Thursday, 14 April 2016

"രാധയുടെ സ്വപ്നങ്ങൾ "


            കുളിച്ചു പൊട്ട് തൊട്ട് അണിഞ്ഞൊരുങ്ങിയാണ് രാധ അമ്പലത്തിലേക് പോയത് ഇന്ന് അച്ഛന്റെ പിറന്നാളാണ് കൃഷ്ണന്റെ അമ്പലത്തിൽ ഒരു പുഷ്പാർച്ചന നടത്തി അച്ഛന് ദീർഘയുസിനും ആരോഗ്യത്തിനും  വേണ്ടി പ്രാർത്ഥിച്ചു രാധ അമ്പല നടയിൽ നിന്നും പുറത്തിറങ്ങി..

            രാധ യുടെ സ്വപ്നങ്ങൾ ഇവിടെ തുടങ്ങുകയാണ്  അമ്പലത്തിലെ പ്രസാദവും കയ്യിൽ പിടിച്ചു സ്വപ്നങ്ങളുമായി രാധ വീടും ലക്ഷ്യമാക്കി നടന്നു തുടങ്ങി..... 
ഓർമ്മ വെച്ച നാൾ മുതൽ അച്ഛൻ രാധയെയും കൊണ്ട് അവളുടെ ഓരോ പിറന്നാളിനും അമ്പലത്തിൽ കൊണ്ടുപോകും തിരിച്ചു വരുമ്പോൾ ഒത്തിരി സമ്മാനങ്ങൾ അച്ഛൻ വാങ്ങി  തരും അഞ്ചു വർഷമായി രാധ സ്വന്തം പിറന്നാൾ ആഘോഷിച്ചിട്ട് അതിനു അവൾക്കു ഒരു പാട് കാരണങ്ങൾ ഉണ്ട്..  കഴിഞ്ഞ അഞ്ചു വർഷവും ഈ ദിവസം അവൾ അമ്പല നടയിൽ വരുന്നത് അച്ഛന് വേണ്ടിയാണു ഇന്നാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസവും ഇന്നവൾക്കു അച്ഛന് ഒരു സമ്മാനം കൊടുക്കാൻ ഉണ്ട്.. 
അവളുടെ നടത്തം റോഡിൽ നിന്നും പാടവരമ്പിൽ എത്തി കിഴക്കുനിന്നും സൂര്യൻ ഉദിച്ചു വരുന്നേഒള്ളു പാടത്തെ നെൽകതിർ  പ്രഭാതകിരണം തട്ടി തിളങ്ങി  നെറ്റിയിൽ ചെന്തന കുറിയും തൊട്ടു മുടിയിൽ പിച്ചിപ്പൂവും വെച്ച് ദൃതി യിൽ നടന്നുപോവുന്ന രാധയെ നോക്കി അക്കര യിൽ നിന്നും സുമതിചേച്ചി ഉച്ചത്തിൽ വിളിച്ചു... രാധേ.. രാധേ.
അവൾ വിളികേട്ട് മറുപടി പറഞ്ഞു എന്തേ ചേച്ചി... എന്താ ഇന്ന് വിശേഷിച്ചു വല്ലതും ഉണ്ടോ.. രാധ മറുപടി പറഞ്ഞു ഇന്ന് അച്ഛന്റെ പിറന്നാളാണ്... സമയം വൈകി ചേച്ചി ഞാൻ പോവാ പിന്നെ കാണാം
രാധയുടെ നടത്തിത്തിന് വേഗത കൂടി..

           ഒരു ചെറിയ പനിയും തവേദനയും വന്നു അച്ഛൻ ആശുപത്രിയിൽ പോയതു രാധക്കു ഓർമ്മയുണ്ട് അന്ന് അവൾക്കു 14 വയസ് പത്താം ക്ലാസ്സിലേക് ജയിച്ചു നിൽക്കുന്ന സമയം അച്ഛൻ വൈകിട്ടും ആശുപത്രിയിൽ നിന്നും വന്നു കാണാതായപ്പോൾ അനേഷിച്ചു പോയ ശങ്കരൻമാമാ രാത്രി വന്നു പറയുന്നത് രാധയും അമ്മയും ഞെട്ടലോടെയാണ് കേട്ടത്.. അച്ഛന് ഭയങ്കര ക്ഷീണം ആശുപത്രിയിൽ നിന്നും കോളേജിലേക് കൊണ്ടുപോയി കൂടെ രവിയും ഉണ്ട് പ്രശനം ഒന്നും ഇല്ല നമ്മുക്ക്  രാവിലെ പോവാം എന്നും പറഞ്ഞു  ശങ്കരൻ മാമാ പോയി അന്ന് രാത്രി രാധയും അമ്മയും ഉറങ്ങിയിട്ടില്ല..
ആ അസുഖത്തിന് ശേഷം രാധ യുടെ അച്ഛന്റെ ഒരു ഇടതുകൈക്കു ചെറിയ ഒരു ബലക്ഷയം പിന്നീട് അത് കൂടി കൂടി വന്നു അച്ഛൻ വീട്ടിൽ തന്നെ ഇരിപ്പായി ജോലിക്കു പോവാൻ പറ്റാതെ കുടുംബംഭാരം മുഴുവൻ അമ്മയുടെ ചുമലിലായി രാധ യുടെ പഠിപ്പും അച്ഛന്റെ ചികിത്സ ചിലവും എല്ലാം അങ്ങിനെ ഒരു വിധം മുന്നോട്ടു പോയി
രാധ 10 ക്ലാസ്സ് കഴിഞു ഡിഗ്രി വരെ എത്തി ഇന്നവൾക്കു ഒരു ജോലിയും ഉണ്ട്...
പത്താം ക്ലാസ്സിൽ പഠിക്കുന്ന അന്ന് തുടങ്ങിയ സ്വപ്നങ്ങൾ ആണ് അച്ഛന് ഒരുപാടു സമ്മാനങ്ങൾ വാങ്ങി കൊടുക്കണം എന്ന് അതിനു വേണ്ടി യായിരുന്നു അവൾ ഇത്രയും പഠിച്ചത് ഒരു പാട് വിവാഹാലോചനകൾ വന്നപ്പോഴും അതെല്ലാം വേണ്ടെന്നു വെച്ച് അവൾ ലക്ഷ്യ ത്തിലേക്ക് ഓടുകയായിരുന്നു..
അച്ഛനെ യും കൂട്ടി ഒരു തവണ അമ്പല നടയിൽ വരണം അതുപോലെ ....ഒരുപാടു ആഗ്രഹങ്ങൾ രാധയുടെ മനസ്സിൽ ഇനിയും ബാക്കി

        എല്ലാം ഓർത്തു കൊണ്ട് രാധ വീട്ടുപടിക്കൽ എത്തി അവളെ കണ്ടതും അച്ഛന്റെ മുഖം പ്രസന്നമായി.. ചിരിച്ചു കൊണ്ട് അവൾ ഉമ്മറത്തേക്കു കയറി അച്ഛന് നേരെ പ്രസാദം നീട്ടി അതിൽ നിന്നും അവൾ തന്നെ കുറച്ചു എടുത്തു അച്ഛന്റെ നെറ്റിൽ കുറി തൊട്ടുകൊടുത്തു... അയാൾ അവളുടെ നെറുകയിൽ ചുംബിച്ചു തളർന്ന കൈകളാൽ അയാൾ അവളെ കെട്ടിപിടിച്ചു ആ നിമിഷങ്ങൾ കണ്ടുനിന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞു.... 
ഇന്നലെ ജോലി കഴിഞ്ഞു വന്നപ്പോൾ കൊണ്ട് വന്ന സമ്മാനം അവൾ അച്ഛന് നേരെ നീട്ടി അവൾ തന്നെ അത് തുറന്നു കാണിച്ചു ഒരു വെള്ളമുണ്ടും ഇളം നീല ഷർട്ടും ഒരു ജോഡി ചെരുപ്പും...
അമ്മയോടും അച്ഛനോടും പെട്ടന്നു റെഡിയാ വാൻ പറഞ്ഞിട്ട് അവൾ അകത്തേക്ക് പോയി.. അമ്മക്കും അവൾ ഒരു ജോഡി ഡ്രസ്സ് വാങ്ങിയിരുന്നു അതും അമ്മയുടെ കയ്യിൽ കൊടുത്തു അവൾ പുറത്തിറങ്ങി വീണ്ടും വീണ്ടും അവൾ പറയുന്നുണ്ടായിരുന്നു പെട്ടന്ന് റെഡി യാവിൻ മനോജ് ഇപ്പൊ വണ്ടിയും കൊണ്ട് വരും... എന്താണ് എന്നറിയാതെ അച്ഛനും അമ്മയും പരസ്പരം നോക്കി. പുറത്തുപോയ രാധ പെട്ടന്നു തിരിച്ചു വന്നു അവളെ കണ്ടപ്പോൾ അച്ഛൻ ചോദിച്ചു എങ്ങോട്ട് പോവാനാ മനോജ് വരുന്നത്.. അച്ഛനെയും അമ്മയെയും കൂട്ടി പിടിച്ചു അവൾ പറഞ്ഞു നമ്മുക്ക് ഇനി ഗുരുവായൂർ വരെ പോവണം.. എന്റെ ഒരു ആഗ്രഹമാണ് ജോലി കിട്ടി ആദ്യ ശമ്പളം കിട്ടിയാൽ അച്ഛനെ അമ്മയെയും കൂട്ടി ഗുരുവായൂർ അമ്പലത്തിൽ പോവണം.... അത് പറയുമ്പോൾ രാധയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ശബ്ദം ഇടറുന്നുണ്ടായിരുന്നു..

          വീടിനു അടുത്തുള്ള ചെമ്മൺപാതയിൽ മനോജിന്റെ കാർ വന്നു നിന്നു അത് നീട്ടി ശബ്ദമുണ്ടാക്കി  വീടും പൂട്ടി രാധയും അച്ഛനും അമ്മയും കാറിനെ ലക്ഷ്യമാക്കി നടന്നു അവൾ അച്ഛനെ കൈപിടിച്ച് മുമ്പേ നടന്നു.  മുൻസീറ്റിൽ അച്ഛനെ ഇരുത്തി രാധയും അമ്മയും പിന്സീറ്റിൽ കയറി  ആ വെള്ള കാർ ചെമ്മൻപാതയിലൂടെ നീങ്ങി തുടങ്ങി... ചെമ്മൺ പാതയും പിന്നിട്ടു ദേശീയപാതയിലൂടെ കാർ നീങ്ങി കൊണ്ടിരുന്നു പിൻ സീറ്റിൽ ഇരുന്നു രാധ പലതും ഓർത്തെടുത്തു
10 ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങി പാസായാൽ അച്ഛൻ അവൾക്കു കൊടുത്ത ഒരു ഉറപ്പുണ്ടായിരുന്നു.. നിന്നെയും അമ്മയെയും  ഗുരുവായൂർഅമ്പലത്തിൽ കൊണ്ടുപോകാം എന്ന് നടക്കാതെ പോയ അച്ഛന്റെ ഓരോ സ്വപ്നങ്ങൾ ആണ് ഇന്ന് രാധ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. 

ഇനിയും ഒരുപാടു സ്വപ്നങ്ങൾ ബാക്കി
അച്ഛൻ കണ്ട സ്വപ്നങ്ങൾ
അതിനു നിറവും മിഴിവും നൽകി രാധ
കാറിന്റെ പിൻസീറ്റിൽ ഇരുന്നു മയങ്ങി.


ശുഭം

-----------------------------
ജാബ് അരീക്കൻ

No comments:

Post a Comment