നമ്മുടെ പറങ്കൂച്ചി എന്ന് പറയുന്ന മരവും പറങ്കിമാങ്ങ എന്നറിയപ്പെടുന്ന പഴവും അണ്ടി എന്ന് പറയപ്പെടുന്ന വിത്തും എല്ലാം കൂടി അറിയപ്പെടുന്ന പേരാണ് പറങ്കിയണ്ടി. യൂറോപ്പിൽ നിന്ന് വന്ന പറങ്കികൾ എന്നറിയപ്പെടുന്ന പോർച്ചുഗീസുകാർ ഇവിടെ എത്തിച്ച് കൃഷി ചെയ്ത് ഉണ്ടാക്കിയതാണ് എന്ന് പറപ്പെടുന്നു. ഏതായാലും നമ്മുടെ പഴയ കാല വരുമാനം അണ്ടിയായിരുന്നു അരി വാങ്ങാൻ, കൊണ്ടോട്ടി നേർച്ചക്ക് പോവാൻ, മിഠായി വാങ്ങാൻ കാശില്ലെങ്കിൽ അണ്ടി മതിയായിരുന്നു. എല്ലാവരെയും പോലെ ഞാനും അണ്ടി തമ്പ് കളിച്ചും വിറ്റും നടന്നിരുന്ന കാലം അന്ന് മാട്ടിലെ പറമ്പിൽ അണ്ടി സുലഭമായി ലഭിക്കുന്ന കാലമായിരുന്നു. (മാട്ടിലെ പറമ്പ് എന്ന് പറഞ്ഞാൽ മാട്ടിൽ കെ.സി സൈതലവി ഹാജിയുടെ വീട് അതായിരുന്നു ഞങ്ങളുടെ തറവാട്) മാട്ടിലെ പറമ്പിലെ അണ്ടി എടുക്കാത്ത ആരും ഈ പ്രദേശത്ത് ഉണ്ടാകില്ല കാണാതെയും കണ്ട് കൊണ്ടും അക്കാലത്ത് അത് ഒരു രസത്തിന് എടുക്കുന്നതാണ്. അണ്ടി തമ്പ് കളിക്കാൻ അല്ലെങ്കിൽ മിഠായി വാങ്ങാൻ മാട്ടിലെ അണ്ടിയുടെ ഇൻചാർജ് എന്റെ അമ്മായിക്കായിരുന്നു ഞങ്ങൾ ഞായറാഴ്ചകളിൽ അണ്ടി എടുക്കാൻ അമ്മായിയെ സഹായിക്കും വൈകുന്നേരം വരെ എടുത്താൽ കൂലി തരൽ ഉച്ചക്ക് പൊടിയനി ഇലയിൽ ചക്ക കൂട്ടാനും കഞ്ഞിയും കിട്ടും. പോരുമ്പോൾ ഒരു ഇലയിൽ പത്തോ പതിനഞ്ചോ അണ്ടിയും തരും
ഇതേ കിട്ടുകയുള്ളൂ എന്ന് മനസ്സിലാക്കി അമ്മായി അറിയാതെ ടൗസറിന്റെ കീശയിലും മടിയിലുമായി കുറെ അണ്ടി ഞങ്ങൾ മോഷ്ടിച്ച് വെക്കും അത് കുറെ കാലം തുടർന്നപ്പോൾ ഒരു ദിവസം പിടിക്കപ്പെട്ടു അമ്മായി ഉപ്പാനോട് പറഞ്ഞു അന്ന് രാത്രി ഉപ്പാന്റെ കൂടെ എല്ലാവരും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഉപ്പ എനിക്ക് മാത്രം കുറെ ചോറും മീനും ഒക്കെ ഇട്ട് തന്ന് കൊണ്ടിരിന്നു പതിവില്ലാത്ത സ്നേഹപ്രകടനം എന്താണ് എന്ന് മനസ്സിലായില്ല വയറ് നിറഞ്ഞോ എന്ന് ചോദിച്ച് ഇനി കൈ കഴുകിക്കോ എന്ന് പറഞ്ഞ് കുറെ കഴിഞ്ഞതിന് ശേഷം ഉപ്പാന്റെ കുട്ടി ഇവിടെ വന്നാ എന്ന് പറഞ്ഞ് ഞാൻ അടുത്ത് ചെന്നതും അതെ പറങ്കൂച്ചി കൊമ്പ് കൊണ്ട് പൊതിരെ തല്ല് കിട്ടി കൊമ്പ് മുറിയുന്നത് വരെ ഇനി നീ അമ്മായിന്റെ അണ്ടി നീ എടുക്കുമോ എന്ന് ചോദിച്ചായിരുന്നു അടി. അപ്പോഴാണ് കാര്യം മനസ്സിലായത് നീ ഇന്ന് അമ്മായിയുടെ അണ്ടി കക്കും നാളെ നാട്ടുകാരുടെ അണ്ടി കക്കും അത് കൊണ്ട് മേലിൽ ആരുടെ അണ്ടിയും മറ്റ് സാധനങ്ങളും കക്കരുത്. അതിനാണ് ഈ അടി. അന്ന് മുതൽ പറങ്കൂച്ചിയുടെ ചുവട്ടിൽ കൂടി പോവുമ്പോഴെക്കും ആ അടി ഓർമ വന്ന് തുടങ്ങും. ഈ സംഭവത്തിലൂടെ
എന്റെ ഉപ്പാന്റെ അടുത്ത് നിന്ന് ഒരു പാഠം പഠിച്ചു ആരുടെ മുതലും അനുവാദം ഇല്ലാതെ എടുക്കുന്നത് കളവിൽ പെടും
ഒരു അണ്ടിയല്ലെ എന്ന് കരുതേണ്ട.
ആനയെ കട്ടാലും അണ്ടി കട്ടാലും കളവ് കളവ് തന്നെ.
---------------------------------------------------------------------------
🖊 സലിം കെ. സി
No comments:
Post a Comment