പുഴകൾ വറ്റുന്നു
നീരുറവ നിലക്കുന്നു
മനുഷ്യ മനസ്സിലും
സ്നേഹം മരിക്കുന്നു.
മരങ്ങൾ നശിക്കുന്നു
മരുഭൂ പിറക്കുന്നു
തരിശു മനസ്സിലോ
അരിശം പെരുകുന്നു.
കാട് വെട്ടിനിരത്തുന്നു
ചൂട് കഠിനമാകുന്നു
കാരുണ്യം വറ്റിയ മനുഷ്യൻ
കാട്ടാളനാകുന്നു.
ഉറ്റവരെ പോലും
അരിഞ്ഞു തള്ളുന്ന-
രാക്ഷസ ജൻമങ്ങൾ
വാഴും കലികാലം....
======================
മൊയ്തീൻ കുട്ടി അരീക്കൻ
No comments:
Post a Comment