Friday, 15 April 2016

" മൊഞ്ചത്തിയുടെ നൊമ്പരങ്ങൾ "


      നഗരത്തിൻെറ🚙🚕🚎🚌🏦🏥 തിരക്കുകളിൽനിന്ന് കുറച്ചകലെയായി തികച്ചും ശാന്തസുന്ദരമായ പ്രദേശം🏞🎑🌄. പ്രകൃതിയെ ഒന്ന്കൂടി അതിസുന്ദരമാക്കികൊണ്ട് ആഗ്രാമത്തിൻെറ ഓരംപറ്റിക്കൊണ്ട് അതിമനോഹരമായ പുഴ  താളത്തിലൊഴുകുന്നു ആനാടിനെ നടുകെപിളർന്ന്കൊണ്ട് ടാറിട്ടറോഡ് 🛣റോഡിൻെറ ഇരുവശത്തും പ്രവാസത്തിൻ്റ ചൂടുംതണുപ്പും കൈപ്പും മധുരവും അനുഭവിച്ച് പടുത്തുയർത്തപ്പെട്ട മണിമാളികൾ🏯🏘🏠.

         ആധുനികത തുറിച്ച് നോക്കുന്നുണ്ടേലും പഴമയുടെ ആപ്രൗഢിയിൽ ഹാജിയുടെവീട് എന്നുംതലയെടുപ്പോടെനിന്നു. അഹമ്മദ് ഹാജിയും പ്രവാസി ആയിരുന്നൂ ജീവിതത്തിൻെറ സിംഹഭാഗവും മണലാരണൃത്തിൽ കഴിച്ച്കൂട്ടി ഇന്ന് തൻെറ പ്രിയസഖി👸🏼 ആയിശുവോടൊത്ത് വിശ്രമജീവിതം നയിക്കുന്നു. മക്കൾ രണ്ടാണവർക്ക് ഷാഹിദും ഷാഹിദയും👫. ഷാഹിദ്👮 ഹാജീ പടുത്തയർത്തിയ അത്രതന്നെ വലുതല്ലങ്കിലും ചെറിയതല്ലാത്ത ബിസ്നസുമായി പിതാവിൻെറ പാതയിലൂടേ  കുടുംബ👨👩👦👦 സഹിതം സസുഖമായി പ്രവാസം നയിക്കുന്നു. ഷാഹിദ🙎🏻യും ചെറുപ്രായത്തിൽ തന്നേ മംഗലൃവതിയായി ഹാജിയാരുടെ ഒരുചെറിയ സ്വാർത്ഥതയായിരുന്നൂ തൻെറ മോൾക്കെങ്ങകിലും പ്രവാസിയെല്ലാത്ത മാരനെ അവൾക്ക് ഇണയാക്കികൊടുക്കണം എന്ന് ആ ആഗ്രഹപൂർത്തീരണം സാധൃമായില്ല ദൈവ നിയോഗം പോലേ മൻസൂറിലൂടേ😎 ഷാഹിദ മംഗലിയായിന്ദപൂർണ്ണമായിരുന്നു  അവരുടെ ജീവിതം ആ ആനന്ദത്തിന് മിഴിവേകാൻ ഒരു കൊച്ചു കുറുമ്പി മുത്തോളും👨👩👧 അവരുടെ ജീവിതത്തിലേക്ക് കടന്ന് വന്നൂ...

      കളിയുംചിരിയും ഇണക്കവും😂💃👨❤️👨 പിണക്കവുമായി കാലചക്രം അവരുടെ ജീവിതത്തേ മുന്നോട്ട്നീക്കി . നല്ലമുഹൂർത്തങ്ങൾക്ക് വിരാമമെന്നോണം വിധി മരണത്തിൻെറ രൂപത്തിൽ വന്ന് ഷാഹിദാക്ക് അവളുടെ പ്രിയനേയും മുത്തോൾക്ക് ഇപ്പച്ചിയേയും എന്നന്നേക്കുമായി തിരിച്ച്കൊടുക്കാത്തവണ്ണം കൂട്ടികൊണ്ട്പോയി. ഷാഷാഹിദ ഇന്നും തൻെറ മോളെ അറിയിച്ചിട്ടില്ല തൻെറ മോളുടെ ഇപ്പച്ചി ഇനി ഒരിക്കലും തിരിച്ച് വരാത്ത ലോകത്തേക്ക് യാത്രയായെന്ന്.  ഇപ്പച്ചി എന്ന് വരും മോൾക്ക് കളിക്കോപ്പുകൾ കൊണ്ട്വരോ എന്നിങ്ങനേ യുളള ചോദൃങ്ങൾക്ക്മുംമ്പിൽ ഹൃദയംപൊട്ടുന്ന വേദന അടക്കിപ്പിടിച്ചും അവൾ ഓരോ ചെറുകളവകളാൽ തൻെറ മോളെ ആശ്വസിപ്പിച്ച് പോന്നു.

      ഷാഹിദയുടെ സേനഹനിദധികളായ ഉപ്പായും ഉമ്മയും അവർ പണ്ടപ്പോയോബാക്കിവെച്ച   സ്നേഹം ആ സ്നേഹ  തീരത്തിരുത്തി തങ്ങളുടെമകളെയും പേരമകളെയും ഒരു അല്ലലുമറിയിക്കാതെ വളർത്തി. മുത്തോൾ👸🏼 നഴ്സറിവിട്ടു വരാറായിക്കാണും ഷാഹിദ അവൾക് കഴിക്കാൻ എന്തോ ഉണ്ടാക്കുന്ന തിരക്കിനിടയിൽ ഉപ്പ വിളിക്കുന്നത്കേട്ടത്.
''എടീ മോളേ ഷാഹിദാ  ന്നാ അന്നേ ഷാഹിദ് വിളിക്കുണൂ..

ഉപ്പയും ഉമ്മയും ആരോടോ   ഫോണിൽസംസാരിക്കുന്നത് കേട്ടിരൂന്നു ഇക്കാനോടാവും അവൾ ഉപ്പനീട്ടിയ ഫോൺ📱വാങ്ങി ഷാഹിദിനെ സലാംപറഞ്ഞ് അഭിസംബോധനംചൈതു ഇത്താൻെറയും കുട്ടികളുടെയും സുഖവിവരം അന്വേഷിച്ചു. ഫോണിൻെറ അങ്ങേതലക്കൽനിന്നും ഉപ്പയുടെതും ഷാഹിദിൻെറതുമായ സംഘടത്തോടെയുളള ഇടക്കിടക്കുളള ആ ആഭൃർത്ഥന  ''ഷാഹിദാ... നിൻറെ ഇക്കയല്ലേ പറയുന്നത് ൻറെ മോള് കല്യാണത്തിന് സമ്മതംകൊടുക്കണംഉപ്പാക്ക്.... എത്ര കാലാന്ന് വെച്ചാ നീ ഒറ്റക്ക്..''

''ഇക്കാക്ക.. അതിന് ഞാൻ ഒറ്റക്കല്ലല്ലോ ൻറെ കൂടെ ൻെറ മൻസൂറിക്കയും മോളുമുൺടല്ലോ ''

'ഷാഹിദാ..നീ എന്തൊക്കെയാണ് പറയുന്നത്......

ഷാഹിദിൻെറ വാക്കുകൾ ഒരു തേങ്ങലിൽ മുറിഞ്ഞു പോയി..

''ൻെറ മൻസൂറിക്ക.. മരിച്ചിട്ടില്ല ന്നോടപ്പംതന്നെയുൺട്....
ൻെറ ഖൽബില് ജീവനോടെയുൺട്.. ഞങ്ങളെ വേർ പിരിക്കല്ലേ..''

തൻറെ പുന്നാര പെങ്ങളുടെ ഫോണിലൂടെയുള്ള കരച്ചിൽ കേട്ട് ഷാഹിദിൻെറ ചങ്ക് പൊടിഞ്ഞു..
കണ്ണ് നിറഞ്ഞ് തൂവി..

''ൻെറ മോൾക്ക് ...
അവൾക്കറീല അവളുടെ ഉപ്പച്ചി ഗൾഫിൽ വെച്ച് മരിച്ചെന്ന്...
ഉപ്പച്ചി കുറച്ചീസംകഴിഞ്ഞാൽ വരുമെന്ന് അവൾ കരുതുന്നു....
കാത്തിരിക്കുന്നു...
അത് പോലെ ഞാനുംകാത്തിരുന്നോളാം ആ കുറച്ച് ദിവസങ്ങൾ നീണ്ട്.. നീണ്ട്  പൊയ്ക്കോളും എൻറെ മരണത്തോളം.
എന്നെങ്കിലുംതിരിച്ച് വരുംന്ന് കരുതി ഞാനുംഎൻറെ മൻസൂറിക്കാൻെറ ഓർമ്മകളിൽ ജീവിച്ചോളാം''

''മ്മച്ചീ പ്പച്ചിനോടാണോ വർത്താനംപറേണേ'' നഴ്സറിയിൽനിന്നും വന്ന മുത്തോൾ അവരുടെ സംഭാഷണത്തിൽ ഇടപെട്ടു.

''അല്ല മുത്തോളെ മാമയോടാണ് പ്പച്ചി ഇജ്ജ് നഴ്സറീല് പോയപ്പോ വിളിച്ചീന് ഇഞ്ഞി നാളെ വിളിച്ചുള്ളൂ..''

''ഈ.. പ്പച്ചി..എന്നും ഞാനുറങ്ങുമ്പളോ.. നയ്സറീക്ക് പോവുമ്പളോ വുൾച്ചുള്ളൂ...
ഇപ്പച്ചിനോട് ഞാംമുണ്ടൂല''

ഫോണിലൂടെ കുറുംമ്പി മുത്തോളുടെ സംസാരംകേട്ട് ഷാഹിദ് ഫോണിൻെറ അങ്ങേതലക്കൽ നെഞ്ച് പൊട്ടി വിതുമ്പികരയുന്നൂണ്ടായിരുന്നു.

''ഷാഹിദാ  നീ മുത്തോൾടെ കയ്യില് ഫോൺ കൊടുത്തേ''

''ഇന്നാ.. മുത്തോളെ മാമൻ അന്നെ വിളിച്ണൂ''

''മാമാ.. അസലാമു അലൈകും''

''വ അലൈക്കുംസലാം... മുത്തോളെ എന്തൊക്കെ അൻറെ വർത്താനം''
വിറയാർന്നസ്വരം ആ പൊന്ന്മോളെ അറിയിക്കാതെ അയാൾ സലാംമടക്കി സംസാരം തുടർന്നു.
''നല്ല വർത്താനാണ് മാമാ..
ഈ മ്മച്ചി ന്തിനാ നൊലോൾച്ണേ.. ഇങ്ങള് ചീത്ത പർഞ്ഞോ മ്മച്ചീനെ...''

''അത് ഉമ്മച്ചീൻറെ കണ്ണില് ന്തോ വീണതാണ്...
അല്ലാതെ നൊലോൾച്ചതല്ലട്ടോ മുത്തോളെ...
...ഞാംവരുമ്പോ മുത്തോൾക്ക് എന്താ കൊൺടോരൺടേ....''?

''ഇച്ചൊന്നും വാൺട മാമാ..
ങ്ങള് വരുമ്പോ ഇപ്പച്ചീനീംകൊൺടോരോൺണ്ടീ.....
ൻക്ക് പ്പച്ചിനെ കാണാാൻ പൂത്യായി..''

അത് കൂടി കേട്ടതും..
ഒന്നുംപറയാനാകാതെ..
ഇരമ്പി വന്ന കണ്ണീരിനെ തടഞ്ഞ് നിർത്താനാവാതെ
വിറകൊള്ളുന്ന ചുൺടുകളെ പിടിച്ച് കെട്ടാനാവാതെ...
ഷാഹിദ്  ഫോൺ പൊത്തിപ്പിടിച്ച് തലയിണയിൽ മുഖമമർത്തി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു...

ആ കരച്ചിലിൽ ഷാഹിദിൻെറ മനസ്സിലൂടെ തൻറെ പ്രിയസഖിയുടേയും
പുന്നാര മോൻറേയുംമുഖങ്ങൾ തെളിഞ്ഞ് വന്നു..

     ഇതോന്നുംമറിയാതെ ഫോണിൻെറ മറുതലക്കൽ മുത്തോളുടെ കുഞ്ഞു ശബ്ദം മാമാ....  മാമാ.... എന്ന് വിളിക്കുന്നുണ്ടായിരുന്നൂ.
അടുത്ത്നിന്നിരുന്ന ഷാഹീദ ഫോൺ വാങ്ങി. തൻെറകതോടടുപ്പിച്ചു മറുതലക്കൽ മൂകത മാത്രം. എല്ലാ സംങ്കടങ്ങളും ഉളളിലൊതുക്കിപ്പോന്നിരുന്ന ഷാഹിദ വീണ്ടും തൻെറ പ്രിയതമൻ മൻസൂറിനെകുറിച്ചുളള ഓർമ്മയുടെതീരത്തേക്ക് തൻെറമനസിൻെറ വാതിലുകൾ പതുക്കെതളളിത്തുറന്ന് ആ നല്ല ഓർമ്മകളിലേക്ക് ഊളിയിട്ടൂ.............
------------------------------------
😎അന്താവാ അദ്നാൻ😎

No comments:

Post a Comment