Friday, 21 April 2017

🏊🏽🏊🏽 സാഫല്യം 🏊🏽🏊🏽


🏊🏽🏊🏽🏊🏽🏊🏽🏊🏽🏊🏽🏊🏽
➖➖➖➖➖➖➖
എൻ സ്വപ്നം
പൂവണിഞ്ഞ നിമഷം.
രണ്ടാൾ ആഴത്തിൽ 
നീന്തിക്കയറിയ നിമിഷം.

ഞാനേറെ കൊതിച്ചന്ന്
കൂട്ടുകാർക്കൊപ്പം 
കുളക്കടവിൽ 
നീന്തിക്കളിക്കാൻ 

ബാല്യത്തിൽ
പഠിക്കാതെപോയ നഷ്ടം.
ഉമ്മയന്ന് ന്നെ 
സ്നേഹത്താൽ വിലക്കി.

ഇന്നു ഞാനറിയുന്നു
എൻ മക്കളിലൂടെ
ഉമ്മതൻ
സ്നേഹത്തിനാഴം.
********************************
മുഹമ്മദ്  ഇർഷാദ് അരീക്കൻ

No comments:

Post a Comment