Friday, 8 April 2016

കാണാതായ പത്രക്കെട്ടുകൾ - ( ഭാഗം -01 )


പണ്ടു വാർത്താ പത്രങ്ങളിൽ ജോലി ചെയ്തിരുന്ന കാലം...

"എങ്ങിനേ എങ്ങിനേ...."

അല്ല, പത്ര വിതരണ ഏജന്റായി ജോലി ചെയ്തിരുന്ന കാലം...

"ങ്ഹാ... അങ്ങിനെ പറ"

അന്നു നാലു ലൈനിലായി 400 ഓളം പത്രങ്ങൾ. മുത്തശ്ശി പത്രങ്ങൾക്കു പുറമേ 8 ഓളം മറ്റു പത്രങ്ങളും. ഏകദേഷം എമ്പതിലതികം മാധ്യമവും ഉണ്ട്.

വിതരണം ചെയ്യാൻ നാലു കുട്ടികൾ. അതിൽ രണ്ടു വിരുതന്മാർ നമ്മുടെ നിലപ്പറമ്പ് ഭാഗത്തു നിന്നായിരുന്നു...

അധിരാവിലെ എണീറ്റു വരുന്ന ഒരുത്തൻ കുറ്റൂർ ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയുടെ പടിക്കെട്ടിൽ കിടന്നുറങ്ങി അവന്റെ മുറിഞ്ഞു പോയ സ്വപ്‌നങ്ങൾ കണ്ടു  തീർക്കൽ പതിവായിരുന്നു...

ഉറങ്ങുന്ന ദിവസങ്ങളിൽ അവന്റെ പത്ര കെട്ട് എന്റെ പാർട്ട്ണറുടെ splender ബൈക്കിൽ അവനെത്തിച്ചു കൊടുക്കും... 'ശല്യം, ഒലക്കമ്മലൊരു പത്രം' എന്നു മനസ്സിൽ പ്രാഗി, മുഖത്തൊരു അവിഞ്ഞ ചിരിയും പാസ്സാകി അവൻ വിതരണത്തിന്നു സൈകിൾ ചവിട്ടി പുറപ്പെടും.

മറ്റേ വിരുതൻ ഒരു കാഞ്ഞ ബുദ്ധിയുടെ ഉടമയാണ്...

സംസാരിക്കുന്നതിന്നു മുമ്പേ കുലുങ്ങി കുലുങ്ങിയുള്ള ചിരിയും ചിരിക്കുമ്പോൾ കവിളിലെ നുണക്കുഴികളും കണ്ടു അതിൽ വീഴാത്തവർ ചുരുക്കം...

ആത്മാർത്തധയിൽ ഞങ്ങളെക്കാൾ മുമ്പൻ...

ഉത്തരവാദിത്യം കിറു കൃത്യം...

'ഹോ ഇവനെ കിട്ടീത് ഞമ്മളെ ഭാഗ്യം' ഞാനും പാർട്ട്‌ണറും അവന്റെ കഴിവിൽ പുളകം കൊണ്ടു...

ഞങ്ങളവനെ സ്നേഹത്തോടെ "പുലൂഎന്നു വിളിച്ചു...


സംഗതി അങ്ങിനെ നല്ല രീതിയിൽ ഓടിക്കൊണ്ടിരിക്കെ ഒരു ദിനം ഞങ്ങളുടെ  പുലു ഒരു ഊക്കൻ വെടി പൊട്ടിച്ചു...💥

"നാളേ മുതൽ ഞാൻ വരില്ല"

വെടിയുടെ ശക്തിയിൽ ഞങ്ങളുടെ കണ്ണുകൾ തുറിച്ചു👀 അണ്ണാക്കിൽ വെള്ളം വറ്റി... കൈകാലുകൾക്ക്‌ ബലഹീനത അനുഭവപ്പെട്ടു...
കുഴഞ്ഞു വീഴാതിരിക്കാൻ ഞാനും പാർട്ട്‌ണറും കെട്ടിപ്പിടിച്ചു നിന്നു...

പത്ര ഏജൻസി നടത്തുന്നവർക്കറിയാം നൂറിലതികം പത്രങ്ങളുള്ള ഒരു ലൈനിൽ പോകുന്നവൻ പെട്ടന്നു വരാതായാലുള്ള ബുദ്ദിമുട്ട്.

ഏതയാലും പിറ്റേന്നു രാവിലെ നേരത്തേ എണീറ്റു. കിഴക്കൻ ചക്രപാളത്തിൽ വെള്ള കീറീട്ടില്ല.. ഞെട്ടിയുണർന്ന പൂവൻ കോഴി  ഉച്ചത്തിൽ കൂവി...
ഇരുട്ടു മൂടിയ നടപ്പാതയിലൂടെ വെളിച്ചമില്ലാതെ നടന്നു, വഴിയിൽ നിന്നു പാർട്ട്ണറോടൊപ്പം കുളപ്പുറതെത്തി...

പത്രങ്ങളെല്ലാം വിതരണതിന്നു എണ്ണി റെഡിയാക്കി മറ്റു കുട്ടികളുടെ സൈകിളിൽ കെട്ടിവെച്ചു അവരെ യാത്രയാക്കി...

പുലുവിന്റെ ലൈനിലേക്കുള്ളത്‌ ബാകിയായി...

എന്തു ചെയ്യും
ഞാനും പാർട്ട്‌ണറും മുഖത്തോട് മുഖം നോകി...

"ലൈനിൽ പോയി പരിജയം അനക്കല്ലേ.. തൽകാലം ജ്ജ് പോയ്കോ"

പാർട്ട്‌ണറുടെ അഭ്യർഥന നിരസ്സിക്കാൻ കഴിഞ്ഞില്ല...
മനമില്ല മനസ്സോടെ മൂത്ത ഏജന്റിന്റെ വലിയ ഹീറോ സൈകളിൽ പത്രവും കൊണ്ടു ഞാൻ പുറപ്പെട്ടു...

ഒന്നരയടി നീളമുള്ള കാലു കൊണ്ടു ഒന്നാം നമ്പർ സൈകിൾ നിന്നു ചവിട്ടി...

കൊളപ്പുറത്തു നിന്നു പത്രങ്ങെളെടുത്ത് പടപ്പരംബ് വരേ പോവണം... പോകുന്ന വഴിക്ക് നൂറ്റിചില്ലാനം വീടുകളിലും പത്രമിടണം..


സൈകിൾ ആഞ്ഞു ചവിട്ടി...

സീറ്റിലിരുന്നാൽ പെടലിമ്മേൽ കാലെത്തൂല... നിന്നു ചവിട്ടണം...

വെയിലിന്നു ശക്തി കൂടുന്നു, പുൽകൊടികളിലെ മഞ്ഞു തുള്ളികൾ വെയിലേറ്റു തിളങ്ങി..

കക്കാടംപുറവും കഴിഞ്ഞു കുറ്റൂർ റോഡിലേക്ക് തിരിഞ്ഞു...അങ്ങിനെ പാവോട കയറ്റം ഊകും മുടുക്കും ഇട്ടു നിന്നു ചവിട്ടി...

ഞരമ്പുകൾ വലിഞ്ഞു മുറുകി.., മസ്സിലുകൾ കോഴിമുട്ട പരുവത്തിൽ ഒരുണ്ടു ബലം പിടിച്ചു...
കയറ്റം പകുതിയെത്തി... സൈകിളിന്നു വേഗത കുറഞ്ഞു... ഹാൻഡിൽ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി..  എന്നാലും മുറുകെ പിടിച്ചു നേരെയാകി സർവ്വ ശക്തിയുമെടുത്ത് നിന്ന നിൽപ്പിൽ പെടലിൽ അതി ഗംഭീരമായി ചവിട്ടി...

വലത് കാൽ....
ഇടത് കാൽ....
വലത് കാൽ....
ഇടത്....., പ്ലിംഗ്.....

ചെരുപ്പു തെന്നി ഇടതു കാൽ താഴേക്ക്....

നിന്നു ചവിട്ടിയ എന്റെ "സർവ്വവും" നടുവിലെ  കമ്പിയിൽ...പ്ലിങ്കോ..,പ്ലിം...

കണ്ണിൽ നിന്നു പൊന്നീച്ചയും കടുന്നലും ഒന്നിച്ചു പാറി...


വഴി യാത്രക്കാർ ഓടിവന്നു സൈകിൾ പൊക്കി... കൂട്ടത്തിലെ കാരണവർ എന്റെ അതി മിടുക്കിനെ കുറ്റപ്പെടുത്തി. "ഈ കേറ്റമൊക്കെ തള്ളി കയറ്റിയാ പോരേനാ... ഇപ്പോന്തായി, അണ്ടഗടാഹം പോളിഞ്ഞില്ലേ"

വേദന അസഹ്യ മായിരുന്നു...
രാവിലെ വിദ്യാ കോളെജിലേക്ക് റ്റ്യുഷനു പോകുന്ന പെമ്പിളേളർ വായ പൊത്തി ചിരിക്കുന്നുതു കണ്ടിട്ടു വേദനിച്ച ഭാഗം ഒന്നു ഉഴിയാൻ പോലും കഴിഞ്ഞില്ല...

സൈകിൾ  ചവിട്ടലു പോയിട്ടു നടക്കാൻ പോലും വയ്യ...

ഏന്തി വലിഞ്ഞു നടന്നു... നേരം പതിവിലും വൈകി.. പത്രം നേരം വൈകിയാൽ സ്ഥിരമായി കേൾക്കുന്ന തെറികൾ ഒരു ലിസ്റ്റായി മനസ്സിലെക്ക് വന്നു... പിന്നെ അമാന്തിച്ചില്ല... വലിഞ്ഞു നടന്നു... കാലു അകത്തി ഊര പൊക്കി 'മൂലക്കുരുവും കൂനുംഒന്നിച്ചു വന്നവനെ പോലെ...


(തുടരും)

------------------------------
അമ്പിളി പറമ്പൻ മുനീർ

1 comment:

  1. അമ്പിളിയുടെ പത്രകഥ വായിച്ചപ്പോഴാണ് ഞാനും ഒരു പത്രവിതരണക്കാരനായിരുന്നു എന്ന ഓർമ്മ മനസ്സിൽ തികട്ടി വന്നത്.
    നൂറിലേറെ പത്രങ്ങളാണ് എനിക്ക് വിതരണം ചെയ്യാനുണ്ടായിരുന്നത്.
    ഏ ആർ നഗർ സർവ്വീസ് ബേങ്ക് മുതൽ തീണ്ടേക്കാട് വരെയായിരുന്നു എന്റെ ലൈൻ.
    എന്റെ ഏജന്റായിരുന്ന ആൾ ഈ കൂട്ടിൽ തന്നെയുണ്ട്.
    സുബ്ഹ് ബേങ്ക് കേട്ട ഉടനെ എണീറ്റ് അയൽവാസി കോയിസൻ മായിൻകുട്ടിയുടെ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന സൈക്കിൾ എടുക്കാൻ മൂക്കമ്മൽ എടവഴിയിലൂടെ ചെറിയ മെഴുക് തിരി വെട്ടത്തിൽ നടന്ന് പോവാറാണ് പതിവ്.( എന്റെ വീട്ടിലേക്ക് ഒരു സൈക്കിൾ പോലും കൊണ്ടുപോവാനുള്ള വഴി സൗകര്യം അന്നുണ്ടായിരുന്നില്ല)
    അന്നേരത്തുള്ള സൈക്കിൾ സവാരി വല്ലാത്തൊരു അനുഭവമാണ്. കക്കാടംപുറം കഴിഞ്ഞാൽ പിന്നെ നായകളുടെ സ്വൈര്യ വിഹാരമാണ്. പ്രത്യേകിച്ചും കൊടുവായൂർ മാർക്കറ്റ് പരിസരം.
    നായ്ക്കളുടെ കൂട്ടത്തോടെയുള്ള ഓരിയിടലും ഓട്ടവും കൊരച്ച് ചാട്ടവും റോഡിലെ കുണ്ടും കുഴിയും എല്ലാം അവഗണിച്ച് സൈക്കിളിൽ കൊളപ്പുറത്തെത്തുമ്പോൾ ആറ് മണിയോടടുത്തിട്ടുണ്ടാവും.
    അവിടന്ന് പത്രം വേർതിരിച്ച് കെട്ടാക്കി 6.30 ഓടെ വിതരണത്തിനിറങ്ങും.
    എട്ട് മണിയോടെ തീണ്ടേക്കാട് അങ്ങാടിയിൽ എത്തുന്നതോടെ എന്റെ ഡ്യൂട്ടി അവസാനിക്കുകയും ചെയ്യും

    നിലപറമ്പ് ഭാഗത്തെ ഒരു പ്രമുഖനെ ഓർമ്മ വരുന്നു.
    ഞാൻ വിതരണക്കാരനായി വരുന്നതിന് മുമ്പ് അദേഹത്തിന്റെ വീട്ടിൽ 7.30 ഓടെ പത്രം കിട്ടിയിരുന്നുവെത്രെ.
    ഞാൻ ലൈനിൽ ചില ക്രമീകരണങ്ങൾ വരുത്തിയപ്പോൾ നില പറമ്പിലേക്കുള്ള പത്രവിതരണം എട്ട് മണിക്കപ്പുറം കടന്നു.
    നേരത്തെ പത്രം വായിച്ച് ശീലിച്ച ഈ പ്രമുഖന് ഈ സമയമാറ്റം വലിയ അസ്വസ്ഥതയായി. ഇത് കേട്ടറിഞ്ഞ് തന്നെ
    അദ്ദേഹത്തിന്റെ കണ്ണ് വെട്ടിച്ച് ആ വീട്ടിൽ പത്രമെത്തിക്കുക എന്നത് ഞാനൊരു വെല്ലുവിളിയായി തന്നെ ഏറ്റെടുത്തു.
    എന്നെ കണ്ടാൽ ശകാരിക്കുമെന്ന ഭയം കൊണ്ടും അതിലും നേരത്തെ പത്രം എത്തിക്കാൻ ഒരു നിലക്കും അന്നത്തെ അവസ്ഥയിൽ കഴിയാത്തതിനാലും അദേഹത്തിന് മുഖം കൊടുക്കാതെ ആ വീട്ടിൽ പത്രം എത്തിക്കുക എന്ന ദൗത്യം ഞാൻ ഭംഗിയായി നിർവ്വഹിച്ചു.
    ഇദേഹം പിന്നെ നാട്ടുകാരിൽ പലരോടും പത്രവിതരണക്കാരനെ പറ്റി അന്വേഷിച്ചതും കാത്തിരിപ്പിന്റെ മുശിപ്പ് പറഞ്ഞതും ഞാനറിഞ്ഞു.
    ചിലപ്പോഴെല്ലാം ഞാൻ പത്രവുമായി വരുമ്പോൾ അയാൾ പൂമുഖത്തെ കസേരയിലുണ്ടാവും.
    ഞാൻ മെല്ലെ അദേഹം കാണാതെ പത്രം മുറ്റത്തേക്കെറിഞ്ഞ് ഓടുകയും ചെയ്യും.
    വാർഷിക വരിസംഖ്യ അടച്ച ആളായതിനാൽ എനിക്കദ്ദേഹത്തെ ഒരിക്കൽ പോലും അഭിമുഖീകരിക്കേണ്ടി വന്നില്ല.

    വാൽ കഷ്ണം:
    അന്ന് ഒളിച്ച് പത്രം എറിഞ്ഞതിനാൽ ഇന്ന് അദേഹത്തോട് നല്ല തെളിഞ്ഞ സൗഹൃദം പുലർത്താൻ സാധിക്കുന്നു
    -------------
    സത്താർ കുറ്റൂർ

    ReplyDelete