെന്നാണ്
ഞാനങ്ങനെ വിശ്വസിക്കാന്‍ ശ്രമിച്ചു പക്ഷെ എല്ലാം റബ്ബിന്റെ വിധിപോലെ സംഭവിച്ചിരുന്നുവെന്നത് എന്റെ മനസ്സിനെ മനസ്സിലാക്കാന്‍ ഞാനൊരുപാട് പാട് പെട്ടു
എന്റെ ചിന്തകളന്ന് കുട്ടിക്കാലത്തെ ഒരുപാടോര്‍മ്മകളിലേക്ക് പോയി കുട്ടിക്കാലത്ത്
രാവിലെ മദ്ദ്രസയിലേക്ക് പോകുംബോഴും സ്കൂളിലേക്ക് പോകുംബോഴും വല്ല്യുപ്പ തരുന്ന പത്തു പൈസയും പീടികയില്‍ നിന്ന് വരുംബോള്‍ തരുന്ന മിഠായിയും വല്ല്യുപ്പയുടെ ശകാരവും സ്നേഹവും കരുതലും അങ്ങിനെ എല്ലാം എല്ലാം എന്റെ മനസ്സിലൂടെ പാഞ്ഞ് നടന്നു
നന്നായി ഹിന്ദിയും ഉറുദുവും മറാട്ടിയും തെളുങ്കും കന്നടയും തമിഴും ബംഗാളിയും അറബിയുമെല്ലാം സംസാരിക്കുമായിരുന്നു വല്ല്യുപ്പ
വല്ല്യുപ്പ ഹിന്ദി പറയുന്നത് കേട്ടാണ് എനിക്കും ഹിന്ദി പഠിക്കണമെന്ന് ആദ്യമായി ഞാന്‍ ആഗ്രഹിച്ചത്
ഗള്‍ഫില്‍ നിന്ന് ഉപ്പയുടെ അടുത്ത് നിന്ന് ആരെങ്കിലും വന്നാല്‍ അവരോട് അറബിയിലാണ് വല്ല്യുപ്പ സംസാരിക്കുക അന്നൊക്കെ അത് കേള്‍ക്കുംബോള്‍ ഒരത്ഭുതമായിരുന്നു
ഒരിക്കല്‍ ഞാന്‍ മഹാരാഷ്ട്രയിലേക്ക് ബേക്കറിപ്പണിക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ധൈര്യം തന്നതും അവിടുത്തെ സ്ഥലങ്ങളെ പറ്റിയും കാലാവസ്ഥയെ പറ്റിയുമൊക്കെ ഒരുപാട് പറഞ്ഞു
ഹിന്ദിപ്പാട്ട് കേള്‍ക്കാന്‍ വലിയ ഇഷ്ട്മായിരുന്നു വല്ല്യുപ്പാക്ക് അതുപോലെ എനിക്കും എന്റെ കയ്യിലുള്ള മുഹമ്മദ് റാഫി സാബിന്റെ ഹിന്ദി പാട്ടിന്റെ സീഡി എന്നും രാവിലെ കുറച്ച് നേരം കേള്‍ക്കല്‍ അന്നൊരു ഹരമായിരുന്നെനിക്ക്
പാട്ടിന്റെ വരികളിലെ അര്‍ഥമറിഞ്ഞിട്ടൊന്നുമല്ല ഞാനത് കേട്ടിരുന്നത് എനിക്കതെന്നുമൊരു ആവേശം തന്നെയായിരുന്നു അന്നൊക്കെ രാവിലെ കോലായിലെ എന്റെ റൂമിന്റെ വാതിലിനടുത്തുള്ള കസേരയില്‍ വല്ല്യുപ്പ വന്നിരിക്കും ഒരു പക്ഷെ എന്നും മുഹമ്മദ് റാഫി സാബിന്റെയാ പാട്ട് കേള്‍ക്കാനായിരിക്കണം വല്ല്യുപ്പയുടെ ആ ഇരുത്തമെന്ന് ഞാനിന്നും വിശ്വസിക്കുന്നു
അന്നത്തെയാ റാഫി സാബിന്റെ പാട്ടിന്റെ സീഡി ഇന്നുമെന്റെ കയ്യില്‍ ഭദ്രമാണ്
വല്ല്യുപ്പയുടെ കാല ശേഷമാണെനിക്ക് ഗള്‍ഫിലേക്കുള്ള വിസ ശെരിയാവുന്നത് ഞാന്‍ പോവുന്ന ദിവസം ളുഹര്‍ നമസ്ക്കാര ശേഷം കുന്നാഞ്ചീരി പള്ളിയുടെ ഖബറിസ്ഥാനിലെ എന്റെ പ്രിയപ്പെട്ട വല്ല്യുപ്പയുടെ ഖബറിന്നരികിലെത്തി
സലാം പറഞ്ഞപ്പൊ എന്റെ തൊണ്ടയിടറി
എന്നേക്കാള്‍ കൂടുതല്‍ എന്റെ ഗള്‍ഫ് സ്വപ്നം ആഗ്രഹിച്ച വല്ല്യുപ്പയോട് അവിടുത്തെ ഖബറിന്നടുത്ത് വന്ന് യാത്ര പറയേണ്ടി വന്നതോര്‍ത്ത് മനസ്സിലെ സങ്കടം മുഴുവന്‍ ഒരു പൊട്ടിക്കരച്ചിലായി മാറി വല്ല്യുപ്പയുടെ സാമീപ്യം ഏറ്റവുമദികം ആഗ്രഹിച്ചു പോയൊരു നിമിഷമായിരുന്നു അത്
വല്ല്യുപ്പയുടെ ഖബറിന്ന് മുകളിലായി മുളച്ചു പൊന്തിയ ഓരോ പുല്‍നാമ്പുകളും പറിച്ച് കളഞ്ഞ് കണ്ണീരില്‍ കുതിര്‍ന്നൊരു യാത്രാമൊഴി..
പിന്തിരിഞ്ഞ് നടക്കുംബോള്‍ വീണ്ടും വീണ്ടും ഞാനാ ഖബറിങ്കലേക്ക് പിന്തിരിഞ്ഞ് നോക്കി സലാം പറഞ്ഞു കൊണ്ടേയിരുന്നു...
കാരുണ്ണ്യവാനും സ്നേഹനിധിയും ഇരുലോക രക്ഷിതാവുമായ റബ്ബേ ഞങ്ങളില്‍ നിന്ന് വിട്ട് പോയവരുടെ ഖബറിനെ നീ വിശാലമാക്കി അവരുടെ പരലോകജീവിതം സുഖത്തിലും സന്തോഷത്തിലുമാക്കണേ നാഥാ
ഞങ്ങളില്‍ നിന്ന് മണ്‍മറഞ്ഞവരുടേയും ഞങ്ങളുടേയും എല്ലാ ചെറുതും വലുതുമായ ദോശങ്ങളും നീ പൊറുത്ത് തരണേ റബ്ബേ.... ആമീന്‍.
----------
വല്ല്യുപ്പയുടെ പഴയൊരു പാന്റ് വീട്ടിലുണ്ടായിരുന്നു ഞങ്ങളാ പാന്റിനെ 'പളാപ്പ' പേന്റ് എന്നാണ് പറഞ്ഞിരുന്നത്
ഞാന്‍ മുമ്പ് മഹാരാഷ്ട്രയില്‍ ബേക്കറിപ്പണിക്ക് പോയ സമയത്ത് എന്റെ മുടി പിന്നിലേക്ക് നീട്ടി വളര്‍ത്തിയിരുന്നു അതേ കോലത്തില്‍ നാട്ടിലേക്ക് വന്നപ്പോള്‍ വീട്ടുകാര്‍ ഒരുപാട് ചീത്ത പറഞ്ഞു അന്ന് വല്ല്യുമ്മയാണ് പറഞ്ഞത് 'പണ്ട് വല്ല്യുപ്പയും ഇതുപോലെ മുടി നീട്ടി വളര്‍ത്തിയിരുന്നു' എന്ന്
ഇപ്പൊ ഒരു ആറ് മാസത്തോളമായിട്ട് ഞാന്‍ വീണ്ടും എന്റെ മുടി വെട്ടാതെ വളര്‍ത്തിയിട്ടുണ്ട് ഈയടുത്തൊരു ദിവസം ഒരു ഫോട്ടൊയെടുത്ത് വീട്ടുകാര്‍ക്ക് അയച്ചപ്പോള്‍ ആ ഫോട്ടൊ കണ്ട എന്റെ ഉമ്മയും പറഞ്ഞു 'വല്ല്യുപ്പാനെപ്പോലെയുണ്ടെന്ന്' അപ്പൊ ഞാന്‍ പറഞ്ഞു 'എന്നാപിന്നെ ഞാന്‍ ഇനിയുള്ള കാലം ഇതുപോലെ മുടി നീട്ടി വളര്‍ത്തുകയാണെന്ന്' പക്ഷെ അതിനാര്‍ക്കും സമ്മതമല്ല അത് വെട്ടിയിട്ട് വന്നാല്‍ മതിയെന്നാണ് കല്‍പ്പന.
വല്ലുപ്പയെ കുറിച്ച് ഒരിക്കല്‍ കുറ്റൂരിലെ ഒരു കാരണവര്‍ പറഞ്ഞതോര്‍ക്കുന്നു....
എന്റെ വല്ല്യുപ്പ പണ്ട് കല്‍ക്കത്തയില്‍ ജോലി ചെയ്യുന്ന കാലം ഒരിക്കല്‍ വല്ല്യുപ്പാക്ക് കഠിനമായ പനിയും വിറയലുമൊക്കെയായി ആരും നോക്കാനില്ലാതെ കൊടും തണുപ്പില്‍ ശെരിക്കൊന്ന് പുതക്കാനൊരു നല്ല പുതപ്പില്ലാതെ ഉടുതുണികൊണ്ട് മൂടിപ്പുതച്ച് ചുരുണ്ട്കൂടിക്കിടക്കുന്ന എന്റെ വല്ല്യുപ്പയെ ഡോക്ടറെ കാണിച്ചും മരുന്നും പുതപ്പും നല്‍കിയും സുശ്രൂശിച്ചത് KV ഉമ്മര്‍കോയയുടെ ഉപ്പയായിരുന്നുവെന്ന് ഒരു നാട്ടുകാരണവര്‍ പണ്ടെന്നോട് പറഞ്ഞതോര്‍ക്കുന്നു
നമ്മില്‍ മരണപ്പെട്ട് പോയവര്‍ക്ക് റബ്ബ് പൊറുത്ത് കൊടുക്കട്ടെ അവരുടെ ഖബര്‍ജീവിതം സുഖത്തിലും സന്തോശത്തിലുമാക്കട്ടെ ആമീന്‍.
-------------------------------------
അന്‍വര്‍ ആട്ടക്കോളില്‍.
കാലസറായീം കഞ്ഞിപ്പ്രാക്കും
അതായിരുന്നു ഞാന്‍ എന്‍െ കുട്ടിക്കാലത്ത് ആജേരോട്ത്ത അയമുട്ടൃാജിന കാണുബം അദ്ദേഹത്തിന്‍െ വേശം 1970ല്‍ എന്നൊക്കെ സുമാര്‍ പറയാം പളളിയില്‍ക് പോകല് എന്‍െ വീടിന് മുബീലൂടെ ആയത് കൊണ്ടു എനിക്ക് അദ്ദേഹത്തെ എപ്പഴും കാണാന്‍ അവസരം കിട്ടാറുണ്ട്
എന്‍െ വീടും ആയി നല്ല ബന്ധം ആയിരുന്നു. അന്ന് ഞങ്ങളുടെ അയല്‍ വാസി ആദൃമായി പാന്‍സും ടീ ഷര്‍ടും ധരിച്ച ഒരാളെ കാണുന്നത് അദ്ദേഹത്തെയാണ് നല്ല പൊക്കമുളള ഒരാള്‍ മുടി പിന്നിലേക് ചീകി കഴുത്തൊപ്പം നീട്ടിയ ആള്‍ ആദൃ കാലത്തെ നമ്മുടെ നാടിലെ കല്‍കത്ത ക്കാരന്‍ ഇന്തൃയിലെ പല സ്റ്റെെറ്റുകളിലും അദ്ദേഹം ജോലി ചെെതിട്ടുണ്ട്
ആ കാലത്ത് ആജേര അയമുട്ടൃാകാന്‍െ കൂടെ കല്‍ കത്തയില്‍ ഹോടലില്‍ പണിക്ക് പോയിരുന്ന പലരും ഇന്നും കുറ്റൂരില്‍ ഉണ്ട്. സംസാരത്തില്‍ പലപ്പഴും ഹിന്തിയും തമിഴും കന്നടയും തെലുംഖും മറാത്തി ഭാഷയും ഒക്കെ കടന്ന് വരാറുണ്ട് പിന്നീട് ഏറെ കാലം സൗദിയിലും ജോലി ചെെതിട്ടുണ്ട്
പിന്നീട് അദ്ദേഹത്തെ ാട് അടുത്ത ഇടപഴകാനും ധാരാളം അവസരം കിട്ടീട്ടുണ്ട് പല നാടിനെ പറ്റിയും അവിടത്തെ സംസ്കാരത്തെ പറ്റിയും അദ്ദഹത്തില്‍ നിന്നും കേട്ടു പടിച്ചിട്ടുണ്ട്.
അദ്ദേഹത്തെ യും നമ്മയും അളളാഹു ജന്നാതുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കുട്ടട്ടെ.. ആമീന്‍
--------------------------
സൈദലവി പരി
ആട്ടക്കോളിൽ
അഹമ്മദ് കുട്ടി ഹാജി:
അനുഭവങ്ങളുടെ നാട്ടുകാരണവർ
▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫
പതിനഞ്ച് വർഷം മുമ്പ് നമ്മുടെ നാട്ടിൽ നിന്ന് പുറത്തിറങ്ങിയിരുന്ന 'കിരണം' എന്ന പ്രാദേശിക പ്രസിദ്ധീകരണത്തിലേക്ക് ഒരു ഫീച്ചർ തയ്യാറാക്കുന്നതിനായി അഹമ്മദ് കുട്ടി ഹാജിയെ സന്ദർശിച്ചത് ഓർമ്മ വരുന്നു.
അന്ന് അദ്ദേഹം നിലപറമ്പിലെ മകന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്.
ഒരു മഗ്രിബ് നേരത്താണ് ആ ജീവിതം പകർത്തി എഴുതാൻ ചെന്നത്.
പൊള്ളുന്ന ജീവിതാനുഭവങ്ങൾ
വെന്ത് പാകമായ വാക്കുകളായി പുറത്ത് വന്നു.
മണിക്കൂറുകളോളം ആ ജീവിതം പറച്ചിലിന് ചെവിയോർത്തിരിന്നു.
ഇന്നത്തെ പള്ളിപറമ്പിലേക്ക് അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ചേർത്ത് വെക്കുന്നതിന് അഹമ്മദ് കുട്ടി ഹാജിയുടെ ജീവിതമെഴുതിയ 'കിരണം' ഒരുപാട് തെരഞ്ഞു.....
അനുഭവങ്ങളുടെ ചൂടും ചൂരും നിറഞ്ഞ ആ പതിപ്പ് കിട്ടിയില്ല.
ഇന്നത്തെ പളളിപറമ്പിനെ വലിയൊരു നഷ്ടമായി എനിക്കത് തോന്നുന്നു.
🕸🕸🕸🕸🕸🕸🕸🕸
മറവി മാറാല കെട്ടിത്തുടങ്ങിയ അന്നത്തെ വാക്കോർമ്മകളിൽ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്.
ആട്ടക്കോളിൽ ഹൈദർസ് കുട്ടി ഹാജിയുടെ മകനാണ് നമ്മുടെ സ്മര്യ പുരുഷൻ.ഹൈദ്രസ് കുട്ടി ഹാജി നമ്മുടെ പ്രദേശത്തെ ആദ്യ കാല ഹാജിമാരിലൊരാളാണ്.
കുറ്റൂരിന്റെ അക്ഷര പിതാവ് വീരാൻ മൊല്ലാക്കയുടെ ജേഷ്ട സഹോദരനുമാണിദ്ദേഹം. കുന്നാഞ്ചീരി പളളിയിൽ മുഅദ്ദിനായി ഇദ്ദേഹം ദീർഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.
പിതാവിന്റെ വഴിയെ തന്നെയാണ് അഹമ്മദ് കുട്ടി ഹാജിയുടെ ജീവിതവും ഒഴുകിത്തുടങ്ങിയത്.
കുന്നാഞ്ചീരി പള്ളിയിലും പിതൃസഹോദരൻ കൂടിയായ വീരാൻ മൊല്ലാക്കയുടെ ഓത്തുപളളിയിലുമായിരുന്നു പ്രാഥമിക പഠനം.
പിതാവിന്റെ മരണശേഷം കുന്നാഞ്ചീരി പളളിയിൽ മുഅദിനായി സേവനമനുഷ്ടിച്ചു.
എന്നാൽ പിതാവിനെ പോലെ ഇവിടെ ഒതുങ്ങി നിൽക്കാൻ അദ്ദേഹത്തിനായില്ല.
യാത്രകൾ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു.
ഈ ഇഷ്ടം തന്നെയാവണം പിന്നീട് ഇദ്ദേഹത്തിന്റെ ജീവിതവും ഒരു യാത്രയായി ഒഴുകാൻ കാരണമായത്.
ഉപജീവന മാർഗങ്ങൾ തേടിയാണ് അദ്ദേഹം അലഞ്ഞതെങ്കിലും അറിവിന്റെയും, അന്വേഷണങ്ങളുടെയും തലം കൂടിയുണ്ടായിരുന്നു ഈ യാത്രകൾക്ക്.
വിവിധ ജനവിഭാഗങ്ങളുമായും വിത്യസ്ത സംസ്കാരങ്ങളുമായും അടുത്തിടപഴകി.
എട്ട് ഭാഷകൾ ഇദ്ദേഹം നന്നായി കൈകാര്യം ചെയ്യുമായിരുന്നു.
ഇന്ത്യയിലെ പ്രധാനപ്പെട്ട പല നഗരങ്ങളിലും അഹമ്മദ് കുട്ടി ഹാജി ജോലി ചെയ്തു.
മദിരാശി,മഹാരാഷ്ട്ര, കൽക്കത്ത തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് നമ്മുടെ നാട്ടിൽ നിന്ന് പലരെയും അദ്ദേഹം കൊണ്ട് പോയിട്ടുണ്ട്.
ഗൾഫിന്റെ പ്രതാപകാലമെത്തിയതോടെ അഹമ്മദ് കുട്ടി ഹാജി ഒരു ഗൾഫ് പ്രവാസിയായി.
ആയുസ്സിന്റെ നല്ല പങ്കും അദ്ദേഹം പ്രവാസിയായി.
നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന കാലത്താണ് ഈ കുറിപ്പുകാരൻ അഹമ്മദ് കുട്ടി ഹാജിയെ കണ്ടു തുടങ്ങുന്നത്.
പ്രായഭേദമന്യേ എല്ലാവരുമായും അദ്ദേഹം അടുത്തിടപഴ
കുമായിരുന്നു.
നല്ല തമാശകൾ പറയും.
ജീവിതാനുഭവങ്ങൾ പങ്ക് വെക്കും.
നീണ്ട താടിയും നീളൻ കുപ്പായവുമിട്ട് സാത്വികഭാവത്തോടെയുള്ള ആ മുഖം ഇപ്പോഴും കണ്ണിൽ കാണുന്നു.
അള്ളാഹു അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ,
------------------------
സത്താർ കുറ്റൂർ
ആട്ടകോളിഹാജിയാർ....
കൂടുതൽഒന്നും അറിയില്ലഞാൻ
നിലപറമ്പിൽതാമസം
തുടങ്ങിയമുതൽ
ആണ് കാണുന്നതും
പരിചയപെട്ടതും
കുടച്ചുസമയത്തിനുള്ളിൽഒരുഅടുപ്പം
ഉണ്ടായി അതു കൂടുതൽഉണ്ടായില്ല
അള്ളാഹു അദ്ദേത്തെ
തിരിച്ചു വിളിച്ചു
എന്നാലും അനവധി
ഭാഷയിൽ സംസാരിച്ചു
അള്ളാഹു അദ്ദേ ഹത്തെയും
നമ്മളെയും അവന്റെ
ജന്നാത്തുൽ ഫിർതൗസിൽഒരുമിക്കട്ടെ
ആമീൻ
--------------
ബഷീർ
ആട്ടകോളി മുഹമ്മദ് കുട്ടി ഹാജി ചെറുപ്പകാലത്ത് സ്ഥിരമായ കാണുന്ന സൗമ്യമായ മുഖം
കാഞീരപറന്പൻ ഹംസ തന്റെ പഴയ പീടികയിൽ വിളിച്ച് വരുത്തി ഹാജിയാരുമായി ബഡായി പറഞ്ഞിരിക്കലും, ഇതര ഭാഷകൾ സംസാരിക്കലും പതിവാണ്.
തീഷ്ണമായ അനുഭവസമ്പത്തുള്ള ഹാജിയിൽ നിന്ന് അനുഭവങ്ങൾ നമ്മൾ ചോദ്യച്ചറിഞ്ഞ് വെക്കണമായിരുന്നു....
ഉള്ള അനുഭവകുറിപ്പ് സത്താറിന്റെ കയ്യിൽ നിന്ന് നഷ്ടമാകുകയും ചൈതു.
കൽക്കത്തയിൽ നിന്ന് തുടങ്ങി നിരവധി നാടുകളിൽ പരദേശിയായി കഴിഞ്ഞതായി നാട്ടുകാർക്ക് നന്നായി അറിയാം.
അള്ളാഹു അദ്ദേഹത്തേയും നമ്മേയും വിജയിപ്പിച്ചവരിൽ ഉൾപ്പെടുത്തെട്ടെ امين
----------------------------------------
അബ്ദുലത്തീഫ് അരീക്കൻ
കൽക്കത്തായില് തേനുണ്ടോ സത്യം പറയു അയമു ട്യാക്ക.......
ചെറുപ്പത്തിൽ കേട്ടതും ഏറ്റുചൊല്ലിയതുമായ ഒരു മുദ്രാവാക്യമായിരുന്നു അത്. ഹാജിയാർ കൽക്കത്തയിൽ ജോലി ചെയ്തിരുന്നു.
മദ്രാസ്സിലെ ഹോട്ടൽ ശോഭ്രയുടെ മുതലാളിയായിരുന്ന കള്ളിയത്ത് അഹമ്മദാജി കൽക്കത്തയിൽ ഒരു ഹോട്ടൽ അരംഭിച്ചു.അതിലെ ജോലിക്കാരനായി ഹാജിയാരും കൽക്കത്തയിലെത്തി.കുറ്റൂർ സ്വദേശിയായിരുന്ന തേനു കൽക്കത്തയിലേക്ക് പോയിരുന്നു. ഹാജി തിരിച്ച് നാട്ടിൽ വന്നപ്പോൾ തേനുവിന്റെ കൂട്ടുകാർ ചോദിച്ചതാണ് മുകളിൽ പറഞ്ഞ മുദ്രാവാക്യം.
കുമ്മായം ( സിമന്റിന് പകരം ഉപയോഗിക്കുന്നത് ) കൊണ്ട് ഭിത്തികളിൽ കവിത വിരിയിക്കുന്ന ആളായിരുന്നു ഹാജി:
പിന്നീട് തന്റെ പ്രവസത്തിന് പറ്റിയത് സ ഉദി അറേബ്യയാണെന്ന് ഹാജിയാർ തിരിച്ചറിഞ്ഞു. വർഷങ്ങൾ നീണ്ട പ്രവാസം! മക്കൾ പ്രവാസം തുടങ്ങിയപ്പോൾ ഹാജിയാർ പ്രവാസം നിർത്തി.
കുട്ടികളോട്ടം മുതിർന്നവരോടും ഒരുപോലെ ചങ്ങാത്തം കൂടുന്ന സ്വഭാവമായിരുന്നു ഹാജിയാരുടേത്.
അദ്ദേഹത്തിന്റെ ഖബർ ജീവിതം ഖൈറാക്കിക്കൊടുക്കട്ടെ, അദ്ദേഹത്തെയും നമ്മെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടിത്തരട്ടെ - ആമീൻ
-----------------------------------------
എം ആർ സി അബ്ദുറഹ്മാൻ
സാത്വികനായ സഞ്ചാരി
മർഹും ആട്ടക്കോളി അഹമദ്കുട്ടി ഹാജിയെ ചെറുപ്പത്തിൽ ഞാൻ കാണുന്നത് തന്നെ ഒരു സഞ്ചാരിയുടെ വേഷത്തിലാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സ്റ്റേറ്റുകളിലും സഞ്ചരിച്ച് ജോലി ചെയ്ത് ആ നാട്ടിലെ നന്മകളൊക്കെ സമ്പാദിച്ച് നാട്ടിൽ തിരിച്ചെത്തിയ ഹാജിയാണ് യഥാർത്ഥത്തിൽ കുറ്റൂരിന് പ്രവാസത്തിന്റെ ബാലപാഠം ചൊല്ലി കൊടുത്തത്. ദീനീ സാഹചര്യത്തിൽ വളർന്നു കുന്നാഞ്ചേരി പള്ളിയിലെ മുഅദ്ദിനും പള്ളി പരിപാലനവുമാണ് തന്റെറ തട്ടകമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഏറെക്കാലം പള്ളിയുടെ സേവകനായി ജീവിച്ചു . ജീവിതത്തിൽ മൂല്യങ്ങളെ മുറുകെ പിടിക്കാൻ കണിശത കാണിച്ചിരുന്ന ആ മഹാൻ പള്ളി കാരണവൻമാരുമായി സ്വരചേർച്ച കുറഞ്ഞതിനാൽ പള്ളിയുടെ താക്കോൽ കൂട്ടം മിമ്പറിൽ വെച്ച് ആ ജോലിയിൽ നിന്ന് പോന്നു. പിന്നെ കൽകത്തയിലേക്ക്. അവിടെ കള്ളിയത്ത് അഹമദ് ഹാജിക്ക് 3 ഹോട്ടൽ ഉണ്ടായിരുന്നു. അതിലൊന്നിൽ രണ്ട് രൂപ ശമ്പളത്തിന് പാചകക്കാരനായി ജോലിയിൽ ചേർന്നു. മറ്റൊരു ഹോട്ടൽ നടത്തിയിരുന്നത് മർഹും.. കെ.വി.മൊയ്തീൻ ഹാജിയായിരുന്നു.
പിന്നീട് പല സംസ്ഥാനങ്ങളിലും ജോലി നോക്കി. പലരും സ്മരിച്ച പോലെ വിവിധ ഭാഷകൾ അനായാസം കൈകാര്യം ചെയ്തു.
പിന്നീട് 1977 ലെ മലബാറിന്റെ മുഖച്ഛായ മാറ്റിയ സൗദി അറേബ്യയിലേക്കുള്ള കുടിയേറ്റ കാലത്ത് അതിലൊരാളായി. സൗദിയിലെ ബുറൈദയിലെ ബലദിയ വകുപ്പിലാണ് ജോലി ചെയ്തത് -
പിന്നെ വിശ്രമ ജീവിതം - അങ്ങാടിയിലേക്ക് കയറുമെങ്കിലും ആൾകൂട്ടത്തിന്റെ ആരവങ്ങളിലോ അനാവശ്യ ചർച്ചകളിലോ അഹമദ്കുട്ടി ഹാജിയെ കാണില്ല.
മുസ്ലിം ലീഗിന്റെ ഉറച്ച പ്രവർത്തകനായ ഹാജിക്ക് പാണക്കാട് തങ്ങൾ കുടുംബവുമായി നല്ല ബന്ധമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
റഹ്മാനായ റബ്ബ് ഹാജിയുടെ ഖബ്റിലേക്ക് സ്വർഗവാതിലുകൾ തുറക്കട്ടേ എന്ന് ദുആ ചെയ്യുന്നു.
ഇപ്പോൾ നാം പള്ളിപറമ്പിലും നാം സ്മരിക്കുന്നവർ ഖബ്റിനുള്ളിലും .നാളെ നമ്മളും വരും ഇവരുടെയടുത്തേക്ക്.
റബ്ബ് നമ്മുടെയും നമ്മിൽ നിന്ന മരണ പെട്ടവരുടെയും ഖബർജീവിതം സ്വർഗീയമാക്കട്ടേ എന്ന പ്രാർത്ഥനയോടെ:
〰〰〰〰〰〰〰〰
മുഹമ്മദ് കുട്ടി
ആട്ടകേളിൽ അഹമ്മദ് കുട്ടി ഹാജി
ചെറുപ്പം മുതൽ പരിചയമുള്ള മുഖം, നീണ്ട താടി, നീളൻകുപ്പായം,ജേഷ്ടൻ ഹംസ യുടെ കടയിൽ കുറെ നേരം ഇരിക്കും,ഗൾഫിലെ ബലദിയ ജോലി കാർ ക്ക് തിരിച്ചറിയാൻ കെടുത്തിരുന്ന കാർ ഡ് ഹാജി യാരുടെ കയ്യിൽ നിന്ന് ഞാൻ കണ്ടിട്ടുണ്ട്,
ബംഗാളി ഭാ ഷയടക്കം കുറെ ഭാഷ കൾ അറിയാ മായി രുന്നു, അള്ളാഹു അദ്ദേഹതേയും നമ്മേയും സ്വർഗ്ഗത്തിൽ ഒരു മിച്ച് കൂട്ടട്ടെ.
ആമീൻ
------------------
സൈദു KP
--------------------------
തത്തമ്മക്കൂട്
അഡ്മിൻ ഡെസ്ക്ക്
No comments:
Post a Comment