Saturday, 9 April 2016

09/04/2016 ക്വിസ് മൽസര വിജയി...


ഈ ആഴ്ചയിലെ ക്വിസ് മൽസര ജേതാവ് ഫതാഹ് മൂഴിക്കലിനെ
പരിചയപ്പെടുക

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
വലിയോറ ചെനക്കൽ പരേതനായ
മൂഴിക്കൽ അഹമ്മദ് മുൻഷിയുടേയും
കൂനാരി ഖദീജയുടെയും
മകനായി 1988 ഫെബ്രുവരി 22- നാണ് ജനനം.
പ്രാഥമിക പOനം വലിയോറ കുറുക ജി എൽ പി സ്കൂളിൽ.
സോഷ്യോളജിയിൽ എം.എ. ബിരുദധാരിയാണ്.
എട്ട് വർഷമായി തിരുവനന്തപുരം സി.എച്ച് സെന്ററിൽ സേവനം ചെയ്യുന്നു.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ ഉദ്യോഗസ്ഥനും
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവുമാണ്.
മികച്ച ആതുര സേവകനുള്ള '' കാരുണ്യ ദീപ്തിഅവാർഡിന് അർഹനായിട്ടുണ്ട്.
ഭാര്യ ശിഫ മർജാൻ


******************************************************
09/04/2016 ക്വിസ് മത്സര ചോദ്യങ്ങളും ഉത്തരങ്ങളും:
**********************************************************

1. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങളുള്ള ജില്ല?
കണ്ണൂർ

2. ഭൂമിയിലെ ആകെ ജലത്തില്‍ ശുദ്ധ ജലത്തിന്റെ ശതമാനം എത്ര?
3 ശതമാനം

3. കേരളത്തിലെ ഏറ്റവും വലിയ നദി?
പെരിയാർ

4. ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ബഹുമതി?
പരമവീരചക്രം

5. കേരളത്തിലെ മുസ്‌ലിംകളുടെ നേതാവായിരുന്നസ്വാതന്ത്ര്യസമരസേനാനിയായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങൾ. അദ്ദേഹത്തിന്റെ ഖബറിടം മലപ്പുറം ജില്ലയിലെ ഏത് പഞ്ചായത്തിലാണ് ?
അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത്

6. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം?
ആര്യഭട്ട

7. പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
പഴങ്ങളെക്കുറിച്ച്

8. ഗൂഗിളിന്റെ ഹോംപേജില്‍ കാണുന്ന ചിത്രത്തിന് പറയുന്ന പേര്?
ഡൂഡില്‍

9. USB യുടെ പൂര്‍ണ്ണരൂപമെന്ത് ?
Universal serial bus

10. ഫിഫയുടെ ആസ്ഥാനം എവിടെ?
സ്വിറ്റസര്‍ലാന്റിലെ സൂറിച്ച്

11. ആദ്യമനുഷ്യന്‍ ആദ്യം പറഞ്ഞ വാക്ക്?
അല്‍ഹംദുലില്ലാഹ്

12. ആമിന ബീവി നബി(സ)ക്ക് എത്രനാള്‍ മുലയൂട്ടി?
ഏഴ് ദിവസം.

13. നബി(സ)യുടെ സന്താനങ്ങളില്‍ ആദ്യം ജനിച്ചത് ആര്?
ഖാസിം(റ)

14. ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി?
യൂസുഫ് നബി (അ).

15. റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍?
നൂഹ് നബി (അ).


**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

No comments:

Post a Comment