കോയാക്കാക്ക് തലശ്ശേരിയിൽ അലുമിനി കച്ചോടമായിരുന്നു.
സുബ്ഹി നിസ്കാരം കഴിഞ്ഞാൽ അടുത്തുള്ള ചായ മക്കാനിയിൽ നിന്ന് ചായ കുടിച്ച് അലുമിനി കൊട്ടയുമായി ഇറങ്ങും.
വൈകുന്നേരത്തോടെ തിരിച്ചെത്തുകയും ചെയ്യും.
പഴയ അലുമിനി പാത്രങ്ങൾ എടുക്കുന്ന കച്ച വടവും അതിനോടൊപ്പമുണ്ട്.
പുതിയ പാത്രം വിൽക്കുന്നതിനേക്കാൾ ലാഭം പഴയ സാധനം കിട്ടുന്നതാണെന്ന് കോയാക്ക പറയാറുണ്ട്.
കോഴിക്കോട് ബസ്സിൽ രണ്ടാഴ്ചയിലൊരിക്കലാണ് കോയാക്കയുടെ നാട്ടിൽ പോക്ക്.🚎
ആ യാത്രയിൽ പഴയ സാധനങ്ങളുടെ ചാക്ക് കെട്ടുകളും ഉണ്ടാവും.
അത്
കോഴിക്കോട് മാർക്കറ്റിൽ വിറ്റ്
തൃശൂർ ബസ്സിന് നാട് പിടിക്കും.
രണ്ടോ മൂന്നോ ദിവസമാണ് സാധാരണ ഗതിയിൽ കോയാക്ക നാട്ടിൽ നിൽക്കാറ്.
തിരിച്ച് പോവുമ്പോൾ കോഴിക്കോട് നിന്ന് തന്നെ കോയാക്ക പുതിയ പാത്രങ്ങൾ വാങ്ങും.
ഇത്തവണ നാട്ടിലേക്ക് പോരുമ്പോൾ മോൻ സൈ ദൂന്റെ സുന്നത്ത് കഴിക്കണമെന്ന നിശ്ചയമുണ്ട്.
അത് കൊണ്ട് തന്നെ തിരിച്ച് വരാൻ രണ്ട് ദിവസം വൈകുമെന്ന് കോയാക്ക അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.
☄☄☄☄☄☄☄☄
കോഴിക്കോട് നിന്ന് ബസ് നീങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഒന്ന് മയങ്ങിയതാണ്.
തന്റെ ഗ്രാമത്തിന്റെ പേര് വിളിച്ച ക്ലീനറുടെ ശബ്ദം കേട്ടാണ് ഉറക്കി ൽ നിന്നുണർന്നത്.
പെട്ടൊന്ന് എണീറ്റ കോയാക്ക വാതിൽക്കലേക്ക് നടന്നു.🚶
കോയാക്ക വീട്ടിലെത്തുമ്പോൾ ളുഹർ ബാങ്ക് കേൾക്കുന്നുണ്ടായിരുന്നു.
പെണ്ണുങ്ങളും കുട്ടികളും മമ്പുറത്ത് നിന്ന് അപ്പോ വന്ന് കയറായിട്ടേ ഉള്ളൂ.
ബാപ്പ ചാരുകസേരയിൽ നീണ്ട് നിവർന്ന് കിടന്ന് വീശി പ്പാള കൊണ്ട് വീശുകയാണ്.
സൈദു കൊണ്ട് വന്ന ഉപ്പിട്ട കഞ്ഞി വെള്ളം കോയാക്ക മതിയാവോളം കുടിച്ചു.
വെയിലിന്റെ തീക്ഷ്ണതയിലേക്ക് കഞ്ഞിവെളളത്തിന്റെ ചൂടും വന്നതോടെ കോയാക്ക വിയർപ്പിൽ കുളിച്ചു.
അച്ചിപ്പായ വിരിച്ച് ഒന്ന് മയങ്ങി. കഞ്ഞി കുടിച്ചോ കോയേ എന്ന വാപ്പാന്റെ വിളിക്ക് ഞാൻ കുടിച്ചോളാം എന്ന് മാത്രം കോയാക്ക മറുപടി പറഞ്ഞു.
ഉറക്ക് കോയാക്കാന്റെ കണ്ണുകളെ മെല്ലെ തലോടി തുടങ്ങി.
😴😴😴😴😴
രാവിലെ എട്ട് മണിക്ക് ഏൽപ്പിച്ചതായിരുന്നു ഡ്രൈവർ അപ്പുണ്ണി നായരെ .
എട്ട് മണിയോടെ തന്നെ മാറ്റിയൊരുങ്ങിയ സൈദു പൂമുഖത്തെ വല്ലിപ്പാന്റെ ചാരുകസേരക്കരികിൽ നിന്നു.
കോയാക്കയും മാറ്റിയിറങ്ങി.
നാ ഇങ്ങള് റോട്ടുമ്മക്ക് നSന്നോളീ🚶
അപ്പുണ്ണി നായർ വന്നാൽ അറിയൂല🚘
അവർ രണ്ടു പേരും ഇറങ്ങി നടന്നു.
സൈദൂന്റെ തുണി ഉമ്മ ഒന്ന് കൂടി നേരയാക്കി കൊടുത്തു.
പോവുന്ന പോക്കിൽ നെഞ്ചോട് ചേർത്ത് ഒരു ഉമ്മ നൽകി.
അന്നേരം
പടിഞ്ഞാറ് നിന്ന് അപ്പുണ്ണി നായരുടെ ഹോണിന്റെ ശബ്ദം കേട്ടു📢📢📢
കോയാക്ക ധൃതി കൂട്ടി.
സൈദു വലിച്ചു നടന്നു
🚶🚶🚶🚶🚶🚶🚶🚶
ഉമ്മയും പെങ്ങളും കാറിൽ കയറുന്നത് കാണാൻ കൂടെ പോയിരുന്നു.
ഇട വഴി കഴിഞ്ഞ് റോഡിലെത്തിയപ്പോൾ അപ്പുണ്ണി നായരെ വെളളക്കാറ് 🚕 അവരെ കാത്ത് നിൽക്കുന്നു.
പിന്നിലെ ഡോർ തുറന്ന് സൈദു അവിടെ കയറി.
കോയാക്ക മുന്നിലും .
കാർ സ്റ്റാർട്ടായി.
മെല്ലെ നീങ്ങി.
ചെമ്മൺ പാതയിലെ പൊടി പാറി.
ഉമ്മയും പെങ്ങളും ആ കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു . 👸🏻👰🏼
സൈദു
കാറിന്റെ സൈഡ് ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി.
കച്ചവട പീടികകളും🏚🏡
മരങ്ങളും🌲🌳🌴
പിന്നിലേക്ക് പായുകയാണെന്ന്
സൈദൂന് തോന്നി.
ആ കാഴ്ചയുടെ രസത്തിൽ അവനിരുന്നു.
സൈദു ജീവിതത്തിൽ ആദ്യമായാണ് കാറിൽ കയറുന്നത്.
ഇരിക്കുന്ന സീറ്റിൽ അവൻ കയ്യമർത്തി രസിച്ചു.
അപ്പുണ്ണി നായരും കോയാക്കയും കാര്യമായൊന്നും സംസാരിച്ചില്ല.
കാർ ടൗണിന്റെ തിരക്കുകളിലേക്ക് തിരിഞ്ഞു .
ചെമ്മൺപാത വിട്ട് ടാർ ചെയ്ത റോഡിലെത്തി.
വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നു.
സൈദൂന് ചെറിയ പേടി തുടങ്ങി.
ഉമ്മ പറഞ്ഞതിൽ മാത്രമാണ് ഇപ്പോഴും അവന്റെ വിശ്വാസം .
സൈദോ
അനക്ക് ഒരു ബേദനിം ഉണ്ടാകൂല. ഇജ് ബേജാറാകണ്ട
ആ വാക്ക് സൈദൂന്റെ ഓർമ്മയിൽ വീണ്ടും തെളിഞ്ഞു.
ആ വാക്കിന്റെ ബലത്തിൽ സൈദു ഒന്നുകൂടി അമർന്നിരുന്നു.
കാറ് തിരൂരങ്ങാടി പിന്നിട്ട് മമ്പുറത്ത് എത്തി.
ഇടുങ്ങിയ റോഡിൽ കാർ അൽപ്പം നിന്നു.
എതിരെ വന്ന വാഹനങ്ങൾ കടന്ന് പോയി.🚗🚒🚐🚚🚜🚜🏍🚲🚖🚍🚋🚔
ശേഷം കാർ നീങ്ങി.
വലിയ പള്ളിയുടെ മുന്നിലെ ഇടുങ്ങിയ റോഡിലൂടെ അപ്പുണ്ണി നായർ വലിയ ശ്രദ്ധയോടെ വണ്ടിയോടിച്ചു.
കോയാക്ക മെല്ലെ തിരിഞ്ഞ് കീശയിൽ നിന്ന് ചെറിയൊരു നോട്ടെടുത്ത് സൈദൂന് നേരെ നീട്ടി.
ഇത് ആ നേർച്ചപെട്ടീൽ ഇട്ടാളെ .
സൈദു അത് റോഡ് സൈഡിലെ നേർച്ചപ്പെട്ടിയിലിട്ടു.
അപ്പുണ്ണി നായർ കാറിന്റെ വേഗത കൂട്ടി.
അങ്ങാടിയും കടന്ന് ഒരു പീടികയുടെ ഇടയിലൂടെ കാർ തിരിഞ്ഞു.
പഴയൊരു കെട്ടിടത്തിന് മുമ്പിൽ കാർനിന്നു .
കോയാക്ക സൈദൂന്റെ കൈ പിടിച്ചിറക്കി.
സൈദൂന് പോന്നപ്പോളുള്ള ആവേശമൊക്കെ കെട്ട് തുടങ്ങിയിരുന്നു.
നേരെ പോയി വരാന്തയിലെ പടിയിൽ ഇരുന്നു.
കുറച്ച് കഴിഞ്ഞു ഒരാൾ വന്ന് സൈദൂന്റെ പേര് വിളിച്ചു .
കോയാക്ക അവന്റെ കൈ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി.
ഒരു ഉയർന്ന ടേബിളിൽ അവനെ കിടത്തി.
കോയാക്ക പുറത്തേക്ക് പോയി.
ഡോക്ടർ അടുത്ത് വന്നു.
മേശക്കരികിൽ നിന്നു.
സഹായിയോട് എന്തോ ആവശ്യപ്പെട്ടു.
സൈദൂന്റെ മനസ്സ് പിടഞ്ഞു.
ഹൃദയം പടപടാന്ന് മിടിച്ചു.
(തുടരും)
-------------------------------
സത്താർ കുറ്റൂർ
No comments:
Post a Comment