Friday, 15 April 2016
"കാത്തിരിപ്പ് കാഴ്ച്ചകൾ"
കണ്ണൂരിലേക്ക് പോകാനാണ് അതിരാവിലെ തന്നെ ഞാൻ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെത്തിയത്. അതിരാവിയായതുകെണ്ടാകാം തിരക്ക് കുറവായിരുന്നു. ടിക്കറ്റെടുത്തു ഞാൻ ട്രെയിൻ കാത്തിരുന്നു. പല മുഖങ്ങളും മുന്നിലൂടെ നടന്നു നീങ്ങുന്നു. ചിലർ കുട്ടൂക്കാരാടൊപ്പം സൗഹ്രദം പറഞ്ഞും മറ്റും. ചിലരാകട്ടെ തിരക്കുപിടിച്ചുഓടുന്നു. കാത്തിരുന്ന് മുഷിഞ്ഞപ്പോഴേക്കും ട്രെയിനിയിനിലെ സ്ഥിരം പാട്ടുകാരിൽ ഒരാൾ എന്റെ മുന്നിലെത്തി ചെവിയിൽ കുത്തുന്ന സ്വരത്തിൽ അദ്ദേഹം പാടി.. ചായ ചായേ....
കാപ്പി... കാപ്പി...
യാത്രയുടെ ക്ഷീണവും കാത്തിരിപ്പിന്റെ വിരഹത്തിനും പരിഹാരമായി ഞാനു വാങ്ങി ഒരു കാപ്പി. കാപ്പിയും കുടിച്ചിരിക്കുമ്പോഴാണ് റെയിൽ പാളത്തിൽ ചപ്പു ചവറുകൾ പൊറിക്കുന്ന സ്വീപ്പർ സ്ത്രീകളെ ഞാൻ ശ്രദ്ധിക്കുന്നത്. ഈ കടുത്ത ചൂടിലും ഒരു അവരും അതിരാവിലെ തന്നെ ജോലിക്കിറങ്ങിയിരിക്കുന്നു. മിഠായിയുടെ കവറുകൾ ഭക്ഷണം കഴിച്ചതിന്റെ ഡിസ്പോസിബിൾ പ്ലേറ്റുകൾ ക്ലാസുകൾ മിനറൽ വാട്ടർ കുപ്പികൾ ഇവയെല്ലാം പൊറുക്കി ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നു. ഒരു രാത്രി കൊണ്ട് ഇത്രേയും മധികം വേസ്റ്റുകളോ... എന്റെ മനസ്സൊന്നു വേദനിച്ചു. അതിനേക്കാളും എന്നെ വേദനിച്ച കാഴ്ച മറ്റൊന്നായിരുന്നു. കൂട്ടിയിട്ട ചവറുകളിൽ മിനറൽ വാട്ടറിന്റെ ബോട്ടിൽ മാത്രം രണ്ട് കുട്ടാമായി വെച്ചിരിക്കുന്നു. ഞാൻ സൂക്ഷിച്ച് നോക്കിയപ്പോൾ എനിക്ക്മനസ്സിലായി ഒന്നിൽ വെള്ളമുള്ളതും മറ്റേത് കാലി കുപ്പികളുമായിരുന്നു. അവർ മറ്റു ചവറുകളെല്ലാം വാരി ചാക്കിലാക്കി. ഇനി വെള്ളമുള്ള ബോട്ടിലുകൾ മാത്രം അവിടെ ബാക്കിയായി... തോളിൽ വെച്ച് കൊണ്ട് പോകുമ്പോൾ ഭാരം കുറയാനായി അവർ അതിൽ നിന്നും ഓരോ ബോട്ടിലുകളും എടുത്തു അതിലെ വെള്ളം ട്രാക്കിലേക്കായി ഒഴിക്കാൻ തുടങ്ങി.. അതിക ബോട്ടിലിലും പകുതിയോ അതിലേറെയൊ വെള്ളമുള്ളവ... ആ കാഴ്ചയിലേക്കാണ് ഇമവെട്ടാതെ അവിടുയുള്ള പറവകൾ പോലും നോക്കിയിരുന്നത്. ആരുടെ പ്രവർത്തനമാണ് എന്നെ വല്ലാതെ വേദനിപ്പിചെതെന്ന് ഇനിക്കിപ്പോഴും വെക്തമായിട്ടില്ല. പാതി നിറഞ്ഞ വെള്ള കുപ്പി ട്രാക്കിലേക്കെറിഞ്ഞ യാത്രക്കാരെന്റേയോ തന്റെ ജോലി ഭാരം കുറക്കാൻ വെള്ളം ട്രാക്കിലേക്കൊഴിക്കിയ സ്വീപ്പറുടേതൊ ....
ഈ കടുത്ത വേനലിൽ ഒരു തുള്ളി വെള്ളം പോലും ഞാൻ പാഴാക്കില്ല എന്ന പ്രതിജ്ഞയോടെ.......
-----------------------------------
അസ്റുദ്ദീൻ അരീക്കൻ
Subscribe to:
Post Comments (Atom)
'അസറുദ്ദീന്റെ കാത്തിരിപ്പ് കാഴ്ചകൾ " എന്ന അനുഭവ കുറിപ്പ് വായിച്ചു.
ReplyDeleteകൂട്ടിലെ പുതിയ എഴുത്തുകാരനായിട്ടും
ഭാഷയിലെ മികവും ലളിതമായ അവതരണ രീതിയും അസറുവിന്റെ അനുഭവക്കുറിപ്പിൽ എടുത്തു പറയണ്ടവയാണ്.
ഇത്ര നല്ല സർഗശേഷി ഉണ്ടായിട്ടും എന്തേ അസറു ഇത്ര കാലം എഴുതാനിരുന്നു എന്നാണ് അനുഭവക്കുറിപ്പ് വായിച്ച് തീർന്നപ്പോൾ തോന്നിയത്.
അസറു
ഇനിയും പരിശ്രമിക്കുക.
നല്ല സൃഷ്ടികളിലൂടെ കൂടിനും നാടിനും നല്ല വായനാനുഭവങ്ങൾ നൽകാൻ നിങ്ങൾക്ക് തീർച്ചയായും കഴിയും.
നിങ്ങളുടെ ഈ കുറിപ്പ് അങ്ങനെ പറയാൻ എനിക്ക് ആത്മധൈര്യം നൽകുന്നു.
അസറുവിന് അഭിനന്ദനത്തിന്റെ
പനനീർ പുഷ്പങ്ങൾ
🌺🌺🌺🌺🌺🌺🌺
സത്താർ കുറ്റൂർ