🕋🕋🕋🕋🕋🕋🕋🕋🕋🕋
കൺകുളിർക്കെ കാണട്ടേ എന്റെ
കരള് കുളിരണിയട്ടെ
കഅബാലയം എന്റെ ഹൃദയാലയം
കണ്ണീരൊഴുക്കി ഞാൻ
ഖൽ ബോട് ചേർക്കട്ടെ
കാലങ്ങളായി മനസ്സ് മോഹിച്ചു
കാതങ്ങളേറെ ഞാൻ സഞ്ചരിച്ചു
കഠിനഹൃദയമൊന്ന് തണുപ്പിക്കട്ടെ
ഖില്ല പിടിച്ചെന്റെ ഖൽബ് തണുപ്പിക്കട്ടെ
ഖലീലുല്ലാഹി തൻ ത്യാഗജീവിതം
ദബീഹുല്ലാഹി തൻ സഹന സമർപ്പണം
ഹാജറ തൻ തവക്കു ലും ഓർക്കട്ടേ
ഹജറുൽ അസ് വദ് മതിവരെ മുത്തട്ടെ
തിരുനബി സുജൂദിൽ വീണു കരഞ്ഞിടം
തിരുസ്വഹാബ: കഷ്ടതയേറെ സഹിച്ചിവിടം
ശിര സ്സൊന്നു വെക്കട്ടെ കണ്ണീർ പൊഴിക്കട്ടേ
തപ്തനിശ്വാസങ്ങൾ ആറിതണുക്കട്ടെ
സംസം കുടിച്ചിന്ന് ദാഹം ശമിക്കട്ടെ
സഹ് യും ത്വവാഫും കർമ്മങ്ങൾ തീർക്കട്ടെ
കഅബാലയം നോക്കി പ്രാർത്ഥന ചൊല്ലട്ടെ
പിടയുന്ന ഖൽബോടെ
"മഅസ്സലാം " പറയട്ടെ
===================================
✍✍✍✍✍✍✍✍✍✍✍✍✍✍✍
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment