Sunday, 9 April 2017

"ആഹാരത്തിലെ വൈരുദ്ധ്യങ്ങൾ "


അരീക്കൻ ലത്തീഫിന്റെ കീഴിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒത ദിവസം പത്ത് മണിയായിട്ടുണ്ടാകും, ലത്തീഫ് റൂമിൽ വന്ന് എന്നോട് പറഞ്ഞു. രണ്ട് VIP കൾ വന്നിട്ടുണ്ട്, ഉച്ചഭക്ഷണം കഴിഞ്ഞേ പോകൂ, ഒന്ന് കൂപ്പി ട്ടാളീ എന്ന് പറഞ്ഞു.
ഷർട്ടെടുത്തിട്ട് ഉടനെ ലത്തീഫിന്റെ റൂമിൽ ചെന്നു .
അന്നത്തെ കൊണ്ടോട്ടി MLA (ഇന്നത്തെയല്ല ) മമ്മുണ്ണി ഹാജിയും , ഇന്നത്തെ കൊണ്ടോട്ടി MLA (അന്നത്തെയല്ല ) TV ഇബ്രാഹിമും റൂമിൽ ഇരിക്കുന്നു!
TV ഇബ്രാഹിമിന് എന്നെ നേരത്തെ അറിയാമെങ്കിലും മമ്മുണ്ണി ഹാജിക്കറിയില്ലായിരുന്നു. പരിചയപ്പെട്ട് അൽപം കുശലാന്വേഷണമൊക്കെ നടത്തി.
ഞാൻ മനസ്സിലോർത്തു, ഇന്ന് അടിപൊളി ബിരിയാണി ഹൈ ഫുഡ് അടിക്കാം!
ഞാൻ എഴുന്നേറ്റ് അടുക്കള വാതിലിനടുത്തേക്ക് ചെന്നു, ഹായ് നല്ല മണം! മാഡം കുക്കിംഗിലാണ്. അയക്കോ റ പൊരിച്ചെടുക്കുന്നു, ടേസ്റ്റ് നോക്കാൻ പറഞ്ഞത് കൊണ്ട് ഒരു കഷണം എടുത്ത് രുചിച്ചു. നല്ല ടേസ്റ്റ്! അടച്ചു വെച്ച പാത്രം തുറന്നു നോക്കി, സാധാ ചോറ്!
ഞാൻ ചെന്ന് ലത്തീഫിനെ അടുക്കള ഭാഗത്തേക്ക് വിളിച്ചു, ലത്തീഫേ എന്തായിത്? ബിരിയാണിയോ, കോഴിയോ ഒന്നുമില്ലേ മോശeല്ല?
ശബ്ദം താഴ്ത്തി ലത്തീഫ് എന്നോട് പറഞ്ഞു, അവർ ആവശ്യപ്പെട്ട ഫുഡാണ് ആ ഉണ്ടാക്കുന്നത്. അവർ നാട്ടിൽ നിന്ന് വിട്ട് 15 ദിവസമായി ഇരുവരെ നാടൻ ചോറും നല്ല മീനും ഒരിടത്തു നിന്നും കിട്ടിയിട്ടില്ല. ഇതാണ് അവർക്കിഷ്ടം.
ഇതാണ് ശരി, അതിഥിയുടെ ഇഷ്ടം അറിഞ്ഞു വേണം സൽക്കരിക്കാൻ.
നമ്മുടെ നാട്ടിലെ ഓരോ സൽക്കാരങ്ങൾക്കും ടേബിളിൽ നിരത്തുന്നതെന്താണ്?
നാം വിളിച്ചു വരുത്തിയ അല്ലെങ്കിൽ വന്ന അതിഥി എന്തു തെറ്റ് ചെയ്തു? ഭക്ഷണം കൊണ്ട് ഇടങ്ങേറാക്കാൻ! ഒരു തരം ഭക്ഷണം ആവശ്യത്തിന് കഴിക്കുന്നതാണ് നല്ലത്. കുറേ മീനും കുറേ ഇറച്ചിയും തുടങ്ങി പരസ്പര വിരോധാഭാസങ്ങളായ ഭക്ഷണങ്ങൾ അതിഥികൾക്ക് നൽകരുത്. മിതമായ എന്നാൽ നല്ല ക്വാളിറ്റിയുള്ള പോഷകാഹാരങ്ങൾ നൽകാൻ ശ്രമിക്കുക. ഭക്ഷണങ്ങളുടെ ത ര ത്തിന്റെ എണ്ണം കൂട്ടുന്നതിനേക്കാൾ നല്ലത് അതിഥികളുടെ ഇഷട്ടത്തിനനുസരിച്ചുള്ള ഒരു തരം കൊടുക്കാൻ ശ്രമിക്കുക . അതാവണം മലയാളിയുടെ ഭക്ഷണ രീതി.

------------------------------------------
എം ആർ സി അബ്ദുറഹ്മാൻ

<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ്  ക്ലിക്ക് ചെയ്യുക >>>>


1 comment:

  1. ഔഷധ ഗുണമുള്ള പോഷക ആഹാരമുണ്ടാക്കൽ MRC യുടെ ചിട്ടയിൽ പെട്ടതാണ്....
    റൂമിൽ ഉള്ളവർ അതിന്റെ പ്രത്യാഘാതം അനുഭവിച്ചതുമാണ്.

    ഒരിക്കൽ ന്റെ സൈദ് റൂമിൽ ഗസ്റ്റ് വന്നു..
    സൈദിനെ കണ്ടപാടെ MRC യിലെ സൽകാരപ്രിയം ഉണർന്നു ഒരു സ്‌പ്ഷ്യൽ ഐറ്റംസ് ഉണ്ടാക്കി"ചിക്കൻ മജ്ബൂസ്" കൂടെ സൈദിനോട് ഒരു കമന്റും നിങ്ങൾ സൗദിയിൽ ഉള്ളവർ ഇതൊന്നും കണ്ടിട്ടുണ്ടാവില്ല....
    ഇത് ഞാൻ അങ്ങ് ദുഫായിൽ നിന്ന് അറബികളുടെ അടുത്ത് നിന്ന് പഠിച്ചതാ....
    MRC മജ്ബൂസ് വിളമ്പി .... ന്റെ സൈദ് ഒന്ന് രുചിച്ച് നോക്കി MRC യുടെ മുഖത്തേക്ക് ദയനീയമായി നോക്കിയിട്ട് ഒരു ചേദ്യം അദ്രമാനെ ഇത് ഇനി നന്നാവാനോ,ബെടക്കാവാനോ ഉണ്ടാ? ....
    അദ്രമാൻ ഒന്നും മിണ്ടാതെ ഇടംകണ്ണിട്ടൊരു നോട്ടം.

    കൂടെ ഉണ്ടായിരുന്ന സൈദ് എന്നോട് ഒരു സ്വകാര്യം പറഞ്ഞു അടുത്ത ഹോട്ടൽ അടച്ചിട്ടുണ്ടാവുമോ......
    --------------------------
    അബ്ദുലത്തീഫ് അരീക്കൻ

    ReplyDelete