Friday, 21 April 2017

പി. വി. കബീർ



ഓർമയിലെ കബീർ
------------------------------------
മരണം.. അത് വല്ലാത്തൊരനുഭവമാണ്. അനുഭവിച്ചവർ്ക്കൊന്നും പങ്കു വെക്കാൻ പറ്റാത്തൊരനുഭവം. സ്വന്തം ഉറ്റവർ്ക്ക സംഭവിക്കുമ്പോൾ മാത്രമേ അതെത്ര ഭയാനകവും, എത്ര വേദനാ ജനകമാണെന്നും നാം മനസിലാക്കുന്നൊള്ളൂ...
കബീറിന്റെ മരണവും അതുപോലൊരു അനുഭവമായിരുന്നു. അതൊരുപക്ഷേ അവന്റെ വീട്ടുകാരെ പോലെ തന്നെ എന്റെ വീട്ടുകാരെയും വേദനയിലാഴ്ത്തി....
കാരണം, അന്നവന്റെ മരണത്തിലേക്കു കാരണമായ ആ യാത്രയിൽ കൂടെ  ഉണ്ടായിരുന്നത് എന്റെ ജേഷ്ടൻ ലത്തീഫ് ആയിരുന്നു..
സംഭവ ദിവസം കബീർ വീട്ടിൽ വന്ന് ലത്തീഫിനെ വിളിച്ചു, ഒരു ബൈക്ക് കൊണ്ടു വരാനാണ് നീ കൂടെ വാന്നും പറഞ്ഞ്. കൊണ്ട് വരാനുള്ള വണ്ടി ഓടിക്കാനായിരുന്നു ലത്തീഫിനെ കൂട്ടിയത്.. ബൈക്കിലാണ് രണ്ട് പേരും പോയത്.. ലത്തീഫാണ് വണ്ടി ഓടിച്ചിരുന്നത്. 
കരുവാംകല്ലിൽ വച്ചായിരുന്നു അപകടം.. അവരുടെ മുന്നിൽ പോവുന്ന ഓട്ടോ പെട്ടെന്ന് വലത്തോട്ടു തിരിച്ചതായിരുന്നു അപകട കാരണം... 
കബീർ പിടിക്കാതിരുന്നത് കാരണം പിന്നിലോട്ട് തലയടിച്ചു വീണു. വീണിടത്തു നിന്ന് എണീറ്റ് കബീർ പറഞ്ഞു വത്രേ എനിക്ക് കുഴപ്പമൊന്നുമില്ല നിങ്ങൾ അവനെ നോക്കൂ എന്ന്.
കാഴ്ച്ചയിൽ കബീർ നു വേറെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ ലത്തീഫിനു നല്ല പരിക്കുണ്ടായിരുന്നു. അവൻ മൊത്തം രക്തത്തിൽ കുളിച്ചിരുന്നു. 
ലത്തീഫും കബീറും പോയ വണ്ടി ആക്സിഡന്റ് ആയി. ലത്തീഫിനു സീരിയസ് ആണെന്ന വാർത്തയാണ് വീട്ടിൽ കിട്ടിയത്.. അങ്ങനെ ആയിരുന്നനു എല്ലാവരും കരുതിയിരുന്നത്. കാരണം കാഴ്ച്ചയിൽ അത്രയും ദയനീയമായിരുന്നു ലത്തീഫിന്റെ അവസ്ഥ.
എന്നാൽ....., ഏതാനും മുറിവുകളും പൊട്ടലുകളും ബാന്‌റേജുമായി ലത്തീഫ് വീട്ടിലെത്തി.
എനിക്കൊന്നുമില്ലെന്നു പറഞ്ഞ കബീർ ഏതാനുംകുറച്ചു ദിവസങ്ങൾ വെന്റിലേറ്ററിൽ കിടന്നു..
പിന്നെ മരണത്തിന്റെ മാലാഖ വന്ന് വിളിച്ചു കൊണ്ട് പോയി...
അന്ന് വീട്ടിൽ വല്ലാത്തൊരവസഥയായിരുന്നു. മരണ വിവരം ലത്തീഫിനെ അറിയിക്കണ്ടാ എന്നാണു വിജാരിച്ചിരുന്നത്.  കാരണം അവൻ സുഖമില്ലാതെ കിടക്കല്ലേ.. പിന്നെ അവനത് എങ്ങനെ ഉൾകൊള്ളുമെന്ന് അറിയില്ലല്ലോ...
പക്ഷേ അനൗൺസ് കേട്ടോ മറ്റോ അവനത് അറിഞ്ഞു..... അന്നവൻ കുറെ കരഞ്ഞു നിലവിളിച്ചു. ''എന്റ ടുത്ത്ന്ന്‌ പറ്റിയതല്ലേ...''' എന്നൊരവസ്ഥയായിരുനന്നു അവന്. 

ഏതായാലും കബീർ ഈ ലോകം വിട്ട് എന്നെന്നേക്കുമുള്ള ലോകത്തേക്ക് അൽപം നേരത്തെ തന്നെ പോയി. 
അവൻ മരിക്കുമ്പോൾ അവന്റെ ഭാര്യ രണ്ടാമത്‌ ഗർഭിണി ആണെന്ന് അറിഞ്ഞിരുന്നു. അവന്റെ ഭാര്യയും ലത്തീഫിന്റെ ഭാര്യയും ഒരേ നാട്ടുകാരാണ്.. 
ആ കുഞ്ഞിന് പിതാവിനെ കാണാനുള്ള ഭാഗ്യമുണ്ടായില്ല. അതിനു മുൻപെ അവൻ പോയി .....
മരണത്തിന് പ്രായമില്ലാ എന്ന് നമ്മെ ഓർമപ്പെടുത്തിക്കൊണ്ട്...
എപ്പോഴും എവിടേയും ഒരു നിഴലായി മരണം നമ്മുടെ കൂടെയുണ്ടെന്ന് ഓർമപ്പെടുത്തിക്കൊണ്ട്..

അവന്റ പെണ്ണിന്റേയും മക്കളുടെയും അവസ്ഥ ഇന്നെന്താണെന്നറിയില്ല. എന്തായാലും അവർക്ക് നല്ലത് മാത്രം വരട്ടെ.. ആ പെൺകുട്ടിക്ക് ക്ഷമയും അള്ളാഹു കൊടുക്കട്ടെ... ആമീൻ...

പടച്ചവനേ.. കബീറി ന്റെ കബറ് നീ സ്വർഗ പൂന്തോപ്പാക്കി കൊടുക്കണേ.. അവൻ ചെയ്‌ത എല്ലാ പാപങ്ങളും നീ പൊറുത്ത് കൊടുക്കണേ നാഥാ...
നാളെ തിരു ദൂതരെ ശഫായത്ത് ലഭിക്കുന്നവരിൽ  ഞങ്ങളെല്ലാവരേയും നീ ഉൾപ്പെടുത്ത് നാഥാ....
ആമീൻ യാ റബ്ബൽ ആലമീൻ..........
----------
AKM



കബീർ;
ഓർമ്മയിലെ കണ്ണീർ നനവുകൾ
▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪
ഒരു വാഹനാപകടത്തിന്റെ നീറുന്ന വേദനയാണ് നിലപറമ്പിലെ പി.വി.കബീർ.
എനിക്ക് അധികമൊന്നും അടുപ്പമുള്ള ഒരാളായിരുന്നില്ല
ഈ ചെറുപ്പക്കാരൻ.
സ്കൂളിലും മദ്റസയിലുമൊക്കെ എന്റെ  രണ്ടോ മൂന്നോ ക്ലാസ് മുകളിലായിരിക്കണം അവൻ പഠിച്ചിട്ടുണ്ടായിരിക്കുക.
അവൻ മരിക്കുന്നതിന്റെ ഒരാഴ്ച മുമ്പ് നമ്മുടെ നാട്ടിൽ നടന്ന ഒരു കല്യാണ ചടങ്ങ് ഓർമ്മ വരുന്നു.
അതിന്റെ ഭാഗമായുള്ള പുത്യാപ്ല പോക്കിൽ ഞാൻ കയറിയ ജീപ്പിൽ അവനുമുണ്ടായിരുന്നു.
വലിയോറ ഭാഗത്തേക്കായിരുന്നു ഈ പുത്യാപ്ല പോക്ക്.
വണ്ടി സ്റ്റാർട്ട് ചെയ്തത് മുതൽ തിരിച്ച് അവിടെ വന്നിറങ്ങുന്നത് വരെ പെരുമഴ പോലെ പെയ്തിറങ്ങിയ വർത്തമാനങ്ങളിലും തമാശകളിലും ചെറിയൊരു പുഞ്ചിരി കൊണ്ട് മാത്രമാണവൻ ചേർന്നിരുന്നത്.
ഒരു മിതഭാഷിയായിട്ടാണ് അല്ലെങ്കിലും കബീറിനെ ഈ കുറിപ്പുകാരൻ കണ്ടിട്ടുള്ളത്.
സദാസമയവും ആ പുഞ്ചിരി അവന്റെ  മുഖത്ത് കണ്ടിട്ടുണ്ട്.
അടുത്ത സൗഹൃദങ്ങളിൽ മാത്രം അവൻ നന്നായി സംസാരിച്ചു.
വലിയ ഒച്ചയില്ലാതെ ഉള്ളിലേക്ക് ഊർന്നിറങ്ങുന്നതായിരുന്നു അവന്റെ വാക്കുകൾ.
അന്നത്തെ പുത്യാപ്ല പോക്കിൽ നിന്ന് ജീപ്പിറങ്ങി പോന്നതിന് ശേഷം കബിറിനെ കണ്ടതായി ഓർക്കുന്നില്ല.

കുറ്റൂരിലെ രണ്ട് ചെറുപ്പക്കാർ 
കരുവാൻ കല്ലിൽ അപകടത്തിൽ പെട്ടിരിക്കുന്നു എന്ന വാർത്തയാണ് ഒരാഴ്ചക്ക് ശേഷം കേട്ടത്.
അതിന് പിറകെ തന്നെ അതിലൊരാൾ കബീറാണെന്നും സംഗതി സീരിയസാണെന്നും അറിഞ്ഞു.
അധികമൊന്നും വൈകാതെ മരണത്തിന്റെ വേദനയും നീറ്റലായി വന്നു.

ഒരു വൈകുന്നേരം,
മഗ് രിബിന്റെ ബാങ്ക് കൊടുക്കുന്ന നേരത്താണ് കബീറിന്റെ മയ്യിത്ത് പോസ്റ്റ്മോർട്ടം കഴിഞ്ഞ് അവന്റെ വീട്ടിലേക്ക് കൊണ്ട് വന്നത് എന്നാണെന്റെ ഓർമ്മ.
അന്നവിടെ തിങ്ങി കൂടിയ ആൾക്കൂട്ടത്തിന്റെ നേർക്ക് വന്ന ആംബുലൻസിന്റെ ഹെഡ് ലൈറ്റിൽ ഒരു ദേശത്തിന്റെ കണ്ണീർ നനവുകൾ തിളങ്ങുന്നതും കണ്ടു.
ഇരുട്ടും കണ്ണീരും വേർപിരിയാതെ നിന്ന ആ നാട്ടുസായാഹ്നത്തിന്റെ മൗനം ഇപ്പോഴും ഉളളിൽ വിങ്ങുന്നുണ്ട്.
നടുക്കുന്ന ചില മരണങ്ങൾ നമ്മുടെ നാട്ടിൽ പലപ്പോഴായി ഉണ്ടായിട്ടുണ്ട്.
അതിലൊന്നായിരുന്നു കബീറിന്റെ വിയോഗം.

നമ്മെ പോലെ ഒരുപാട് സ്വപ്നങ്ങൾ നമ്മുടെ കബീറും കണ്ടിട്ടുണ്ടാവും.
മരണ മുറ്റത്ത് അന്ന് കണ്ടവേദനയുടെ വിങ്ങൽ.....

ഒരപകട മരണത്തിന്റെ ഞെട്ടലിൽ വിറങ്ങലിച്ച നാട്ടുകാർ......

എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.

അവൻ പോവുന്നതിന് മുൻപേ അവന്റെ ഉപ്പ മരിച്ചിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ.
അവന്റെ വെള്ള പുതച്ച മയ്യിത്ത് കണ്ട് തളർന്നുറങ്ങിയ ഒരു കുരുന്ന് അവനുണ്ടായിരുന്നു.

ആ കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കതയിൽ ആ കുരുന്ന് പിന്നെയും തന്റെ ഉപ്പ കൊണ്ട് വന്നിരുന്ന മിഠായി പൊതികൾക്കായി കാത്തിരിന്നിട്ടുണ്ടാവും.

ഉമ്മയോട് ഉപ്പയെ ചോദിച്ച് പല തവണ കരഞ്ഞിട്ടുണ്ടാവും.....

അവന്റെ ഉമ്മക്ക് ഈ മകന്റെ ഓർമ്മകളിൽ എത്ര രാത്രികളിൽ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടാവും....

നല്ല പാതിയുടെ സ്വപ്നങ്ങളിൽ.......

സഹോദരങ്ങളുടെ ഓർമ്മകളിൽ......

സ്നേഹിതൻമാരുടെ കളി ചിരികളിൽ......

കബീർ ഒരു നോവായി എത്ര കാലം പിന്നെയും ജീവിച്ചിട്ടുണ്ടാവും......

ഇപ്പോൾ അവന്റെ ഓർമ്മകൾക്ക് പോലും തുടിപ്പ് നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു.
ഏത് തീക്ഷ്ണമായ ഓർമ്മകൾക്കും സംഭവിക്കുന്ന സ്വാഭാവിക പരിണിതിയാണിത്.
നാട് മുഴുവൻ കരഞ്ഞ് കലങ്ങിയ ആ വേദന,
 അവസാനം അവന്റെ ഏറ്റവും അടുത്ത ബന്ധങ്ങളിൽ മാത്രം അത് തങ്ങിനിൽക്കും.
ആ ഓർമ്മകൾക്ക് ഇറങ്ങി പോവാൻ പിന്നെ 
ഒരിടം ഉണ്ടാവില്ല.

നമുക്ക് അവന് നൽകാൻ ഇനിയും മങ്ങി തീരാത്ത ഒരു പിടി ഓർമ്മകളും
മനസ്സറിഞ്ഞ പ്രാർത്ഥനകളും മാത്രമെ ബാക്കിയൊള്ളൂ.

അള്ളാഹു അവന് സ്വർഗം നൽകട്ടെ.
▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫
✍ സത്താർ കുറ്റൂർ



നമ്മുടെ നാട്ടുകാരനും
എന്റെ അയൽവാസിയും
 (അവന്റെ ഉമ്മ വഴി ഞങ്ങൾ കുടുംബക്കാരു മാണ്)
ക്കെബീർ ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരു സങ്കടമാണ്.
ഞങ്ങൾ അയൽവാസികൾ എന്ന നിലക്കും. കൂട്ടുകാർ എന്ന നിലക്കും നല്ല ബന്ധം പുലർത്തീരുന്നു'
അവനെക്കുറിച്ച് ഞങ്ങൾക്കെല്ലാം നല്ലത് മാത്രമേ പറയാനുള്ളൂ.

അവന്റെ പാരത്രിക ജീവിതം സന്തോഷത്തിലാക്കി
നമ്മെയെല്ലാവരേയും സ്വർഗ്ഗത്തിൽ ഒരു മിച്ച് കൂട്ടി തരേണമേ എന്ന് നമുക്ക് പ്രാർത്തിക്കാം
--------------------------
ഹനീഫ പി. കെ. 



മരണം.....
അത് പ്രവചനാതീതമാണ്.... എത്ര ഓടി ഒളിച്ചാലും ഒരിക്കല് അതിനു മുമ്പിൽ  നാമെല്ലാവരും കീഴ്പെടുക തന്നെ ചെയ്യും...

ചിലപ്പോൾ നേരത്തെ, അല്ലെങ്കിൽ അൽപം വൈകി!  ഏതായാലും വരും എന്നുറപ്പാണ്. കബീറിനെ മരണം നേരത്തെ കൊണ്ടുപോയി. 

മരണം നമ്മെയും കാത്തു പതിയിരുപ്പുണ്ട്! ചെരിപ്പിന്റെ വാറിനെക്കാൾ അടുത്ത്.
കബീർ തന്റെ അസാന യാത്രക്കൊരുത്തുമ്പോൾ ഒരിക്കലും ഓർത്തിരിക്കാൻ ഇടയില്ല, ഇനിയൊരു മടക്കമില്ല എന്ന്. 

ഒരു പാട് സ്വപ്നക്കളും മോഹങ്ങളും  ബാക്കിയായി കബീർ പോയി. ചെറുപ്പത്തിലേ കൂട്ടുകാരനായിരുന്നു കബീർ . കബീറിന്റെ നിറഞ്ഞ പുഞ്ചിരിയും പതിഞ്ഞ സ്വരത്തിലെ സംസാരവും മറക്കാനാവുന്നില്ല. 

അല്ലാഹു കബീറിന്റെ ആഖിറം വിശാലമാക്കട്ടെ..
(ആമീൻ)
--------------------------
ഷാഫി അരീക്കൻ 



കബീർ  ഓർക്കുംബോൾ  ഒരു നീറ്റലാണ്
  ജീവിതത്തിൽ  സൗമ്യതയുടെ  ശോഭ പരത്തിയ കൂട്ടുകാരൻ
  മരണ ദിവസം  ഞാൻ ഉച്ചക്ക്‌ കണ്ടിരുന്നു
     ഓർ മ  വരുന്നത്‌ വൈദുതി നമ്മുടെ നാട്ടിൽ  വരാത കാലം 
     ഊകത്‌ പള്ളിയിൽ  നീരോൽപാലം  സ്വദേശി  മമ്മുദു മുസ്ലിയാരുടെ   ദർസ്സ്‌ പഠനം  ഞാനും കബീറും  മുതഫര്റിദും  നൂറുൽ അബ്സാറും  പെട്രോൾമാക്സിന്റെ വെളിച്ചത്തിൽ ഓതി പഠിക്കുന്ന കാലംതൊട്ടു തന്നെ  അധികം സംസാരിക്കുന്നവനല്ല
       ഒരു പകരക്കാരനും  അത്ര പെട്ടെന്ന് കടന്നുവരാൻ കഴിയാത്തവിധം  ഒരു  ഇടം  കബീർ  ഒഴിച്ചിട്ടു
    ചുണ്ടിൽ  എപ്പ്പോഴു പുഞ്ചിരി മാത്രം
 ഉച്ചക്കു  ശേഷമാൺ  അപകടമെന്നു ഓർക്കുന്നു
   കോഴിക്കോട്‌  മെഡിക്കൽ കോളേജിൽ  ഞാൻ പോയപ്പോൾ   ഐ സി യു വിലായപ്പോൾ  കാണാൻ  കഴിഞ്ഞില്ല

  പിന്നീട്‌   മയ്യിതാൺ കണ്ടത്‌

      അല്ലാഹുവെ   എന്റെ  കൂട്ടുകാരന്റെ  പരലോക ജീവിതം സന്തോഷകരമാക്കി കൊടുക്കാൺ....
-------------------------
മുജീബ് പി. കെ. 



കബീർ.... മരണമില്ലാത്ത ഓർമ്മ. 
➖➖➖➖➖➖➖➖➖➖➖➖
ആ ദിവസം ഇന്നും മറക്കാൻ കഴിയില്ല. 
മെഡിക്കൽകോളേജിൽ ICU വിന് മുമ്പിൽ ഞങ്ങൾ കുറച്ചുപേർ നിൽക്കുന്നു. ഞാൻ അപ്പോ വന്നതേയുള്ളൂ... ഒരു നോക്ക് കണ്ടു പെട്ടെന്ന് പുറത്തു വന്നു,അവിടെ തന്നെ നിന്നു. 
അവിടെയുള്ളവരോട് വിവരങ്ങൾ തിരക്കി. വെൻറിലേറ്ററിലാണ്. മരണം സംഭവിച്ചിരിക്കുന്നു  എന്നല്ലാവർക്കുമറിയാം. അടുത്ത ദിവസം ഞായറാഴ്ചയാണ്. ഇന്ന് മയ്യത്ത് കിട്ടിയീല്ലെങ്കിൽ പിന്നെ തിങ്കളാഴ്ചയാവും. ആക്സിഡന്റ് ആയതിനാൽ പോലീസ് നൂലാമാലകളുണ്ട്. നാട്ടിലെ പ്രമുഖർ ഇടപെട്ട് അന്ന് തന്നെ വിട്ടുകിട്ടാനുളള ശ്രമം നടത്തുന്നുണ്ട്. അനുജൻ നസീർ ഉച്ചയ്ക്ക് എത്തുന്നുണ്ട്. ഡോക്ടറെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഓരോര്തർ ഓരോ ആവശ്യങ്ങൾക്ക് പുറത്തു പോയിതുടങ്ങി. അവസാനം കൂടെയുണ്ടായിരുവർ എന്നോടു പറഞ്ഞു : നീ ഇവിടെ നിക്ക്വല്ലെ ഞങ്ങളിപ്പൊ വരാ.. അവരും പോയി.
 അവർ താഴെ എത്തിക്കാണും, ICU വിന്നുള്ളിൽ നിന്നും ചോദിക്കുന്നു... കബീറിന്റെ ആളെവിടെ... ഞാൻ ചുറ്റും നോക്കി ആരുമില്ല. ഞാൻ അകത്തു കയറി. ഡോക്ടറും നഴ്സും നിൽക്കുന്നു. നിങ്ങൾ കബീറിന്റെ ആരാ... ഞാൻ സുഫൃത്താണ്. ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്കറിയാമല്ലോ...  അറിയാം. ഞാൻ പറഞ്ഞു. എന്നാൽ വെന്റിലേറ്റർ എടുക്കട്ടെ... അപ്പോഴും ഞാൻ തിരിഞ്ഞ് നോക്കി, ആരുമില്ല. ആ... എന്റെ മൂളൽ കേട്ടോ എന്നറിയില്ല ഡോക്ടർ ഓരോ വയറുകകളും എടുത്തു .എല്ലാം കഴിഞ്ഞു ഞാൻ പുറത്തു വന്നു എല്ലാവരും വന്നിട്ടുണ്ട്. ഞാൻ കാര്യങ്ങൾ പറഞ്ഞു. കുറച്ചു കഴിഞ്ഞു നസീറും എത്തി. പിന്നെ എല്ലാം പെട്ടെന്നായി പോസ്റ്റ്മോർട്ടത്തിന് എടുത്തു.  കഴിഞ്ഞപ്പോ വൈകുന്നേരമായി അവിടുന്ന് തന്നെ കുളിപ്പിച്ചു കുറച്ചു പേർ നിസ്കരിച്ചു. എല്ലാതിനും മുന്നിൽ vt മൊയ്തീൻ ഹാജി  ഉണ്ടായിരുന്നു.

അന്ന് എന്റെ ചിന്തകൾ കുറച്ചു പിറകോട്ട് പോയി. 
കബീർ എന്റെ നല്ലൊരു സുഹൃത്തായിരുന്നു. സമപ്രായരായിരുന്നെങ്കിലും സ്കൂളിൽ അവൻ എന്റെ ജൂനിയർ ആയിരുന്നു. നിലപറമ്പിലേക്കുള്ള (ജേഷ്ഠന്റെ വീട്ടിലേക്ക്) യാത്രയിൽ കൂടെയുണ്ടാവാറുണ്ട്. അവന്റെ വീടിന്നടുത്തുകൂടിയായിരുന്നു പോക്ക്. മിക്കവാറും ഏതെങ്കിലും പുസ്തകം കയ്യിലുണ്ടാകും പരസ്പരം കൈമാറി വായിക്കും. പൊതുവെ സംസാരപ്രിയനല്ലങ്കിലും  അടുപ്പമുളളവരോട്  സംസാരിക്കാറുണ്ടായിരുന്നു. എപ്പോഴും മുഖത്ത് മായാത്ത പുഞ്ചിരിയായിരുന്നു. ആരോടും ദേശ്യം വെക്കാത്ത പ്രകൃതം.ഏവർക്കും നല്ലത് മാത്രമേ അവനെ കുറിച്ച് പറയാനാകൂ.. 
അന്നെനിക്ക് നഷ്ടമായത് സ്നേഹമുള്ളൊരു സഹചാരിയെയായിരുന്നു. 
അല്ലാഹു ആ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ.. അവന്റെയും നമ്മുടെ യും പാപങ്ങൾ പൊറുത്ത് നാളെ ജന്നത്തിൽ ഒരുമിച്ചുകൂട്ടിടട്ടേ .... ആമീൻ.
----------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ



കബീർ 
ഞാൻ 1 2 പ്രാവശ്യം
കണ്ടവെക്തിസംസാരം
ഞങ്ങൾ തമ്മിൽ
കൂടുതലായി നടന്നിട്ടില്ല
അയൽവാസിയാണ്
അവന്റെഉപ്പയുമായി
അടുപ്പം ഉയണ്ടായി
രുന്നുഅബുദാബിയിൽ
ഞാനുംഹസ്സൻ കാക്കയും mrc യും
ഒരുമിച്ചുകൂടിയിരുന്നു
സാത്താറിന്റെയുംമറ്റു
ള്ളവരുടെയും വിവരങ്ങൾകണ്ടപ്പോൾ
കൂടുതൽ പരിചയ
പെടാത്തതിൽ ദുഃഖം
തോന്നുന്നു ഫൈസൽ
സാഹിബിന്റെ ചോദ്യം
കൂട്പരിഹരിക്കും
എന്നകാതിരിപ്പോടെ
കാരണം ഞാൻ
നിലപറമ്പിൽ താമസം
ആയിട്ട് 14 വർഷം
ആയിഅവന്റെമരണം
ഓർമയിൽ വരുന്നില്ല
പെട്ടന്നുള്ള മരണത്തെ
നമ്മളെ എല്ലാവരെയും
നാഥൻ കാക്കട്ടെ
അവനെയുംനമ്മെ
എല്ലാവരെയും അവന്റെജന്നാത്തുൽ
ഫിർതൗസിൽഒരുമിക്കട്ടെ  ആമീൻ
---------------
ബഷീർ 



അടിച്ചു പൊളയില്ലാത്ത മാതൃകാ ജീവിതം
〰〰〰〰〰〰〰〰〰〰〰
കബീറിന്റെ കുടുംബവേര് ഊക്കത്ത് കോതേരി വളപ്പിലാണ്. അവന്റെ ഉപ്പ ഹസൻ കാക്ക ഒരു പ്രവാസിയായിരുന്നു. അദ്ദേഹമാണ് നിലപറമ്പിൽ സ്ഥലം വാങ്ങിപുരയെടുത്ത് താമസമാക്കിയത്. കറ്റൂർ മസ്ജിദുനൂർ മുഅദ്ദിൻ            PV അഹമദ് കാക്കയുടെ ജ്യേഷടന്റെ മകനാണ് മർഹും ഹസൻ കാക്ക. ( റബ്ബ് അവരുടെ ഖബർ വെളിച്ചമാക്കട്ടേ )
മദ്രസയിൽ പഠിക്കുന്ന കാലം തൊട്ടേ എനിക്ക് കബീറിനെ പരിചയമുണ്ട്. സദാ പുഞ്ചിരിക്കുന്ന സൗമ്യമായ ആ മുഖം മനസ്സിൽ നിന്ന് മാഞ്ഞിട്ടല്ല. ഞാൻ നിലപറമ്പിലേക്ക് താമസം മാറിയപ്പോൾ ഞങ്ങൾ അയൽവാസികളായി. വേഷത്തിലും പെരുമാറ്റത്തിലും തികഞ്ഞ അച്ചടക്കം. ചെറുപ്പത്തിന്റെ ഒരു അപക്വതയുമില്ല.
സൗദിയിൽ വെച്ചാണ് ഞാനാ വാർത്ത കേൾക്കുന്നത്. മരണം നാമെല്ലാം ഉറപ്പിച്ച കാര്യമാണ്. എന്നാലും ചില വേർപാടുകൾ മനസ്സ് മറക്കില്ല. ആ വീട്ടിലെ മൂത്ത ആൺകുട്ടിയായിരുന്നു കബീർ. നസീറും മുനീറും ബഷീറും അനുജൻമാർ.
രണ്ട് കുരുന്നുകളെ അനാഥമാക്കിയാണ് റബ്ബ് അവനെ തിരിച്ച് വിളിച്ചത്. ആ രണ്ട് പെൺമക്കളെയും വളർത്തി അവന്റെ മരിക്കാത്ത ഓർമ്മയുമായി ആ പെൺകുട്ടി ഇന്നും ചേറൂർ ക്ലിനക്കോട്ടെ വീട്ടിൽ കഴിയുന്നു എന്നാണറിഞ്ഞത്. അല്ലാഹു ആ സോദരിക്കും മക്കൾക്കും രക്ഷയും ആശ്വാസവും കനിയട്ടെ...
 സ്വന്തം മരണ സർട്ടിഫിക്കറ്റുമായാണ് നാമോരോരുത്തരും ഇവിടെ പിറന്നു വീഴുന്നത്. അതിലെഴുതിയ തിയതി നമുക്ക് വായിക്കാൻ അറിയില്ല എന്നു മാത്രം. നമുക്കനുവദിച്ച സമയം തീർന്നാൽ ആ സെകന്റിൽ നാം യാത്രയാകും. ചിലപ്പോൾ അത് ചെറുപ്പത്തിലാകും .. ചിലപ്പോൾ പ്രായമായിട്ടാകും. ശാശ്വതമായ ആ യാത്രക്കുള്ള ഒരുക്കമാകണം നമ്മുടെ ഓരോ ശ്വാസവും - 
പള്ളിപറമ്പ് അതിനൊരു നിമിത്തമാകട്ടെ എന്നാശിക്കുന്നു. റഹ്മാനായ നാഥൻ സഹോദരർ കബീറിന്റെ ഖബറിടം സ്വർഗീയ ആരാമമാക്കട്ടെ.. നമ്മെയും അവനെയും നമ്മിൽ നിന്ന് പിരിഞ്ഞ് പോയ എല്ലാവരെയും അൻബിയാക്കൾ,സിദ്ദീഖീങ്ങൾ, സ്വാലിഹീങ്ങൾ, ശുഹദാക്കൾ എന്നിവരോടൊപ്പം അവന്റെ സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടേ...
---------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ



ഏകദേശം സമപ്രായക്കാരനായ കബീറിന്റെ അപകട,മരണ വാർത്ത വിദേശത്ത് വെച്ചാണ്  ഞെട്ടലാടെ അറിയാൻ കഴിഞ്ഞത്. 

അവന്റെ കുടുംബത്തിന് വന്ന നഷ്ട്ടം  നമുക്ക്  ഊഹിക്കാവുന്നതേയുള്ളൂ......ഭാര്യക്കും കുട്ടികൾക്കും ക്ഷമയെ നൽകിയ അള്ളാഹുവിനെ  സ്തുതിക്കാം....ഇന്ന് കബീറിന് വേണ്ടി വന്ന പ്രാത്ഥനകൾ എല്ലാം അള്ളാഹു സ്വീകരിക്കപെടെട്ടെ.  امين 
------------------------------------
അബ്ദുലത്തീഫ് അരീക്കൻ



കബീർ, എന്റെ അയൽക്കാരൻ. അവനും എന്നേക്കാൾ കുറേ മുതിർന്നതായിരുന്നു, എങ്കിലും പ്രവാസത്തി ലേക്ക് തിരിയുന്നതിന് മുമ്പ് ഉള്ള മുഖമാണോർമ്മ. പതിയെയുള്ള സംസാരവും, ആ പുഞ്ചിരിയും. ഞാൻ യു. എ. ഇ യിൽ ആയിരിക്കമ്പോഴാണ് അവന് അത്യാഹിതം സംഭവിച്ചതായും ICUവിലും പിന്നീട് മരണവും സംഭവിച്ചതായി അറിയുന്നത്, മരിക്കുമ്പോൾ അവന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതേ ഉണ്ടായിരുന്നുള്ളൂ. അവന്റെ ഉമ്മാക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു അവൻ. എല്ലാവരെയും വിട്ടേച്ച് അവൻ റബ്ബി ന്റെ വിളിക്കുത്തരം നൽകി. അവന്റെയും നമ്മുടെയും ഒക്കെ ദോഷങ്ങൾ എല്ലാം അള്ളാഹു പൊറുത്ത് തരട്ടെ. നമ്മെ ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ. അവന്റെ പെണ്ണിതുവരെ പുനർവിവാഹം ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. രണ്ട് പെൺമക്കൾ, 14, 10-12 Age. അവർക്കും കുടുംബത്തിനും അള്ളാഹു ക്ഷമ നൽകട്ടെ.
--------------------------------------------
മൊയ്‌ദീൻ കുട്ടി പൂവഞ്ചേരി



പി വി കബീർ സാഹിബ്‌ 
അള്ളാഹു ആ സഹോദരന്റെ കബർ വിഷാലമാക്കുകയും പാപങ്ങൾ പൊറുത്തു കൊടുക്കുകയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ  ആമീൻ 
മരണത്തിനു ഇത്തിരി ദിവസങ്ങൾക്കു മുൻപാണ് അദ്ദേഹത്തെ ജിദ്ദയിലെ ഗുലൈൽ വച്ച് കാണാനിടയായത് 
അപ്പോഴാണ് നാട്ടിലേക്കു പോകുകയാണ് എന്ന് പറഞ്ഞത് 
ഞാനും നാട്ടിലേക്കുള്ള തയ്യാറെടുപ്പിൽ ആയിരുന്നു 
കുറച്ചു കുശലാന്വേഷണത്തിനു ശേഷം നാട്ടിൽ വച്ച് കാണാം എന്ന് പറഞ്ഞു പിരിഞ്ഞു 
പിന്നീട് നാട്ടിൽ എത്തി നേര് കണ്ടോ എന്നോർമ്മയില്ല 
പിന്നീട് ആ നടുക്കുന്ന വാർതയാണ് കേട്അതോ.

അള്ളാഹു നമ്മുടെ എല്ലാവരുടെയും മരണപ്പെട്ട മാതാ പിതാക്കളുടെയും മറ്റു ബന്ധപ്പെട്ടവരുടെയും ഖബറുകൾ  വിശാലമാക്കട്ടെ 
അവരുടെ പാരത്രിക ജീവിതം അള്ളാഹു സുഖകരമാക്കുകയും അവരെയും നമ്മെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ 
ആമീൻ യ റബ്ബൽ ആലമീൻ 
--------------------------------
നജ്മുദ്ധീൻ അരീക്കൻ



കബീറാക്ക
പുഞ്ചിരിയോടെ അയല്‍വാസികളോട് കുശലാന്വാഷണം നടത്തുന്ന കബീര്‍ക്കയെയാണ് ഇന്നും മനസ്സില്‍ തെളിയുന്നത് 
കുട്ടികളോടും മുതിര്‍ന്നവരോടും വിശേഷങ്ങള്‍ ചോദിച്ചറിയുന്ന അദ്ധേഹത്തെ ഒരുപാട് കാലമൊന്നും കണ്ടിട്ടുമില്ല
പണ്ട് നിലപറമ്പില്‍ താമസിച്ചിരുന്ന മറിയക്കുട്ടി ടീച്ചറുടെ വീട് ഞങ്ങള്‍ വാങ്ങി താമസം തുടങ്ങിയ കാലത്ത് അദ്ധേഹം ഗള്‍ഫിലായിരുന്നു 
എന്റെ കൂട്ടുകാരായ അദ്ധേഹത്തിന്റെ അനിയന്മാര്‍ പറയുമായിരുന്നു ഗള്‍ഫിലുള്ള വലിയ ജേഷ്ടനെക്കുറിച്ച്
ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ധേഹം ലീവിന് നാട്ടിലെത്തിയപ്പൊ ഞാനദ്ധേഹത്തെ വലിയ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്  കാരണം തുടര്‍ച്ചയായ ഒരുപാട് വര്‍ഷങ്ങള്‍ നാടും വീടും വിട്ട് പ്രവാസിയായി നിന്ന് മടങ്ങിവന്നതായിരുന്നു അദ്ധേഹം
പുതിയ അയല്‍വാസികളായ ഞങ്ങളോട് പരിചയപ്പെട്ടതൊക്കെ ഇന്നും ഒളിമങ്ങാത്ത ഓര്‍മ്മയാണ്
അദ്ധേഹത്തിന്റെ കല്ല്യാണത്തിന് പുതിയാപ്ലയോടൊപ്പം പോകാന്‍ എന്നെ ക്ഷണിച്ചതുമൊക്കെ മറക്കാനാവില്ല
പിന്നീട് ഞങ്ങള്‍ പാലക്കാതൂമ്പിലേക്ക് താമസം മാറിയതിന് ശേഷമായിരുന്നു അദ്ധേഹം അപകടത്തില്‍ പെട്ടതും ഇഹലോകം വെടിഞ്ഞതുമെല്ലാം
അദ്ധേഹത്തിന്റെ വിയോഗം അയല്‍വാസികളേയും വലിയ വിഷമത്തിലാക്കിയിരുന്നു  അത് അദ്ധേഹം അയല്‍പക്കകാരോട് കാണിച്ചിരുന്ന സ്നേഹവും സൗഹൃദവും കൊണ്ടായിരുന്നു

അദ്ധേഹത്തില്‍ നിറഞ്ഞു നിന്നിരുന്ന സ്നേഹവും പുഞ്ചിരിയുമെല്ലാം കുറഞ്ഞ കാലത്തിനുള്ളില്‍ ഒരുപാട് തവണ അനുഭവിച്ചിട്ടുണ്ട്

റഹ്മാനും റഹീമുമായ അല്ലാഹു അദ്ധേഹത്തില്‍ നിന്ന് വന്നുപോയ എല്ലാ തെറ്റുകളും പൊറുത്ത് കൊടുക്കട്ടെ
അദ്ധേഹത്തിന്റെ ഖബറിനെ വിശാലവും വെളിച്ചമുള്ളതുമാക്കി പരലോകജീവിതം സുഖത്തിലും സന്തോശത്തിലും സമാദാനത്തിലുമാക്കട്ടെ
അദ്ധേഹത്തേയും നമ്മില്‍ നിന്ന് മരണപ്പെട്ടുപോയവരേയും നമ്മേയും റബ്ബിന്റെ ജന്നതുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടട്ടെ ആമീന്‍.
---------------------------------------
അന്‍വര്‍ ആട്ടക്കോളില്‍.


No comments:

Post a Comment