ചെറുപ്പത്തിൽ ഉമ്മാന്റെ വീട്ടിൽ പോകുമ്പോൾ സഞ്ചി ആദ്യം തന്നെ റെഡിയാക്കും. കുളപ്പുറം കുണ്ട് ഇറങ്ങുമ്പോൾ സഞ്ചി കാട്ടിൽ ഒളിപ്പിക്കും പിന്നെ അതിൽ അണ്ടി നിറക്കൽ ആയി ഒരുപാട് അണ്ടി കൊണ്ടുവന്നു വിൽക്കും ആ പണം സ്വന്തം .എന്റെ വീടിന്റെ അക്കരെ ഒരുപാട് പറങ്കൂച്ചി തോട്ടം അവിടുന്ന് എടുക്കൽ ആലുങ്ങൾ ഷെരീഫിന്റെ തറവാട്ടിൽ ഇവിടെ നിന്നും ഒക്ക്യ കുറെ അണ്ടികൾ കട്ടിട്ടുണ്ട് അന്ന് കളവ് ആണ് എന്നറിയില്ല നാഥൻ പൊറുക്കട്ടെ. അണ്ടിപ്പുട്ട് അതൊരു വിഭവം തന്നെ വലിയുമ്മ ആയിരുന്നു അതിന്റെ മാസ്റ്റർ ഇന്നും നാവിൽ വെള്ളമൂറും പിന്നെ അണ്ടിത്തമ്പുകളി അതിൽ തന്നെ പലവിധത്തിലുള്ള കളികൾ കരിങ്കല്ല് കൊണ്ടു ഏർസൂട്ടി മടിയിൽ അടിവെച്ചു നല്ലവെള്ള തുണി കറപിടിച്ചു അരയിൽ കറ ആയി പൊള്ളിയതിനും ഉമ്മാന്റെ അടികിട്ടി യതും ഓർമകൾ കളിയിൽ സി.വി കാദർ, പകിടേരി കാദർ, മൊല്ലകാദർ, കാമ്പ്രൻ അബ്ദുറഹിമാൻ (കാക്ക) ആലുങ്ങൾ പുറയായിൽ ഒരുകൂട്ടം ഉണ്ടാവും
ആ കളിയുടെ ബാക്കിയായി ഇന്നും RPT നിലകൊള്ളുന്നു. ഇന്ന് അണ്ടി വഴിയിൽ കിടന്ന് തട്ടിയാൽ പോലും നോക്കില്ല. കാലം പോയ പോക്ക് അന്ന് 5 പൈസ കിട്ടിയാൽ മുട്ടായി വാങ്ങാം എന്നതായിരുന്നു അതെടുക്കാൻ പ്രേരിപ്പിച്ചത് ഇന്ന് മോശവും മക്കളുടെ കയ്യിൽ ഇഷ്ടംപോലെ പണവും എല്ലാം ഒരു ഓർമ്മ ഓർമ പെടുത്താൻ ഒരു നിമിത്തം പോലെ തത്തമ്മക്കൂട്. ഈ കൂട്ടായ്മക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു.
-----------------------------------------------------------------
🖊 പി.പി.ബഷീർ
No comments:
Post a Comment