Wednesday, 13 April 2016

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 16-04-2016


ശരീഫ് കുറ്റൂർ ക്വിസ് മാസ്റ്ററായി ചുമതലയേറ്റു.
💧💧💧💧💧💧💧💧
തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പിൽ നടന്ന് വരുന്ന ക്വിസ് പ്രോഗ്രാമിന്റെ ഈ ആഴ്ചത്തെ
ക്വിസ് മാസ്റ്ററായി
ശരീഫ് കുറ്റൂർ ചുമതലയേറ്റു.
മികച്ച സാമൂഹിക പ്രവർത്തകനും വിവിധ പ്രവാസി സംരംഭങ്ങളുടെ മുഖ്യ സംഘാടകനുമാണ്.
പാലമoത്തിൽ കണ്ണാട്ടിൽ അഹമ്മദ് മൗലവിയുടെയും നീലിമാവുങ്ങൽ സൈനബയുടെയും മകനായി
1975 ജൂലൈ 26 നാണ് ജനനം.
പ്രാഥമിക പഠനം
കക്കാടംപുറം
ജി.യു.പി.സ്കൂളിൽ.  തുടർ പ0നം കുറ്റൂർ നോർത്ത് കെ എം എച്ച്എസിൽ .

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ
പ്രീഡിഗ്രി പഠനത്തിന് ശേഷം
പുളിക്കൽ മദീനത്തുൽ ഉലൂമിൽ ഉപരി പ0നം.

കുറ്റൂർ നോർത്ത് കെ.എം എച്ച് സ്കൂളിന്റെ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മദീനത്തുൽ ഉലൂം അറബിക് കോളേജ് ജനറൽ ക്യാപ്റ്റൻ, സ്റ്റുഡന്റ് എഡിറ്റർ തുടങ്ങിയ പദവികൾ വഹിച്ചു.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു.
എം.എസ്.എഫ്  വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ,
മലപ്പുറം മണ്ഡലം ട്രഷറർ,
മലപ്പുറം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇരുപത് വർഷമായി
യു എ ഇ യിൽ പ്രവാസ ജീവിതം നയിക്കുന്നു.
ഷാർജ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിയിലാണ് ജോലി.
ഇപ്പോൾ
എസ്.ഡി.പി.ഐ യുടെ
യു.എ.ഇ യിലെ പ്രവാസി സംഘടനയായ
ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയുടെ മലപ്പുറം ജില്ലാ പ്രസിഡണ്ടും
സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവർത്തിക്കുന്നു.
ഭാര്യ  ശരീഫ
മക്കൾ
ശഫാന, ഷാൻ, ഷയാൻ

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

No comments:

Post a Comment