Sunday, 27 March 2016

നോവൽ "കള്ളിത്തുണി" - ( ഭാഗം -04 )


....... മദ്റസ വിട്ട് വന്നത് മുതൽ സൈതു ഒരേ നിൽപ്പാണ്.
ഉമ്മ ചായക്ക് വിളിച്ചിട്ട് പോലും അവൻ തിരിഞ്ഞ് നോക്കിയില്ല.

നടവഴിക്കരികിലെ പനമ്പുല്ല് കൂട്ടത്തോടെ തല താഴ്ത്തി.

സമയം പത്ത് മണിയേ ആയിട്ടൊള്ളുവെങ്കിലും
വെയിൽ നാളങ്ങൾക്ക് നല്ല ചൂടുണ്ടായിരുന്നു.

ഇടക്കിടക്ക് കയറി വന്ന ഇളം കാറ്റ് കുപ്പായമിടാത്ത സൈദുവിന് വല്ലാത്ത ആശ്വാസമായിരുന്നു.
അവൻ പടിഞ്ഞാറെ വേലിക്കരികിൽ നിന്ന് കണ്ണ് വലിക്കാതെ നിന്നു.
കയ കടന്ന് ഇപ്പ ഇപ്പൊ വരും എന്ന് തന്നെ അവൻ കരുതി.
വെയിൽ നാളങ്ങളും ഇളം കാറ്റും ഇണചേരുന്ന ആ നേരത്ത് കള്ളിത്തുണി യുടെ പുത്തൻ മയങ്ങാത്ത മണം മാത്രമായിരുന്നു ആ മനസ്സ് നിറയെ.

അതിന്നിടയിൽ കയ കടന്ന് വന്ന ഉപ്പാന്റെ കാല് സൈ ദൂന്റെ കണ്ണിൽ ഉടക്കി.
സൈദു ചാടി എഴുന്നേറ്റു.
താത്താനിം ഉമ്മാനിം വിളിച്ച് സൈദു അകത്തേക്ക് പാഞ്ഞു.
അടുക്കളയിലെ തിരക്കിൽ നിന്ന് അവർ രണ്ട് പേരും പുറത്ത് വന്നു.
വിയർത്തൊലിച്ച് പടി കയറി വന്ന ഉപ്പ കയ്യിലെ ഇറച്ചി പൊതി ഉമ്മാക്ക് നേരെ നീട്ടി.
അരയിൽ നിന്നെടുത്ത കടലമിഠായിയുടെ പൊതിയെടുത്ത്
സൈദു വിനും
പെങ്ങൾക്കും നൽകി.
കടല മിഠായിയുടെ മധുരം നുണയുമ്പോഴും സൈദുവിന്റെ കണ്ണ് ഉപ്പാന്റെ കയ്യിലുള്ള കളളിത്തുണിയുടെ പൊതിയിലായിരുന്നു.

ഉപ്പ വീടിന്റെ തിണ്ട് കയറി.
വിയർപ്പ് നനഞ്ഞ ഷർട്ട് ഊരി.
എറയത്ത് തിരുകി വെച്ച വീശി പ്പാള വലിച്ചെടുത്ത് ചാരുകസേരയിലേക്ക് മലർന്ന് കിടന്നു.
ഉമ്മ ഒരു തൂക്കുപാത്രം നിറയെ ഉപ്പിട്ട കഞ്ഞി വെള്ളവുമായി വന്നു.
ഒറ്റ വലിക്ക് ഉപ്പ അത് വലിച്ച് കുടിച്ചു.

പടിഞ്ഞാറ് നിന്ന് വന്ന കാറ്റിൽ മുറ്റത്ത് കിടന്ന ആപ്പിലകൾ പാറി .
വീശി പ്പാളയെടുത്ത് ഉപ്പ വീശിത്തുടങ്ങി.
വിയർപ്പ് വറ്റി
കിതപ്പ് മാറി തുടങ്ങിയപ്പോൾ ഉപ്പ ആ കവർ എടുത്തു പൊട്ടിച്ചു.
അത് കാണാൻ സൈദു ഉമ്മാനെ നീട്ടി വിളിച്ചു.
ചന്തത്തുണിയുടെ മണം പരന്ന പൂമുഖത്തേക്ക് ഉമ്മയും വന്നു.

       (തുടരും)
-------------------------------
സത്താർ കുറ്റൂർ

🚌✈ആ യാത്രയിൽ🚌✈


            പൂച്ചാക്കാ..... ഒരലർച്ചയായിരുന്നു. ഞെട്ടിയുണർന്നപ്പോൾ കൂരിരുട്ട്. എന്തോ ദുഃസ്വപ്നം കണ്ടതാണ്. ഒരെത്തും പിടിയും കിട്ടുന്നില്ല. അപ്പോഴേക്കും അടുത്ത് കിടന്നവരൊക്കെ ഉണർന്നിരിക്കുന്നു. ഒരാൾ തീപ്പെട്ടിയുരച്ചു, വേറൊരാൾ തപ്പിത്തടഞ്ഞ് ലൈറ്റിട്ടു സ്ഥലകാല ബോധമുണ്ടായതപ്പോഴാണ്.
            ബോംബെ നഗരത്തിലെ ടെങ്കർമുല്ല സ്ട്രീറ്റിൽ ഒരു പഴയ നാലുനില കെട്ടിടത്തിലെ ചെറിയ മുറി.  മുറിയിൽ അഞ്ചാറു ചെറിയ കട്ടിലുകൾ അതിലൊക്കെ ആളുമുണ്ട്.  എന്റെയൊപ്പമുള്ള രണ്ടാളും (ഒരാൾ നാട്ടുകാരനും മറ്റേത് കുന്നുംപുറത്തുള്ള ഒരു  ബന്ധുവും) വേറെ മൂന്നാളും.
"യൗടേണീബട പൂച്ചാക്കഒപ്പംവന്ന ഒരാൾ ചോദിച്ചു. സാരല്ല ഒർക്കത്തിക്കണ്ടതേക്കാരംആദ്യായിപൊരവിട്ട് പോന്നതല്ലേ... മറ്റവൻ സമാധാനിപ്പിച്ചു. ഞങ്ങള് പേടിച്ചുപോയി മറ്റുള്ളവർ പറഞ്ഞു. ആരാ ഈ പൂച്ചാക്ക... അതോന്റെ കാർനോലാ.. അവർ പിന്നെയും പലതും ഒപ്പമുള്ളോരോട് ചോദിച്ചുകൊണ്ടിരുന്നു. "ഇപ്പത്തും ങ്ങള് ഒർങ്ങിക്കോളീ..നേരം 11 മണി ആയീട്ടുണ്ടാവും.  എന്നോട്  ഉറങ്ങാൻ പറഞ്ഞ് അവരും കിടന്നു.  പിന്നെയും ഇരുട്ട്. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ഓർമ്മകൾ ഓരോന്നും മനസ്സിൽ  മിന്നിമറയുന്നു. നാടും വീടും പള്ളിയും പരിസരവും ഉപ്പയും ഉമ്മയും,യാത്രയയക്കുമ്പോൾ ഉമ്മ നൽകിയ ഉമ്മ. പെങ്ങൻമാരുടെ വിതുമ്മലുകൾ... അറിയാതെ കണ്ണുനിറഞ്ഞു.

        1991മാർച്ചിലാണ്,(19 ംവയസ്) ഒരു നോമ്പ്കാലം. ഗൾഫിലേക്കൂള്ള  കന്നിയാത്ര.  കൊണ്ടോട്ടീന്നാണ് ബോംബെ ബസ്സ് .  ഒമ്പതരക്ക് കോഴിക്കോട്. ആരൊക്കെയോ  കേറാനുണ്ട്. കുറേ നേരം ബസ് അവിടെ നിന്നു. ഇടക്ക് ഓരോരുത്തര് ഇറങ്ങി എന്തൊക്കെയോ വാങ്ങുന്നുണ്ട്, എന്റെ കൂടെയുള്ളവർ  ബത്തക്ക കഷ്ണങ്ങളുമായി വരുന്നു.  ഒന്ന് എന്റെ നേരേ നീട്ടി.
ച്ച് മാണ്ട... നോമ്പോറ്റക്ക്വാ.!  ജ്ജ്  ത് പുട്ച്ച്.. അവർ നിർബന്ധിച്ചു.  ബൈക്കന്ന് നോമ്പർക്കാനൊന്നും കരുതി വാങ്ങി.  ഓർമവെച്ചത് മുതൽ നോമ്പ് ഒഴിവാക്കീട്ടില്ല. ഒടുവിൽ അവർ  പറഞ്ഞു: ഹലാലായ യാത്രയിൽ നോമ്പ് മുറ്ച്ചാ... പിന്നെ വീട്ട്യാമതി.  മനസ്സില്ലാമനസ്സോടെ വാങ്ങി. ബത്തക്ക മധുമാണെങ്കിലും കൈപ്പോടെ തിന്നു. പിന്നീടങ്ങോട്ട് നോമ്പെന്താന്നറിയാത്ത സ്ഥലങ്ങൾ... ബോംബെയെത്തിയിട്ടും നോമ്പിന്റെ ലക്ഷണങ്ങളില്ല. ഞങ്ങൾ താമസിക്കുന്ന സ്ട്രീറ്റിൽ മലയാളികളുടെ ഒരു ഹോട്ടലിൽ നിന്നാണ് ഭക്ഷണം കൊണ്ടുവന്നിരുന്നത്. ഇവിടെ പള്ളിയുണ്ടോന്ന് ചോദിച്ചപ്പോൾ ഈ റോഡിന്റെ ലാസ്റ്റ്ണ്ട് എന്ന് പറഞ്ഞു. നേരത്തിന് പള്ളിയിൽ പോകും. കുറച്ചു മുസ്ലീങ്ങളുള്ള സ്ഥലമാണ്.
     
         രണ്ടു ദിവസം കഴിഞ്ഞു, കുടുമ്പക്കാരൻ പോയി, മസ്കത്ത്ക്കായിരുന്നു. ഞങ്ങൾക് ജിദ്ദയിലേക്ക് ടിക്കറ്റ് ശരിയായില്ല വെയ്റ്റിങ് ലിസ്റ്റ് ആയിരുന്നു. എന്നും ട്രാവൽസിൽ പോകും. നാളെ ശരിയാകും എന്ന് പറയും. മൂന്ന് ദിവസം കഴിഞ് ഞങ്ങളുടേതും ശരിയായി. രാവിലെ എയർപോർട്ടിൽ പോകാൻ ലോഡ്ജ്കാര് തന്നെ വണ്ടി ഒപ്പിച്ച് തന്നു. ബോർഡിംഗ് പാസിന് ക്യൂ നിൽക്കുമ്പോൾ,  ഒരു സ്തീ വന്ന് ചോദിക്കുന്നു. ഞനും ങ്ങളപ്പം നിക്കട്ടെ? ന്റൊപ്പം ആരുല്ല. ന്റെ ആങ്ങളമാർ കൊണ്ടന്നാക്കീതാണ്. ഞങ്ങക്കൊന്നും അറീല്ല ഞങ്ങൾ പുത്യെതാണ്, ഞങ്ങൾ പറഞ്ഞു. ങ്ങളൊന്നും അറ്യണ്ട ങ്ങള് ചെയ്യ്ണ മാതിരി ചെയ്യാലോ... ഞങ്ങൾ  മുഖത്തോട്മുഖം നോക്കി. ന്നാ നിന്നോളീ.. ഒപ്പമുള്ളവൻ പറഞ്ഞു.  അതൊരു കുരിശായിത്തീരുമെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല.

ബോർഡിങ്പാസും ഇമിഗ്രേഷനും ചെക്കപ്പുമൊക്കെ ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു, പാസഞ്ചർ ലോഞ്ചിലിരിക്കുമ്പോഴാണ് പരീചരപ്പെട്ടത്. അരീക്കോട്ടുകാരിയാണ്. ഭർത്താവിന്‌ കൂലിപ്പണിയാണ് അസുഖം കാരണം എന്നും പണിക്ക് പോകാറില്ല. വീട്ടുജോലിക്കാണ് വരുന്നത് ജിദ്ദ എയർപോർട്ടിൽ അറബി കാത്തുനിൽക്കും എന്നൊക്കെ പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ സ്ഥലവും കാര്യങ്ങളും പറഞ്ഞു. 

       
ഗൾഫ്എയർ ആയിരുന്നു ഫ്ലൈറ്റ്. ബഹ്‌റൈൻ വഴി ജിദ്ദ. ജിദ്ദയിലിറങ്ങിയാൽ ഫോൺ ചെയ്യണം ഞാൻ വണ്ടിയുമായി വരാമെന്ന് വലിയ ജേഷ്ടൻ (സിറൂവിന്റെ ഉപ്പ)പറഞ്ഞിരുന്നു. ബഹ്‌റൈൻ എത്തി, കുറേനേരം കഴിഞ്ഞപ്പോൾ കേട്ടു, ഫ്ലൈറ്റ് കേടാണെന്ന്. പിന്നെയും ഇരുന്നു. ഒടുവിൽ സൗദിയയുടെ ഒരു ഡൊമസ്റ്റിക് ഫ്ലൈറ്റിൽ ജിദ്ദയിലെത്തി. ഫോൺ ചെയ്യണം ടെലഫോൺ എന്ന് പറഞ്ഞ് ബാക്കി ആംഗ്യം കാണിച്ചു. ഒരാൾ ഒരു ചൂമരിലേക്ക് ചൂണ്ടിക്കാട്ടി. അവിടെ കോയൻസിട്ട് വിളിക്കുന്ന കാബിനുണ്ട്. നമ്പറെഴൂതിയ കടലാസും കൊണ്ട് അങ്ങോട്ട് പോയി. എങ്ങനെ വിളിക്കും.... ഞങ്ങളുടെ പരവേശം കണ്ട് ഒരു ഹിന്ദിക്കാരൻ വന്നു. (ബംഗാളിയാണോ ആവോ..) എയർപോർട്ടിലെ ജോലിക്കാരാണ് അവൻ തന്നെ കോയൻസെടുത്ത് നമ്പറടിച്ച് റിസീവർതന്നു. കടയിൽ  ഫോണെടുത്തത് ജോലിക്കാരനാണ്. ബാപ്പുല്യേ ഔട. ല്ല..പൊർത്ത് പോയതാ...പ്പബരും. ങ്ങളാരാ..  ഞാൻ അൻജനാ.. ഞങ്ങള് എർങ്ങീക്ക്ണ്ന്ന് പർഞ്ഞാളി..  ആയ്ക്കോട്ടെ. ഫോൺ വെച്ച് ഹിന്ദിക്കാരന് കാശും കൊടുത്ത് പുറത്തിറങ്ങി. സ്ത്രീ ഞങ്ങളുടെ പിന്നാലെയുണ്ട്. ഞങ്ങളെക്കണ്ടതും ഒരു അറബി  (ടാക്‌സിക്കാരൻ) വന്നു എന്തൊക്കെപ്പറഞ്ഞു കൂടെ വരാൻ വിളിക്കുന്നു ഞങ്ങൾ ഇല്ല എന്ന് ആംഗ്യം കാട്ടി അപ്പോഴേക്കും കൂടെയുള്ള താത്ത"അതേക്കാരം ന്റ അർബി" എന്ന് പറഞ്ഞ് കയ്യിലുള്ള അറബിയുടെ അഡ്രസെഴുതിയ കാർഡ് അയാൾക്ക് നേരെ നീട്ടി അത് കാണേണ്ട താമസം വേറെ നാല് ടാക്‌സിക്കാരും വന്ന് കാർഡ് വായിക്കാൻ തുടങ്ങി.
ഇതൊക്കെ ടാക്സിക്കാരാണെന്ന് ആദ്യം ഞങ്ങൾക്കും അറിയില്ലായിരുന്നു. ആകെ കൺഫ്യൂഷനായി, താത്ത ബേജാറായി. ഒരുവിധം കാർഡ് തിരികെ വാങ്ങി ഞങ്ങൾ താത്താനെ ഒരു മൂലക്ക് വിളിച്ച് കൊണ്ടുപോയി പറഞ്ഞു, കാർനോല് ഇപ്പം ബരും പഴേ ആളാണ് ഓൽക്ക് എല്ലാം അറ്യാ...  ന്റെ അർബി ബരാത ങ്ങള് പോകര്ത്ട്ടാ.. താത്ത ഞങ്ങളെ പിന്നീന്ന് മാറുന്നില്ല. പുലിവാലു പിടിച്ച പോലെയായി. 


         ഇനി എന്ത് ചെയ്യും അര മണിക്കൂറോളമായി ബാപ്പൂനെയും കാണുന്നില്ല. ജ് ഒന്നൂടിം ഫോൺ ചെയ്തോക്കാ..ഞാൻ ബട നിന്നോളാ.. കൂടെയുള്ളവൻ പറഞ്ഞു. ഞാൻ ഫോൺ ചെയ്യാൻ പോയി, ഹിന്ദിക്കാരൻ അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്. ഫോൺ ചെയ്തപ്പോൾ കുറച്ച് മുമ്പ് പോന്നിട്ടുണ്ട് ഇപ്പൊ ഔടത്തും എന്ന് പറഞ്ഞു. ഞങ്ങൾക്ക് ചെറിയൊരാശ്വാസമായി.
    

         കുറച്ചുകഴിഞ്ഞപ്പോൾ ജേഷ്ഠൻ എത്തി. സലാമും മുസാഫഹാത്തും കഴിഞ്ഞ് വണ്ടിയിൽ കയറാൻ പറഞ്ഞു. ഞങ്ങളൊന്ന് മടിച്ചു, സ്ത്രീയെ നോക്കി. അതാരാ.. ജേഷ്ഠന്റെ ചോദ്യം ഞങ്ങൾക്ക് മിണ്ടാട്ടമില്ല. ചോദ്യം ഗൗരവത്തിലായി കൂടെയുള്ളവൻ ഒരുവിധം പറഞ്ഞൊപ്പിച്ചു. കാർഡ് വാങ്ങി നോക്കി. ങ്ങളൗട നിക്കീ.. എന്നും പറഞ്ഞ് ഞങ്ങളെ രണ്ടാളെയും ഒരു ഭാഗത്തേക്ക് വിളിച്ച് പിന്നെ ശകാരമായിരുന്നു., കണ്ട പെണ്ണുങ്ങളെയൊക്കെ ഒപ്പം കൂട്ട്വാ.. ഇതേതാ നാടെന്നറിയോ.. പിന്നെ എന്തൊക്കെപ്പറഞ്ഞെന്ന് എനിക്കൊരു ബോധ്യവുമില്ല. പിന്നെയാണ് കാര്യങ്ങളുടെ നിജസ്ഥിതിയറിഞ്ഞത്. ഞങ്ങൾ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങേണ്ടവരാണെന്നും ഏത് എയർപോർട്ടിലാണെന്ന് പറയാത്തത് കൊണ്ട് അടുത്തുള്ള ഡൊമസ്റ്റിക്കിൽ നോക്കിയിട്ട് അങ്ങോട്ട് പോകാമെന്ന് കരുതി ഇവിടെ വന്നതാണെന്നും അവരുടെ കഫീൽ അവിടെ   കാത്തുനിൽക്കുന്നുണ്ടാവുമെന്നും. ഏതായാലും ബണ്ടീക്കേരീ.. ബജ്ജ്ണ്ടാക്കാ.. ഫോൺ. വിളിക്കണെങ്കിലും കടീപ്പോണം.  ഇടക്ക് ചോദിച്ചു, ങ്ങള് നോൽമ്പോറ്റ്ക്ക്ണാ. (അപ്പോഴാണ് ഞങ്ങൾ നോമ്പിനേപ്പറ്റിപ്പോലും ചിന്തിക്കുന്നത് ) ഇല്ല. ഞങ്ങൾ പറഞ്ഞു. ന്നാല് ന്ന്ന്റെ റൂമില് നോമ്പെർപ്പിച്ചലാണ് മഗ്രിബ് ബരെ ഒന്നും തിന്നണ്ട. ഊം ഞങ്ങൾ മൂളി കടയിലെത്തി അവരുടെ കഫീലിന്ന് വിളിച്ച് സ്ഥലം പറഞ്ഞാൽ വന്നു കൊണ്ടു പോയ്ക്കോള്ളും എന്ന് കരുതി കടയുടെയരുകിൽ വണ്ടിനിർത്തി. നേരം അസറായിത്തുടങ്ങി. ഫോൺ ചെയ്ത് തിരികെ വന്ന ജേഷ്ഠന്റെ മുഖം ദേശ്യത്തിലാണ്. ഞ്ഞ്പ്പൊ റൂമില് ബെര്നോരോട് എന്താ പറ്യാ... അയാള് ന്ന് ബെരൂല്യേലോ... കൊറേ കാത്ത് നിന്ന് അയാള് പോയേലോ.. ന്തായാലും റൂമ്ക്ക് പോകെന്നേ... ഇബട ഇടാൻ പറ്റ്വോ.. (പിന്നെയും കുരിശ്) 

         റൂമിലെത്തി ഇറങ്ങി താത്താനെ സധനങ്ങളൊക്കെ വെക്കുന്ന റൂമിലേക്കാക്കി. വേണ്ടപ്പെട്ട രണ്ട്മൂന്നാളുകൾ നേരത്തേതന്നെ വന്നിരുന്നു, വിഭവങ്ങൾ തയ്യാറാക്കാൻ. ആരാത്... ങ്ങള് മുണ്ടര്ത് എന്ന്‌ പറഞ്ഞ് അവരോട് കാര്യങ്ങൾ പറഞ്ഞു. മഗ്രിബായപ്പോഴേക്ക് ആളുകളെത്തിത്തുടങ്ങി. ആരെങ്‌കിലും കാണുമൊയെന്ന ബേജാറിൽ ഞങ്ങൾ വാതിക്കത്തെന്നെ നിന്നു.ഓരോരുത്തര് വന്ന് ഞങ്ങളെ പരിചയപ്പെട്ടു അധികവും ബന്ധുക്കൾ തന്നെ. ബാങ്ക് കൊടുത്തു, എല്ലാരും ഇരുന്നു. അവർക്ക് വേണ്ടി എടുത്തുവച്ച സാധനങ്ങൾ കൊടുക്കണമല്ലോ. ഒരു സൈഡീക്കൂടെ ഞാനത് കൊണ്ടുപോയിക്കൊടുത്തു ചിലരത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇവരൊപ്പംവന്നതാ നാട്ടുകാരിയാ..  നോമ്പ്തുറ കഴിഞ്ഞു പോകുന്നവരൊക്കെ ജനവാതിലിലൂടെ നോക്കുന്നു. നാട്ടുകാരുണ്ടോ വിടുന്നു അവർ വിവരങ്ങളറിഞ്ഞേ പോയുള്ളൂ. ഏതായാലും ആകെ ചളമായി. പിറ്റേന്ന് അറബി വന്ന് കൊണ്ട്പോകുന്നത് വരെ മനസ്സിൽ ആധിയായിരുന്നു


----------------------------------
മൊയ്ദീൻ കുട്ടി അരീക്കൻ

ബൈക്കിൽ ഒരു ഊട്ടി യാത്ര

         
           2003 ലെ ഒരു തണുത്ത പ്രഭാതം പുലർകാല തണുപ്പിൽ എന്റെ നാടും ഉണർന്നു അന്ന് ഒരു ഞായറാഴ്ച യായിരുന്നു  മദ്രസ യിലേക്ക് കുട്ടിക്കൾ കൂട്ടം കൂട്ടമായി പോയിത്തുടങ്ങി അങ്ങാടിയിൽ നിന്നും പത്രവായന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കൂട്ടുകാരൻ ബൈക്കുമായി മുന്നിൽ എത്തി ഇന്ന് എന്താ പരിപാടി അവന്റെ ചോദ്യം എന്റെ മറുപടി യും അത് തന്നെ എന്താ പരിപാടി ..... എന്തായാലും നീ ഒരു 9 മണിക്കു പുറത്തു ഇറങ് നാസറിനെ യും സൈതു വിനെയും കൂടി സംഘടിപ്പിക്കണം ഓക്കേ എന്നും പറഞ്ഞു അവൻ ബൈക്കുമായി മുന്നോട്ടു നീങ്ങി.

സമയം 9 മണി കുറ്റൂർ അങ്ങാടി ഞായറാഴ്ച യുടെ വിശ്വരൂപം കാണിച്ചു തുടങ്ങി അടഞ്ഞു കിടക്കുന്ന പീടിക മുറികൾ കുഞ്ഞാലാൻ കാക്കയുടെ പലചരക്കുകടയും കടയുടെ ഓണർ അഷ്‌റഫ് ഏതാനും ചില കാരണവന്മാരും  തമ്മിൽ സൊറ പറഞ്ഞിരിക്കുന്നു
ആദ്യം റഹീം ബൈക്കുമായി എത്തി, രണ്ടാമതായി നാസർ SUZUKI മാക്സ് 100 മായി എത്തി കൊടുവപറമ്പിൽ നിന്നും കാൽനടയായി സൈതുവും എത്തി കൂടിയാലോചന തുടങ്ങി പല പ്ലാനുകൾക്കും ഒന്നും തീരുമാനമായില്ല അവസാനം നാസർ ഒരു ചോദ്യം ഊട്ടി..!!
നാലു പേരും മുഖത്തോടു മുഖം നോക്കി..!! ഓക്കേ.. 
അങ്ങിനെ രണ്ടു ബൈക്കും നാലുപേരുമായി ഞങളുടെ ഊട്ടി യാത്ര തുടങ്ങുകയായി ..........

Hero ഹോണ്ട പാഷൻ അതിൽ ഞാനും റഹീമും സുസുക്കി മാക്സ് 100 നാസറും സൈതും യാത്ര തുടങ്ങി കൊണ്ടോട്ടി വഴി മഞ്ചേരി യിലേക്ക്  റോഡിൽ തിരക്ക് കുറവായിരുന്നു ബൈക്കുമായി മെല്ലെ മെല്ലെ കഥ പറഞ്ഞു ഞങ്ങൾ യാത്ര ആസ്വാധിച്ചു മഞ്ചേരി യാണ് ഭക്ഷണം കഴിക്കാൻ ഞങ്ങൾ കണ്ടുവെച്ച സ്ഥലം പക്ഷെ തിരക്ക് കാരണം അവിടെ നിർത്താതെ വണ്ടി വിട്ടു.  യാത്ര ഒരു അനുഭവമാക്കൻ നാസർ ഒരു ഐഡിയ പറഞ്ഞു നമ്മുക്ക് ഏതെങ്കിലും ചെറിയ ഹോട്ടൽ കാണുമ്പോൾ നിർത്താം അങ്ങിനെ മഞ്ചേരി യിൽ നിന്നും എടവണ്ണ എത്തുന്നതിനു മുൻപ് ഒരു ചെറിയ അങ്ങാടിയിൽ ഒരു ചെറിയ 
നാടൻ ഹോട്ടൽ.  ഞങ്ങൾ അവിടെ നിർത്തി ഹോട്ടലിൽ കയറി..
കഴിക്കാൻ എന്താ വേണ്ടത് സപ്ലൈർ.. ഞങ്ങൾ എന്തുണ്ട് കഴിക്കാൻ... വിഭവങ്ങൾ നിരത്തി അയാൾ പൊറോട്ട .പുട്ട് .അയലകറി .ചെറുപയർ .മുട്ടറോസ്റ്റ് .ബീഫ് കറി 
എല്ലാവരും കൂടി പൊറോട്ടയും അയല കറിയും ഓർഡർ ചെയിതു ചൂടുള്ള പൊറാട്ട നീണ്ടു നിവർന്നു കിടക്കുന്ന അയല കറിയും കൂട്ടി ആസ്വാധിച്ചു കഴിച്ചു ...അവസാനം ഒരു പൊടി ചായയും നീളത്തിൽ ഒരു ഏമ്പക്കവും വിട്ട് വീണ്ടും യാത്ര തുടർന്നു ....
നിർത്താതെ യുള്ള യാത്രയാണ് ഇനി എടവണ്ണ യും മമ്പാടും കഴിഞ്ഞു തേക്കുകളുടെ നാടായ നിലമ്പൂരിൽ എത്തി ഇരു വശങ്ങളിലും തേക്കുകൾ നിറഞ്ഞു നിൽക്കുന്ന റോഡിലൂടെ ഞങ്ങളുടെ യാത്ര തുടർന്നു
നിലമ്പൂർ തേക്ക് മ്യൂസിയവും കനോലി പ്ലോട്ടും കഴിഞ്ഞു ചുങ്കത്തറയിൽ എത്തി അച്ചായൻ മാർ കൂടുതൽ ഉള്ള ചുങ്കത്തറ യിൽ ഞായറാഴ്ച കുർബാന കഴിഞ്ഞു പോകുന്ന അച്ഛായത്തി പെണ്ണുങ്ങൾ റോഡിന് ഇരുവശവും നടന്നു നീങ്ങുന്നു അടുത്ത അങ്ങാടി എടക്കര കേരളത്തിലെ അറിയപ്പെടുന്ന കാലി ചന്ത യാണ് എടക്കര യാത്രക്കിടെ കാലിചന്ത  യുടെ ചന്തവും കണ്ടു ബൈക്കുകൾ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു ചുരത്തിന് മുന്നേ ഇനി ആകെ ഉള്ള ഒരു അങ്ങാടിയാണ് വഴിക്കടവ് അവിടെ യാണ് ഒരു ചെറിയ വിശ്രമം.. അങ്ങിനെ വഴിക്കടവ് എത്തി ഒരു ലൈം ജ്യൂസും കുടിച്ച് രണ്ടു കുപ്പി മിനറൽ വാട്ടറും വാങ്ങി ഞങൾ നാടുകാണി ചുരം കയറാൻ തുടങ്ങി സുന്ദരമായ പ്രകൃതിയുടെ ഭംഗി ആസ്വാധിച്ചു നാടുകാണി മലമ്പതായിലൂടെ ഞങളുടെ മോട്ടോർ ബൈക്കുകൾ ചീറി പാഞ്ഞു ........
നാടുകാണി ചുരം കേറി ഞങ്ങൾ ഗൂഢലൂർ പട്ടണത്തിൽ എത്തി മൈസൂർ റോഡിലൂടെ മുതുമല തേപ്പുകാട് 17 km കൊടും കാടും കടന്നു മസ്‌നകുടി  ചുരം കയറാൻ തുടങ്ങി സമയം ഒരുപാടു കഴിഞ്ഞു മോട്ടോർ ബൈക്കിനു സ്പീഡ് കൂടി കൂടി വന്നു.. മസ്‌നാകുടിയും കഴിഞ്ഞു നീലഗിരി തായ്.വാരയിലെ  തേയിലകളെ തലോടി ഞങ്ങൾ ഊട്ടി പട്ടണത്തിൽ കാലുകുത്തി .....
സമയം 2 മണി ഊട്ടിയിലെ തണുപ്പിൽ ഞങ്ങൾ കുറച്ചു പഴങ്ങളും മറ്റും വാങ്ങി വിശപ്പ് അടക്കി പിന്നെ ഊട്ടി യിലൂടെ ഒരു മോട്ടോർ സൈക്കിൾ സവാരി ബൊട്ടാണിക്കൽ ഗാർഡൻ ബോട്ടിംഗ് യാട് റോസ് ഗാർഡൻ അങ്ങിനെ എല്ലാം ഒറ്റനോട്ടത്തിൽ ഒരു സവാരി.. അതിനിടക്ക് നാസർ തമിഴ് പോലീസിന്റെ പിടിയിൽ പെട്ടു ഒരു ബുക്കും പേപ്പറും ലൈസൻസ് പോലും ഇല്ലാതെ യാണ് നാസർ ഊട്ടി വരെ വണ്ടിയും കൊണ്ട് വന്നത് എന്ന് 
പ്പയാ മനസിലായത് എന്തായാലും അപ്പടി എപ്പടി അംഗ ഇങ്ക എല്ലാം പറഞ്ഞൊപ്പിച്ചു ചില്ലറ കൊടുത്തു നാസർ തടി ഊരി..

എല്ലാം കഴിഞ്ഞു ഞങ്ങൾ നാട് പിടിക്കാൻ തീരുമാനിച്ചു
തണുപ്പ് അകറ്റാൻ ഓരോ പുതപ്പും വാങ്ങി ഓരോ കീസ് നിറയെ ക്യാരറ്റും വാങ്ങി മടക്ക യാത്ര തുടങ്ങി  വന്ന വഴിയേ മെല്ലെ മെല്ലെ നീങ്ങി സമയം 6 മണി കഴിഞ്ഞു ഇരുട്ട് മൂടിതുടങ്ങി വാഹനങ്ങളുടെ ബൾബുകൾ പ്രകാശിച്ചുതുടങ്ങി തണുപ്പിൽ പുതപ്പും മൂടി മസ്‌നകുടി ചുരം ഇറങ്ങി ഞങ്ങൾ.... ഇനി കാട്ടിലൂടെ ഉള്ള യാത്രയാണ് മുതുമല ഗൂഡല്ലൂർ ദേശീയപാത ആനയും കാട്ടുപോത്തും രാത്രിയിൽ യഥേഷ്ടം വിലസുന്ന സ്ഥലം ഓരോ വലിയ ലോറികൾ വരുമ്പോൾ ഞങ്ങൾ അതിനു പിന്നിൽ ബൈക്കുമായി നീങ്ങും അങ്ങിനെ പേടിയോടെ ഞങ്ങൾ ഗൂഡല്ലൂർ വരെ ബൈക്ക് ഓടിച്ചു.. ഇനി മരംകോച്ചുന്ന തണുപ്പിൽ നാടുകാണി ചുരം ഇറങ്ങുകയാണ്...
മെല്ലെ മെല്ലെ ഞങ്ങൾ നാടുകാണി ചുരം ഇറങ്ങി തുടങ്ങി കുണ്ടിലും കുഴിയിലും ചാടി ബൈകുമായി മുന്നോട്ട്    അങ്ങിനെ ഞങ്ങൾ വീണ്ടും വഴികടവിൽ എത്തി സമയം 9 മണി കഴിഞ്ഞു ഒരു ചുടുചായ കുടിച്ച് ബൈക്കുമായി ചീറിപ്പാഞ്ഞു നിരത്തിൽ വാഹനങ്ങൾ നന്നേ കുറവ് തണുപ്പും കുറഞ്ഞു ബൈക്കിന് സ്പീഡ് കൂടി കൂടി വന്നു എടക്കര ചുങ്കത്തറ നിലമ്പൂർ മമ്പാട് എടവണ്ണ എല്ലാം ഒരു ഫ്ളഷ്ബാക് പോലെ മിന്നി മറഞ്ഞു എടവണ്ണ കഴിഞ്ഞു മഞ്ചേരിയിൽ എത്തിയപ്പോൾ ആദ്യം കണ്ട ഹോട്ടലിൽ വണ്ടി നിർത്തി ഭക്ഷണം കഴിക്കാൻ ഇറങ്ങി...
അന്ന് ഓരോ ഇന്ത്യ കാരനും കണ്ണ് ഇമവെട്ടാതെ ടീവിൽ നോക്കിനില്കുന്ന ഒരു ദിവസമായിരുന്നു കലൂർ ജാവാഹലാൽ നെഹ്റു സ്‌റ്റേഡിയ ത്തിൽ ഇന്ത്യയും ഒമാനും 2004 ലോകകപ്പിന് വേണ്ടിട്ടുള്ള യോഗത്യ മത്സരം നടക്കുകയായിരുന്നു ഇന്ത്യ ഓമനോട് തോറ്റു ആ വാർത്ത അന്ന് ആ ഹോട്ടലിൽ നിന്നാണ് ഞങ്ങൾ ശ്രവിച്ചത്... ഭക്ഷണം കഴിച്ചു സന്തോഷത്തോടെ വീണ്ടും യാത്ര തുടർന്നു മഞ്ചേരി യിൽ നിന്നും കൊണ്ടോട്ടി വഴി നാട്ടിലേക്ക് കൊട്ടുക്കര ഹൈസ്കൂൾ കഴിഞ്ഞു ഞങ്ങൾ ബൈക്ക് കുന്നുംപുറം ഭാഗത്തേക്ക് തിരിച്ചു ...ആ സമയം ഒരു  KSRTC സൂപ്പർ ഫാസ്റ്റ് ബസ് കുറെ ആളുകളെയും കൊണ്ട് കോഴിക്കോട് ലക്ഷ്യമാക്കി അതുവഴി കടന്നുപോയി

------------------------------
 ജാബിർ അരീക്കൻ 

Saturday, 26 March 2016

26/03/2016 ക്വിസ് മൽസര വിജയി...


തത്തമ്മക്കൂട് ക്വിസ് മൽസര ജേതാവ് ഇസ്മായിൽ ആലുങ്ങലിനെ പരിചയപ്പെടുക
☄☄☄☄☄☄☄☄
കുറ്റൂർ നോർത്ത്
ആലുങ്ങൽ പുറായ സ്വദേശിയാണ്.
പിതാവ് ഹസൈൻ.
പ്രാഥമിക പഠനം കുറ്റൂർ നോർത്ത് കെ.എം.എച്ച് എസ്.എസ്.
മലപ്പുറം ഗവ:കോളേജിൽ ഉപരിപഠനം.
ഇപ്പോൾ ദുബൈയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.
ഏകമകൾ എൽ കെ ജി വിദ്യാർത്ഥി റുസ്ന റെസ്‍വി

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്


കള്ളനെ പിടിച്ച വീരന്മാർ..!!


       സമയം നട്ടുച്ച പ്രതേകിച്ചു ഒരു ജോലിയും ഇല്ലാത്ത കുറച്ചു യുവാക്കൾ കുറ്റൂർനോർത്തിൽ അന്തംവിട്ടു കുന്തം വിഴുങ്ങി നില്കുന്നു ഒരു പ്ലാനും ഇല്ല.  പെട്ടെന്ന് ഒരാൾ നമ്മക്ക് ഒരു സിനിമക്ക് പോയാലോ.... എല്ലാവരും കൈയടിച്ചു പാസാക്കി.. ഒരു ജോലി ഉണ്ടെങ്കിലും അതുപോലും കൃത്യമായി ചെയ്യാൻ താല്പര്യം ഇല്ലാത്ത ഒരാൾ ഉണ്ട് കൂട്ടത്തിൽ അവന്റെ ഓട്ടോറിക്ഷയാണ് എല്ലാത്തിനും കൂട്ട്
വണ്ടി സ്റ്റർട്ടാക്കി .....ടർ .ടർ .ടർ ...
യാത്ര തുടങ്ങി പരപ്പനങ്ങാടി പല്ലവി തിയേറ്റർ ആണ് ലക്‌ഷ്യം മുന്നിൽ ഒരുപാടു സമയം ഉണ്ട് മെല്ലെ മെല്ലെ വണ്ടി നീങ്ങി കൊപ്പുറം കക്കാട് തിരുരങ്ങാടി അങ്ങിനെ ഓരോ അങ്ങാടിയും പിന്നിട്ടു മമ്പുറം എത്തിയപ്പോൾ ഒരു ചെറിയ ബ്ലോക്ക് കുറച്ചു സമയം അവിടെ പോയി അതും കടന്നു ചെമ്മാട് പട്ടണത്തെ മുറിച്ചു കടന്നു വാഹനം മുന്നോട്ട് പോയിക്കൊണ്ടിരുന്നു ചെമ്മാടും കഴിഞ്ഞു യാത്ര തുടർന്നു പാലത്തിങ്കൽ പാലവും കഴിഞ്ഞു പല്ലവി തിയേറ്ററിന്റെ അടുത്ത് എത്താൻ സമയം ഒരു മനുഷ്യൻ കുപ്പായം അഴിച്ചിട്ട് റോഡിലൂടെ ഓടുന്നു അയാൾക്ക് പിന്നാലെ കുറെ മനുഷ്യർ ഓടുന്നു ആകൂട്ടത്തിൽ ആരോ വിളിച്ചു പറയുന്നു കള്ളൻ.. കള്ളൻ..
ഓട്ടോറിക്ഷക്ക് സ്പീഡ് കൂടി അയാൾക്ക് പിന്നാലെ ഓട്ടോറിക്ഷ കുതിച്ചു കുറച്ചു ദൂരം ഓടിയ അയാൾ അടുത്തുള്ള ഒരു വലിയ വീടിന്റെ മതിൽ എടുത്തുചാടി ഓട്ടോറിക്ഷ ആ വീടിനു മുന്നിൽ നിർത്തി ഞങ്ങൾ അയാൾക്ക് പിന്നാലെ ആ മതിൽ എടുത്തു ചാടി ആളൊഴിഞ്ഞ ആ വലിയ വീടിന്റെ അകത്തു ഞങ്ങൾ നാലുപേരും ആ മനുഷ്യനും അതുവരെ സംഭരിച്ച ധൈര്യം മുഴുവനും ചോർന്നുപോയി. അയാൾ ഞങ്ങൾക്കു നേരെ തിരിഞ്ഞു ഏതു സമയവും ഒരു ആക്രമണം പ്രദീക്ഷിച്ചു  മതിലിനു പിന്നിൽ ജനങ്ങൾ കൂടി കൂടി വന്നു ആരും അകത്തേക്ക് വരുന്നില്ല അയാളുമായി മയത്തിൽ പലതും പറഞ്ഞു നോക്കി അക്രമകാരിയെ പോലെ അയാൾ അലറിവിളിച്ചു ഭീതിയുടെ നിമിഷങ്ങൾ സകല ധൈര്യവും സംഭരിച്ചു ഞങ്ങൾ അയാളെ വരുതിയിൽ ആക്കി മതിലിനു പുറത്തു കടത്തി പുറത്തു കൂടി നിന്ന ജനക്കൂട്ടം അയാളെ കൈയിൽ കിട്ടിയതും നല്ല നിലക്ക് പെരുമാറി കുപ്പായം ഇടാത്ത അയാളുടെ പുറത്തു പലരുടെയും കനത്ത കരങ്ങൾ പതിച്ചുകൊണ്ടിരുന്നു അയാളുടെ കൈ ആരോ പിന്നിലേക്ക് പിടിച്ചു കെട്ടി ദേഹം
മുഴുവനും പരിശോധിച്ച് നോക്കി പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു പഴകിയ പേഴ്‌സ് ആർക്കോ 
കിട്ടി.  അത് തുറന്നു നോക്കിയപ്പോൾ ഏതാനും ചില കടലാസുകൾ മാത്രം ഒന്നും പ്രതികരിക്കാൻ കഴിയാതെ അയ്യാൾ എല്ലാവരുടെയും കൊടിയ പീഡനത്തിന് ഇരയായി പിടിച്ചു കൊടുത്തു എന്ന ഒരു കാര്യം മാത്രമേ ഞങ്ങൾ ചെയ്തത് അതിനിടയിൽ പിന്നിൽ നിന്നും ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു തല്ലണ്ട തല്ലണ്ട .. അവനു മാനസികമാണ് കൂടി നിന്നവർ പലരുടെയും കൈകൾ പിൻവലിഞ്ഞു ഞങ്ങൾ പതിയെ പിന്നോട്ട് വലിഞ്ഞു ആരോ എന്തോ പറഞ്ഞതിന്റെ പേരിൽ നാട്ടുകാർ അയാളുടെ പിന്നാലെ കൂടിയതാണ് അങ്ങിനെയാണ് അയാൾ മെയിൻ റോഡിൽ എത്തിയതും ഞങ്ങളുടെ മുന്നിലെത്തിച്ചതും
ബന്ധുക്കൾ ആരൊക്കെയോ അയാളെ കൂട്ടി കൊണ്ടുപോകുന്നതും ദൂരെ നിന്നും ഞങ്ങൾ നോക്കി നിന്നു
ആ സമയത്തു പല്ലവി തിയേറ്ററിന്റെ വലിയ ഇരുമ്പുഗേറ്റ് ഞങ്ങൾക്കു മുന്നിൽ അടഞ്ഞിരുന്നു.

------------------------------
 ജാബിർ അരീക്കൻ 

ഞാൻ കണ്ട നിയമസഭ


                1987 ഒക്ടോബർ.  എനിക്ക് ആദ്യമായ് സർകാർ ജോലികിട്ടിയത് തിരുവനന്തപുരത്തായിരുന്നു. വലിയ  സന്തോഷം തോന്നി. തലസ്ഥാന നഗരിയല്ലേ.. ഒഴിവു ദിനങ്ങളിൽ പല സ്ഥലങ്ങളും സന്ദർശിച്ചു. നിയമ സഭ കാണാൻ അതിയായ മോഹവുമായി നടക്കുമ്പോൾ നാട്ടിലെ ഒരു സുഹൃത്തിനെ അവിടെ വെച്ച് കണ്ടുമുട്ടി. അവനോട് കാര്യം പറഞ്ഞു. അവൻ പിറ്റേന്ന് തന്നെ MLA ക്വാട്ടേഴ്സിൽ കൊണ്ട്പോയി അന്നത്തെ തിരൂരങ്ങാടി MLA കുഞ്ഞാലികുട്ടി സാഹിബിനെ കണ്ടു എനിക്ക് സ്പീകേഴ്സ് ഗാലറിയീൽ തന്നെ ഇരിക്കാനുള്ള രണ്ട് പാസ് വാങ്ങിതന്നു.

ഈ വി രം ഞാനെന്റെ ഓഫീസിൽ പറഞ്ഞപ്പോൾ തിരുനന്തപുരം ടൗണീൽ താസിക്കുന്ന എൻറെ സീനിയർ ഓഫീസർ പറഞ്ഞു. "ഞാൻ ഈ നാട്ടുകാരനാണെങ്കിലും ഇത് വരെ നിയമസഭ കണ്ടിട്ടില്ല. ഞാനും കൂടെവരാംഞാൻ ഇതാണ് മലപ്പുറത്ത്കാരുടെ കഴീവെന്ന ഗമയോടെ മൂപ്പരുടെ സ്കൂട്ടറിൽ പീറ്റേന്ന് അതിരാവിലെ നീയമസഭാ കവാടത്തിലെത്തി. സെക്യൃരിറ്റി പരിശോധന കഴിഞ്ഞ് അകത്ത് കടന്നതും ഞങ്ങൾ കൂട്ടം തെറ്റി. ഞാൻ കൗതുകത്തോടെ അകത്തളമൊന്ന് വീക്ഷിച്ചു.  മുഖ്യമന്ത്രി കസേരയിൽ സ്വതസിദ്ധമായ ചിരിയോടെ ഇരിക്കുന്നു..സഖാവ് നായനാർ. സ്പീക്കർ വർകല രാധാകൃഷ്ണൻ.. തലേന്ന് തിരുവനന്തപുരത്ത് നടന്ന പോലീസ് അതിക്രമത്തീനെതിരെ എംഎം ഹസൻ സർകാരിനെതിരെ കത്തികയറുന്നു. തുടർന്ന് പ്രവാസികളുടെ പ്രശ്നം ചെർകുളം അബ്ദുല്ലയാണെന്ന് തോന്നുന്നു അവതരിപ്പിച്ചു. ഇതെത്രയോ തവണ പറഞ്ഞതാന്നും പറഞ്ഞ് സപീക്കർ വിലക്കിയപ്പോൾ   ജ. സീതീഹാജി വളരെ ഗൗരവത്തോടെ അതേറ്റുപിടിച്ചു. ഇങ്ങനെ കൊണ്ടുംകൊടുത്തും സഭ കൊഴുത്തു. 

സമയം പോയതറിഞ്ഞീല.  സമയം പത്ത് മണി!! വേഗം പുറത്തിറങ്ങി. കൂട്ടുകാരനെ കാണുന്നില്ല. പത്ത് മിനിറ്റ്കൂടി കാത്തു.  ഒരു തുണ്ട് പേപ്പറെടുത്ത് ഇങ്ങനെയെഴുതി. "ഒരുപാട് കാത്തുനിന്നു..ഞാൻ പോകുന്നു".  കടലാസ് സ്കൂട്ടറിൽ വെച്ചു. ഓട്ടോ പിടിച്ച് ഓഫീസീലെത്തിയെങ്കിലും ഒരു മണിക്കൂർ ലേറ്റായി. പുതിയ ആളായതോണ്ടാവും സൂപ്രണ്ട് ഒന്നും പറഞ്ഞീല. ഒപ്പിട്ട് തിരിഞ്ഞ് നോക്കീപ്പോ എൻറെ കൂടെ വന്ന സുഹൃത്തുണ്ട് തകൃതിയിൽ ജോലി ചെയ്യുന്നു. അത്ഭുതത്തോടെ ഞാൻ നോക്കീപ്പൊ മൂപ്പര് പറഞ്ഞു..ഞാൻ നേരത്തേ പോന്നു.. അപ്പോ ഞാൻ ആരുടെ വണ്ടീലാ കടലാസെഴുതി വെച്ചത്.? അയാൾ എഴുത്ത് വായിച്ച് അന്തം വിട്ട് കാണും. ഇനി അയാളുടെ ഫേമീലി കൂടെയുണ്ടായിരുന്നെങ്കിലോ.. കുടുംബ കലഹം ഉറപ്പ്..
അങ്ങനെ എൻറെ നിയമസഭാ സന്ദർശനം 30 കൊല്ലത്തിന് ശേഷവും ഒളിമങ്ങാതെ നിൽക്കുന്നു.
ക്ഷമിക്കുമല്ലോ..
----------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

Friday, 25 March 2016

നോവൽ "കള്ളിത്തുണി" - ( ഭാഗം -03 )


കുന്നുംപുറം ചന്തയുടെ തിരക്ക്.
ബുധനാഴ്ച ആയാൽ അങ്ങനെയാണ്.
നാട് മുഴുവൻ കുന്നുംപുറത്തേക്ക് നീങ്ങും.
മലഞ്ചരക്ക് മുതൽ പാട്ട് ബുക്ക് വരെ ഇവിടുണ്ടാവും.

ഈ ചന്തയിലേക്ക്
മോന്റെ സുന്നത്ത് കല്യാണത്തിന് കള്ളിത്തുണി വാങ്ങാൻ കോയാക്ക വലിച്ച് നടന്നു .
🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃

ചന്തക്ക് പോവുന്നവരും വരുന്നവരുമൊക്കെ കോയാക്കാന്റെ ലോഹ്യക്കാർ.
👮👳🏿🎅🙇

ജ് ഏണ്ടാ കോയേ😄

ഞാൻ ചന്തക്കേനെ😄


ന്തേ😊

ഒന്നും ല്യ🙂

മോന്റെ സുന്നത്ത് കഴിച്ചണം ന്നൊരു പൂതിണ്ട്😄

ഓന് ഇട്ക്കാൻ ഒരു കള്ളിത്തുണി മാങ്ങണം

ചോദിച്ചവരോടെല്ലാം
കോയാക്ക ഈ ഉത്തരം ആവർത്തിച്ച് കൊണ്ടേയിരുന്നു.

എറേൻ കുളവും
അറള പറമ്പും കഴിഞ്ഞ്
വളഞ്ഞ് തിരിഞ്ഞ് പോവുന്ന നാട്ടുവഴികളിലൂടെ കോയാക്ക  sന്നു.🏃
പിന്നെ
ചന്ത പറമ്പിന്റെ പിൻഭാഗത്ത് കൂടെ മൂക്ക് പൊത്തി ഉള്ളിലേക്ക് കടന്നു.

പോത്തിറച്ചി🐃 വിൽക്കുന്നിടത്ത് നിന്നുളള മണവും ബഹളവും .
ചന്ത അനുഭവങ്ങളിൽ ഏറ്റവും വികാര തീവ്രതയുളളതാണിത്.

ചന്തയുടെ ഉള്ളിൽ കടന്ന ഉടനെ തന്നെ രണ്ട് പേർ വന്ന് കോയാക്കാന്റെ കൈ തലങ്ങും വിലങ്ങും വലിച്ചു.👭
കോയേ
ഇന്ന നല്ല പോത്ത്🐃

ജ് പോയത്തം കാട്ടല്ല കോയേ

ഇങ്ങട്ട് പോരെ

രണ്ട് പേരുടെയും വാചക കസർത്തുകൾക്കിടയിൽ പാവം കോയാക്ക കുരുങ്ങി നിന്നു.

രണ്ട് പേരും വിടാനുള്ള ഭാവമില്ലെന്ന് കണ്ടപ്പോൾ കോയാക്ക പറഞ്ഞു.


ഇച്ച് എർച്ചി മാണ്ട🐃❌


ഇങ്ങള് ഇന്ന എട്ങ്ങേറ് ആക്കാത ഒന്ന് വിട്ട് പോവോ

കച്ചവടക്കാരുടെ പിടുത്തത്തിന് ആവേശം കുറഞ്ഞു

ആട്ടിപ്പിടുത്തത്തിന് വന്ന കച്ചവടക്കാരിൽ ഒരാൾ കോയാക്കാന്റെ സഹപാഠിയാണ്.

ചെറുപ്പത്തിൽ തോളിൽ പിടിച്ച അതേ പിടിത്തം അവൻ ഇപ്പോഴും കോയാക്കയെ കണ്ടാൽ പിടിക്കും.

പിടി വിട്ട് പോവുമ്പോൾ
പോത്തിറച്ചി പൊറ്റകെട്ടിയ കൈ ചൂണ്ടി കൊണ്ട് അയാൾ കോയാക്കയോട് പറഞ്ഞു

കോയാ
ഇച്ച് അന്ന നല്ലോം തിരിം .

ഞാൻ നോക്കട്ടെ ജ് എത്താമാങ്ങാണ്ട് ന്ന്

കോയാക്ക പിടിവലിയിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ വേഗം നടന്നു

ഓരോ ചന്ത കച്ചോടക്കാരും കോയാക്കയെ പ്രതീക്ഷയോടെ നോക്കി
അവരെല്ലാം മുഖ പരിചയമുള്ളവരായിരുന്നു

ചിലർ ചിരിച്ചു😃
മറ്റ് ചിലർ എന്തേ എന്ന് മാത്രം ചോദിച്ചു🤗
വേറെ ചിലർ
കോയാക്കാ...
എന്ന് മാത്രം വിളിച്ച് പരിചയം പുതുക്കി.🤓

കോയാക്ക പച്ചക്കറിയുടെയും മലഞ്ചരക്ക് സാമാനങ്ങളുടേയും
വിത്ത് ,കൈക്കോട്ട്, കൊട്ട,
ബട്ടി.........
തുടങ്ങി എല്ലാ ചന്ത കാഴ്ചകൾക്കും നടുവിലൂടെ മെല്ലെ നടന്നു.
കുറച്ച് വൈകിയതിനാൽ ആൾ തിരക്കിന് അൽപം കുറവുണ്ടായിരുന്നു .

ചന്തയുടെ ഒത്ത നടുക്കാണ് തുണി കച്ചവടം .

നിലത്ത് ചാക്ക് വിരിച്ച് അതിൽ പല കളറുകളിലുള്ള കളളിത്തുണികൾ മടക്കി അട്ടിവെച്ചിരിക്കുന്നു.
മറ്റൊരു ഭാഗത്ത് വെള്ളത്തുണിയുടെ അട്ടിയുമുണ്ട്

തലയിൽ തോർത്ത് കെട്ടി ബനിയൻ ധരിച്ച കള്ളിത്തുണിക്കാരൻ തന്നെയാണ് കച്ചോടക്കാരൻ

കോയാക്ക അടുത്ത് വന്നപ്പോൾ
വെറ്റില മുറുക്കി ചുവന്ന
വായ കാട്ടി അയാൾ ചിരിച്ചു😃

എന്തേ😉
കച്ചോടക്കാരൻ അടുത്ത് വന്നു.

മോന് പാകായ ഒരു കള്ളിത്തുണി മാണം.
ഓന്റെ സുന്നത്ത് കഴിച്ചാൻ കൊണ്ടോകുമ്പോ മാറ്റിച്ചാനാണ്

നാ നോക്കി

കോയാക്ക കുനിഞ്ഞിരുന്ന് കള്ളിത്തുണി തെരഞ്ഞു

ഇഷ്ടപ്പെട്ട ഒന്ന് അതിൽ നിന്നെടുത്തു
എത്രേ ഇതിന് കായി

പതിനെട്ട്  ഉർപ്യ

കച്ചവടക്കാരൻ വില പറഞ്ഞു.

ഒറപ്പ് ഉണ്ടാവോ
ഒരാഴ്ചോണ്ട് 
പാള പൊളിണ്ടമാതിരി പൊള്യാഞ്ഞാൽ മതി.

ഇങ്ങള് ധൈര്യായിട്ട് ഇട് ത്തോളി
കച്ചവs ക്കാരൻ ഉറപ്പ് കൊടുത്തു.

ന്നാ ഇതേനെ ആയിക്കോട്ടെ

കോയാക്കയും ഉറപ്പിച്ചു

ഇത് മത്യോ

കച്ചോടക്കാരന്റെ നിരാശ.

അയാൾ മുറുക്കി തുപ്പി
കോയാക്കാനോട് പറഞ്ഞു .

ഇങ്ങള് ഒരു വെള്ളത്തുണി കൂടി എടക്കി

രണ്ടും ഉണ്ടായിക്കോട്ടെ

ഔ നാന്റെ മക്കൾക്കല്ലേ
ഇങ്ങള് എന്ത് മൻസനാ

മുറുക്കി തുപ്പി പറഞ്ഞ ആ കച്ചോട വാക്കിൽ കോയാക്ക വീണു.
കട്ടിയുള്ള കരയുള്ള ഒരു വെള്ളത്തുണിയും പേക്ക് ചെയ്ത് കച്ചോടക്കാരൻ കോയാക്കാക്ക് കൊടുത്തു.

പൈസ എണ്ണി നോക്കി വലിപ്പിലിട്ടു.
പിന്നെ
എന്തോ
ഓർമ വന്ന പോലെ
തിരിഞ്ഞ് നടന്ന കോയാക്കയെ ആ കച്ചോടക്കാരൻ
വീണ്ടും കൈകൊട്ടി വിളിച്ചു.

കോയാക്ക തിരിഞ്ഞു നോക്കി
ന്തേ?
ഇങ്ങട്ട് ബെരി
കോയാക്ക അടുത്തുവന്നു
ഇങ്ങള് അരീൽ കെട്ടാൻ ചെരട് വാങ്ങ്യാ

ഞാനത് മറന്ന് പോവേനു
നാ അതാ
അവിടുണ്ടാവും
കച്ചോടക്കാരൻ വെരൽ ചൂണ്ടി.
ചുവപ്പും കറുപ്പും കളറുള്ള രണ്ട് ചെരട് വാങ്ങി കോയാക്ക ചന്തക്കുള്ളിലൂടെ തന്നെ തിരിച്ച് നടന്നു
പിടുത്തം വിട്ട് പോയഎർച്ചി കച്ചോടക്കാരൻ ചങ്ങായി കാത്തിരിക്കാണ്
മറ്റേ ചെർക്കനെ കാണുന്നുമില്ല

കോയാക്ക വേഗം അയാളടുത്തേക്ക് നടന്നു

എർച്ചി വാങ്ങി
സമയം വൈകിയതിനാൽ ഒരിക്കൽ കൂടി ഒരു പിടി വലിക്ക് ഇരയാവാത്ത ആശ്വാസത്തിൽ വേഗം പുറത്ത് കടന്നു.

 
     
  (തുടരും)
-------------------------------

സത്താർ കുറ്റൂർ