കാദറാക്ക മകളുടെ വിവാഹത്തിന് രണ്ട് മാസത്തെ ലീവിന് നാട്ടിൽപോവുകയാണ്
വിവാഹം പെട്ടന്ന് ശരിയായതായിരുന്നു
കുട്ടിയെകണ്ട് ഇഷ്ടപെട്ട് ഒരു കൂട്ടർ ആവശൃപ്പെട്ടപ്പൊ നടത്താമെന്ന് തീരുമാനിച്ചു
കാരൃങ്ങളൊക്കെ ഫോണിലൂടെ വരൻ്റെ ഉപ്പയുമായി സംസാരിച്ച് ചടങ്ങുകളൊന്നുമില്ലാതെ തന്നെ അവർ കല്ലൃാണത്തിന് ഒരുദിവസവും കണ്ട് ഉറപ്പിച്ചതാണ്
നാട്ടിലെ കല്ലൃാണത്തിലെ ധൂർത്തിനെയും ഒാരോമാമൂലിനെയും എതിർത്തു തർക്കിക്കുന്ന ആളാണ് കാദറാക്ക
കാദറാക നാട്ടിലെത്തി കുടംബങ്ങളുമായി സംസാരിച്ചപ്പൊ അവർക്ക് നിർബന്തം കാരണവൻമാർപോയി കല്ലൃാണ നിശ്ചയംനടത്ഥണമെന്ന്
നിങ്ങൾ രണ്ട് ബാപ്പമാര് സ്വന്തമായി തീരുമാനിക്കലല്ല
കാരണവൻമാരെ കൂട്ടി വേണംതീരുമാനിക്കാൻ അവർ പറഞ്ഞു
ചടങ്ങില്ലാതിരുന്നാ ആരും കല്ലൃാണത്തിന് വരില്ല
കാദറാക്ക വെറുതെ കുറെ ചിലവുണ്ടാക്കണോ...എന്ന് പറഞ്ഞു നോക്കി
ആരുമത് കേട്ടില്ല
അവസാനം സമ്മതിച്ചു
പിന്നെ കല്ലൃാണ സദൃയെകുറിച്ചും
എവിടെയൊക്കെ പറയണം എന്നുള്ളതായി ചർച്ച
നമ്മുടെ കുടുംബത്തിലും അയൽ ക്കത്തു ഒക്കെ യായി ഒരു 2000 ആളെ പരിപാടി എങ്കിലുഃ ഇല്ലാതിരുന്നാൽ മോശല്വേ... ഒരാളുടെ അപിപ്രായം
കാദറാക്ക അടുത്ത ബന്തത്തിലും അയൽപക്കവും മാത്രം ഉദ്ദഷിച്ചതാണ്
ചോറ് രണ്ടണ്ണം വേണം ഇപ്പോ എല്ലാ കല്ലൃാണത്തിലും നടപ്പുള്ളതാ.....വേറൊരു സഹോദരി
ഒരൂ കോഴീ ബിരീയാണിയും വരനും കൂട്ടർക്കും എന്തങ്കിലുഃ സ്പെഷലും വിചാരിച്ചതാണ് കാദറാക്ക...
ഇപ്പൊ എല്ലാ കല്ലൃാണത്തിനും
ചോറിന് മീതെ ഒരു മധുരം കൊടുക്കുന്ന ഏർപ്പാടുണ്ട്
അതിന് ഒരു സ്റ്റാൾ പോലെ ഉണ്ടാകി അതിൽ ഒരു സ്റ്റഫ് ലൈവായി ഉണ്ടാകലാണുപ്പാ.... മകൻ്റെ വക
കൂടാതെ പൂവൻ പഴം മൈസൂർ പഴം കഥളി പഴം എന്നിവയും തൂകി ഇടും....
പിന്നെ ഇപ്പൊ പന്തലിൽ പാട്ടും ഉണ്ടാവാറുണ്ട് അതും വേണം
ഇതെല്ലാം കേട്ടപ്പോ കാദറാക്ക ചോദിച്ചു ഞമ്മക്ക് അതൊക്കെ വേണോ ഞമ്മള് പാവങ്ങളല്ലേ....
ഞമ്മളെ ക്കാളും പാവങ്ങൾ ഇതിലും വലിയ കല്ലൃാണം നടത്തുന്നുണ്ട്
പോരാത്തതിന് ഇജ് ഗൾഫിലും
ഇജ് ഞങ്ങളെ മാനം കെടൂത്തരുത്
അൻ്റെ തീരുമാനത്തീന് നടത്താണങ്കില് ഞങ്ങള് ഇണ്ടൊവൂല ഹാ.....ഒരു കാരണവർ
അല്ല ഇതൊക്കെ ഒരു അധിക ചെലവല്ലേ എന്ന്ത് കൊണ്ട് പറഞ്ഞതാ കാദറാക്ക പലതും പറഞ്ഞു നോക്കി ഒരുരക്ഷയുമില്ല
ഇതല്ലാം കേട്ട് നിന്നിരുന്ന ഭാരൃ കാദറാക്കാനേ അകത്തേക് വിളിച്ചു ഇങ്ങളെ ആ പഴയ കാലല്ല ഇപ്പൊ ഒാല് പറഞ്ഞ മാതിരി ചെയ്താളി...അല്ലങ്കിൽ ഒാൽക്ക് വെറുപ്പാവും
ഇതും കൂടി ആയപ്പൊ മൂപ്പര് വഴങ്ങി
പൊടി പൊടിച്ച കല്ലൃാണം കഴിഞ്ഞു
കാദറാക്ക തിരിച്ചു പോരും ബോ കല്ലൃാണം കഴിച്ച വകയിൽ ഒംബത് ലക്ഷം രൂപ കടംബാക്കി
〰🍀〰🍀🍀〰🍀🍀〰
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ
No comments:
Post a Comment