Wednesday, 5 April 2017

〰വിലാപം〰


കനിഞ്ഞേകിയുടയവൻ മക്കൾ നാലെങ്കിലും
കുടെയില്ലൊരുത്തരുമീ വാർദ്ധക്യ കാലമിൽ.
കൊടുത്തു ഞാനന്നെൻ കരുതലും തലോടലും
കിടക്കുന്നു ഞാനിന്നീ മണിമന്ദിരമാം കാരാഗൃഹത്തിൽ.
കളിച്ചുവളർന്നവരന്നതിർ-
വരമ്പുകളില്ലാതെ
 തളച്ചവരെന്നെയിന്നീ മതിൽ-കെട്ടിനുള്ളിൽ.
വാരികൊടുത്തോരോ ഉരുളയ്ക്കും പകരമാകുമോ..
പരിചാരകരിട്ട്ടുടുപോകുമീ വിഭവങ്ങളത്രയും.
സുഖമേതുമെൻ കൈയകലത്തി-ലെങ്കിലും
സൊറപറയാനില്ലയിന്നെൻ  നല്ലപാതിയും.

----------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ

No comments:

Post a Comment