പരീക്ഷ കഴിഞ്ഞു പരിഭ്രമം തീർന്നു
തലയിൽ ഭാരം പകുതി കുറഞ്ഞു
ഉറങ്ങി തീർക്കണമുറക്കെ പാടണം
പാടത്തിറങ്ങി ക്രിക്കറ്റെറിയണം
ഉമ്മാന്റെ വീട്ടിൽ പോയി പാർക്കണം
ഉമ്മുമ്മായുടെ കഥകൾ കേൾക്കണം'
ഉമ്മറത്തിങ്ങനെ ചിന്തയിലിരിക്കവെ
ഉപ്പവരുന്നൊരു പുസ്തക കെട്ടുമായ്
"നാളെ പോകണം വെക്കേഷൻ ക്ലാസ്സിൽ
എൻ ട്രസ് കോച്ചിംഗ് ഫീ ഞാൻ കൊടുത്തു് '
കണ്ണ് തുറിച്ചു കൈകാൽ വിറച്ചു
ബോധം കെട്ടവൻ ആർത്തുവിളിച്ചു
മക്കളെയിങ്ങനെ കൊല ചെയ്യരുതേ
വിശ്രമിക്കട്ടെ കുറച്ചുല്ലസിക്കട്ടേ...
-----------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment