രാവിലത്തന്നെ കൊടുവായൂരിലേക്ക് നടന്നു കടലയും ബാറ്ററിപെട്ടിയും വാങ്ങണം വീട്ടിലേക്ക് കുറച്ച് ഇറച്ചിയും
പന്ത്രണ്ട് വയസ്സുകാരനായ നോമ്പുകാരന് കൊടുവായൂരിലേക്കുള്ള നടത്തം ഒരുതരത്തിലും ക്ഷീണം തോന്നിച്ചില്ല കാരണം വഅളിങ്ങല് കടല വിറ്റിട്ട് പെരുന്നാൾ പൈസ ഉണ്ടാക്കണമെന്ന ദൃഢനിശ്ചയമായിരുന്നു മനതാരിൽ
കള്ളിക്കാട്ടെ പലചരക്ക് കടയിൽ ചെന്ന് കടലയുണ്ടോന്ന് ചോദിച്ചു
കുപ്പായത്തിന്റെ കോളറിൽകൂടി പിരടിയിൽ ടവ്വൽ കെട്ടിയ ആ കാക്ക ചോദിച്ചു.
''ഏത് കടലയാ മാണ്ടീത്''
''മണിക്കടല ഇൻക്ക് വഅളിങ്ങല് ബിക്കാനാണ്''
എന്റെ മറുപടി കേട്ട അദ്ധേഹം ചെറു പുഞ്ചിരിയോടെ വീണ്ടുമൊരു ചോദ്യം
''എത്രയാ മാണ്ടീത്''
''ഒര് കിലോ''
കടല വാങ്ങി പൈസയും കൊടുത്ത് തിരിച്ചിറങ്ങാൻ നേരം ഞാൻ ചോദിച്ചു
''കടല ഇടാം പറ്റ്യ ബേട്ട്രിപ്പെട്ടി യൗടെ കിട്ടാ''
റോഡിന് അപ്പുറത്തുള്ള കുഞ്ഞിക്കമ്മു കാക്കാന്റെ പീടികയിലേക്ക് ചൂണ്ടിയിട്ട് അദ്ധേഹം പറഞ്ഞു.
''അൗടണ്ടാകും''
നന്ദിസൂചകമായി ഞാനദ്ധേഹത്തിട് മന്ദസ്മിതം തൂകി റോഡിനപ്പുറത്തേക്ക് നടന്നു കുഞ്ഞിക്കമ്മു കാക്കാന്റെ കടയിൽ ചെന്ന് ആവശ്യമറിയിച്ചു.
മൂക്കിന്റെ തുമ്പത്ത് ഇപ്പൊ വീഴുമെന്ന മട്ടിൽ നിൽക്കുന്ന കണ്ണടക്ക് മുകളിലൂടെ തലയൊന്ന് താഴ്ത്തിയിട്ട് അദ്ധേഹമെന്നെയൊന്ന് നോക്കിയിട്ട് കാലിയായ ഒരു ബാറ്ററിപ്പെട്ടി എടുത്ത് തന്നു.
''ഇതിനെത്രെ പൈസ''?
''അത് ന്റോം കൊണ്ടോയ്ക്കോളി പൈസ മാണ്ട''.
ഹാവു.. ലോട്ടറിയടിച്ച പോലെയായി.
അദ്ധേഹത്തിനോടും പുഞ്ചിരി കൊണ്ടൊരു നന്ദിയറിയിച്ച് നേരെ ഇറച്ചി വാങ്ങാൻ പോയി.എല്ലാം കഴിഞ്ഞ് വീട്ടിലെത്തി കടല വറുക്കാനുള്ള തയ്യാറെടുപ്പ് നടത്തി ഞമ്മക്ക് വറുക്കാൻ അറിയാത്തോണ്ട് ന്റെ ഉമ്മയാണ് കടല വറുത്ത് തന്നത്.കടല അളന്ന് കൊടുക്കാനുള്ള അളവ് പാത്രമായി ഒരു മൂടി സംഘടിപ്പിച്ച് വെച്ചു.ഒന്ന് വേഗം രാത്രിയായിക്കിട്ടാൻ മനസ്സ് വെമ്പൽ കൊണ്ടു.ഇശാഉം തറാവീഉം കഴിഞ്ഞ് കടലയുമായി റോഡിലൂടെ കടലേേേ..കടലേേേ.. എന്നും പറഞ്ഞ് നടന്നു എന്റെ പരിജയക്കാരായ കുട്ടികളും അവരുടെ ഉമ്മമാരുമെല്ലാം വാങ്ങി അത്യാവശ്യംകൊഴപ്പമില്ലാത്ത കച്ചവടം നടക്കുന്നുണ്ട്.അതിനിടെ ചില വിദ്വാൻമാർക്ക് ''കൊസ്റ്'' വേണം ഭീഷണിയുടെ സ്വരത്തിലാണാ കൊസ്റ് ചോദ്യം കൊടുക്കാതിരിക്കാൻ പറ്റില്ല കാരണം ഞമ്മളെ കച്ചോടം നടക്കണ്ടെകൊസ്റൻമാർ കടല വിൽക്കുന്ന എല്ലാ കുട്ടികളിൽ നിന്നും കൊസ്റ് വാങ്ങും അതവരുടെ അവകാശമാണെന്ന ധാരണയോടെഎന്നാലും പൈസ തന്ന് ഒരു മണി കടല പോലും അവര് വാങ്ങില്ല .പലർക്കും ഞമ്മള് രണ്ടും മൂന്നും മണി കടല വീതം കൊസ്റ് കൊടുത്തു.
ഒരുത്തൻ ഇടക്കിടക്ക് വന്ന് കൊസ്റ് ചോദിക്കാൻ തുടങ്ങി ഓനോട് ഞമ്മള് പറഞ്ഞു.
''ഇഞ്ഞ് പൈസക്കാ തരുള്ളൂ''.
കടലപ്പെട്ടിയിൽ അവന്റെ ബലിഷ്ടമായ കരം പിടിമുറുക്കി
''ഇജ് കൊസ്റ് തരൂലെടാ..#$×^#$....''
എന്നും ചോദിച്ച് ഭീഷണിയായി.
തരൂലാന്ന് ഞമ്മളുംകടല വാങ്ങാൻ പൈസയില്ലാത്ത പാവപ്പെട്ടവന് കൊസ്റല്ല ഒരു മൂടി കടല ഞമ്മള് കൊടുക്കും പക്ഷെ ഒരു കടലപ്പീട്യ ഒന്നായ്റ്റ് മാങ്ങാൻ കജ്ജ്ണ ബാപ്പാന്റെ മോന് ഞമ്മളെന്തിന് എപ്പളുങ്ങന കൊസ്റ് കൊടുക്കണം.അവനും അവന്റെ സിങ്കിടികളും ഞമ്മള വളഞ്ഞിരിക്കുകയാണ്കടലപ്പെട്ടിയിലെ പിടി വിടാതെ..
അവസാനം അവൻ അവന്റെ പോക്കറ്റിൽ നിന്ന് പൈസയെടുത്തിട്ട് പറഞ്ഞു.
''ന്നാജ് പൈസക്ക് കടല കൊണ്ടാ''
ഞമ്മള് ഓന് കടല കൊടുക്കാൻ വേണ്ടി കടലപ്പെട്ടി തുറന്ന് മൂടികൊണ്ട് കടല അളന്നെടുക്കുന്നതിനിടെ ആ പഹേൻ മണ്ണ് വാരി കടലപ്പെട്ടിയിലേക്കിട്ടു.അവനോട് വാക്കുകൾകൊണ്ട് പ്രതികരിക്കാനെ ഞമ്മക്ക് കഴിയുമായിരുന്നുള്ളൂ ആ കൊസ്റനെ കാണുമ്പോഴൊക്കെ പണ്ടത്തെയാ സംഭവം ഓർമ്മ വരും.
-----------------------------------------------------------
അൻവർ ആട്ടക്കോളിൽ
No comments:
Post a Comment