ചെറുപ്പത്തിലെ ഓരോ അവധി ദിവസവും എനിക്ക്
ഉമ്മയുടെ വീട്ടിലേക്കു വിരുന്നു പോകുന്നതിന്റെ തിരക്കായിരിക്കും ..
കുറ്റൂരിൽ നിന്നും കുറ്റൂരിലേക് ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു പോകുന്ന നമ്മുടെ നാട്ടിലെ അപൂർവ്വം ചില വ്യക്തികളിൽ ഒരാൾണ് ഞാൻ
വൈകിട്ട് സ്കൂൾ വിട്ട് വന്നാൽ പിന്നെ ഉമ്മയോട് രഹസ്യമായി ചോദ്യം ഞാൻ വിരുന്നു പോകുന്ന കാര്യം അവതരിപ്പിക്കും നാളെ വെള്ളിയല്ലേ സ്കൂൾ ഇല്ല മദ്രസ ഇല്ല ഞാൻ പോട്ടെ ..കുറെ നേരത്തെ പരിശ്രം കൊണ്ട് കാര്യം നേടി ഞാൻ വിരുന്നിന് പോകു..
കുറ്റൂരിൽ നിന്നും കുറ്റൂരിലേക് ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു പോകുന്ന നമ്മുടെ നാട്ടിലെ അപൂർവ്വം ചില വ്യക്തികളിൽ ഒരാൾണ് ഞാൻ
വൈകിട്ട് സ്കൂൾ വിട്ട് വന്നാൽ പിന്നെ ഉമ്മയോട് രഹസ്യമായി ചോദ്യം ഞാൻ വിരുന്നു പോകുന്ന കാര്യം അവതരിപ്പിക്കും നാളെ വെള്ളിയല്ലേ സ്കൂൾ ഇല്ല മദ്രസ ഇല്ല ഞാൻ പോട്ടെ ..കുറെ നേരത്തെ പരിശ്രം കൊണ്ട് കാര്യം നേടി ഞാൻ വിരുന്നിന് പോകു..
മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതിനു
മുമ്പുതനെ ഞാൻ ഉമ്മയുടെ വീട്ടിൽ എത്തും. ഓടിട്ട ഒരു ചെറിയ വീട് ഉമ്മറത്ത് ഒരു
ചെറിയ കട്ടിൽ
കരണ്ടുപോലും ഇല്ലാത്ത വീട്ടിൽ ഞങൾ
എല്ലാവരും രാത്രി ഉമ്മറത്തെ കട്ടിലിൽ വന്നിരിക്കും വല്ലുമ്മ ഞങ്ങൾക്ക് പഴയ കഥ
പറഞ്ഞു തരും.. ഊരത്തു മയലയിൽ നിന്നും പൊട്ടി വന്ന കഥയും പൊട്ടി വഴിതെറ്റിച്ചു
കിണറ്റിൽ ചാടിച്ച കഥയും ഒക്കെ പറഞ്ഞുതരും ഇഷാബാങ്ക് കൊടുത്താൽ ഭക്ഷണം കഴിക്കാൻ
എല്ലാവരും ഇരിക്കും ചെറിയ അടുക്കളയിൽ പലയിട്ടു ബസി യിൽ ചോർ വിളമ്പും അമ്മിയിൽ
അരച്ചതേങ്ങാ കറിയും ചോറും വലിയുമ്മ മുന്നിൽ ഇരുന്നു ഞങ്ങളെ തീറ്റിപ്പിക്കും ഭക്ഷണം
കയിച്ചുകഴിഞ്ഞാൽ പുറത്തുപോയി മൂത്രമൊഴിച്ചു പിന്നെ കാലും കഴുകി കിടക്കാൻ തുടങ്ങും
ചാണകവും കരിയും കൂട്ടി മിനുസപ്പെടുത്തിയ തറയിൽ പായ വിരിച്ചു ഞങൾ എല്ലാവരും
കിടക്കും... കോലായിൽ ഇനി പാനീസ് വിളക്കിന്റെ അരണ്ട വെളിച്ചം മാത്രം...
നേരം പരപരാ വെളുക്കുന്നതിന് മുൻപ് തന്നെ എല്ലാവരും ഉണർന്നു ആ കൊച്ചു വീട് സജീവമായി തുടങ്ങും പെണ്ണുങ്ങൾ അരി ഇടികുന്ന ശബ്ദം കുറ്റൂർ അങ്ങാടിയിൽ വരെ കേൾക്കും പൈക്കളെ കറക്കാൻപോകുന്ന വലിയുമ്മ യുടെ പിന്നാലെ ഞാനും പോകും..
ഉമ്മികയിരി കൊണ്ട് പല്ലും തേച്ചു മുഖവും കഴുകി വരുമ്പോൾ ചായ റെഡി... കട്ടി പത്തിരി നല്ല ചക്കകുരു ചാറും കുത്തിജ്ഞാണത്തിൽ പാൽ ചായയും എല്ലാം കഴിയുമ്പോൾ ശെരിക്കും വയർ നിറയും
പിന്നെ ആ വലിയ പറമ്പിൽ അങ്ങോട്ടും ഇങ്ങോട്ടും നടത്തം അണ്ടി പെറുക്കിയും പുളി മരത്തിൽ കല്ലെറിഞ്ഞും എല്ലാ മൂച്ചി യുടെ അടിയിൽ ബാക്കിയുള്ള മാങ്ങയെല്ലാം പെറുക്കി കൂട്ടി വരും....
സുബ്ഹിക്ക് മുന്നെ എണീറ്റ് കൂട്ടി വെച്ച മാങ്ങയിൽനിന്നു നല്ലതു നോക്കി എല്ലാവര്ക്കും വലിയുമ്മ ചെത്തി തരും ഒരു മാങ്ങ മുഴുവൻ ഒരു പൂ വിടർന്നു നിൽക്കുന്ന പോലെ ചെത്തി തരുന്ന വലിയുമ്മ യുടെ കഴിവ് എന്നെ അത്ഭുതപെടുത്തിയിട്ടുണ്ട് പിന്നീട് ഞാൻ അത് എന്റെ ഉമ്മയിലും കണ്ടിട്ടുണ്ട് ആ രീതി... മധുരമൂറുന്ന പലതരം മാങ്ങകൾ സുലഭ മായിരുന്നു ആപറമ്പിൽ...
ഒരു സഞ്ചി നിറയെ മാങ്ങ യുമായി ഞാൻ 10 മണി യാവുമ്പോൾ വീട്ടിലേക്ക് മടങ്ങും. വീട്ടിൽ എത്തിയാൽ സഞ്ചിലുള്ള മാങ്ങകൾ നോക്കി ഉമ്മ ഓരോ മാങ്ങയും എടുത്തു പറയും ഇത് പാറമ്മലൂച്ചി യുടെ മാങ്ങാ ഇത് ആരുചി യുടെ മാങ്ങാ ഇരട്ടൂച്ചി യുടെ മാങ്ങാ ഓരോ മാങ്ങക്കും ഓരോ രുചി യാണ് അതൊക്കെ ഓർക്കുമ്പോൾ ഇന്നും നാവിൽ വെള്ളമൂറും ...
ഇന്നും നാട്ടിൽ പോവുമ്പോൾ അവിടം കാണുമ്പോൾ ആ പഴയ ഓർമ്മകൾ വരും പക്ഷെ ഇന്ന് അവിടെ ആ മധുരമൂറുന്ന മാമ്പഴ ങ്ങളും ഒന്നും ഇല്ല...
എല്ലാം ഒരു മധുരമൂറുന്ന ഓർമ്മകൾ മാത്രം.
----------------------------------
✍ ജാബ് അരീക്കൻ
No comments:
Post a Comment