നാടിന്റെ തണലിടങ്ങളായിരുന്നു കാരണവൻമാർ.
നാട്ടിലും വീട്ടിലും ഇവരറിയാതെ ഒന്നും നടന്നില്ല.
പള്ളിയും പള്ളിക്കൂടവും ഇവർ പരിപാലിച്ചു.
നാട്ടിൽ വഴി വന്നതും വെളിച്ചം പരന്നതും ഇവരുടെ പ്രയത്നം.
ഉമ്മറത്തിവരുണ്ടെങ്കിൽ അടുക്കള വരെ ആ കരുതലുണ്ടാവും.
ഇവരെ കണ്ട നാട്
എണീറ്റ് നിന്നു.
മടക്കുത്തഴിച്ചിട്ടു,
പാതിയെരിഞ്ഞ ബീഡി ചവിട്ടിയരച്ചു.
ഇവരുടെ കടുപ്പിച്ചൊരു നോട്ടം മതിയായിരുന്നു പല എടുത്തു ചാട്ടങ്ങളെയും അടക്കി നിറുത്താൻ.
കാരണവൻമാർ തമ്മിൽ സംസാരിക്കട്ടെ എന്നായിരുന്നു എന്തിനുമുള്ള തീർപ്പ്.
നാടിനും വീടിനും ഇവർ പകർന്ന സുരക്ഷിത ബോധം ചെറുതല്ല.
അസമയത്ത് കണ്ടവരെ ഇവർ വിചാരണ ചെയ്തു.
ഓരോ വീട്ടിലും ഒരു മൂന്നു കട്ട ടോർച്ച്
ഒറ്റ പുള്ളിയാക്കി വെച്ചു.
അതിന്റെ വെളിച്ചം അപശബ്ദങ്ങളുടെ കണ്ണിൽ കുത്തി.
നിലവിളി കേട്ട അയൽപക്കത്തേക്കവർ ധൃതി പിടിച്ച് നടന്നു.
പാമ്പിനെ കണ്ട് പേടിച്ച നാട്ടുവഴികളിലേക്കവർ ചൂരലുമായി ഓടി.
വിരുന്നു വീട്ടിലെ കുട്ടി ആട്ടി പിടിച്ച ചമ്മക്കനെയും കൊണ്ട് ഉമ്മറത്ത് നിന്നു.
'നാഥനില്ലാത്തിടത്ത്
നായി പട' എന്നായിരുന്നു ചൊല്ല്,
ആ കെട്ട കാലത്താണ് നാം.
പറയാൻ പറ്റിയ കാര്യ കർത്താക്കൾ നാടുനീങ്ങി.
വാക്കിന്റെ ഊക്കിൽ ഓങ്ങി പേടിപ്പിച്ച കൈകൾക്ക് ബലം കുറഞ്ഞു.
മനസ്സ് നീറുമ്പോൾ ഓടിയെത്തിയിരുന്ന ഉമ്മരം ഒഴിഞ്ഞ് കിടന്നു.
പൂമുഖങ്ങളിൽ മൗനം മൂടി കെട്ടി.
ചാരുകസേര മടക്കി വെച്ചു.
കാലൻ കുടയും മൂന്നു കട്ട ടോർച്ചും ഓർമ്മയിലെ ചെരുവിലെവിടെയോ പൊടി പിടിച്ച് കിടപ്പുണ്ട്.
വെള്ളം നിറച്ച് വെച്ചിരുന്ന ഓട്ടു കിണ്ടിയും
നീട്ടി തുപ്പിയിരുന്ന കോളാമ്പിയും
മാറാല കെട്ടിയ മച്ചിനകത്തേക്ക് വലിച്ചെറിഞ്ഞു.
കാരണവരുടെ ആദ്യത്തെ ആണ്ടറുതി ഉശാറായി നടന്നു.
പിന്നീട് വന്ന ആണ്ടറുതികൾക്ക് മേൽ ഓർമ്മയുടെ പന്തൽ കെട്ടാൻ ആരുമില്ലായിരുന്നു.
എല്ലാ ഓർമ്മകളും അടർന്ന് തീർന്ന വിടവിൽ വളർന്ന പുതു തലമുറ ഇപ്പോൾ പ്രായമറിയിച്ച് തുടങ്ങിയിട്ടുണ്ട്.
ഇവർ അനുഭവിക്കുന്ന തണൽ മുൻപേ നടന്നവർ വെയില് കൊണ്ടുണ്ടാക്കിയതാണെന്ന ബോധം മാത്രം നാം പകരാൻ മറന്നു.
******************
സത്താർ കുറ്റൂർ
<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ് ക്ലിക്ക് ചെയ്യുക >>>>
👍ചിന്തിക്കാൻ വകയുണ്ട്
ReplyDeleteഒരു കാലത്ത് കാരണവൻമാർ ഒന്ന് ഉറപ്പിച്ച് പറഞ്ഞാൽ അതിന് എതിര് പറയാൻ ആരും ഉണ്ടായിരുന്നില്ല
സ്വത്ത് വിഹിതം വക്കുന്നത് ആ കുടുംബത്തിലെ കാരണവരായിരിക്കും അത് എല്ലാവർക്കും സമ്മതവുമാവും
വിവാഹം ഉറപ്പിക്കൽ
കുടുംബ പ്രശ്നങ്ങൾ
വഴി തർക്കം എന്നിവയും കാരണവൻമാർ ഇടപെട്ട് തീർപ്പാക്കലായിരുന്നു
ഇന്ന് ആ സ്ഥിതി മാറി കാരണവൻമാരെ പോയിട്ട് സ്വന്തം പിതാവിനെ വരെ അനുസരിക്കാത്ത കാലമായി മാറി
ആദൃ കാലങ്ങളിൽ വയസ്സിന് മൂത്തവരെ കണ്ടാൽ തുണിയുടെ കുത്ത് അഴിച്ച് ഇരിക്കുന്ന സ്ഥലത്ത് നിന്ന് എഴുന്നേൽക്കുന്ന ഒരു പതിവുണ്ടായിരുന്നു ഇന്ന് അത് മാറി
ഇന്ന് പ്രായമായവരുടെ ഉപദേഷം ആര് കേൾക്കാൻ
എന്തിനും ഏതിനും കോടതിയെ സമീപിക്കുന്ന കാലമായി മാറി
സ്കൂളിൽ അനുസരണക്കേട് കാട്ടിയ കുട്ടിയെ അദ്ധൃാപകൻ സാശിച്ചാൽ അതിനെതിരെ കൊടിപിടിച്ച് പീഡനത്തിന് കേസെടുക്കുന്ന കാലത്ത് കാരണവൻമാർക്ക് എന്ത് സ്ഥാനം
ഇതൊക്കെ കണ്ട് വളരുന്ന തലമുറക്ക് എവിടെ മാതാ പിതാ ഗുരു ദൈവം ഇവരോടൊക്കെ ഭയ ഭക്തി ബഹുമാം
മൂത്തവരുടെ വാക്കിന് വില കൽപിക്കാത്തതിൻ്റെ ഭവിഷത്ത് നാം നല്ലവണ്ണം അനുഭവിക്കുന്നുമുണ്ട്
മൂത്തവർ വാക്കും മുതു നെല്ലിക്കയും
ആദൃം കഴിക്കൂം പിന്നെ മധുരിക്കും
-----------------
🍀🍀🍀🍀🍀🍀🍀🍀🍀
കുഞ്ഞഹമ്മദ് കുട്ടി കെഎം
താൻ ഇരിക്കേണ്ട സ്തലത്ത് താൻ ഇരിക്കാഞ്ഞാൽ അവിടെ നായ ഇരിക്കും എന്നൊരു പഴം ചൊല്ല് ഒാർമ വന്നു
ഇന്ന് കാരണവൻ മാർ എന്ന് പറയുന്ന വിഭാഗം സ്വയം കാരണവരാകാൻ ആഗ്രഹിക്കുന്നില്ല
ഞാനടക്കം വയസ്സായി എന്നൊരു തോന്നൽ മനസ്സില്‍ വരുന്നില്ല
അതിന് ഏറ്റവും നല്ല ഒരു തെളിവാണ് ഈ തത്തമ്മകൂട്
20 വയസ്സും 55 കാരനും ഒന്നിച്ചിരുന്ന് പല തമാശകളും പറയുന്നു
പിന്നെ ഞാനും ഞാനും ഇൻെ ഒാളും കുട്ടൃാളും മാത്രം മതി എന്നൊരു തൊന്നലും
ആർകും ആരെയും ആശ്രയിക്കണ്ട എന്നൊരു തൊന്നലും
മുബ് കാലങ്ങളിൽ വാപ ഒരു ഭീകരൻ ആയിരുന്നു
ഇന്ന് വാപയും മക്കളും ഉമ്മയും ആണ് നല്ല സുഹുർത്തുകൾ
ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ച് പല സ്തലങ്ങളിൽ വിസർജനം നടത്തിയ കാലം മാറി
പല സ്തലത്ത്ന്ന് ഭക്ഷണം കഴിച്ച് ഒരു സ്തലത്ത് കാരൃം സാധിക്കുന്ന കാലം ആണ്
ഇതാണ് നൃം ജനറേഷൻ
---------------------------
പരി സൈദലവി