Wednesday, 27 April 2016

23/04/2016 ക്വിസ് മൽസര വിജയി...




തത്തമ്മക്കൂട് 23/04/2016 ക്വിസ് പ്രോഗ്രാം:
ഉസാമ ജേതാവായി
☄☄☄☄☄☄☄☄☄☄
      
തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പ് നടത്തിവരുന്ന
ക്വിസ് മൽസരത്തിൽ പി.കെ.ഉസാമ അഹമ്മദ് ജേതാവായി.
സോഷ്യൽ മീഡിയ രംഗത്തെ സജീവ സാന്നിധ്യമാണ് ഈ യുവ പ്രതിഭ.
കുറ്റൂർ നോർത്തിലെ പരേതനായ പാലമoത്തിൽ കണ്ണാട്ടിൽ അഹമ്മദ് മൗലവിയുടെ മകനാണ്. കുറ്റൂർ കെ.എം.എൽ.പി.സ്കൂളിലായിരുന്നു പ്രാഥമിക പ0നം. ശാന്തി വയൽ അൽഫുർഖാൻ. ചേറൂർ മലബാർ ഐ ടി ഐ എന്നിവSങ്ങളിൽ ഉപരി പഠനം. ഐ .ടി. ഐ യിൽ ഡിപ്ലോമ നേടിയ ഇദേഹം മികച്ച എഴുത്തുകാരൻ കൂടിയാണ്. 
ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ജേർണ്ണലിസ്റ്റായും പ്രവർത്തിച്ചിരുന്നു.
തേജസ് ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ റിപ്പോർട്ടറായിരുന്നു.
ഖത്തർ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം, ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം, തുടങ്ങീയ പ്രവാസ കൂട്ടായ്മകളുടെ മുഖ്യ സംഘാടകനാണ്. കുറ്റൂർ നോർത്തിലെ പി.കെ ഇസ്മായിൽ ഹാജിയുടെ മകൾ റഹീമയാണ് ഭാര്യ.
ഏക മകൻ ദിൽസാഫ് അഹമ്മദ്.
എട്ട് വർഷമായി  കുടുംബത്തോടൊപ്പം ഖത്തറിൽ ജോലി ചെയ്യുന്നു.


 ക്വിസ് 23-04-2016 ശനി 
*********************************************
ചോദ്യം നമ്പർ 1
--------------------------------
ഇബ്രാഹിം നബിയുടെ പിതാവിന്റെ പേര്?
ഉത്തരം: ആസർ 

ചോദ്യം നമ്പർ 2
--------------------------------
കേന്ദ്ര മന്ത്രിസഭയില് പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?
ഉത്തരം: വി കെ കൃഷ്ണമേനോന് 

ചോദ്യം നമ്പർ 3
--------------------------------
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
ഉത്തരം: ആലപ്പുഴ 

ചോദ്യം നമ്പർ 4
--------------------------------
കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്?
ഉത്തരം: പട്ടം താണുപിള്ള

ചോദ്യം നമ്പർ 5
--------------------------------
ചെസ്സ്‌ ബോർഡിൽ എത്ര squares ഉണ്ട്?
ഉത്തരം: 64

ചോദ്യം നമ്പർ 6
--------------------------------
ലോക പുകയില വിരുദ്ധ ദിനം എന്നാണ്?
ഉത്തരം: മെയ്‌ 31

ചോദ്യം നമ്പർ 7
--------------------------------
പ്രധാന മന്ത്രി ആകുമ്പോൾ മൊറാർജി ദേശായിയുടെ വയസ്സ് എത്രയായിരുന്നു?
ഉത്തരം: 81 

ചോദ്യം നമ്പർ 8
--------------------------------
ഇമാം ശാഫി(റ)യുടെ പൂര്ണ്ണ നാമം?
ഉത്തരം: മുഹമ്മദ്‌ ഇബ്നു ഇദ്റീസ് 

ചോദ്യം നമ്പർ 9
--------------------------------
നെഹ്‌റു ട്രോഫി ഏത് കായിക വിഭാഗവുമായി ബന്ദപ്പെട്ടിരിക്കുന്നു?
ഉത്തരം: വള്ളം കളി 

ചോദ്യം നമ്പർ 🔟
--------------------------------
"ഓടയിൽ നിന്ന്" എന്ന നോവൽ എഴുതിയത് ആര്?
ഉത്തരം: പി. കേശവദേവ് 

ചോദ്യം നമ്പർ 11
---------------------------------
MRI യുടെ പൂർണ്ണ രൂപം?
ഉത്തരം: Magnetic Resonance Imaging 

ചോദ്യം നമ്പർ 12
--------------------------------
Hotmail രൂപ കൽപ്പന ചെയ്ത ഇന്ത്യക്കാരന്റെ പേര്?
ഉത്തരം: Sabeer Bhatia

ചോദ്യം നമ്പർ 13
--------------------------------
ഖുര്ആനില് പേരെടുത്തു പറഞ്ഞ ഒരേ ഒരു സ്വഹാബി?
ഉത്തരം: സൈദ് ബിന് ഹാരിസ്(റ) 

ചോദ്യം നമ്പർ 14
--------------------------------
അക്ബറിന്റെ ശവ കുരീടം സ്ഥിതി ചെയ്യുന്ന സ്ഥലം?
ഉത്തരം: സിക്കന്ദ്ര

ചോദ്യം നമ്പർ 15
--------------------------------
മദർ തെരെസേക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയ വർഷം?
ഉത്തരം: 1979

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

Saturday, 23 April 2016

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 23-04-2016


സമീർ അരീക്കൻ
💧💧💧💧💧💧

തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇന്ന് നടക്കുന്ന ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്ന
സമീർ അരീക്കൻ
കുറ്റൂർ നോർത്തിലെ
അരീക്കൻ മമ്മൂട്ടി മാസ്റ്ററുടെ മകനാണ്.
കുറ്റൂർ നോർത്ത് കെ എം എച്ച് എസി ലാണ് പ്രാഥമിക പഠനം.
ചേറൂർ P P T M Y H S S,
തിരൂരങ്ങാടി PSMO കോളേജ്,
അരീക്കോട് MES കോളേജ് എന്നിവിടങ്ങളിൽ ഉപരിപഠനം.
നാട്ടിൽ വിവിധ സ്ഥാപനങ്ങളിലായി എട്ട് വർഷം അധ്യാപകനായി
സേവനം ചെയ്തിട്ടുണ്ട്.
ഇപ്പോൾ റിയാദിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു.

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്


Saturday, 16 April 2016

16/04/2016 ക്വിസ് മൽസര വിജയി...


തത്തമ്മക്കൂട് ക്വിസ് മത്സരത്തിലെ ഇന്നത്തെ വിജയി അബ്ദുന്നാസർ
ചെമ്മാട് സ്വദേശി കണ്ടംപറമ്പിൽ കുഞ്ഞഹമ്മദ് കാക്കാന്റെയും,
കക്കാടംപുറം സ്വദേശിനി  വളളിൽ ഫാത്തിമ താത്താന്റെയും മകനാണ്
കക്കാടംപുറം അരീക്കൻ ഹൈദർസ് ഹാജിയുടെ വീടിനടുത്താണ് വീട്
ഇപ്പോൾ ചെന്നൈയിൽ കൂൾബാർ നടത്തുന്നു.. 
സോഷ്യൽ മീഡിയയിൽ സജീവമാണ്.

 ക്വിസ് 16-04-2016 ശനി 
*********************************************
1⃣ മദീനയിലേ ആദ്യത്തെ പള്ളി 
✅മസ്ജിദ്‌ ഖുബാ


2⃣ മണിയറയിൽ നിന്ന് യുദ്ധത്തിനു പോയി ശഹീദായ സ്വഹാബി 
✅ഹൻളല (റ)


3⃣ സൗർ ഗുഹാ മുഖത്ത്‌ ശത്രു സാന്നിദ്ധ്യം കണ്ട്‌ ഭയ ചികതനായ അബൂബക്കർ (റ) നോട്‌ പ്രവാചകൻ (സ) പ്രതികരിച്ചത്‌ എന്ത്‌ 
✅ഭയപ്പെടേണ്ട , അള്ളാഹു നമ്മോടൊപ്പമുണ്ട്


4⃣ പ്രവാചകന്മാരുടെ പേരുകളിൽ അറിയപ്പെടുന്ന എത്ര സൂറ:കൾ ഉണ്ട്‌ ഖുർആനിൽ
✅ആറു. (6)


5⃣ സൂറ: ഫാതിഹ യിലേ "ദീൻ"എന്ന പദം ഏത്‌ അർഥത്തിലാണു പ്രയോകിച്ചിട്ടുള്ളത്‌ 
✅പ്രതിഫലം


6⃣ കേരളത്തിലേ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ ഏത്‌ ജില്ലയിൽ 
✅കൊല്ലം


7⃣ സമുദ്ര തീരം ഇല്ലാത്തതും കേരളത്തിലേ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്‌ 
✅കോട്ടയം


8⃣ നോബൽ സമ്മാനങ്ങൾ നൽകുന്ന രാജ്യം ഏത്‌ 
✅സ്വീഡൻ


9⃣ ആദംസ്‌ ബ്രിഡ്ജ്‌ ഇന്ത്യയേ ഏത്‌ രാജ്യത്തിൽ നിന്നും വേർ തിരിക്കുന്നു 
✅ശ്രീലങ്ക


🔟 താജ് മഹൽ സ്തിതി ചെയ്യുന്നത്‌ ഏത്‌ സംസ്ഥാനത്ത്‌ 
✅ ഉത്തർ പ്രദേശ്


11⃣ ലോകത്ത്‌ നടന്ന ആദ്യത്തെ കൊലപാതകത്തെ കുറിച്ച്‌ ഖുർആനിൽ പരാമർശമുണ്ട്‌ , ഏത്‌ സൂറ: യിൽ 
✅സൂറ : അൽ മാഇദ


12⃣ കേരളത്തിലേ പോർചുഗീസ്‌ അധിനിവേശത്തെ ക്രിച്ച്‌ പ്രതിപാതിക്കുന്ന ഗ്രന്ഥം 
✅തുഹ്‌ഫത്തുൽ മുജാഹിദീൻ .
എഴുതിയത്‌ : സൈനുദ്ധീൻ മഖ്ദൂം


13⃣ ആദ്യമായി പടയങ്കി നിർമിച്ച പ്രവാചകൻ 
✅ദാവൂദ്‌ നബി (അ)


14⃣ മുഗൾ രാജാക്കന്മാർ നിർമിച്ച പ്രസിദ്ധമായ ശാലിമാർ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്‌ എവിടെ 
✅ലാഹോർ


15⃣ സമ്പൂർണ്ണ കമ്പ്യുട്ടർ സാക്ഷരതക്ക്‌ വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല 
✅മലപ്പുറം


**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

Friday, 15 April 2016

14/04/2016 മികച്ച അനുഭവമെഴുത്തിന്ന് "കുരുത്തോല" പുരസ്കാരം



അൻവർ ആട്ടക്കോളിൽ
💎💎💎💎💎💎💎💎
സോഷ്യൽ മീഡിയാ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് അൻവർ ആട്ടക്കോളിൽ.
കുറ്റൂർ നോർത്തിലെ ആട്ടക്കോളിൽ അബ്ദുൽ ഖാദറിന്റെ യും ഖദീജയുടെയും മകനായി
1984
മെയ് 18-നാണ് ജനനം.
പഠനം കുറ്റൂർ നോർത്ത്
കെ.എം.എച്ച്.സ്കൂളിൽ.

ഉപരിപഠനം
മലപ്പുറം
മഅ്ദിനു സ്സഖാഫത്തിൽ ഇസ്ലാമിയ്യയിൽ.

ഇപ്പോൾ സൗദിയിൽ ഹൗസ് ഡ്രൈവറായി ജോലി നോക്കുന്നു.

ഭാര്യ
തസ്നിയ
മക്കൾ
മിശ്അൽ അഹമ്മദ്
മിസ്അബ് അഹമ്മദ്



-------------------------------
തത്തമ്മക്കൂട്
അഡ്മിൻ ഡസ്ക്ക്

14/04/2016 ലെ കഥാ രചനക്ക് പുരസ്കാരം



മുഹമ്മദ് ഇഖ്ബാൽ വാഫി
കുറ്റൂർ കഴിച്ചെന
പിതാവ് : ബീരാൻ കുട്ടി ഉള്ളാടൻ
0നം: പാക്കടപ്പുറായ എൽ പി. യു .പി സ്കൂൾ, ചേറൂർ ഹൈസ്കൂൾ
ഉപരിപഠനം: വാഫി കോഴ്സ്
ജോലി: കണ്ണാട്ടിപ്പടി മദ്രസ മുഅല്ലിം
വേങ്ങര മലബാർ കോളേജ് അദ്ധ്യാപകൻ
താൽപര്യമേഖല: പ്രസംഗം
വിവാഹിതൻ
ഭാര്യ: യുസൈറ യു.പി

-------------------------------
തത്തമ്മക്കൂട്
അഡ്മിൻ ഡസ്ക്ക് 

"കരയ്ക്ക് വേണ്ടാത്തവർ"



ജനിച്ച നാട് അയാൾക്കെന്നും ആവേശമായിരുന്നു. തന്റെ പിതാക്കൻമാരുടെ വീരഗാഥയിൽ തഴച്ചു വളർന്ന ആ നാട്ടിൽ അയാൾ വിജുകീശു വായിരുന്നു. ആഭ്യന്തര യുദ്ധം പുറപ്പെട്ടപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്. ഇരയുടെ നാടും പേരും പെരുമയും അറിയാത്ത ആഭ്യന്തര കലഹത്തിന്റെ ബോംബുകൾ അങ്ങനെ വർഷിച്ചു കൊണ്ടിരുന്നു. തകർന്നടിഞ്ഞ ജീവിതം ഒന്ന് നിവർത്തിവെക്കാനാണ് അയാളും അഭയാർത്ഥിയായത്. തന്റെ ജീവിതം മുഴുവൻ ഒരു തുണി മാറാപ്പാക്കാൻ അപ്പോൾ അയാൾക്ക് കഴിഞ്ഞു. കര ചവച്ചു തുപ്പിയ ശരീരവും പേറി കടൽ കടന്നപ്പോഴേക്കും കുഞ്ഞു മക്കളെ കടൽ മാറോട് ചേർത്തിരുന്നു.. അസ്തമിക്കാറായ ജീവനുമായി വെളിച്ചം കണ്ട കരയിൽ അയാൾ കയറിച്ചെന്നു. വൈദ്യുത പ്രവാഹമുളള കമ്പിവേലിക്കരികെ ബൂട്ട്സിന്റെ സാന്നിദ്ധ്യം അയാളറിഞ്ഞു. ജീവിതത്തിലാദ്യമായി അയാൾ മഞ്ഞ് കൊണ്ട് പുതപ്പിട്ടു. രാത്രിയിലെപ്പോഴോ കടലിന്റെ മടിയിൽ നിഷ്കളങ്കമായി ഉറങ്ങുന്ന തന്റെ കുഞ്ഞുങ്ങളെ മാറോട് ചേർത്തുറങ്ങാൻ അയാൾ ഓളങ്ങളിൽ അലിഞ്ഞു.
---------------------------------
മുഹമ്മദ് ഇഖ്ബാൽ വാഫി

" മൊഞ്ചത്തിയുടെ നൊമ്പരങ്ങൾ "


      നഗരത്തിൻെറ🚙🚕🚎🚌🏦🏥 തിരക്കുകളിൽനിന്ന് കുറച്ചകലെയായി തികച്ചും ശാന്തസുന്ദരമായ പ്രദേശം🏞🎑🌄. പ്രകൃതിയെ ഒന്ന്കൂടി അതിസുന്ദരമാക്കികൊണ്ട് ആഗ്രാമത്തിൻെറ ഓരംപറ്റിക്കൊണ്ട് അതിമനോഹരമായ പുഴ  താളത്തിലൊഴുകുന്നു ആനാടിനെ നടുകെപിളർന്ന്കൊണ്ട് ടാറിട്ടറോഡ് 🛣റോഡിൻെറ ഇരുവശത്തും പ്രവാസത്തിൻ്റ ചൂടുംതണുപ്പും കൈപ്പും മധുരവും അനുഭവിച്ച് പടുത്തുയർത്തപ്പെട്ട മണിമാളികൾ🏯🏘🏠.

         ആധുനികത തുറിച്ച് നോക്കുന്നുണ്ടേലും പഴമയുടെ ആപ്രൗഢിയിൽ ഹാജിയുടെവീട് എന്നുംതലയെടുപ്പോടെനിന്നു. അഹമ്മദ് ഹാജിയും പ്രവാസി ആയിരുന്നൂ ജീവിതത്തിൻെറ സിംഹഭാഗവും മണലാരണൃത്തിൽ കഴിച്ച്കൂട്ടി ഇന്ന് തൻെറ പ്രിയസഖി👸🏼 ആയിശുവോടൊത്ത് വിശ്രമജീവിതം നയിക്കുന്നു. മക്കൾ രണ്ടാണവർക്ക് ഷാഹിദും ഷാഹിദയും👫. ഷാഹിദ്👮 ഹാജീ പടുത്തയർത്തിയ അത്രതന്നെ വലുതല്ലങ്കിലും ചെറിയതല്ലാത്ത ബിസ്നസുമായി പിതാവിൻെറ പാതയിലൂടേ  കുടുംബ👨👩👦👦 സഹിതം സസുഖമായി പ്രവാസം നയിക്കുന്നു. ഷാഹിദ🙎🏻യും ചെറുപ്രായത്തിൽ തന്നേ മംഗലൃവതിയായി ഹാജിയാരുടെ ഒരുചെറിയ സ്വാർത്ഥതയായിരുന്നൂ തൻെറ മോൾക്കെങ്ങകിലും പ്രവാസിയെല്ലാത്ത മാരനെ അവൾക്ക് ഇണയാക്കികൊടുക്കണം എന്ന് ആ ആഗ്രഹപൂർത്തീരണം സാധൃമായില്ല ദൈവ നിയോഗം പോലേ മൻസൂറിലൂടേ😎 ഷാഹിദ മംഗലിയായിന്ദപൂർണ്ണമായിരുന്നു  അവരുടെ ജീവിതം ആ ആനന്ദത്തിന് മിഴിവേകാൻ ഒരു കൊച്ചു കുറുമ്പി മുത്തോളും👨👩👧 അവരുടെ ജീവിതത്തിലേക്ക് കടന്ന് വന്നൂ...

      കളിയുംചിരിയും ഇണക്കവും😂💃👨❤️👨 പിണക്കവുമായി കാലചക്രം അവരുടെ ജീവിതത്തേ മുന്നോട്ട്നീക്കി . നല്ലമുഹൂർത്തങ്ങൾക്ക് വിരാമമെന്നോണം വിധി മരണത്തിൻെറ രൂപത്തിൽ വന്ന് ഷാഹിദാക്ക് അവളുടെ പ്രിയനേയും മുത്തോൾക്ക് ഇപ്പച്ചിയേയും എന്നന്നേക്കുമായി തിരിച്ച്കൊടുക്കാത്തവണ്ണം കൂട്ടികൊണ്ട്പോയി. ഷാഷാഹിദ ഇന്നും തൻെറ മോളെ അറിയിച്ചിട്ടില്ല തൻെറ മോളുടെ ഇപ്പച്ചി ഇനി ഒരിക്കലും തിരിച്ച് വരാത്ത ലോകത്തേക്ക് യാത്രയായെന്ന്.  ഇപ്പച്ചി എന്ന് വരും മോൾക്ക് കളിക്കോപ്പുകൾ കൊണ്ട്വരോ എന്നിങ്ങനേ യുളള ചോദൃങ്ങൾക്ക്മുംമ്പിൽ ഹൃദയംപൊട്ടുന്ന വേദന അടക്കിപ്പിടിച്ചും അവൾ ഓരോ ചെറുകളവകളാൽ തൻെറ മോളെ ആശ്വസിപ്പിച്ച് പോന്നു.

      ഷാഹിദയുടെ സേനഹനിദധികളായ ഉപ്പായും ഉമ്മയും അവർ പണ്ടപ്പോയോബാക്കിവെച്ച   സ്നേഹം ആ സ്നേഹ  തീരത്തിരുത്തി തങ്ങളുടെമകളെയും പേരമകളെയും ഒരു അല്ലലുമറിയിക്കാതെ വളർത്തി. മുത്തോൾ👸🏼 നഴ്സറിവിട്ടു വരാറായിക്കാണും ഷാഹിദ അവൾക് കഴിക്കാൻ എന്തോ ഉണ്ടാക്കുന്ന തിരക്കിനിടയിൽ ഉപ്പ വിളിക്കുന്നത്കേട്ടത്.
''എടീ മോളേ ഷാഹിദാ  ന്നാ അന്നേ ഷാഹിദ് വിളിക്കുണൂ..

ഉപ്പയും ഉമ്മയും ആരോടോ   ഫോണിൽസംസാരിക്കുന്നത് കേട്ടിരൂന്നു ഇക്കാനോടാവും അവൾ ഉപ്പനീട്ടിയ ഫോൺ📱വാങ്ങി ഷാഹിദിനെ സലാംപറഞ്ഞ് അഭിസംബോധനംചൈതു ഇത്താൻെറയും കുട്ടികളുടെയും സുഖവിവരം അന്വേഷിച്ചു. ഫോണിൻെറ അങ്ങേതലക്കൽനിന്നും ഉപ്പയുടെതും ഷാഹിദിൻെറതുമായ സംഘടത്തോടെയുളള ഇടക്കിടക്കുളള ആ ആഭൃർത്ഥന  ''ഷാഹിദാ... നിൻറെ ഇക്കയല്ലേ പറയുന്നത് ൻറെ മോള് കല്യാണത്തിന് സമ്മതംകൊടുക്കണംഉപ്പാക്ക്.... എത്ര കാലാന്ന് വെച്ചാ നീ ഒറ്റക്ക്..''

''ഇക്കാക്ക.. അതിന് ഞാൻ ഒറ്റക്കല്ലല്ലോ ൻറെ കൂടെ ൻെറ മൻസൂറിക്കയും മോളുമുൺടല്ലോ ''

'ഷാഹിദാ..നീ എന്തൊക്കെയാണ് പറയുന്നത്......

ഷാഹിദിൻെറ വാക്കുകൾ ഒരു തേങ്ങലിൽ മുറിഞ്ഞു പോയി..

''ൻെറ മൻസൂറിക്ക.. മരിച്ചിട്ടില്ല ന്നോടപ്പംതന്നെയുൺട്....
ൻെറ ഖൽബില് ജീവനോടെയുൺട്.. ഞങ്ങളെ വേർ പിരിക്കല്ലേ..''

തൻറെ പുന്നാര പെങ്ങളുടെ ഫോണിലൂടെയുള്ള കരച്ചിൽ കേട്ട് ഷാഹിദിൻെറ ചങ്ക് പൊടിഞ്ഞു..
കണ്ണ് നിറഞ്ഞ് തൂവി..

''ൻെറ മോൾക്ക് ...
അവൾക്കറീല അവളുടെ ഉപ്പച്ചി ഗൾഫിൽ വെച്ച് മരിച്ചെന്ന്...
ഉപ്പച്ചി കുറച്ചീസംകഴിഞ്ഞാൽ വരുമെന്ന് അവൾ കരുതുന്നു....
കാത്തിരിക്കുന്നു...
അത് പോലെ ഞാനുംകാത്തിരുന്നോളാം ആ കുറച്ച് ദിവസങ്ങൾ നീണ്ട്.. നീണ്ട്  പൊയ്ക്കോളും എൻറെ മരണത്തോളം.
എന്നെങ്കിലുംതിരിച്ച് വരുംന്ന് കരുതി ഞാനുംഎൻറെ മൻസൂറിക്കാൻെറ ഓർമ്മകളിൽ ജീവിച്ചോളാം''

''മ്മച്ചീ പ്പച്ചിനോടാണോ വർത്താനംപറേണേ'' നഴ്സറിയിൽനിന്നും വന്ന മുത്തോൾ അവരുടെ സംഭാഷണത്തിൽ ഇടപെട്ടു.

''അല്ല മുത്തോളെ മാമയോടാണ് പ്പച്ചി ഇജ്ജ് നഴ്സറീല് പോയപ്പോ വിളിച്ചീന് ഇഞ്ഞി നാളെ വിളിച്ചുള്ളൂ..''

''ഈ.. പ്പച്ചി..എന്നും ഞാനുറങ്ങുമ്പളോ.. നയ്സറീക്ക് പോവുമ്പളോ വുൾച്ചുള്ളൂ...
ഇപ്പച്ചിനോട് ഞാംമുണ്ടൂല''

ഫോണിലൂടെ കുറുംമ്പി മുത്തോളുടെ സംസാരംകേട്ട് ഷാഹിദ് ഫോണിൻെറ അങ്ങേതലക്കൽ നെഞ്ച് പൊട്ടി വിതുമ്പികരയുന്നൂണ്ടായിരുന്നു.

''ഷാഹിദാ  നീ മുത്തോൾടെ കയ്യില് ഫോൺ കൊടുത്തേ''

''ഇന്നാ.. മുത്തോളെ മാമൻ അന്നെ വിളിച്ണൂ''

''മാമാ.. അസലാമു അലൈകും''

''വ അലൈക്കുംസലാം... മുത്തോളെ എന്തൊക്കെ അൻറെ വർത്താനം''
വിറയാർന്നസ്വരം ആ പൊന്ന്മോളെ അറിയിക്കാതെ അയാൾ സലാംമടക്കി സംസാരം തുടർന്നു.
''നല്ല വർത്താനാണ് മാമാ..
ഈ മ്മച്ചി ന്തിനാ നൊലോൾച്ണേ.. ഇങ്ങള് ചീത്ത പർഞ്ഞോ മ്മച്ചീനെ...''

''അത് ഉമ്മച്ചീൻറെ കണ്ണില് ന്തോ വീണതാണ്...
അല്ലാതെ നൊലോൾച്ചതല്ലട്ടോ മുത്തോളെ...
...ഞാംവരുമ്പോ മുത്തോൾക്ക് എന്താ കൊൺടോരൺടേ....''?

''ഇച്ചൊന്നും വാൺട മാമാ..
ങ്ങള് വരുമ്പോ ഇപ്പച്ചീനീംകൊൺടോരോൺണ്ടീ.....
ൻക്ക് പ്പച്ചിനെ കാണാാൻ പൂത്യായി..''

അത് കൂടി കേട്ടതും..
ഒന്നുംപറയാനാകാതെ..
ഇരമ്പി വന്ന കണ്ണീരിനെ തടഞ്ഞ് നിർത്താനാവാതെ
വിറകൊള്ളുന്ന ചുൺടുകളെ പിടിച്ച് കെട്ടാനാവാതെ...
ഷാഹിദ്  ഫോൺ പൊത്തിപ്പിടിച്ച് തലയിണയിൽ മുഖമമർത്തി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു...

ആ കരച്ചിലിൽ ഷാഹിദിൻെറ മനസ്സിലൂടെ തൻറെ പ്രിയസഖിയുടേയും
പുന്നാര മോൻറേയുംമുഖങ്ങൾ തെളിഞ്ഞ് വന്നു..

     ഇതോന്നുംമറിയാതെ ഫോണിൻെറ മറുതലക്കൽ മുത്തോളുടെ കുഞ്ഞു ശബ്ദം മാമാ....  മാമാ.... എന്ന് വിളിക്കുന്നുണ്ടായിരുന്നൂ.
അടുത്ത്നിന്നിരുന്ന ഷാഹീദ ഫോൺ വാങ്ങി. തൻെറകതോടടുപ്പിച്ചു മറുതലക്കൽ മൂകത മാത്രം. എല്ലാ സംങ്കടങ്ങളും ഉളളിലൊതുക്കിപ്പോന്നിരുന്ന ഷാഹിദ വീണ്ടും തൻെറ പ്രിയതമൻ മൻസൂറിനെകുറിച്ചുളള ഓർമ്മയുടെതീരത്തേക്ക് തൻെറമനസിൻെറ വാതിലുകൾ പതുക്കെതളളിത്തുറന്ന് ആ നല്ല ഓർമ്മകളിലേക്ക് ഊളിയിട്ടൂ.............
------------------------------------
😎അന്താവാ അദ്നാൻ😎