Friday, 21 April 2017

" ചൂണ്ട "


പതിവുപോലെ മദ്രസ്സ വിട്ട് പുറത്തു വന്നപ്പോൾ പിന്നിൽ നിന്നും ഒരു വിളി :: അ ദ്രാ മാനേ...... തിരിഞ്ഞ് നോക്കാതെ തന്നെ ആളെ മനസ്സിലായി, ൻറെ സൈയ്ത് !
എന്താ സൈദേ ?
ജ് ചൂണ്ടലിടാം പോര്ണാ?
സ്കൂൾ പൂട്ടിയതായതു കൊണ്ട് വേറെ പണിയൊന്നുമില്ല.
സൈ ദേ ഞാനും ണ്ട്..
എന്റെ യ്ക്ക് ല് ചൂണ്ടല് ഇല്ല.
സാരല്യ, മീൻ ഞാൻ തരും :. 
എന്റെ വീട്ടിൽ ചെന്ന് റൈസ് സുപ്പും ചക്കക്കൂട്ടാനും കഴിച്ചു.
ൻറെ സൈദിൻറെ കൂടെ അവന്റെ പുരയിലെത്തി.
പാടത്തേക്കാണെന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് തിരിച്ച് വരണമെന്ന കർശന നിർദേശം ലഭിച്ചു.
തോട്ടിൽ തെളിഞ്ഞ വെള്ളം, പരൽ മീനുകൾ പരക്കം പായുന്നു!
ബല്യ മീനൊന്നും കാണ് ണില്ല്യ..
അപ്പുറത്തെ പുഞ്ചയ്ക്കു ജില്മീ ന്ണ്ട്.. ഞമ്മക്ക് അങ്ങോട്ട് പോകാ.......
ൻറെ സൈദ് മടിയിൽ നിന്ന്, 'ഒരു പൊതിയെടുത്തു. എത്താണീ മുട്ടായിണ്ടാ?
മുട്ടായി! . ഇത് യെര ആണ്.
ഞാഞ്ഞൾ !! 
ചൂണ്ടൽ എടുത്ത് കൊക്കയിൽ ഞാഞ്ഞളിനെ കോർത്തു.
ചൂണ്ട വെള്ളത്തിലേക്കിട്ടു.
നിമിഷങ്ങൾക്കകം ൻറെ സൈദിൻറെ ചൂണ്ട വെള്ളത്തിലേക്ക് വലിക്കുന്നു!
സർവ്വശക്തിയുമുപയോഗിച്ച് വലിച്ചു.
ഏതോ ഒരു ജീവി കുടുങ്ങിയിരിക്കുന്നു.
ആമയാണ്. ൻറെ സൈദിന് അന്നേ ആ മകളെ നല്ല പരിചയമായിരുന്നു! കിട്ടിയ ആമയെ എന്റെ തോർത്തുമുണ്ടിൽ പൊതിഞ്ഞു.
തോട്ടിന്റെ വരമ്പത്തിരുന്ന് തോട്ടിലേക്പൂണ്ടയിട്ടു - ഒന്നും കൊത്തുന്നില്ല. 
ആമയെ കാണാനുള്ള കൊതി കൊണ്ട്  മുണ്ട് നിവർത്തി ആമയെ പുറത്തെടുത്തു. ഞാൻ ഞെട്ടിപ്പോയി! സൈ ദേ നോക്ക് ......
ൻറെ സൈദ് കോപം കൊണ്ട് വിറച്ചു, ചൂണ്ടപ്പറ കൊണ്ട് എന്റെ തലക്ക് ഒരടി, നക്ഷത്രങ്ങൾ ഒരു പാട് ഞാനെണ്ണി!
ൻറെ സൈദ് ആമയെ എടുത്ത് തോട്ടിലേക്കെറിഞ്ഞു.
തലയില്ലാത്ത ആമയെ ച്ചെത്തിനാ എന്നലറിക്കൊണ്ടായിരുന്നു ആമയെ എറിഞ്ഞത്. സത്യത്തിൽ മുണ്ടിൽ നിന്ന് പുറത്തെടുത്തപ്പോൾ ആമക്ക് തലയില്ലായിരുന്നു!
തല ഞാൻ മുറിച്ചതാണെന്ന് പറഞ്ഞാണ് എന്റെ തലക്കടിച്ചത്.
പാവം ആമ വെള്ളത്തിൽ വീണ തോട് കൂടി സന്തോഷത്തോടെ തലയും പുറത്തിട്ട് നീന്തിത്തുടിച്ചു.
------------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment