സാധാരണ കടയിൽ വരുന്ന ഒരു വൃദ്ധൻ, വയസ്സ് തൊണ്ണൂറു കഴിഞ്ഞുകാണും.
കസേരയിൽ ഇരിക്കാറില്ല പകരം ഇരിക്കാൻ കെട്ടിയുണ്ടാക്കിയ തറയിൽ (ജൽസ) കാലും നീട്ടിയിരിക്കും.
തിന്നുകഴിഞ്ഞാൽ തന്നെ കാശ് മുഴുവൻ കിട്ടാൻ വലിയ പാടാണ്. മിക്കവാറും ഒന്നോ രണ്ടോ റിയാൽ കുറച്ചാണ് കിട്ടാറ്. കിഴവനായതിനാൽ ഞങ്ങൾ അതത്ര കാര്യമാക്കാറില്ല.
എന്നാൽ ഇന്നലെ അയാൾ വന്ന സമയത്ത് ഇരിക്കുന്നിടത്ത് സ്ഥലമില്ല. എന്തൊക്കെയോ പിറുപിറുത്തവസാനം കസേരയിലിരുന്നു. കഴിച്ചു കഴിഞ്ഞാൽ അവിത്തന്നെ കുറിച്ചിരിക്കാറുണ്ട്. അര മണിക്കൂർ കഴിഞ്ഞിട്ടും എണീക്കുന്നില്ല. അപ്പോഴാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്, എണീക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ കഴിയുന്നില്ല.
ഞങ്ങൾ അടുത്ത് വന്നു എണീപ്പിക്കാനൊരുങ്ങി . വേണ്ട ഇപ്പോൾ ശരിയാകും എന്ന് പറഞ്ഞ് അയാൾ കാല് തിരുമ്മുകയാണ്. കൂടെ الله ...الله എന്ന് വിളിച്ച് വിലപിക്കുന്നുമുണ്ട്. സൂക്ഷിച്ച് നോക്കുമ്പോൾ കാലിലെ വിരലുകളൊക്കെ കോച്ചി അടിയിലേക്ക് വലിഞ്ഞിട്ടുണ്ട്.
അര മണിക്കൂർ നേരം കൂടി തിരുമ്മി കാല് ഏകദേശം നിവർന്നു എണീക്കാമെന്നായി. തർക്കിക്കാതെ കാശ് തന്നു മെല്ലെ എണീറ്റു പോയി.
അപ്പോൾ ഞാനാലോചിച്ചത്, വയസ്സായാലുള്ള നമ്മുടെ അവസ്ഥയെക്കുറിച്ചായിരുന്നു.
നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല സ്നേഹബന്ധങ്ങൾക്ക് വിലകൽപിക്കാത്ത ഈ കാലത്ത് ആരും നോക്കാനില്ലാതെ ആയാലുള്ള സ്ഥിതി. എല്ലാ മുസ്വീബത്തിൽ നിന്നും അല്ലാഹു നമ്മെ കാക്കട്ടേ..
----------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ
No comments:
Post a Comment